Home/Evangelize/Article

ജനു 25, 2023 335 0 Shalom Tidings
Evangelize

മൂന്നാം ഗണത്തിലെത്തണം!

അന്ന് സന്യാസസമൂഹത്തിന്‍റെ കുമ്പസാരദിവസമായിരുന്നു. ഞാന്‍ കുമ്പസാരിക്കാന്‍ പോയപ്പോള്‍ എന്‍റെ പാപങ്ങള്‍ ഏറ്റുപറഞ്ഞു, ആ വൈദികന്‍ (ഫാ. സൊപോച്കോ) കര്‍ത്താവ് നേരത്തേ എന്നോട് പറഞ്ഞ അതേ വാക്കുകള്‍തന്നെ എന്നോട് ആവര്‍ത്തിച്ചു.

അദ്ദേഹം പറഞ്ഞ ജ്ഞാനവചസുകള്‍ ഇങ്ങനെയായിരുന്നു, “ദൈവതിരുമനസ് നിവര്‍ത്തിയാക്കുന്ന മൂന്ന് രീതികളുണ്ട്; ഒന്ന്, ബാഹ്യമായ അനുഷ്ഠാനങ്ങളെ സംബന്ധിച്ചുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും ആത്മാവ് നിവര്‍ത്തിക്കുന്നു. രണ്ട്, ആന്തരികമായ പ്രേരണകളെ ഉള്‍ക്കൊണ്ടുകൊണ്ട് ആത്മാവ് വിശ്വസ്തതയോടെ അവയെ പാലിക്കുന്നു. മൂന്നാമത്, ആത്മാവ് തന്നെത്തന്നെ ദൈവതിരുമനസിന് വിട്ടുകൊടുത്തുകൊണ്ട്, സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ ദൈവത്തെ അനുവദിക്കുന്നു. ദൈവം തന്‍റെ ഇഷ്ടപ്രകാരം അതിനോട് പ്രവര്‍ത്തിക്കുന്നു. അവിടുത്തെ കരങ്ങളില്‍ ഇണക്കമുള്ള ഉപകരണമായി അത് തീരുന്നു.” ദൈവതിരുമനസ് നിറവേറ്റുന്നതില്‍ രണ്ടാം ഗണത്തിലാണ് ഞാന്‍ ഉള്‍പ്പെടുന്നതെന്നും ഇനിയും മൂന്നാം ഗണത്തിലേക്ക് എത്തിയിട്ടില്ലെന്നും അതിനായി പരിശ്രമിക്കണമെന്നും ആ വൈദികന്‍ പറഞ്ഞു. ഈ വാക്കുകള്‍ എന്‍റെ ആത്മാവില്‍ തുളഞ്ഞുകയറി. എന്‍റെ ആത്മാവിന്‍റെ ആഴങ്ങളില്‍ സംഭവിക്കുന്നവയെപ്പറ്റി പലപ്പോഴും വൈദികന് ദൈവം പരിജ്ഞാനം നല്കുന്നതായി ഞാന്‍ വ്യക്തമായി മനസിലാക്കുന്നു. ഇത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. മറിച്ച്, ഇപ്രകാരമുള്ള വ്യക്തികളെ ദൈവം തിരഞ്ഞെടുത്തതിന് ഞാന്‍ നന്ദി പറയുന്നു.

 

 

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന് (443-444)

 

 

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles