Home/Encounter/Article

ജുലാ 23, 2019 1724 0 Fr Cyril Immanuel
Encounter

ശക്തിപ്പെടുത്തുന്ന ഓർമ്മ

അവൻ അപ്പമെടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ച്, അവര്‍ക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തു : ഇത് നിങ്ങള്‍ക്കുവേണ്ടി നൽകപ്പെടുന്ന എന്‍റെ ശരീരമാണ്. എന്‍റെ ഓർമ്മക്കായി ഇതു ചെയ്യുവിൻ”(ലൂക്കാ 22: 19). ഓർമ്മകൾ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നു. വൈദികപഠനകാലത്തു ഒരു തടവുകാരനെ കണ്ടുമുട്ടിയത് ഓര്‍ക്കുന്നു. അദ്ദേഹം സ്വന്തം പിതാവിന്‍റെ ജീവനെടുത്തയാളാണ്. എന്നാല്‍ അത് ഓർക്കാൻപോലും അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. മാത്രവുമല്ല അതേക്കുറി ച്ച് ഓർമ്മപ്പെടുത്തുന്ന എന്തെങ്കിലും സംഭവി ച്ചാല്‍ അദ്ദേഹത്തിന് സുബോധം നഷ്ടപ്പെട്ടത്പോലെയാകുന്നു. അതിനാല്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ അദ്ദേഹത്തിനു സാധിക്കുന്നതിന് ആ ദുരനുഭവത്തെക്കുറിച്ചുള്ള ഓർമ്മ ഉണര്‍ത്തുന്ന
ഒന്നും ഉണ്ടാകാതെ ശ്രമിക്കണമെന്നാണ് .

ഇതേ പശ്ചാത്തലത്തില്‍ പരിശുദ്ധ കുര്‍ബാനയെക്കുറിച്ച് ധ്യാനിക്കുക. യേശു തന്‍റെ അന്ത്യ അത്താഴവേളയില്‍ അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യന്മാർക്ക് നല്‍കുന്നതിനെക്കുറിച്ച് സുവിശേഷങ്ങളില്‍ നാം വായിക്കുന്നുണ്ട്. ലൂക്കായുടെ സുവിശേഷത്തില്‍ നാം വായിക്കുന്നത്
അപ്പം വാഴ്ത്തി നല്കിക്കൊണ്ട് തന്‍റെ ശരീരമാണെന്ന് പറയുന്ന യേശു തന്‍റെ ഓർമ്മക്കായി അപ്രകാരം ചെയ്യാൻ കല്‍പിക്കുന്നതാണ്. എന്തെന്നാൽ ഈ ഓർമ്മയാണ് ഏത് ക്രിസ്തുശിഷ്യനെയും നയിക്കേണ്ടത്.

അത് സ്നേഹത്തിന്‍റെ മധുരതരമായ ഓർമ്മയാണ് .
അതോർക്കുമ്പോഴെല്ലാം ദൈവസ്നേഹത്തിന്‍റെ ആഴങ്ങളിലേക്ക് നാം ഊളിയിടും. ഹൃദയത്തെ ജ്വലി പ്പിക്കും. ജീവിക്കാൻ കൂടുതല്‍ കരുത്തും ഉത്തേജനവും നല്കും.ദൈവെത്തയും മനുഷ്യരെയും സ്നേഹിക്കാൻ പ്രാപ്തരാക്കും. പ്രതികൂലങ്ങളെ തരണം ചെയ്യാൻ ശക്തിപ്പെടുത്തും. സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാൻ
കൃപ നല്കും. ഉള്ളില്‍ വലിയ സമാശ്വാസവും ബലവും നിറയും. യേശുവിന്‍റെ കല്‍പനയനുസരിച്ചാണ് നാംഇന്ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. അതിനാല്‍ ഹൃദയപൂര്‍വം ഓരോ വിശുദ്ധ ബലിയർപ്പിക്കുമ്പോഴും ആ ഓർമ്മ നമ്മെ ക്രിസ്തുവിലേക്ക് നയിക്കും.

Share:

Fr Cyril Immanuel

Fr Cyril Immanuel

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles