Home/Encounter/Article

ആഗ 16, 2023 385 0 Shalom Tidings
Encounter

വാഴ്ത്തപ്പെട്ടവര്‍: ജൂതരെ രക്ഷിച്ച ക്രൈസ്‌തവ കുടുംബം

വത്തിക്കാന്‍: നാസിപ്പടയാല്‍ ദാരുണമായി വധിക്കപ്പെട്ട ഒമ്പതംഗ പോളിഷ് കുടുംബം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ജോസഫ് – വിക്ടോറിയ ഉല്‍മ ദമ്പതികളും അവരുടെ ഗര്‍ഭസ്ഥശിശുവടക്കമുള്ള ഏഴ് മക്കളുമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയരുന്നത്. മാര്‍ക്കോവ എന്ന ഗ്രാമത്തിലെ തങ്ങളുടെ വീട്ടില്‍ സഹജീവികളായ എട്ട് ജൂതര്‍ക്ക് അഭയം നല്കി എന്നതായിരുന്നു അവര്‍ ചെയ്ത കുറ്റം.

ഉത്തമക്രൈസ്തവജീവിതം നയിച്ചിരുന്ന ഈ ദമ്പതികള്‍ക്ക് അവരുടെ അയല്‍ക്കാരെ കണ്ടില്ലെന്ന് നടിക്കാനാവുമായിരുന്നില്ല. അതിനാല്‍ത്തന്നെ സ്വന്തം ജീവന്‍ അപകടത്തിലാവുന്നതിന് സാധ്യതയുണ്ടെങ്കിലും അവര്‍ ജൂതരെ കൊലയാളികളില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു. അക്കാര്യം കണ്ടുപിടിക്കപ്പെട്ടതോടെ നാസിപ്പട ഇവരുടെ വീട് വളയുകയായിരുന്നു. 1944 മാര്‍ച്ച് 24 -നായിരുന്നു സംഭവം. ജൂതരെമാത്രമല്ല ജോസഫിനെയും ഗര്‍ഭിണിയായിരുന്ന വിക്ടോറിയയെയും അരുംകൊല ചെയ്ത് നീങ്ങിയ നാസിപ്പടയുടെ ശ്രദ്ധ മാതാപിതാക്കളുടെ മൃതദേഹം കണ്ട് ഭയന്ന് നിലവിളിക്കുന്ന മക്കളിലായി. അവരെയും നിഷ്കരുണം വധിച്ചുകൊണ്ടാണ് അക്രമിസംഘം അവിടം വിട്ടത്.

സ്റ്റാനിസ്ലാവ (8), ബാര്‍ബറ (7), വ്ലാഡിസ്ലാവ് (6), ഫ്രാന്‍സിസെക് (4), അന്‍റോണി (3), മരിയ (2), വിക്ടോറിയയുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞ് എന്നിവരാണ് മാതാപിതാക്കള്‍ക്കൊപ്പം രക്തസാക്ഷികളായത്. ഉല്‍മ കുടുംബത്തിന്‍റെ പേരില്‍ ഒരു മ്യൂസിയം 2016-ല്‍ പോളണ്ടില്‍ പ്രസിഡന്‍റ് ആന്ദ്രെസ് ഡ്യൂഡ ഉദ്ഘാടനം ചെയ്തിരുന്നു. വിശ്വാസധീരരായ ഉല്‍മ കുടുംബം ധീരോചിതമായി ക്രിസ്തുവിശ്വാസം ജീവിക്കാന്‍ നമ്മെ പ്രചോദിപ്പിക്കട്ടെ.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles