Home/Engage/Article

ജനു 25, 2023 494 0 ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM
Engage

രാഷ്ട്രീയക്കാരന്‍ നല്കിയ ദൈവികചിന്ത

കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം രാത്രി നാട്ടിലേക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടെ തൃശൂര്‍ ടൗണില്‍ വച്ച് എന്‍റെ അതേ പ്രായം തോന്നിക്കുന്ന ഒരു യുവാവ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ ഒട്ടിക്കുന്നത് കണ്ടു. പെട്ടെന്ന് എന്‍റെ ചിന്ത രാഷ്ട്രീയപ്രവര്‍ത്തകരെക്കുറിച്ചായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സജീവരാഷ്ട്രീയപ്രവര്‍ത്തനം ചെയ്യുന്ന ചിലരെയൊക്കെ അറിയാം. അവരോടൊക്കെ എനിക്ക് ബഹുമാനം തോന്നിയിട്ടുമുണ്ട്. കാരണം അവരറിഞ്ഞ സത്യത്തിനുവേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു, ജീവിക്കുന്നു, കഠിനാദ്ധ്വാനം ചെയ്യുന്നു.

അങ്ങനെയെങ്കില്‍ ഞാനറിഞ്ഞ സത്യത്തിനുവേണ്ടി, എന്‍റെ കര്‍ത്താവിനുവേണ്ടി, എന്തുകൊണ്ട് പ്രവര്‍ത്തിച്ചുകൂടാ? എനിക്കെന്തുകൊണ്ട് യേശുവിനുവേണ്ടി ജീവിച്ചുകൂടാ?

ഈ ചിന്തയും മനസില്‍ വച്ച് ഞാന്‍ അല്‍പ്പസമയം കര്‍ത്താവിന്‍റെ അടുത്തിരുന്നു. അതിനുശേഷം വിശുദ്ധ ബൈബിള്‍ തുറന്നപ്പോള്‍ കിട്ടിയ വചനമെന്താണെന്നോ? “എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല” (യോഹന്നാന്‍ 6/44).

ഒന്ന് ചോദിച്ചുനോക്കുക. നിന്നെയും കര്‍ത്താവ് പ്രതീക്ഷിക്കുന്നുണ്ടാകും.

“നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്” (റോമാ 14/8).

പ്രാര്‍ത്ഥിക്കാം, യേശുവേ, എന്നിലൂടെ അനേകര്‍ അങ്ങയെ അറിയാന്‍ ഇടയാക്കണമേ. സുവിശേഷം പങ്കുവയ്ക്കാനുള്ള വ്യക്തിപരമായ സാധ്യതകള്‍ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും ചെയ്യണമേ.

 

 

 

 

Share:

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles