Home/Encounter/Article

സെപ് 06, 2023 157 0 Shalom Tidings
Encounter

ജോണ്‍ പോള്‍ രണ്ടാമൻ പാപ്പയുടെ വിപ്ലവം

1979 ജൂണ്‍ 2. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പോളണ്ടിലെ വാഴ്സോയുടെ ഹൃദയഭാഗത്തുള്ള വിക്ടറി സ്ക്വയറില്‍ എത്തി. ആയിരക്കണക്കിന് വിശ്വാസികളുടെയും പോളിഷ് കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് അധികാരികളുടെയും സാന്നിധ്യത്തില്‍ അവിടെ ദിവ്യബലിയര്‍പ്പിച്ചു. ദിവ്യബലിമധ്യേയുള്ള വചനസന്ദേശത്തില്‍ പാപ്പ പങ്കുവച്ചത് ദൈവത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു. പാപ്പ വചനം പ്രഘോഷിച്ചപ്പോള്‍ ജനങ്ങള്‍ പറയാന്‍ തുടങ്ങി, “ഞങ്ങള്‍ക്ക് ദൈവത്തെ വേണം, ദൈവത്തെ വേണം!” പാപ്പ തുടര്‍ന്നും പ്രസംഗിച്ചു, ജനങ്ങളുടെ വാക്കുകളും ആവര്‍ത്തിക്കപ്പെട്ടു. അത് ഏതാണ്ട് പതിനഞ്ച് മിനിറ്റോളം നിലയ്ക്കാതെ തുടര്‍ന്നു. പാപ്പ പോളിഷ് ഗവണ്‍മെന്‍റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇത് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ദുര്‍ബലമാക്കി. സോവിയറ്റ് കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തെ ശിഥിലീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ആക്രമണങ്ങളോ പലായനമോ ഒന്നും വേണ്ടിവന്നില്ല പകരം ഒരു ചെറിയ പ്രവൃത്തിവഴി അക്രമചിന്ത പുലര്‍ത്തുന്നവരിലേക്ക് ആത്മീയ സുബോധം പകരാന്‍ പാപ്പ പരിശ്രമിച്ചു. അതെ, യോഗ്യമായ ദിവ്യബലിയര്‍പ്പണം ഒരു വിപ്ലവമാണ്!

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles