• Latest articles
മേയ് 09, 2024
Encounter മേയ് 09, 2024

പൊതുസ്ഥലത്ത് ആവേശത്തോടെ കളിയില്‍ മുഴുകിയിരിക്കുകയായിരുന്നു ആ യുവാക്കള്‍. അപ്പോഴാണ് ഒരു ബാലന്‍ അതിലേ പോകുന്നത് കണ്ടത്. അവര്‍ അവനെ ക്ഷണിച്ചു, ”കളിക്കാന്‍ വരുന്നോ?”

”ഇല്ല!” അതിവേഗമായിരുന്നു ബാലന്‍റെ മറുപടി. ആ യുവാക്കള്‍ക്ക് ആശ്ചര്യമായി. ഈ പ്രായത്തിലുള്ള ഒരു ബാലന്‍ കളിക്കാനുള്ള ക്ഷണം വേണ്ടെന്നുവയ്ക്കുമോ?

”അതെന്താണ് നീ കളിക്കാന്‍ വരാത്തത്?” അവര്‍ അന്വേഷിച്ചു.

”ഞാന്‍ ഒരു പ്രധാനപ്പെട്ട കാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്,” ബാലന്‍റെ മറുപടി.

അവന്‍ ക്രിസ്ത്യാനിയാണെന്ന് അറിയാമായിരുന്ന ആ വിജാതീയ യുവാക്കളുടെ ആകാംക്ഷ വര്‍ധിച്ചു. അവര്‍ അവനെ സൂക്ഷ്മമായി നോക്കി. ബാലന്‍ എന്തോ നെഞ്ചോടടുക്കിപ്പിടിച്ചിട്ടുണ്ട്. എന്താണെന്നറിയാനായി അത് പിടിച്ചുവാങ്ങാന്‍ അവര്‍ ശ്രമിച്ചു. അവന്‍ അത് വിട്ടുകൊടുത്തില്ല. യുവാക്കള്‍ കുപിതരായി, അവനെ തല്ലിച്ചതച്ചു. പക്ഷേ ഗുരുതരമായി പരിക്കേറ്റിട്ടും നെഞ്ചോടുചേര്‍ത്തുവച്ചത് അവന്‍ മുറുകെത്തന്നെ പിടിച്ചു. ചുറ്റും കൂടിയ ജനത്തില്‍ ചിലര്‍ ആ കൈകള്‍ അയയ്ക്കാന്‍ ശ്രമിച്ചപ്പോഴും അവന്‍റെ കൈ അയഞ്ഞില്ല. മാത്രമല്ല എന്തോ ശക്തി തങ്ങളെ പുറകോട്ട് തള്ളുന്നതായി അവര്‍ക്ക് അനുഭവപ്പെടുകയും ചെയ്തു.

ജനക്കൂട്ടത്തില്‍ ക്രൈസ്തവരും ഉണ്ടായിരുന്നു. അവരോട് അവന്‍ പറഞ്ഞു, ”എനിക്കെന്തും സംഭവിച്ചോട്ടെ. കയ്യിലിരിക്കുന്ന തിരുവോസ്തികള്‍ക്ക് ഒന്നും സംഭവിക്കാതെ സംരക്ഷിക്കണം.” സാവധാനം യേശുവിന്‍റെ തിരുശരീരമെന്ന നിധി നെഞ്ചോടുചേര്‍ത്ത് അവന്‍ നിത്യമായി കണ്ണുകളടച്ചു. ക്രിസ്തുവിശ്വാസികള്‍ അവന്‍റെ ശരീരം ആദരണീയനായ ബിഷപ് ഡയനീഷ്യസിന്‍റെ അരികിലേക്ക് സംവഹിച്ചു. അപ്പോഴും ആ കൈകളില്‍ ദിവ്യകാരുണ്യം ഭദ്രമായി സൂക്ഷിക്കപ്പെട്ടിരുന്നു. ബിഷപ് ഡയനീഷ്യസ് ആ ദൈവിക അപ്പം അവന്‍റെ കൈയില്‍നിന്ന് വേര്‍പെടുത്തി. രക്തത്തില്‍ കുളിച്ച അവന്‍റെ ശരീരവും ദിവ്യകാരുണ്യവും ഒട്ടിച്ചേര്‍ന്നാണ് സ്ഥിതിചെയ്തിരുന്നത്, ഒരു ശരീരംപോലെ….

ബിഷപ് ഡയനീഷ്യസ് വാത്സല്യവും ആദരവും എല്ലാം കലര്‍ന്ന ഭാവത്തോടെ ആ പിഞ്ചുശരീരം നോക്കിനിന്നു. ആ ധീരരക്തസാക്ഷിയുടെ ശരീരം ആദരവോടെ സംസ്‌കരിക്കാന്‍ അദ്ദേഹം ഒരുങ്ങി. രഹസ്യ ദിവ്യബലിക്കുശേഷം, കൂദാശ ചെയ്ത തിരുവോസ്തികള്‍ തന്‍റെ കൈയില്‍നിന്ന് ഏറ്റുവാങ്ങിയ താര്‍സീസിയൂസ് എന്ന ആ ബാലന്‍റെ മുഖം അദ്ദേഹം ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുത്തു. തടവറകളില്‍ കഴിയുന്നവര്‍ക്ക് തിരുവോസ്തികള്‍ രഹസ്യമായി എത്തിച്ചുനല്കാനാണ് അവന്‍ യാത്രയായത്. രക്തസാക്ഷിത്വത്തിലേക്കുള്ള യാത്രയാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞുതന്നെയുള്ള യാത്ര. പീഡനത്തിന്‍റെ കാലമായിരുന്നെങ്കിലും രഹസ്യസങ്കേതങ്ങളില്‍ ഒന്നിച്ചുകൂടി ക്രിസ്ത്യാനികള്‍

ബലിയര്‍പ്പിച്ചിരുന്നു. അപ്രകാരം ബിഷപ് ഡയനീഷ്യസ് അര്‍പ്പിച്ച ദിവ്യബലിയില്‍ താര്‍സീസിയൂസും ഭക്തിയോടെ പങ്കുചേര്‍ന്നു. തുടര്‍ന്നാണ് തിരുവോസ്തികള്‍ ഏറ്റുവാങ്ങിയത്. എഡി 253-ലോ 257-ലോ ആണ് താര്‍സീസിയൂസിന്‍റെ ജനനം. വലേരിയന്‍ ചക്രവര്‍ത്തി റോമില്‍ പീഡനങ്ങള്‍ അഴിച്ചുവിട്ട കാലമായിരുന്നു അത്. അവിടത്തെ തടവറകളില്‍ മരണം കാത്തുകഴിയുന്ന അനേകം ക്രിസ്തുവിശ്വാസികള്‍ ഉണ്ടായിരുന്നു. അവര്‍ക്കുവേണ്ട ദിവ്യകാരുണ്യം രഹസ്യമായി എത്തിച്ചുനല്കുക എന്നത് അതീവ അപകടം പിടിച്ച ദൗത്യവുമായിരുന്നു. അതിനാല്‍ത്തന്നെ ഈ ചെറുപ്രായത്തില്‍ താര്‍സീസിയൂസിനെ ആ ദൗത്യം ഏല്പിക്കണോ എന്ന് എല്ലാവരും സംശയിച്ചപ്പോള്‍ അവന്‍തന്നെയാണ് തീവ്ര ആഗ്രഹത്തോടെ ആ മഹാഭാഗ്യം തനിക്ക് നല്കണമെന്ന് ശാഠ്യം പിടിച്ചത്.

കാരണം, വിശുദ്ധബലി എന്താണെന്നും കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയുടെ വില എന്താണെന്നും പൂര്‍ണമായി മനസിലാക്കിയിരുന്നു ആ ബാലന്‍. അത് മനസിലാക്കിയതിനാല്‍ അവന്‍റെ ആഗ്രഹം അംഗീകരിച്ച ബിഷപ് ഡയനീഷ്യസ് തിരുവോസ്തികള്‍ പൊതിഞ്ഞ് അവന്‍റെ നെഞ്ചോടുചേര്‍ത്ത് വച്ചുകൊടുത്തു. അങ്ങനെയാണ് അവന്‍ യാത്രയായത്. ആ യാത്ര രക്തസാക്ഷിത്വത്തോടെ പൂര്‍ത്തിയായി.

വിശുദ്ധനായ ഡമസസ് പാപ്പയുടെ കീര്‍ത്തനങ്ങളിലാണ് വിശുദ്ധ താര്‍സീസിയൂസിനെക്കുറിച്ച് വിവരിക്കുന്നത്. റോമന്‍ രക്തസാക്ഷികളുടെ കലണ്ടര്‍പ്രകാരം ഓഗസ്റ്റ് 15-നാണ് ഈ വിശുദ്ധബാലന്‍റെ തിരുനാള്‍.

'

By: Shalom Tidings

More
മേയ് 08, 2024
Encounter മേയ് 08, 2024

മക്കള്‍ ദൈവത്തിന്‍റെ സ്വന്തമാണ്. അവരെ ദൈവത്തോടു ചേര്‍ത്തുപിടിച്ചു വളര്‍ത്താന്‍ ദൈവം നിയോഗിച്ച കാര്യസ്ഥന്‍മാര്‍ മാത്രമാണ് മാതാപിതാക്കള്‍. ക്രിസ്തുവിനെ നിരാകരിക്കുന്നത് ട്രെന്റായി മാറിയിരിക്കുന്ന നവയുഗത്തില്‍ മക്കളെ ക്രിസ്തുവിന്റേതാക്കി വളര്‍ത്തിക്കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിന് മാതാപിതാക്കള്‍ ആദ്യം ദൈവത്തോട് ചേര്‍ന്നുജീവിക്കണം.

ദൈവത്തോട് കൂടുതല്‍ അടുക്കുന്തോറും നമ്മുടെ കാഴ്ചപ്പാടുകളും മുന്‍ഗണനകളും മാറും. ദൈവം തന്ന അഞ്ച് കുട്ടികളെയും ഒരേ സമയം ആത്മീയതയിലും ഭൗതിക കാര്യങ്ങളിലും തീഷ്ണമതികളും മിടുക്കരുമാക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. കുഞ്ഞുങ്ങള്‍ എല്ലാം രാവിലെ എഴുന്നേല്‍ക്കുമ്പോഴും സ്‌കൂളില്‍ പോകുന്നതിനു മുമ്പും സ്വന്തമായി പ്രാര്‍ത്ഥിക്കും. ദൈവത്തോട് വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ ദൈവം അവരുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന് അവര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. മതബോധന ക്ലാസ്സുകളില്‍ മുടങ്ങാതെ പോകുന്ന അവര്‍ക്ക് അതാത് ക്ലാസ്സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാറുണ്ട്. വചനം ഹൃദിസ്ഥമാക്കാന്‍ കുട്ടികളെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു. ബൈബിള്‍ ക്വിസ് മത്സരങ്ങളിലും അവര്‍ മുമ്പന്തിയില്‍ത്തന്നെ.

മക്കളെല്ലാവരും പ്രത്യേകിച്ച് മൂത്ത കുട്ടികള്‍ അടിയുറച്ച ദൈവവിശ്വാസികളാണ്. അവരെ കണ്ട് മറ്റുള്ളവര്‍ പഠിക്കുന്നു. മൂത്ത മകന്‍ ജാക്ക് 2000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ ലീഡര്‍ ആയിരുന്നു. സ്‌കൂളിലെ അവന്‍റെ പ്രസംഗങ്ങളെല്ലാം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. അതുപോലെ, രണ്ടാമത്തെ മകന്‍ പീറ്ററും നാലാമത്തെ മകന്‍ ജോഷും അവരുടെ ക്ലാസ്സില്‍നിന്നുള്ള ലീഡേഴ്‌സാണ്. വീടിനടുത്തുള്ള ഇംഗ്ലീഷ് പള്ളിയില്‍ ജാക്കും പീറ്ററും മേരിയും അള്‍ത്താരശുശ്രൂഷ ചെയ്യുന്നു. ജാക്ക് സീറോ മലബാര്‍ പള്ളിയിലും അള്‍ത്താരശുശ്രൂഷകനാണ്. ഞാന്‍ കപ്യാര്‍ക്ക് തുല്യമായ അക്കലൈറ്റ് എന്ന ചുമതല വഹിക്കുന്നു. നമ്മള്‍ എന്ത് ചെയ്യുന്നുവോ അത് ചെയ്യാനുള്ള പ്രവണത മക്കള്‍ക്കുണ്ടെന്നുള്ള തിരിച്ചറിവിലാണ് അവരുടെ മുമ്പില്‍ ഞങ്ങള്‍ പെരുമാറുക.

പ്രാര്‍ത്ഥിക്കാന്‍ പരിശീലിപ്പിക്കുക മാത്രമല്ല, പാപം കടന്നുവരുന്ന വഴികളെക്കുറിച്ചും ജാഗ്രത പുലര്‍ത്തേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികളോട് സംസാരിക്കാറുണ്ട്. ആത്മീയ കാര്യങ്ങളില്‍ മികവ് പുലര്‍ത്തുമ്പോള്‍ പ്രോത്സാഹനവും ഉദാസീനത കാണിക്കുമ്പോള്‍ പ്രായശ്ചിത്തവും നല്‍കും. ”ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്നു വ്യതിചലിക്കുകയില്ല” (സുഭാഷിതങ്ങള്‍ 22/6). മക്കളുടെ സുഹൃത്തുക്കള്‍ ആരെന്ന് ശ്രദ്ധിക്കും.

ന്യൂ ജനറേഷന്‍ ദൈവത്തിലേക്ക്

ക്രിസ്ത്യാനിയായി ജനിച്ചാലും ക്രൈസ്തവവിശ്വാസിയായി അറിയപ്പെട്ടാലും ജീവിക്കുന്ന ക്രിസ്തുവിനെ അനുദിന ജീവിതസാഹചര്യത്തില്‍ അനുഭവിക്കാന്‍ സാധിച്ചില്ലെങ്കില്‍ വെല്ലുവിളികളെ നേരിടുമ്പോള്‍ വിശ്വാസം നിര്‍ജീവമാകും. പ്രാര്‍ത്ഥനയില്‍ ഉത്തരം ലഭിക്കുന്നതും പരിശുദ്ധകുര്‍ബാനയിലൂടെ ക്രിസ്തു അനുഭവവേദ്യമാകുന്നതും യുവതലമുറ ശീലിക്കണം. അറിഞ്ഞോ അറിയാതെയോ ഭാവിയില്‍ ദുഃഖങ്ങള്‍ സമ്മാനിക്കുന്ന, നൈമിഷിക സന്തോഷങ്ങളുടെ പുറകെയാണ് പുതുതലമുറ. കുറ്റബോധവും, പശ്ചാത്താപവും ഇല്ലാതെ ഭൗതിക സന്തോഷങ്ങള്‍ക്ക് അടിമപ്പെടുന്നവര്‍ക്ക് ക്രിസ്തുവിന്‍റെ മാര്‍ഗവും സഭയുടെ ഉപദേശവും അരോചകമായി അനുഭവപ്പെടും. പൗലോസ്ശ്ലീഹായുടെ വാക്കുകള്‍ ശ്രദ്ധിക്കുക, ”നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശിന്‍റെ വചനം ഭോഷത്തമാണ്. എന്നാല്‍ രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അത് ദൈവത്തിന്‍റെ ശക്തിയത്രേ.”

അതിനാല്‍ വിശുദ്ധിയിലും ധാര്‍മികതയിലും ജീവിക്കുന്ന, ദൈവകല്പനകള്‍ അനുസരിക്കുന്ന വിശ്വാസകൂട്ടായ്മക്കാണ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊന്നല്‍ നല്‌കേണ്ടത്. കൂദാശാജീവിതത്തില്‍ നിന്നുള്ള വ്യതിചലനം തുടക്കത്തിലേ തിരുത്തപ്പെടണം. കതിരില്‍ കൊണ്ടുവന്നു വളംവയ്ക്കുന്നതു പോലെയാണ് പല തിരുത്തലുകളും. അപ്പോഴേക്കും, അത് സമൂഹത്തിന്‍റെ സാധാരണ ജീവിതത്തിന്‍റെ ഭാഗമെന്നപോലെയായി മാറിയിട്ടുണ്ടാകും.
മാതാപിതാക്കള്‍ ഒരു ഉത്തമവിശ്വാസിയായി, വിശുദ്ധിയിലും ലാളിത്യത്തിലും സന്മാര്‍ഗത്തിലും മാതൃകാപരമായി ജീവിക്കുന്നത് മക്കള്‍ ദര്‍ശിക്കണം.

ഇന്നത്തെ മാറിയ സാഹചര്യത്തില്‍ മാതാപിതാക്കള്‍ ആത്മീയ കാര്യങ്ങളില്‍ ഒരു യാഥാസ്ഥിതികത പുലര്‍ത്തണം. കുഞ്ഞുങ്ങളുടെ വിശ്വാസപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. ചെറുപ്പത്തിലേ സുവിശേഷവചനങ്ങള്‍ മക്കള്‍ ഹൃദിസ്ഥമാക്കണം. വിശ്വാസകാര്യങ്ങളില്‍ ഒരു അചഞ്ചലതയും ജീവിതസാഹചര്യങ്ങളില്‍ ഒരു സ്ഥിരപ്രജ്ഞതയും ഉണ്ടാകണമെങ്കില്‍ ദൈവാശ്രയബോധം വേണം. വിശുദ്ധിയോടെ ജീവിക്കേണ്ടതിന്‍റെ പ്രാധാന്യവും വിശുദ്ധിയോടുകൂടി ജീവിക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങളും മക്കളെ പഠിപ്പിക്കണം.

'

By: Jibi Joy

More
മേയ് 08, 2024
Encounter മേയ് 08, 2024

രാത്രി പതിനൊന്നുമണിയോടടുത്ത സമയത്തെ ആ ബൈക്കുയാത്ര അത്ര സുഖകരമായിരുന്നില്ല. ദീര്‍ഘദൂരം ബസില്‍ യാത്ര ചെയ്ത് വന്നിട്ടാണ് അടുത്തുള്ള ടൗണില്‍ വച്ചിരുന്ന ബൈക്ക് എടുത്ത് വീട്ടിലേക്ക് പോവുന്നത്. പെട്രോള്‍ അടിക്കണമെന്ന് കരുതിയെങ്കിലും, ടൗണിലെ പെട്രോള്‍ പമ്പ് അടച്ചുകഴിഞ്ഞിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ ഒരു യാത്രയുണ്ട്. അതിനാല്‍ എങ്ങനെയെങ്കിലും വേഗം വീട്ടിലെത്തിയേ പറ്റൂ. ക്ലേശങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ മഴയും പെയ്യാന്‍ തുടങ്ങി. റെയിന്‍കോട്ട് എടുത്തുധരിച്ച് ഞാന്‍ യാത്ര തുടര്‍ന്നു. വഴിഏകദേശം വിജനം.

അല്പനേരം കഴിഞ്ഞതേയുള്ളൂ, ശങ്കിച്ചതുപോലെതന്നെ, പെട്രോള്‍ തീര്‍ന്നു. ഇനിയെന്തുചെയ്യും? പ്രാര്‍ത്ഥിക്കണമെന്ന് തോന്നി. ജപമാല കയ്യിലെടുത്തെങ്കിലും ചൊല്ലാനുള്ള മാനസികാവസ്ഥയില്ല. അതിനാല്‍ പകരം എത്രയും ദയയുള്ള മാതാവേ ജപം തുടരെ ചൊല്ലാന്‍ തുടങ്ങി. പെട്ടെന്നാണ് ഒരു വാഹനം വരുന്നതുകണ്ടത്. വേഗം ബൈക്ക് ഒരു വശത്തേക്ക് ഒതുക്കി വയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ ആ വാഹനം എനിക്കരികില്‍ നിര്‍ത്തി. സ്വന്തംവീട്ടിലേക്ക് പോകുന്ന ഗള്‍ഫ് പ്രവാസിയുടെ വാഹനമാണെതെന്ന് പെട്ടെന്നു മനസിലായി. മുന്‍സീറ്റിലിരുന്ന മനുഷ്യന്‍ എന്നോട് ചോദിച്ചു, ”അടുത്ത് പെട്രോള്‍ പമ്പ് എവിടെയാണുള്ളത്?”

അഞ്ച് കിലോമീറ്ററോളം അപ്പുറത്താണെന്ന് മറുപടി നല്കിയപ്പോള്‍ മറ്റൊന്നും പറയാതെ അദ്ദേഹം പോയി. ഞാന്‍ എത്രയും ദയയുള്ള മാതാവേ ചൊല്ലിക്കൊണ്ടിരുന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ നേരത്തേ കണ്ട വാഹനം തിരികെ വരുന്നത് കണ്ടു. അതില്‍നിന്ന് ആ മനുഷ്യന്‍ ഒരു കുപ്പി പെട്രോള്‍ എടുത്ത് എനിക്കുനേരെ നീട്ടി, ”ഇത് വണ്ടിയിലൊഴിച്ചോ!”
അമ്പരപ്പോടെയാണെങ്കിലും ഞാനത് വാങ്ങി പെട്രോള്‍ ടാങ്കിലൊഴിച്ചു.
”ഇനി സ്റ്റാര്‍ട്ട് ചെയ്ത്‌നോക്ക്”
ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.
”കുഴപ്പമൊന്നുമില്ലല്ലോ?”
”ഇല്ല”
പിന്നെ മറ്റൊന്നും പറയാന്‍ നിന്നില്ല. അദ്ദേഹം മടങ്ങി.

എന്‍റെ കണ്ണുകളില്‍നിന്ന് കണ്ണീര്‍ ധാരയായി ഒഴുകാന്‍ തുടങ്ങി. കരച്ചിലിനിടെ എന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ”ഈ പാതിരാത്രിയില്‍ പെട്രോളും തരുമെങ്കില്‍, എന്‍റെ മാതാവേ, ഇനി എനിക്ക് ഒന്നും പറയാനില്ല!” ആ രാത്രിയില്‍ എത്രയും ദയയുള്ള മാതാവിന്‍റെ മാധ്യസ്ഥ്യമല്ലാതെ മറ്റെന്താണ് ആ വ്യക്തിയുടെ മനസില്‍ എനിക്ക് പെട്രോള്‍ വാങ്ങിത്തരണമെന്ന് പ്രേരണ നല്കിയത്?

”ദൈവഭക്തര്‍ ആപത്തില്‍ അവിടുത്തോട് പ്രാര്‍ത്ഥിക്കട്ടെ; കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും അത് അവരെ സമീപിക്കുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 32/6).

'

By: Paul Suresh

More
മേയ് 06, 2024
Encounter മേയ് 06, 2024

ക്ലീനിങ് ദിവസം ഉണ്ടായ ഒരു സംഭവമാണ് ഇക്കാര്യത്തില്‍ എന്‍റെ കണ്ണുതുറപ്പിച്ചത്. സാധനങ്ങള്‍ എല്ലാം പുറത്തേക്ക് എടുത്ത് വീടിന്‍റെ അകം വൃത്തിയാക്കാനുണ്ട്. കൂടാതെ പുറത്ത് മരപ്പണി കഴിഞ്ഞതിന്‍റെ പൊടിയും മറ്റും അടിച്ചുവാരി കളയാനുമുണ്ട്. രാവിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ക്ലീനിങ് ആരംഭിക്കാന്‍ പോവുകയായി. ആദ്യം ഏത് ചെയ്യണം?

ഉടനെ മുമ്പത്തെ ദിവസം ഞങ്ങളുടെ ഗുരു അച്ചനില്‍ നിന്നും കേട്ട ഒരു കാര്യം ഓര്‍മ്മയില്‍ വന്നു. എന്തിനും ഏതിനും ആദ്യം പരിശുദ്ധാത്മാവിനോട് ചോദിക്കുക. ഉടനെ ഞങ്ങള്‍ ചോദിച്ചുനോക്കി. ഞങ്ങളില്‍ ഒരാള്‍ക്ക് ഒരു കൊച്ചുദര്‍ശനം പോലെ ഇങ്ങനെ തോന്നി. ഉച്ചയ്ക്ക് മുമ്പായി വീടിന്‍റെ അകം വൃത്തിയാക്കുക. ഉച്ചയ്ക്ക് ശേഷം പുറംഭാഗവും. ഞങ്ങള്‍ നേരെ തിരിച്ചാണ് ചെയ്യാന്‍ സാധ്യതയുണ്ടായിരുന്നത്. കാരണം ഉച്ചയ്ക്ക് ശേഷം പുറത്ത് നല്ല വെയിലാണ്. എന്നാല്‍ ഇത്തവണ ഞങ്ങള്‍ ഇങ്ങനെ ചെയ്തു.

വീടിന്‍റെ അകം വൃത്തിയാക്കി കഴിഞ്ഞതേ, അതാ നല്ല പെരുമഴ. പുറത്തെ മരപ്പൊടിയും മരച്ചീളും ആ മഴതന്നെ വൃത്തിയാക്കി തന്നു. അന്ന് ഉച്ചയ്ക്ക് ശേഷം ഞങ്ങള്‍ക്ക് യാതൊന്നും ചെയ്യേണ്ടിവന്നില്ല.
പരിശുദ്ധാത്മാവിനോട് ചോദിച്ചതിന്‍റെ ഫലം ആദ്യം സ്വന്തം ജീവിതത്തില്‍ മനസ്സിലാക്കിയ സംഭവമായിരുന്നു അത്. പിന്നീടങ്ങോട്ട്- പോകേണ്ട വാഹനം, വാങ്ങിക്കേണ്ട വസ്തു, ഏറ്റുപറയാന്‍ മറന്നുപോയ പാപം, വിട്ടുപോയ ഉത്തരവാദിത്വം എന്നിങ്ങനെ ഒട്ടുമിക്ക കാര്യങ്ങളിലും പരിശുദ്ധാത്മാവിനോട് ചോദിച്ചു ചെയ്യാന്‍ സന്തോഷമാണ്. ആത്മാവ് വ്യക്തവും കൃത്യവുമായി പറഞ്ഞുതരികയും ചെയ്യുന്നുണ്ട്. അത് തെറ്റാറുമില്ല.

വരദാനഫലങ്ങള്‍ നമ്മുടെ പ്രായോഗിക ജീവിതത്തില്‍ ഉപയോഗിക്കേണ്ട ഒന്നാണ്. ധ്യാനങ്ങള്‍ നടക്കുമ്പോള്‍ മാത്രം സംഭവിക്കേണ്ട ഒന്നല്ല സത്യത്തില്‍ ആത്മാവിന്‍റെ വരദാനഫലങ്ങളുടെ ഉപയോഗം. നമ്മുടെ വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും, വിളിയും നിയോഗവുമനുസരിച്ച് ശുശ്രൂഷാ ജീവിതത്തിലും, വരദാനഫലങ്ങള്‍ ഉപയോഗിക്കുകയും പരിശുദ്ധാത്മാവിന്‍റെ നിമന്ത്രണങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുകയും വേണം.
ശരിയായ മനഃസാക്ഷിയുടെ രൂപീകരണത്തിലൂടെയും വചനത്തിന്‍റെ നിറവിലൂടെയും പരിശുദ്ധ അമ്മയോടുള്ള ഭക്തി മുഖേനയും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളോടുള്ള തുറവിയിലൂടെയും വിശ്വാസത്തിലൂടെയുമാണ് വരദാനഫലങ്ങള്‍ നമ്മില്‍ പ്രകടമാവുക.

ആദിമസഭയില്‍, അപ്പസ്‌തോലന്‍മാരുടെ അനുദിന ജീവിതത്തില്‍ ഈ വിധത്തിലുള്ള പ്രവര്‍ത്തനം നമുക്ക് കാണാനാകും. ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്നപ്പോള്‍ സവിശേഷമായ ഒരു ദിവ്യാനുഭൂതി അനുഭവപ്പെട്ട പത്രോസ് ശ്ലീഹായുടെ അനുഭവം (അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 10/9-17), ഷണ്ഡനോട് വചനം വ്യാഖ്യാനിക്കാന്‍ അപ്രതീക്ഷിതമായ ദിശയില്‍ സഞ്ചരിച്ച പീലിപ്പോസിന്‍റെ അനുഭവം (അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 8/26-39)- ഇവയെല്ലാം ഉത്തമ ഉദാഹരണങ്ങളാണല്ലോ.

നമുക്ക് ആത്മാവിന്‍റെ വരദാനഫലങ്ങളോടുള്ള ഒരു വലിയ തുറവി ആഗ്രഹിക്കാം. പുതിയ കൃപകളും പുതിയ അഭിഷേകവും നേടിയെടുത്ത് മുന്‍പോട്ട് കുതിക്കാം. ആത്മാവിന്‍റെ ഏഴ് ദാനങ്ങളും ഒന്‍പത് വരങ്ങളും പന്ത്രണ്ട് ഫലങ്ങളും നല്‍കി അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ. അനുദിനജീവിതത്തില്‍, പ്രായോഗികതലത്തില്‍, ദൈവരാജ്യശുശ്രൂഷകളില്‍ ആത്മാവിന്‍റെ ശക്തമായ പ്രവര്‍ത്തനം പ്രകടമാകട്ടെ. പുതിയ വീഞ്ഞ് പുതിയ തോല്‍ക്കുടങ്ങളിലെന്നപോലെ നമുക്ക് നമ്മെത്തന്നെ പുത്തനാക്കാം. പുതുവീഞ്ഞ് കുടിച്ച് ലഹരിയിലാഴ്ന്നവരെപ്പോലെ നമുക്കും ആത്മാവിനാല്‍ ഗ്രസിക്കപ്പെടാം.

ജോയേല്‍ 2/28,29- ”അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയുംമേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്‌നങ്ങള്‍ കാണും; യുവാക്കള്‍ക്ക് ദര്‍ശനങ്ങള്‍ ഉണ്ടാവും. ആ നാളുകളില്‍ എന്‍റെ ദാസന്‍മാരുടെയും ദാസിമാരുടെയുംമേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും.”’
പെന്തക്കുസ്താ തിരുനാളിനായി പ്രത്യേകം നമുക്ക് പ്രാര്‍ത്ഥിച്ച് ഒരുങ്ങാം.

'

By: ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

More
മേയ് 04, 2024
Encounter മേയ് 04, 2024

”ഫോര്‍ഡ് കമ്പനി സ്ഥാപകനായ ഹെന്റി ഫോര്‍ഡ് 78-ാം വയസിലും ശാന്തനും സമാധാനപൂര്‍ണനുമായി കാണപ്പെട്ടു. അഭിമുഖത്തില്‍ തന്‍റെ ശാന്തതയുടെ രഹസ്യം അദ്ദേഹം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്:

”ദൈവമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തേക്ക് നമ്മുടെ ഉപദേശമൊന്നും ആവശ്യമില്ലല്ലോ. ദൈവം ചുമതലയേറ്റിരിക്കേ എല്ലാം ഉത്തമമായ രീതിയില്‍ത്തന്നെ പര്യവസാനിച്ചുകൊള്ളുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ ഉത്കണ്ഠപ്പെടാന്‍ എന്തിരിക്കുന്നു?”

”ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്‍റെ കരങ്ങളിലാണ്” (സങ്കീര്‍ത്തനങ്ങള്‍ 3/5)

'

By: Shalom Tidings

More
മേയ് 03, 2024
Encounter മേയ് 03, 2024

നഴ്‌സായ ഒരു ചേച്ചി പങ്കുവച്ച അനുഭവം പറയാം. ആശുപത്രിയില്‍ പല തരത്തിലുള്ള രോഗികള്‍ ഉണ്ടാവുമല്ലോ. കടുത്ത അവിശ്വാസിയായ ഒരു അപ്പച്ചന്‍ ഈ ചേച്ചിയുടെ പരിചരണത്തിന്‍കീഴില്‍ ഉണ്ടായിരുന്നു.

ആരെങ്കിലും പ്രാര്‍ത്ഥിക്കുന്നത് കണ്ടാല്‍ ഉടന്‍ അദ്ദേഹത്തിന് ദേഷ്യം വരും. പാവം, മുമ്പ് ഉണ്ടായ എന്തെങ്കിലും മുറിവുകളായിരിക്കാം കാരണം. എന്തായാലും അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ ഈ ചേച്ചി ഒരിക്കല്‍ ചെന്നപ്പോള്‍, ചേച്ചി ‘നന്മനിറഞ്ഞ മറിയമേ’ ചൊല്ലുന്നത് അദ്ദേഹം കേട്ടു.
അദ്ദേഹത്തിന് ദേഷ്യം വന്നു, മരുന്ന് കൊടുക്കാന്‍ ചെന്നപ്പോള്‍ ചേച്ചിയുടെ കൈയില്‍ ആഞ്ഞൊരു തട്ട്, ‘എന്നെ തൊടണ്ടാ!’

എതിര്‍ക്കപ്പെട്ടതിന്‍റെ വിഷമം തോന്നിയെങ്കിലും ചേച്ചി തിരിച്ചൊന്നും പറഞ്ഞില്ല. മാത്രവുമല്ല, പിറ്റേ ദിവസവും ചേച്ചി ഈ അപ്പച്ചന്‍റെ പക്കല്‍ ചിരിച്ചുകൊണ്ട് ചെന്ന് മരുന്ന് കൊടുത്തു. അപ്പച്ചന് ആശ്ചര്യം. ഇനി ഒരിക്കലും ചേച്ചി അതുവഴി വരില്ലെന്നാണ് അദ്ദേഹം കരുതിയിരുന്നത്.
അതിനടുത്ത ദിവസവും ചേച്ചി ചിരിച്ചുകൊണ്ട് വരുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന്‍റെ ചങ്ക് കത്തി. ദേഷ്യത്തോടെ ആഞ്ഞ് തട്ടിയ അതേ കൈകളില്‍ പിടിച്ചിട്ട് അപ്പച്ചന്‍ ഇത്തവണ ചോദിച്ചു, ”ഞാന്‍ നിങ്ങളോട് മോശമായി പെരുമാറിയിട്ടും നിങ്ങള്‍ക്കെങ്ങനെ എന്നോട് സ്‌നേഹത്തോടെ ഇടപെടാന്‍ കഴിയുന്നു?!”
ചേച്ചി പറഞ്ഞു, ”അത് ഞാന്‍ തനിയെ ചെയ്യുന്നതല്ല, എന്‍റെ ദൈവം എന്നെ സ്‌നേഹം പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു.”

അപ്പച്ചന്‍ ഉടനെ പറഞ്ഞതെന്തെന്നോ, ”എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ എനിക്കും വേണം!”
കരുണ എങ്ങനെയാണ് ഒരു ആത്മാവിനെ വീണ്ടെടുത്തതെന്ന് കണ്ടില്ലേ. ഈശോയില്‍ വിശ്വസിക്കുകയും ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്ന ഞാന്‍, എന്നെ ഉപദ്രവിക്കുന്നവരോട് കരുണ കാണിച്ചില്ലെങ്കില്‍ എങ്ങനെയാണ് അത്യുന്നതന്‍റെ പുത്രനാവുക?
ഈശോ പറയുന്നത് അതല്ലേ, ”ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്ക് നന്മ ചെയ്യുവിന്‍; ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍” (ലൂക്കാ 6/27-28)
ഒരു പട്ടികയെടുക്കാം, നമ്മെ ഏറെ വേദനിപ്പിച്ചിട്ടുള്ളവരുടെ, നമുക്ക് ഒട്ടും പൊറുക്കാന്‍ പറ്റാത്തവരുടെ…
അവര്‍ക്കുവേണ്ടി പരിത്യാഗം എടുക്കാനും, ഈശോയുടെ നാമത്തില്‍ ഞാനവരെ സ്‌നേഹിക്കുന്നുവെന്ന് ഇടയ്ക്കിടെ ഉരുവിടാനും നമുക്ക് സാധിക്കട്ടെ.

'

By: Father Joseph Alex

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

2019 ഏപ്രില്‍ ഒന്ന്. രോഗ ലക്ഷണമായ നടുവേദന ആരംഭിച്ചിട്ട് രണ്ടു മാസം. നട്ടെല്ലില്‍ ബെല്‍റ്റ് ഇട്ടുകൊണ്ട് പരസഹായത്തില്‍ ജീവിക്കാന്‍ തുടങ്ങിയ നാളുകള്‍. അന്ന് വേദന മൂലം ഇന്‍ജെക്ഷന്‍ എടുത്തു മുറിയില്‍ കിടക്കുകയാണ്. അതിനാല്‍ അവധിയെടുത്തു. വിശുദ്ധ ഗ്രന്ഥം നെഞ്ചില്‍ വച്ചുകൊണ്ടാണ് കിടപ്പ്. വേദന സംഹാരികള്‍ക്കൊന്നും എന്‍റെ വേദനയെ ശമിപ്പിക്കാന്‍ പലപ്പോഴും സാധിച്ചിരുന്നില്ല. ഈശോയോടു കലപില പറഞ്ഞുകൊണ്ട് സമയം തള്ളി നീക്കി. ഏകദേശം മൂന്നുമണി ആയി. ഈശോ ആജ്ഞപോലെ ഒരു കാര്യം പറഞ്ഞു, ”സബിതക്ക് വേണ്ടി എന്തെങ്കിലും ഉടനെ ചെയ്യുക.” ശരീരം മുഴുവന്‍ തണുത്തുറഞ്ഞ പോലെ… എന്തിനെന്നില്ലാതെ കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല.

ഫേസ്ബുക്ക് തുറന്ന് ഒരു സുഹൃത്തിന് മെസ്സേജ് അയച്ചു, ”നമ്മുടെ സ്‌കൂള്‍ ബാച്ച് സുഹൃത്തുക്കളെ കണ്ടെത്തി ഗ്രൂപ്പ് ഉണ്ടാക്കണം. സബിതക്ക് വേണ്ടി എന്തെങ്കിലും പെട്ടെന്ന് ചെയ്യണം.” ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ സഹപാഠിയും സ്‌കൂളിന്‍റെ അഭിമാനവും സ്വപ്‌നവും ഒക്കെ ആയിരുന്നു സബിത. ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടെന്ന് വളരെ വിങ്ങലോടെയാണ് ഉള്‍ക്കൊണ്ടത്.

മനസ്സില്‍ വല്ലാത്തൊരു ഭാരം. ഇത്രയും വര്‍ഷം ഞാന്‍ എന്തുകൊണ്ട് സബിതയെ അന്വേഷിച്ചില്ല എന്ന ചോദ്യം മുള്‍മുനപോലെ എന്നെ കുത്തിനോവിക്കാന്‍ തുടങ്ങി. ഈശോയുടെ മുന്‍പില്‍ വലിയൊരു ഭാരവും പേറി ഞാന്‍ നിന്നു. മുന്നോട്ട് എന്ത് ചെയ്യണം എന്ന് അറിയില്ല അവള്‍ക്കുവേണ്ടി. ദൈവകരുണയുടെ പ്രഘോഷകയായിരുന്നു അന്നാളുകളില്‍ ഞാന്‍. പ്രവൃത്തിയില്ലാത്ത പ്രഘോഷണങ്ങള്‍ ആയിരുന്നു അവയെന്ന് തിരിച്ചറിഞ്ഞ നാളുകള്‍. എന്തായാലും ഒമ്പതു ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഞാന്‍ നാട്ടിലേക്ക് വരാന്‍ പ്ലാന്‍ ചെയ്തിരിക്കുകയായിരുന്നു ചികിത്സക്ക് വേണ്ടി. പെട്ടെന്നുതന്നെ പഴയകാല സഹപാഠികളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടു. ‘എ ഡേ വിത്ത് സബിത’ അതായിരുന്നു ഗ്രൂപ്പിന്‍റെ പേര്.

സബിതയെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. നഴ്‌സറിമുതല്‍ പല ക്ലാസ്സുകളിലും ഞങ്ങള്‍ ഒന്നിച്ചാണ് പഠിച്ചിട്ടുള്ളത്. വീടിനടുത്തുള്ള കൂട്ടുകാരി. പഠനത്തില്‍ മിടുക്കി. ക്ലാസ് ലീഡര്‍ ആയും സ്‌കൂള്‍ ലീഡര്‍ ആയും എപ്പോഴും എല്ലാവരുടെയും അഭിമാനമായിരുന്നു. നല്ല കയ്യക്ഷരം. ആരോടും വഴക്കിടാത്ത എല്ലാവരോടും സമാധാനപരമായി ഇടപെടുന്ന ഒരു പാവം പെണ്‍കുട്ടി. പഠന വിഷയങ്ങള്‍ മറ്റു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നതില്‍ പ്രത്യേക പ്രാവീണ്യം അവള്‍ക്കുണ്ടായിരുന്നു. പരീക്ഷയടുക്കുമ്പോള്‍ സ്‌കൂള്‍ വരാന്തയില്‍ സബിതക്ക് ചുറ്റും കുട്ടികള്‍ നിറയുമായിരുന്നു. അവള്‍ പറയുന്ന ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ വരുമെന്ന ഒരു വിശ്വാസത്തില്‍. പലപ്പോഴും അത് സംഭവിച്ചിട്ടുണ്ട്. അക്രൈസ്തവയാണെങ്കിലും അവളുടെ പ്രാര്‍ത്ഥിക്കുന്ന മുഖം മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.
ക്ലാസ് മുടങ്ങിയാല്‍ വളരെ വിഷമിക്കുന്ന കുട്ടിയായിരുന്നു. അതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ അവള്‍ ക്ലാസ് മുടങ്ങിയിട്ടുള്ളൂ. അവളുടെ നോട്ട് ബുക്കുകള്‍ നോക്കിയാണ് പലപ്പോഴും ഞാന്‍ എന്‍റെ നോട്ട് ബുക്ക് പൂര്‍ത്തീകരിച്ചിരുന്നത്. ചെറുപ്പം മുതലേ നിത്യരോഗിയായിരുന്നു ഞാന്‍. ഒരു കാലഘട്ടം വരെയും വളരെ കുറച്ചുമാത്രമേ സ്‌കൂളില്‍ പോകാന്‍ പറ്റിയിരുന്നുള്ളൂ.

ഏകദേശം നൂറുപേര്‍ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു. ഏപ്രില്‍ പതിമൂന്നിന് അവളുടെ വീട്ടില്‍ ഞങ്ങളുടെ ഒരു സംഗമം ക്രമീകരിച്ചു. അവളെ പഠിപ്പിച്ച കുറച്ച് അധ്യാപകരെയും ക്ഷണിച്ചു. ചികിത്സയുടെ ഭാഗമായി ഒത്തിരി ചെലവുകള്‍ അവള്‍ക്കുണ്ടായിരുന്നു. ചെറിയൊരു സഹായം എല്ലാവരും കൈകോര്‍ത്തു നല്‍കി. ഇരുപതു വര്‍ഷമായി ഒരു വീടിനുള്ളില്‍ മാത്രമായിരുന്നു അവളുടെ ലോകം. സ്വന്തമെന്നു പറയാന്‍ ഒരു സുഹൃത്തുപോലും ഇല്ലാതെ; ആരോടും അവളുടെ വേദനകള്‍ പങ്കുവയ്ക്കാനില്ലാതെ, ജീവിതം പോരാടി ജയിക്കുകയായിരുന്നു സബിത.
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പനിയുടെ രൂപത്തില്‍ അവളുടെ ജീവിതത്തിലേക്ക് സഹനം വാതില്‍ തുറന്നു.

പിന്നീട് ശ്വാസകോശങ്ങളിലേക്കും മറ്റ് ശരീരഭാഗങ്ങളിലേക്കും ഇന്‍ഫെക്ഷന്‍ ആവുകയും മാസങ്ങള്‍ ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചു കഴിയുകയും ചെയ്തു. ഒരു നാടും സ്‌കൂള്‍ മുഴുവനും അവളുടെ തിരിച്ചുവരവിനുവേണ്ടി പ്രാര്‍ത്ഥിച്ചു കാത്തിരുന്നു. പക്ഷേ മറ്റൊരു സബിതയായിട്ടായിരുന്നു അവളുടെ തിരിച്ചുവരവ്. അവളുടെ കഴിവുകള്‍ പലതും നഷ്ടപ്പെട്ടിരുന്നു. ഓര്‍മ്മകള്‍ മങ്ങിപ്പോയി. പഠിക്കാന്‍ കഴിയാത്ത അവസ്ഥ. എല്ലാ സ്വപ്‌നങ്ങളുടെയും ചിറകുകള്‍ അറുത്തെടുത്തപോലെ കുറെ മരുന്നുകള്‍കൊണ്ടുമാത്രം ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഒരാള്‍.

പത്താം ക്ലാസ് പഠനം കഴിഞ്ഞതോടെ എല്ലാവരും പുതിയ വഴികളിലേക്ക് ചേക്കേറി. ഒരുപക്ഷേ ജീവിതത്തിന്‍റെ വ്യഗ്രതയില്‍ എല്ലാവരും അവളെ പതിയെ മറന്നു പോയിക്കാണണം. ആരെയും കണ്ടെത്താന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല. കാരണം അവളുടെ ലോകം അത്രയും ചുരുങ്ങപ്പെട്ടിരുന്നു.
സബിതയുടെ വീട്ടുകാരെ വിളിച്ചറിയിച്ചു, അവളോടൊപ്പമുള്ള ഞങ്ങളുടെ ഒരു ദിനത്തെക്കുറിച്ച്. പ്രിയ കൂട്ടുകാരിക്ക് എന്ത് കൊടുക്കും എന്ന ചിന്തയില്‍ ഞാന്‍ മുഴുകി. ”നിനക്ക് ചെയ്യാന്‍ കഴിവുള്ള നന്മ അത് ലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക് നിഷേധിക്കരുത്” (സുഭാഷിതങ്ങള്‍ 3/27)

എന്നാണല്ലോ വചനം പറയുന്നത്. അവള്‍ക്കു ഞങ്ങളോടൊക്കെ വീഡിയോ കോളില്‍ സംസാരിക്കാല്ലോ എന്നോര്‍ത്ത് ഒരു മൊബൈല്‍ വാങ്ങി. ഒപ്പം ഒരു ചുരിദാര്‍ തയ്ക്കാനുള്ള തുണിയും.
ഏപ്രില്‍ പതിമൂന്നിന് ഞങ്ങള്‍ എല്ലാവരും അവള്‍ക്കു ചുറ്റും കൂടി. പലരെയും അവള്‍ക്ക് മനസ്സിലായില്ല. പക്ഷേ അധ്യാപകരെയെല്ലാം അവള്‍ തിരിച്ചറിഞ്ഞു, എന്നെയും. അവളെക്കൊണ്ട് സംസാരിപ്പിച്ചു. മതിയാകുവോളം. കേക്ക് മുറിപ്പിച്ചു. അവള്‍ക്കുള്ള സമ്മാനങ്ങള്‍ കൈമാറി. ഗ്രൂപ്പ് ഫോട്ടോ എടുത്തു. ഇരുപതു വര്‍ഷത്തെ ഏകാന്തതയില്‍ അവള്‍ പൊട്ടിച്ചിരിച്ച ഒരു ദിവസം.

അവളെ വീഡിയോ കോള്‍ വിളിക്കാനൊക്കെ പഠിപ്പിച്ചു കൊടുത്തു. എല്ലാവരുടെയും നമ്പറുകള്‍ ഫോണില്‍ സേവ് ചെയ്തു. കുറച്ചു സുഹൃത്തുക്കള്‍ തൊട്ടടുത്ത മാസത്തില്‍ അവളെ കാണാന്‍ വരുമെന്ന് ഉറപ്പും നല്‍കി. ഹൃദയം നിറഞ്ഞ സന്തോഷത്തില്‍ അവള്‍ ഞങ്ങള്‍ക്ക് നന്ദി പറഞ്ഞു യാത്രയാക്കി. വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ അവളെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അവളുടെ മുഖത്ത് പൂര്‍ണ്ണചന്ദ്രന്‍റെപോലെ ഈശോ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഈശോയുടെ മുഖം പോലെ തോന്നി അപ്പോള്‍.

രണ്ടാഴ്ചക്കുള്ളില്‍ ഞാന്‍ തിരിച്ചു പോന്നു. വീണ്ടും തിരക്കുകളുടെ ലോകത്തേക്ക്… പലരും അവളെ ഫോണില്‍ വിളിച്ചു സംസാരിക്കാറുണ്ടായിരുന്നു. ജൂണ്‍ മാസം ആദ്യത്തില്‍ എനിക്ക് ഒരു വാട്ട്‌സാപ്പ് സന്ദേശം ഒരു സുഹൃത്തില്‍നിന്ന് ലഭിച്ചു. ‘സബിത ആശുപത്രിയില്‍ ആണ്. അല്പം സീരിയസ് ആണ്.’ ആ വാര്‍ത്ത എന്നെ അസ്വസ്ഥയാക്കി. വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവള്‍ വെന്റിലേറ്ററില്‍ ആണ് എന്നറിഞ്ഞു. ആ അമ്മയുടെ കരച്ചില്‍ താങ്ങാന്‍ കഴിയുമായിരുന്നില്ല. ആശുപത്രിയിലേക്ക് പോകും മുന്‍പ് രണ്ടു ദിവസങ്ങളില്‍ അവള്‍ പല തവണ എന്നെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെന്നും മരിയയോട് സംസാരിക്കണം എന്ന് പറഞ്ഞെന്നും അമ്മ പറഞ്ഞു. എന്‍റെ ഹൃദയം പൊട്ടിപ്പോകുംപോലെ തോന്നി. നിയന്ത്രിക്കാന്‍ കഴിയാതെ കണ്ണീര്‍ച്ചാലുകള്‍ ഒഴുകികൊണ്ടേയിരുന്നു,

പെയ്‌തൊഴിയാത്ത മഴ പോലെ…

വീണ്ടും ഞങ്ങള്‍ എല്ലാവരും അവളുടെ ജീവനുവേണ്ടി ദൈവസന്നിധിയില്‍ യാചിച്ചു. പക്ഷേ പ്രതീക്ഷക്കു വകയൊന്നും ഉണ്ടായിരുന്നില്ല. ജൂണ്‍ ഇരുപത്തി ഒന്ന് രാവിലെ ഞങ്ങളുടെ വെള്ളരിപ്രാവ് സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു. ജീവിതത്തില്‍ ഇന്നോളം അനുഭവിക്കാത്ത ഒരു ശൂന്യതയും നിരാശയും ദുഖവും ഞങ്ങള്‍ എല്ലാവരും അനുഭവിച്ചു. വിവിധ സ്ഥലങ്ങളില്‍ ആയിരുന്നിട്ടുകൂടി ഞങ്ങള്‍ എല്ലാവരുടെയും ഭവനങ്ങള്‍ ഒരു മരണവീടായി.
ഇനി അവള്‍ക്കുവേണ്ടി എന്താണ് ചെയ്യേണ്ടത്? സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. ഏറ്റവും സുന്ദരിയാക്കി അവളെ യാത്രയാക്കുക. അവള്‍ക്ക് സമ്മാനിച്ചിരുന്ന ചുരിദാര്‍ തുണി രണ്ടു മണിക്കൂറില്‍ തയ്‌ച്ചെടുത്ത് അണിയിച്ചു. ചുവന്ന ഒരു പട്ടു തുണിയില്‍ അവളെ പൊതിഞ്ഞു. മുല്ലപ്പൂവുകള്‍ കൊണ്ട് അവളെ മൂടി. ജീവനറ്റ അവളുടെ ശരീരം കാണാന്‍ എനിക്ക് കഴിയുമായിരുന്നില്ല. എങ്കിലും അവസാനമായി ഒരു നോക്ക് കാണാന്‍ ഹൃദയം തുടിച്ചു. സുഹൃത്തുക്കള്‍ വീഡിയോ കോള്‍ വിളിച്ച് അവളുടെ ശരീരത്തിനടുത്തു വച്ചു. എന്‍റെ നിലവിളി അവളുടെ കാതുകളിലും മുഴങ്ങിക്കാണണം. ഒരേ ഒരു ചോദ്യം മാത്രം എന്നില്‍ അവള്‍ക്കായി അവശേഷിച്ചിരുന്നു, ”സബിത നീ ഞങ്ങളോട് ക്ഷമിക്കില്ലേ?”

സബിതക്കുവേണ്ടി എന്തെങ്കിലും ഉടനെ ചെയ്യണം എന്ന് ഈശോ പറഞ്ഞത് അവളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടതുകൊണ്ടാണ്. ആ കൂടിച്ചേരലിനു ശേഷം അറുപത്തെട്ട് ദിവസങ്ങള്‍മാത്രമേ അവളുടെ ജീവിതത്തില്‍ അവശേഷിച്ചിരുന്നുള്ളൂ. ഈ ലോകത്തിന്‍റെ വേദനകളില്‍നിന്ന്, കപടതയില്‍നിന്ന്, ദൈവം അവളെ കൊണ്ടുപോയി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

അവളുടെ വേര്‍പാടിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് കൊറോണക്കാലത്ത് പഠനത്തിന് സാമ്പത്തികവിഷമമുള്ള ഒരു കുട്ടിക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ഞങ്ങള്‍ ടി.വി നല്‍കി. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവളുടെ വേദനക്ക് ഒരല്പം ആശ്വാസം നല്കാന്‍…. ഇന്നും അവള്‍ അനേകരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നു
പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ ചില ദൈവികമായ പ്രേരണകള്‍ നല്‍കും. പ്രാര്‍ത്ഥനയോടെ ആ പ്രചോദനങ്ങളെ വിവേചിച്ചറിയാന്‍ നാം പരിശ്രമിക്കണം. ”നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്‍റെ കാതുകള്‍ പിന്നില്‍നി ന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി, ഇതിലേ പോവുക” (ഏശയ്യ 30/21). ഒരുപക്ഷേ അവന്‍റെ സ്വരം കേള്‍ക്കാന്‍ നാം തയ്യാറായില്ലെങ്കില്‍ പിന്നീടൊരിക്കലും നികത്താന്‍ കഴിയാത്ത നഷ്ടങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കും. എന്‍റെ ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു (യോഹന്നാന്‍ 10/27) എന്ന് അരുളിച്ചെയ്ത ഈശോയെ നമുക്ക് അനുഗമിക്കാം. അവന്‍ മേയ്ക്കുന്ന മേച്ചില്‍പ്പുറങ്ങളാണ് നാം കണ്ടെത്തുന്ന ചതുപ്പുനിലങ്ങളെക്കാള്‍ അഭികാമ്യം.

'

By: ആന്‍ മരിയ ക്രിസ്റ്റീന

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

എന്‍റെ മകള്‍ക്ക് ജോലി ലഭിച്ചതിനുശേഷം ഒരുപാട് ദൂരയാത്ര ചെയ്തായിരുന്നു ഓഫീസില്‍ എത്തേണ്ടിയിരുന്നത്. രണ്ടു കുട്ടികളെയും വീട്ടിലാക്കിയുള്ള യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു ട്രാന്‍സ്ഫറിനുവേണ്ടി ശ്രമിച്ചിട്ട് നടക്കുന്നുമുണ്ടായിരുന്നില്ല. ശാലോം മാസികയില്‍ സിമ്പിള്‍ ഫെയ്ത്ത് പംക്തിയില്‍ അനേകരുടെ സാക്ഷ്യം കണ്ടപ്പോള്‍ “മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്” (ലൂക്കാ 18/27) എന്ന വചനം ആയിരം തവണ എഴുതുകയും ശാലോം മാസികയില്‍ സാക്ഷ്യം അറിയിച്ചുകൊള്ളാമെന്ന് നേരുകയും ചെയ്തു. അതിന്‍റെ ഫലമായി, നടക്കില്ല എന്ന് എല്ലാവരും പറഞ്ഞ ട്രാന്‍സ്ഫര്‍ 2020 മാര്‍ച്ചില്‍ നല്‍കി മകളെ ദൈവം അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തോത്രം.

'

By: Lisy Roy

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

തികച്ചും അപ്രതീക്ഷിതമായി പന്ത്രണ്ടാം വയസിലുണ്ടായ ദൈവാനുഭവവും തുടര്‍ന്ന് ജീവിതത്തിലുണ്ടായ മാറ്റങ്ങളും.

“റബ്ബറിന് മരുന്ന് തെളിക്കാന്‍ ഹെലികോപ്റ്റര്‍ വരുന്നു!” കൂട്ടുകാര്‍വഴി ഈ വാര്‍ത്തയറിഞ്ഞാണ് അതുകാണാന്‍ ഹെലികോപ്റ്റര്‍ വരുന്ന റബ്ബര്‍തോട്ടത്തിനടുത്തേക്ക് ഓടിയത്. ചെന്നപ്പോഴേക്കും ഒരു തവണ വന്നുപോയി. ഇനി വീണ്ടും വരുന്നതേയുള്ളൂ എന്നറിഞ്ഞു. അതിനാല്‍ കാത്തിരിക്കാമെന്ന് കരുതി. എനിക്കന്ന് പന്ത്രണ്ട് വയസ്. 1979-ലെ വേനലവധിക്കാലമായിരുന്നു അത്. ഏപ്രില്‍ 23, രാവിലെ സമയം. പക്ഷേ വെയില്‍ മൂത്തപ്പോള്‍ നല്ല ദാഹം തോന്നി. അടുത്തുള്ളത് ഒരു ക്രൈസ്തവ ദൈവാലയമാണ്. അവിടത്തെ ടാപ്പ് ശ്രദ്ധയില്‍പ്പെട്ടു. അല്പം വെള്ളം കുടിക്കാമെന്ന് കരുതി അങ്ങോട്ട് ചെന്നു.

വെള്ളം കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരു ചിന്ത. ദൈവാലയത്തിനകത്തെ ‘വിഗ്രഹം’ ഒന്ന് കാണണം. ഒരു ഹൈന്ദവനെന്ന നിലയില്‍ എനിക്ക് ക്ഷേത്രങ്ങളാണ് പരിചിതമായത്. അവിടെ, പ്രതിഷ്ഠിച്ച വിഗ്രഹത്തിനാണ് പ്രാധാന്യം. അതുപോലെ ഇവിടെയുള്ള വിഗ്രഹം ഒന്ന് കാണണമെന്ന ആഗ്രഹം, അത്രമാത്രം. പക്ഷേ, ക്ഷേത്രങ്ങളില്‍ ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്ന് നിബന്ധനയുള്ളതുപോലെ ഇവിടെയും കാണുമോ എന്ന ചിന്ത ഉള്ളിലുയര്‍ന്നു. എങ്കില്‍ അകത്തുകടന്നാല്‍ പ്രശ്നമാകുമല്ലോ എന്നുള്ള ഭയവും. പക്ഷേ ദൈവാലയത്തിനുള്ളില്‍ കയറി നോക്കാനുള്ള പ്രേരണ തടുക്കാനാവുന്നുമില്ല. ഒടുവില്‍ ദൈവാലയവാതില്‍ക്കലെത്തി അകത്തേക്ക് നോക്കുന്നതിനിടെ ഇടതുവശത്തെ വാതില്‍പ്പടിയില്‍ പിടിച്ചു. പെട്ടെന്ന് ഷോക്കടിക്കുന്നതുപോലെ ഒരു അനുഭവം! ഇടതുകാതില്‍ ഒരു സ്വരവും മുഴങ്ങി, “ഭയപ്പെടേണ്ട! ഞാന്‍ നിന്നോടുകൂടെയുണ്ട്.” വീണ്ടും ആകാംക്ഷയോടെ അകത്തേക്ക് നോക്കിക്കൊണ്ട് വലതുവശത്തെ വാതില്‍പ്പടിയില്‍ പിടിച്ചു. അപ്പോള്‍ ഷോക്കടിക്കുന്നതോടൊപ്പം വലതുകാതില്‍ ഒരു സ്വരം, “പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍റെ അടുക്കലേക്ക് വരാന്‍ സാധിക്കുകയില്ല.”

എന്തായാലും ഞാന്‍ അകത്ത് പ്രവേശിച്ചു. ഭയവും ദൈവാനുഭവവുമെല്ലാം നിമിത്തം എന്‍റെ ശരീരമാകെ തളരുന്നതുപോലെ തോന്നി. നിമിഷങ്ങള്‍ക്കകം എന്‍റെ ബോധം മറഞ്ഞു. പിന്നെ ഒരു ടെലിവിഷന്‍ സ്ക്രീനിലെന്നതുപോലെ ചില കാഴ്ചകളാണ് കണ്ടത്. കുന്നിന്‍പ്രദേശംപോലെയുള്ള ഒരു സ്ഥലത്ത് ഒരു മനുഷ്യന്‍ കമിഴ്ന്നുകിടക്കുന്നു… പഴയ രീതിയിലുള്ള വസ്ത്രമണിഞ്ഞ ആളുകള്‍ വരുന്നു. ഒരാള്‍ കവിളില്‍ ഉമ്മവയ്ക്കുന്നു. പിന്നെ അയാളെ പിടിച്ചുകൊണ്ടുപോകുന്നു. ഇരുട്ടറയിലാക്കുന്നു. പിന്നെ അയാള്‍ കുരിശും വഹിച്ച് മര്‍ദനമേറ്റ് നടക്കുന്നതും കുരിശില്‍ മരിക്കുന്നതുമെല്ലാം കണ്ടു. കുരിശില്‍നിന്ന് ആ മനുഷ്യന്‍റെ ശരീരം ഇറക്കി ഒരു സ്ത്രീയുടെ മടിയില്‍ കിടത്തുന്നു. തുടര്‍ന്ന് കല്ലറയില്‍ അടക്കുന്നു. ഒരു സ്ത്രീ കല്ലറയുടെ മുന്നില്‍ നില്‍ക്കുന്നു. അപ്പോള്‍ അയാള്‍ ‘ഞാനെങ്ങും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്’ എന്ന് അവളോട് പറയുന്നു…. ഇത്രയും കണ്ടതോടെ ദര്‍ശനം അവസാനിച്ചു. ഇതെല്ലാം ഒരു കളര്‍ ടി.വി സ്ക്രീനില്‍ കാണുന്നതുപോലെയാണ് കണ്ടത്. പക്ഷേ അന്ന് ഞാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വി സ്ക്രീന്‍മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു. വിഗ്രഹമല്ല, ദിവ്യകാരുണ്യമായി യഥാര്‍ത്ഥ ദൈവംതന്നെയാണ് ആ ദൈവാലയത്തില്‍ എഴുന്നള്ളിയിരിക്കുന്നതെന്ന് അറിയാത്ത പന്ത്രണ്ടുകാരനോട് ദൈവം അങ്ങനെയാണ് സംസാരിച്ചത്.

ഒരു പ്രകാശം വീണ്ടും അടിക്കുന്നതുപോലെ തോന്നി. ഒരു പുസ്തകത്തിന്‍റെ പേജുകള്‍ മറിയുന്നു. ജറെമിയാ ഒന്നാം അധ്യായം നാലുമുതല്‍ 10 വരെയുള്ള വചനങ്ങള്‍ അന്തരീക്ഷത്തില്‍ ആ പുസ്തകത്തില്‍ തുറന്നുവച്ചിരിക്കുന്നതായി കണ്ടു. അബോധാവസ്ഥയിലാണെങ്കിലും, “കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മാതാവിന്‍റെ ഉദരത്തില്‍ നിനക്ക് രൂപം നല്കുന്നതിനുമുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു…. എന്നുതുടങ്ങി, ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു” എന്നുവരെയുള്ള ആ വചനങ്ങള്‍ വായിച്ചത് ഇന്നും എന്‍റെ ഓര്‍മ്മയിലുണ്ട്. എന്‍റെ നാവില്‍ എന്തോ എഴുതുന്ന അനുഭവവും ഉണ്ടായി.

പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ കൈപ്പത്തിയിലും കാല്‍പ്പത്തിയിലും നെഞ്ചിലും നെറ്റിയിലുമെല്ലാം കടുത്ത വേദന. അതുകഴിഞ്ഞപ്പോള്‍ എന്‍റെ ശരീരത്തിലുണ്ടായിരുന്ന അസ്വസ്ഥതകളെല്ലാം പൂര്‍ണമായി സൗഖ്യപ്പെട്ടതായി എനിക്ക് വ്യക്തമായി മനസിലായി. കാരണം തലവേദന, കണ്ണില്‍ പുകച്ചില്‍, വയറില്‍ പുകച്ചില്‍ തുടങ്ങി നിരവധി ശാരീരിക പ്രശ്നങ്ങള്‍ എനിക്കുണ്ടായിരുന്നു. ആറുവയസുവരെ ആയുര്‍വേദ ചികിത്സകള്‍ ചെയ്യുന്നുമുണ്ടായിരുന്നു. പക്ഷേ ആ നിമിഷം അതെല്ലാം പൂര്‍ണമായി സുഖമായി. എന്തൊക്കെയാണ് സംഭവിച്ചതെന്ന് പൂര്‍ണമായി മനസിലായില്ലെങ്കിലും എന്‍റെ ഹൃദയത്തില്‍ സമാധാനവും സന്തോഷവും നിറഞ്ഞിരുന്നു.

അന്ന് ഞാന്‍ എഴുന്നേറ്റ് വീട്ടിലേക്ക് പോയി. വൈകിട്ട് നാമം ജപിക്കാനിരിക്കുമ്പോള്‍, എനിക്കുണ്ടായ അനുഭവങ്ങളെല്ലാം അമ്മയോട് പങ്കുവച്ചു. തുടര്‍ന്ന്, യേശുനാമത്തില്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതോടെ അമ്മ അനുഭവിക്കുന്ന ശാരീരികാസ്വസ്ഥതകള്‍ എനിക്ക് കൃത്യമായി മനസിലായി. പ്രാര്‍ത്ഥനയുടെ സമയത്ത് അമ്മയ്ക്ക് ശരീരത്തില്‍ ഐസുകട്ട വയ്ക്കുന്ന അനുഭവം ലഭിച്ചുവെന്നും പറഞ്ഞു. തുടര്‍ന്ന് അമ്മയ്ക്കും പൂര്‍ണസൗഖ്യം ലഭിച്ചു. അമ്മയ്ക്കും എനിക്കും സമാനമായ രോഗാവസ്ഥ ഉണ്ടാകാനും ഒരു കാരണമുണ്ടായിരുന്നു. അമ്മയുടെ ഒമ്പതാമത്തെ മകനായി ജനിക്കുന്ന ഞാന്‍ കുടുംബത്തിന് അപമാനം വരുത്തിവയ്ക്കുമെന്ന് ഒരു ജ്യോതിഷപ്രവചനം ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ ഗര്‍ഭത്തിലായിരുന്നപ്പോഴേ നശിപ്പിച്ചുകളയാന്‍ അമ്മയറിയാതെ എന്തോ പച്ചമരുന്നുകള്‍ നല്കിയിരുന്നുവത്രേ. പക്ഷേ ഗര്‍ഭഛിദ്രം സംഭവിച്ചില്ല. പകരം അതിന്‍റേതായ ശാരീരികപ്രശ്നങ്ങള്‍ എന്നെയും അമ്മയെയും പിന്തുടര്‍ന്നു. ആ അസ്വസ്ഥതകളാണ് യേശു പൂര്‍ണമായും സൗഖ്യപ്പെടുത്തിയത്. അമ്മ അതെല്ലാം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്തെങ്കിലും സംഭവിച്ചതൊന്നും ആരോടും പറയേണ്ടെന്ന് നിര്‍ദേശിച്ചു.

നാളുകള്‍ കഴിഞ്ഞുപോയി. മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ വിഷമവും രോഗവുമെല്ലാം എനിക്ക് വെളിപ്പെടുത്തിക്കിട്ടാന്‍ തുടങ്ങി. അവരോടൊന്നും യേശുവിനെക്കുറിച്ച് പറയാനും എനിക്ക് മടിയുണ്ടായിരുന്നില്ല. അങ്ങനെ ജീവിതം തുടര്‍ന്നു. ഇരുപത്തിയൊന്ന് വയസായപ്പോള്‍ അമ്മാവന് പിന്‍ഗാമിയായി എന്നെ അവിടത്തെ ക്ഷേത്രത്തില്‍ പൂജാരിയായി നിയമിക്കണമെന്ന് ‘സ്വര്‍ണപ്രശ്നം’ എന്ന പ്രത്യേക ജ്യോതിഷപ്രശ്നം വച്ചുനോക്കി അവര്‍ തീരുമാനിച്ചു. പക്ഷേ ഞാനനുഭവിക്കാത്ത ദൈവത്തെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനാവില്ല എന്ന് പറഞ്ഞ് യേശുവിനെ അനുഗമിക്കാനുള്ള തീരുമാനത്തോടെ ഞാന്‍ അവിടെനിന്ന് ഇറങ്ങി. പിന്നെ ഏഴുവര്‍ഷത്തോളം ‘കുരിശിന്‍റെ വഴി അനുഭവങ്ങളി’ലൂടെയാണ് കടന്നുപോയത്.

പല ബൈബിള്‍ വചനങ്ങളും ആരും പഠിപ്പിക്കാതെതന്നെ എന്‍റെയുള്ളില്‍ ലഭിച്ചുകൊണ്ടിരുന്നു. പിന്നീട് ബൈബിള്‍ സ്വന്തമാക്കാനും വായിക്കാനും കഴിഞ്ഞെങ്കിലും അതിനുമുമ്പേതന്നെ പല വചനങ്ങളും എനിക്കറിയാമായിരുന്നു എന്നതാണ് സത്യം. ദൈവാലയങ്ങളില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തുടങ്ങി. അതിന്‍റെ തുടര്‍ച്ചയായി ആശുപത്രികളില്‍ ആരുമില്ലാത്തവരോ അതിയായി ക്ലേശിക്കുന്നവരോ ആയ രോഗികളുടെ അരികില്‍ പോകും. അവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ രോഗാവസ്ഥകള്‍ പറയാതെതന്നെ എനിക്ക് മനസിലാകും. മാത്രവുമല്ല പ്രാര്‍ത്ഥിക്കുമ്പോള്‍ ഒന്നുകില്‍ അവരുടെ രോഗത്തിന് ആശ്വാസം ലഭിക്കും, അല്ലെങ്കില്‍ അവര്‍ക്ക് അതിനെ നേരിടാനുള്ള ധൈര്യവും ശക്തിയും ലഭിക്കും. ഇങ്ങനെയുള്ള അനുഭവമാണ് എപ്പോഴും ഉണ്ടായിക്കൊണ്ടിരുന്നത്. അതിനിടെ 1994-ല്‍ ഹൈന്ദവയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. അങ്ങനെയിരിക്കേ, 1995-ല്‍ ഞാന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോയി.

പനയ്ക്കലച്ചന്‍ ധ്യാനം നയിക്കുന്ന സമയം. ‘നാരായണന്‍ സ്റ്റേജില്‍ കയറിവരാന്‍’ പറഞ്ഞു. അവിടെയുള്ള ഏതാണ്ട് 12000-ത്തോളം പേരില്‍ എത്രയോ നാരായണന്‍മാര്‍ കാണുമെന്ന് കരുതി ഞാന്‍ സംശയിച്ചുനിന്നപ്പോള്‍ 12 വയസില്‍ കര്‍ത്താവ് സ്നേഹിച്ച നാരായണന്‍ സ്റ്റേജില്‍ കയറിവരിക എന്ന് അച്ചന്‍ വ്യക്തമാക്കി. സംശയം നീങ്ങി, സ്റ്റേജില്‍ കയറിച്ചെന്ന എനിക്ക് മൈക്ക് തന്നിട്ട് ‘നിന്‍റെ കര്‍ത്താവിനെക്കുറിച്ച് പറയുക’ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അന്നുമുതല്‍ ഇന്നുവരെ വിവിധ ശുശ്രൂഷകള്‍ ചെയ്യാന്‍ കര്‍ത്താവ് അവസരം തരുന്നു. എന്‍റെ അടുത്തേക്ക് ദൈവം നയിക്കുന്നവര്‍ക്കായി അവിടുന്ന് വെളിപ്പെടുത്തുന്ന വചനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കൗണ്‍സലിംഗാണ് അതില്‍ ഏറ്റവും പ്രധാനം.

എന്‍റെ ദാമ്പത്യജീവിതത്തില്‍ രണ്ട് മക്കള്‍ ജനിച്ചു. മൂത്തത് മകളും രണ്ടാമത്തേത് മകനും. അവരെ ചെറുപ്പംമുതലേ ദൈവാലയത്തില്‍ കൊണ്ടുപോകുമായിരുന്നു. എങ്കിലും അവര്‍തന്നെ താത്പര്യം പ്രകടിപ്പിച്ചതിനുശേഷം 2009 ഡിസംബര്‍ 23-നാണ് രണ്ടുമക്കളും ഞാനും മാമ്മോദീസ സ്വീകരിച്ചത്. അപ്പമായി നമ്മില്‍ വരുന്ന ദൈവത്തെക്കുറിച്ച് അറിഞ്ഞതുമുതല്‍ അവിടുത്തെ സ്വീകരിക്കാന്‍ ഏറെനാളായി ആഗ്രഹിച്ചിരുന്നെങ്കിലും അപ്പോഴാണ് അനുയോജ്യമായ സമയം വന്നെത്തിയത്.

ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ചപ്പോള്‍ അതൊരു വലിയ അനുഭവമായിരുന്നു. 12-ാം വയസില്‍ ദൈവാലയത്തില്‍ ആദ്യമായി കയറിയപ്പോള്‍ ഉണ്ടായതിനെക്കാള്‍ ശക്തമായ ശാരീരിക-വൈകാരിക അനുഭവം. പിന്നീട് വചനം പറയുമ്പോള്‍ മുമ്പത്തേതിനെക്കാള്‍ ശക്തി അനുഭവപ്പെടാന്‍ തുടങ്ങി. ശ്രോതാക്കളിലേക്ക് വചനം തുളഞ്ഞുകയറുന്നതുപോലെ…

ഞങ്ങളുടെ മാമ്മോദീസ കഴിഞ്ഞ് മാസങ്ങള്‍ക്കകം ഭാര്യയും സ്വന്തം താത്പര്യത്തില്‍ മാമ്മോദീസ കൈക്കൊണ്ടു. അതിനുശേഷം ഞങ്ങള്‍ കൗദാശികമായ വിവാഹാശീര്‍വാദവും സ്വീകരിച്ചു. ജീവിതത്തില്‍ ഇന്നും യേശു നയിച്ചുകൊണ്ടിരിക്കുന്നു. അനുദിനം വിശുദ്ധ കുര്‍ബാനയില്‍ മുടക്കംകൂടാതെ പങ്കുകൊള്ളും. അതാണ് എന്‍റെ ജീവിതത്തിന്‍റെ കേന്ദ്രം എന്നുപറയാം. ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. ഒപ്പം ജോലി ചെയ്യുന്നവര്‍ക്കും കണ്ടുമുട്ടുന്നവര്‍ക്കും ഇടയില്‍ യേശുസ്നേഹത്തിന് സാക്ഷിയായി ജീവിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നു. അതോടൊപ്പം ശുശ്രൂഷകളും ചെയ്യുന്നു. അനേകര്‍ക്ക് യേശുവിനെ പരിചയപ്പെടുത്താനും അവരുടെ ജീവിതത്തില്‍ സാന്ത്വനമാകാനും അവിടുന്ന് എന്നെ ഉപയോഗിക്കുന്നുണ്ട്. അത് ഏറെ സന്തോഷകരമായ അനുഭവമാണ്.

'

By: Narayanan Paul

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

രോഗിയായി നിത്യസമ്മാനത്തിന് വിളിക്കപ്പെടുംമുമ്പാണ് ജോസേട്ടന്‍ ലേഖകനുള്ള സമ്മാനം കൈമാറിയത്.

വര്‍ഷങ്ങളായി ഞാന്‍ ശാലോം മാസികയുടെ വരിക്കാരനാണ്. മാസിക വായിച്ചതിനുശേഷം സൂക്ഷിച്ചുവയ്ക്കുകയും പിന്നീട് ഇടയ്ക്ക് പഴയ ലക്കങ്ങള്‍ വായിക്കുകയും ചെയ്യുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. ചെറിയ പ്രാര്‍ത്ഥനകളും ദൈവാനുഭവം നിറഞ്ഞ ലേഖനങ്ങളും ആത്മീയജീവിതത്തില്‍ എന്നെ സഹായിച്ചിട്ടുണ്ട്. 2020 ല്‍ കുറച്ച് ലക്കങ്ങള്‍ എനിക്ക് ലഭിക്കാതായി. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഞങ്ങള്‍ക്ക് മാസിക തന്നുകൊണ്ടിരുന്ന ജോസേട്ടന്‍ സുഖമില്ലാതെ കിടപ്പിലാണെന്ന്. മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുക്കാന്‍ ആളില്ലാത്തതുകൊണ്ട് തിരിച്ച് അയക്കുകയാണ്. ഇതെല്ലാമറിഞ്ഞപ്പോള്‍ ഞാന്‍ ജോസേട്ടനെ സന്ദര്‍ശിക്കാനായി പോയി.

അദ്ദേഹം ക്യാന്‍സര്‍ ബാധിതനായി വളരെയധികം അവശതയിലായിരുന്നു. വേറെയാരെയോ ഏജന്‍സിയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നെങ്കിലും അവര്‍ ഏറ്റെടുത്തില്ലെന്നും അതുകൊണ്ടാണ് മാസികവിതരണം മുടങ്ങിയതെന്നും പറഞ്ഞു. അത്രയും പറഞ്ഞിട്ട് ഒരു ചോദ്യവും, “സാധിക്കുമെങ്കില്‍ ഏജന്‍സി ഏറ്റെടുക്കാമോ?”

മറുപടിയൊന്നും പറയുന്നതിനുമുമ്പേതന്നെ “ഇത് ഒരു ദൈവികശുശ്രൂഷയായിട്ട് കണ്ടാല്‍ മതി. ഒത്തിരി ദൈവാനുഗ്രഹം ലഭിക്കും” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടെ ഞാന്‍ ഏജന്‍സി ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. അന്ന് അദ്ദേഹം വളരെ ക്ഷീണിതനായതിനാല്‍ വേറോരു ദിവസം വന്നാല്‍ നിലവിലെ വരിക്കാരുടെ വിവരങ്ങള്‍ പറഞ്ഞുതരാമെന്ന് പറഞ്ഞു. പക്ഷേ അസുഖം കൂടി ഒരാഴ്ചക്കുള്ളില്‍ ജോസേട്ടന്‍ ദൈവത്തിന്‍റെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. പക്ഷേ അതിനുമുമ്പ്, എനിക്കായി ദൈവം ഒരുക്കിയ ദൈവശുശ്രൂഷയെന്ന സമ്മാനം അദ്ദേഹം എനിക്ക് കൈമാറിയിരുന്നു.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഞാന്‍ അവരുടെ വീട്ടില്‍ ചെന്ന് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ 20 പത്രവും 20 മാസികയും കൊടുക്കുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വരിക്കാരുടെ വിവരങ്ങള്‍ അവര്‍ക്കറിയില്ല. അതിനാല്‍ അവര്‍ എനിക്ക് ശാലോമിന്‍റെ സര്‍ക്കുലേഷന്‍ മാനേജരുടെ ഫോണ്‍ നമ്പര്‍ തന്നു.

അങ്ങനെ ശാലോം ഓഫീസുമായി ബന്ധപ്പെട്ട് ഏജന്‍സിയുടെ വിശദവിവരങ്ങള്‍ മനസിലാക്കി. നിലവിലെ വരിക്കാരുടെ വിവരങ്ങള്‍ അറിയാന്‍വേണ്ടി ഇടവകയിലെ എല്ലാ വീടുകളിലും പോകാമെന്നാണ് ചിന്തിച്ചത്. കൊവിഡ് 19-ന്‍റെ സമയമായിരുന്നതുകൊണ്ട് വീടുസന്ദര്‍ശനം അല്പം പ്രയാസമുള്ള കാര്യമായിരുന്നു. എങ്കിലും ദൈവകൃപയെന്നുപറയാം, ഇടവകയിലെ എല്ലാ വീടുകളിലും പോകാനും നിലവിലുള്ളവരെ കൂടാതെ കുറച്ചുപേരെക്കൂടി വരിക്കാരാക്കാനും കഴിഞ്ഞു. ഇടവകയിലെ എല്ലാ വീടുകളിലും ഒരു ശാലോം പ്രസിദ്ധീകരണമെങ്കിലും എത്തിക്കണമെന്ന ആഗ്രഹം നിയോഗംവച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. പിറ്റേ വര്‍ഷവും എല്ലാ വീടുകളിലും ഒരിക്കല്‍ക്കൂടി കയറിയിറങ്ങി. അതുവഴി, കുറച്ച് വീടുകളൊഴിച്ചാല്‍ ബാക്കി എല്ലായിടത്തും ശാലോം പ്രസിദ്ധീകരണങ്ങള്‍ എത്തിക്കാനുള്ള കൃപ എന്‍റെ തമ്പുരാന്‍ തന്നു.

ശാലോം മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുത്തുകൊണ്ടുവന്നാല്‍ പ്രാര്‍ത്ഥിച്ചിട്ടാണ് കെട്ട് പൊട്ടിക്കുന്നത്. ശാലോമിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരെയും എന്‍റെ കൈയില്‍നിന്ന് മാസിക സ്വീകരിക്കുന്ന എല്ലാ വരിക്കാരെയും അവരുടെ നിയോഗങ്ങളെയും ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ച് വിതരണം തുടങ്ങും. അനേകം ആളുകളുടെ മധ്യസ്ഥപ്രാര്‍ത്ഥനയും ഇതിന് പിന്നിലുണ്ടല്ലോ. പല വരിക്കാരും ശാലോം മാസിക വരുത്താനും വായിക്കാനും തുടങ്ങിയതുമുതല്‍ ലഭിച്ച അനുഗ്രഹങ്ങളെപ്പറ്റി പങ്കുവച്ചിട്ടുണ്ട്. അതില്‍ ചിലത് ഇവിടെ കുറിക്കട്ടെ.

പൂജാമുറിയിലെ ശാലോം ടൈംസ്

ഒരിക്കല്‍ എന്‍റെ അക്രൈസ്തവനായ ഒരു സഹപ്രവര്‍ത്തകന് ശാലോം ടൈംസ് വായിക്കാന്‍ കൊടുത്തു. അദ്ദേഹം അത് വായിച്ചതിന് ശേഷം എന്നോട് പറഞ്ഞു “എനിക്ക് സ്ഥിരമായി മാസിക തരണം. നിങ്ങള്‍ തന്ന മാസിക വായിച്ചിട്ട് അത് എന്‍റെ പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രത്യേകിച്ചും രണ്ടാമത്തെ പേജിലുള്ള പ്രാര്‍ത്ഥന വായിച്ചപ്പോള്‍ മനസിന് ഒത്തിരി ആശ്വാസം തോന്നുന്നു. അതുകൊണ്ടാണ് ഞാനത് പൂജാമുറിയില്‍ വച്ചിട്ടുള്ളത്.”

സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ന് തികഞ്ഞ ഒരു മരിയഭക്തനായി മാറി. ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിട്ടാണ് അദ്ദേഹം ഓഫീസില്‍ വരുന്നത്. പരിശുദ്ധ അമ്മയിലൂടെ അദ്ദേഹം ഈശോയിലേക്ക് നയിക്കപ്പെട്ടു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യംവഴി ഈശോ ആ മകനെ ഏറെ അനുഗ്രഹിക്കുന്നു. ഭാര്യക്ക് നല്ല വരുമാനമുള്ള ഒരു ജോലി നല്കി ആ മകന്‍റെ സാമ്പത്തിക പ്രശ്നങ്ങള്‍, ദൈവം എടുത്ത് മാറ്റി. പഠിക്കാന്‍ ശരാശരിയായിരുന്ന മകളെ ഉന്നത വിജയം നല്‍കി അനുഗ്രഹിച്ചു.

ഞാന്‍ ഏജന്‍സിയെടുത്തതിനുശേഷമുള്ള ഇക്കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങളുടെ ഇടവകയിലെ രണ്ട് വാര്‍ഡുകളില്‍ ശാലോം വിതരണം ചെയ്യുന്നത് എന്‍റെ ഒരു സുഹൃത്താണ്. മാസികയുടെ കെട്ടും കൊടുക്കേണ്ട ആളുകളുടെ ലിസ്റ്റും കൊടുത്താല്‍ കൃത്യമായിട്ട് എല്ലാ വരിക്കാര്‍ക്കും അദ്ദേഹം അത് എത്തിച്ചു കൊടുക്കും. യാതൊരു പ്രതിഫലവും ആഗ്രഹിച്ചിട്ടുമില്ല. സാവധാനം, ആ സഹോദരന്‍റെ ആത്മീയജീവിതം കൂടുതല്‍ പുഷ്ടിപ്പെടുന്നതായി എനിക്ക് മനസിലായി.

അതേ സമയംതന്നെ, മകന് സ്ഥിരമായൊരു ജോലി വേണം, അവന് നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കണം- ഇത് രണ്ടും അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. ഈ രണ്ട് നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ഇടയ്ക്ക് പറയാറുമുണ്ട്. അധികം വൈകാതെ, മകന് സര്‍ക്കാര്‍ ജോലി കിട്ടി. അവന് നല്ലൊരു പെണ്‍കുട്ടിയെ ഭാര്യയായി ലഭിക്കുകയും ചെയ്തു.

ട്രാന്‍സ്ഫറിലെ അത്ഭുതം

ഞങ്ങളുടെ ഇടവകയിലും സമീപ ഇടവകയിലും ജോലിസ്ഥലത്തുമായി 173 ശാലോം പ്രസിദ്ധീകരണങ്ങളാണ് വിതരണം ചെയ്തിരുന്നത്. അങ്ങനെ എല്ലാ കാര്യങ്ങളും സുഗമമായി പോകുമ്പോഴാണ് വളരെ യാദൃശ്ചികമായി കഴിഞ്ഞ വര്‍ഷം ജില്ലക്ക് പുറത്തേക്ക് എനിക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. ശാലോം ശുശ്രൂഷകനായതുകൊണ്ട് തൊട്ടടുത്ത ജില്ലയിലെവിടെയെങ്കിലും പോസ്റ്റിംഗ് കിട്ടുമെന്നായിരുന്നു എന്‍റെ വിചാരം. “എന്നെ ദൂരേക്ക് മാറ്റിയാല്‍ ഈശോയ്ക്കാണ് നഷ്ടം. ശാലോം വിതരണം മുടങ്ങും.” ഇങ്ങനെയൊരു കമന്‍റ് തമാശയായി അടുത്തിരിക്കുന്ന സഹപ്രവര്‍ത്തകയോട് പറയുകയും ചെയ്തു.

പക്ഷേ നാം ചിന്തിക്കുന്നതുപോലെയല്ലല്ലോ ദൈവത്തിന്‍റെ ചിന്തകള്‍. എനിക്ക് ദൂരെയൊരു സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടി. പക്ഷേ ഒരു മാസികപോലും മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിച്ചു. മിക്കപ്പോഴും അവധിദിവസങ്ങളില്‍മാത്രമാണ് വീട്ടില്‍ വന്നിരുന്നത്. അതുകൊണ്ട് എന്‍റെയൊരു ഹൈന്ദവസുഹൃത്ത് മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുത്ത് എനിക്ക് കൊണ്ടുതരും. ഓരോ ഭാഗത്തുമുള്ള സുഹൃത്തുക്കള്‍ എനിക്കായി ശാലോം പ്രസിദ്ധീകരണങ്ങള്‍ കൃത്യമായി വിതരണം ചെയ്തു. മാത്രമുമല്ല, പുതിയ സ്ഥലത്ത് കുറച്ചുപേര്‍ക്ക് ശാലോം മാസിക പരിചയപ്പെടുത്താനും സാധിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഴയ സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തു.

ദൈവവചനം പഠിക്കാനും മനസില്‍ വളരെ സന്തോഷം അനുഭവിക്കാനും മാസികവായനയിലൂടെ സാധിക്കുന്നുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വായിക്കാന്‍ സമയമില്ല എന്നാണ് ചിലര്‍ പറയുന്നത്. പക്ഷേ ഞാന്‍ അവരോട് പറയും, “മനോഹരമായ ഈ മാസിക സൂക്ഷിച്ചു വയ്ക്കുക. ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ വായിക്കുക.”

ചോദിച്ച് വാങ്ങിക്കുന്നവര്‍

വിദേശത്ത് മക്കളുടെ അടുത്തൊക്കെ പോകുന്ന ചില വരിക്കാര്‍ തിരിച്ചുവരുമ്പോള്‍ അവര്‍ നാട്ടിലില്ലാത്ത കാലത്തെ മാസിക ഒന്നിച്ച് വാങ്ങാറുണ്ട്. നമ്മള്‍ അനുഭവിച്ചറിഞ്ഞ ഈശോയെ മറ്റുളളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഈ മാസികയിലൂടെ സാധിക്കുന്നതുകൊണ്ട് ഒരോ വായനക്കാരനും തങ്ങളുടെ സുഹൃത്തുകള്‍ക്ക് ഈ മാസിക പരിചയപ്പെടുത്തുവാന്‍ ശ്രമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. നാം മാസിക കൊടുക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യണം. തക്ക പ്രതിഫലം തമ്പുരാന്‍ തരും. ഞാന്‍ അനുഭവസ്ഥനാണ്. ഈ വലിയ ശുശ്രൂഷ ചെയ്യുവാന്‍ നിസാരനായ എന്നെ തിരഞ്ഞെടുത്ത എന്‍റെ നാഥന് ഒരായിരം നന്ദി.

“ഉണര്‍ന്ന് പ്രശോഭിക്കുക; നിന്‍റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍റെ മഹത്വം നിന്‍റെമേല്‍ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍ കര്‍ത്താവ് നിന്‍റെമേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും. ജനതകള്‍ നിന്‍റെ പ്രകാശത്തിലേക്കും രാജാക്കന്‍മാര്‍ നിന്‍റെ ഉദയശോഭയിലേക്കും വരും” (ഏശയ്യാ 60/1-3). ډ

'

By: Thomas P M

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

കത്തോലിക്കാവിശ്വാസം സാഹിത്യത്തില്‍ ശോഭിക്കാന്‍ തടസമോ?

വര്‍ഷം 1965. അന്ന് ജോണ്‍ ഫോസ്സെ എന്ന ബാലന് ഏഴ് വയസുമാത്രം. കുടുംബവീടിന് ചുറ്റുമുള്ള മഞ്ഞില്‍ കളിക്കുകയായിരുന്നു അവന്‍. കളിക്കിടെ, തെന്നിവീണ് ഫോസ്സെയുടെ കൈത്തണ്ട ഗുരുതരമായി മുറിഞ്ഞു. മരണത്തിലേക്ക് നീങ്ങുംവിധത്തില്‍ ഭയാനകമായ ബ്ലീഡിംഗ്. മകനെയുംകൊണ്ട് മാതാപിതാക്കള്‍ ഡോക്ടര്‍ക്കരികിലേക്ക് പായുമ്പോള്‍ കാറിന്‍റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇത് അവസാനമായി തന്‍റെ വീട് കാണുന്നതാണെന്ന് ഫോസ്സെ ചിന്തിച്ചുവത്രേ. പക്ഷേ അവന് ഭയം തോന്നിയില്ല. പകരം, മഹത്തായ ഒരു സൗന്ദര്യം ആസ്വദിക്കാന്‍ ലഭിച്ച അനുഭവമായിട്ടാണ് തോന്നിയത്. തന്നില്‍നിന്നുതന്നെ ഒരു വിരക്തിയും അതിലൂടെ അനുഭവപ്പെട്ടു. അപ്പോള്‍മുതലാണ് താനൊരു എഴുത്തുകാരനാകുമെന്ന് സ്വയം അറിഞ്ഞതെന്ന് ഫോസ്സെ വിശ്വസിക്കുന്നു. എന്തായാലും ഫോസ്സെയുടെ ജീവന്‍ തിരികെക്കിട്ടി.

കാലം കടന്നുപോയപ്പോള്‍ ഫോസ്സെ എഴുത്തില്‍ സജീവമായി. ബാല്യകാലത്തെ അനുഭവത്തിന്‍റെ സ്വാധീനംകൊണ്ടാവാം, മരണത്തോട് ഒരടുപ്പം ഫോസ്സെയുടെ കൃതികളില്‍ കാണാമായിരുന്നു. പക്ഷേ ജീവിതം ഇരുണ്ടുപോയിരുന്നു. കാരണം അദ്ദേഹം മദ്യപാനത്തിന് അടിമയായിപ്പോയി.

1959-ലായിരുന്നു ഫോസ്സെയുടെ ജനനം. ലൂഥറന്‍ വിശ്വാസിയായിരുന്നുവെങ്കിലും കൗമാരപ്രായത്തില്‍ത്തന്നെ ലൂഥറന്‍ വിശ്വാസം ഉപേക്ഷിച്ചു. പില്ക്കാലത്ത് 2011-ല്‍ നോര്‍വീജിയന്‍ ഭാഷയിലേക്ക് ബൈബിള്‍ പുതുതായി വിവര്‍ത്തനം ചെയ്തപ്പോള്‍ ആ വിവര്‍ത്തകസംഘത്തില്‍ ഫോസ്സെയും ഉള്‍പ്പെട്ടിരുന്നു. അക്കാലത്തുതന്നെ സ്ലോവാക്യ സ്വദേശിയായ അന്ന എന്ന വനിതയെ അദ്ദേഹം വിവാഹം ചെയ്തു. അന്ന കത്തോലിക്കാവിശ്വാസിനിയായിരുന്നു. ബൈബിള്‍ വിവര്‍ത്തനവും വിവാഹവുമെല്ലാം സ്വാധീനം ചെലുത്തിയതിന്‍റെ ഫലമായി 2012-ല്‍ അദ്ദേഹം ഔദ്യോഗികമായി കത്തോലിക്കാസഭാംഗമായി. ഓസ്ലോയിലെ സെയ്ന്‍റ് ഡൊമിനിക് ആശ്രമത്തില്‍വച്ചായിരുന്നു തിരുസഭാപ്രവേശം.

അതേത്തുടര്‍ന്ന് മദ്യപാനത്തില്‍നിന്ന് പിന്‍വാങ്ങി. പിന്നീടാണ് അദ്ദേഹം A New Name: Septology VI-VII എന്ന നോവലിന്‍റെ എഴുത്തിലേക്ക് കടന്നത്. ഉറച്ച കത്തോലിക്കാവിശ്വാസം എത്രമാത്രം ഒരാളെ സ്വാധീനിക്കുന്നു എന്നതിന് ഒരു ഉദാഹരണംകൂടിയാണ് ഫോസ്സെയുടെ ജീവിതം.

ഈ നോവലിലെ നായകകഥാപാത്രം ഒരു ചിത്രകാരനാണ്, എയ്സല്‍. ഫോസ്സെയുടെ ആത്മകഥാംശമുണ്ടെന്ന തോന്നലുളവാക്കുംവിധം നായകനും കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ് നായകകഥാപാത്രം. ഭാര്യയായ ആലെസിന്‍റെ മരണത്തില്‍ ദുഃഖിക്കുന്ന എയ്സലാണ് നോവലിലെ കഥ പറയുന്നത്. സമാധാനം അഥവാ അനുരഞ്ജനത്തിന്‍റെ ഒരു ഛായ തന്‍റെ എഴുത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് ഫോസ്സെയുടെതന്നെ വിലയിരുത്തല്‍.

A New Name: Septology VI-VII എന്ന നോവല്‍ കഴിഞ്ഞ വര്‍ഷം ബുക്കര്‍ സമ്മാനത്തിനായും പരിഗണിക്കപ്പെട്ടിരുന്നു. ഈ വര്‍ഷമാകട്ടെ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരംതന്നെ ലഭിച്ചു. തന്‍റെ ഭാഷയ്ക്ക് ലഭിച്ച അംഗീകാരമായി നൊബേല്‍ സമ്മാനത്തെ അദ്ദേഹം കാണുന്നു.

ഹെസ്സിയന്‍ എന്ന നിരൂപകന്‍ പറയുന്നത് ഫോസ്സെയുടെ പില്‍ക്കാല നോവലുകളില്‍ വിശ്വാസത്തെക്കുറിച്ച് ഒന്നും തുറന്നെഴുതുന്നില്ലെങ്കിലും തൊട്ടറിയാവുന്ന ഒരു മതാത്മകത കാണാമെന്നാണ്. അഗാധതയെക്കുറിച്ചുള്ള അവബോധം കുടികൊള്ളുന്ന നമ്മുടെ അന്തരംഗത്തില്‍ കലയും ആത്മീയതയും ഒന്നിച്ച് വസിക്കുന്നുവെന്ന് ദര്‍ശിക്കുന്ന ഒരു മതാത്മകത.

നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന കച്ചവടശക്തികള്‍ക്ക് ഒരു വെല്ലുവിളിയായി നിയതമായ മതം നിലനില്ക്കുന്നു എന്ന് ഫോസ്സെ നിരീക്ഷിക്കുന്നു. കത്തോലിക്കാസഭ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. കലയും സാഹിത്യവും ഇത്തരത്തില്‍ ശക്തമാണ് എന്നാല്‍ സഭയുടെയത്രയും വരില്ല എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.

സ്വന്തം വിലയിരുത്തല്‍ അനുസരിച്ച് ഫോസ്സെയുടെ നാടകങ്ങളില്‍ മരണത്തോട് ഒരു അടുപ്പം കാണാം. മരിക്കാന്‍ പഠിക്കുന്നതിനുള്ള ഒരു വഴിയാണ് തത്വശാസ്ത്രം എന്ന് സിസെറോ പറഞ്ഞിട്ടുണ്ട്. സാഹിത്യവും മരിക്കാന്‍
പഠിക്കാനുള്ള ഒരു മാര്‍ഗമാണെന്നാണ് ഫോസ്സെയുടെ അഭിപ്രായം.

ഒരു നല്ല കത്തോലിക്കാസാഹിത്യകാരനെന്ന നിലയില്‍ ജോണ്‍ ഫോസ്സെക്ക് ലഭിച്ച നൊബേല്‍ പുരസ്കാരം, കത്തോലിക്കാവിശ്വാസം സാഹിത്യത്തില്‍ ശോഭിക്കാന്‍ തടസമല്ല, സഹായമാണ് എന്നുകൂടി പറയാതെ പറയുന്നുണ്ട്.

'

By: John Fosse

More