Home/Encounter/Article

ഏപ്രി 16, 2019 2125 0 Binish Thomas
Encounter

മാലാഖമാര്‍ പാടിയ മധുരസത്യങ്ങള്‍

“അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!” (ലൂക്കാ 2:14).

ദാവീദിന്‍റെ പട്ടണമായ ബെത്ലഹെമിലെ ഒരു കാലിത്തൊഴുത്തില്‍, മറിയം എന്ന കന്യകയിലൂടെ ദൈവം മനുഷ്യനായി ഭൂജാതനായി. പിതാവ് തന്‍റെ ആദ്യജാ തനെ ലോകത്തിലേക്ക് അയച്ചപ്പോള്‍ പറഞ്ഞു: ദൈവത്തിന്‍റെ ദൂതന്മാരെല്ലാം അവനെ ആരാധിക്കട്ടെ (ഹെബ്രായര്‍ 1:6). ഉണ്ണിയായി പിറന്ന രാജാധിരാജനെ അമ്മയായ പരിശുദ്ധ മറിയം പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. സെറാഫുകള്‍ കുമ്പിട്ടാരാധിച്ച രാജാധി രാജന്‍ (ഏശയ്യാ 6:1-3), ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനും ദൈവവുമായ കര്‍ത്താവ് (വെളിപാട് 4:8) ഒരു മനുഷ്യശിശുവായി പുല്‍ത്തൊട്ടിയില്‍!

മനുഷ്യചരിത്രത്തിലെ ഏറ്റവും സുപ്ര ധാനമായ ഈ സദ്വാര്‍ത്ത അറിയിക്കാന്‍ നിയോഗിക്കപ്പെട്ട മാലാഖ ആട്ടിടയന്മാ രുടെ അടുത്തെത്തി പറഞ്ഞു: “ഭയപ്പെ ടേണ്ടാ, ഇതാ സകല ജനത്തിനുംവേണ്ടി യുള്ള വലിയ സന്തോ ഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കു ന്നു. ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു” (ലൂക്കാ 2:10-11).

പെട്ടെന്ന,് സ്വര്‍ഗീയ സൈന്യ ത്തിന്‍റെ ഒരു വ്യൂഹം ആ ദൂതനോ ടുകൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: അത്യു ന്നതങ്ങളില്‍ ദൈവത്തിന് മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാ ധാനം. സ്വര്‍ഗം ഭൂമിയിലിറങ്ങി വസിച്ച നിമിഷങ്ങളായിരുന്നു തിരുപ്പിറവിയുടെ സമയം. മനുഷ്യമക്കളെ ദൈവമക്കളാ ക്കുവാനായി ദൈവപുത്രന്‍ മനുഷ്യപു ത്രനായി ജനിച്ചപ്പോള്‍, ദൈവസ്തുതി കീര്‍ത്തനങ്ങളാല്‍ സ്വര്‍ഗത്തെ മുഖരിതമാക്കിയ മാലാഖമാര്‍ ഭൂമിയില്‍ നിന്നുകൊണ്ട് ദൈവസ്തുതികീര്‍ത്തനം ആലപിച്ചു. വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു (യോഹന്നാന്‍ 1:14).

മാലാഖവൃന്ദം പാടിയ കീര്‍ത്തനം രണ്ട് വലിയ ആത്മീയസത്യങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നു.

ഒന്ന്: ഈ തിരുപ്പിറവി ദൈവമഹത്വത്തിന്‍റെ ഏറ്റവും വലിയ അടയാളമാണ്. എന്തെന്നാല്‍, നമുക്കൊരു ശിശു ജനിച്ചി രിക്കുന്നു. നമുക്കൊരു പുത്രന്‍ നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്‍റെ ചുമലിലായിരിക്കും. വിസ്മയനീയനായ ഉപദേ ഷ്ടാവ,് ശക്തനായ ദൈവം, നിത്യനായ പിതാവ,് സമാധാനത്തിന്‍റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും (ഏശയ്യാ 9:6).

രണ്ട്: ഈ ദിവ്യപൈതലിലൂടെ ദൈവ കൃപ മനുഷ്യമക്കളിലേക്ക് ഒഴുകും. ആ കൃപ സ്വീകരിക്കുന്നവര്‍ സമാധാനം അനു ഭവിക്കുകയും ദൈവമക്കളുടെ സ്ഥാന ത്തേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യും. തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം തന്‍റെ നാമ ത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവ മക്കളാകാന്‍ അവന്‍ കഴിവു നല്കി (യോഹന്നാന്‍ 1:12). ഏശയ്യാ ദൈവത്തിന്‍റെ പരിശുദ്ധാത്മാവിന്‍റെ മുന്‍പില്‍ തന്‍റെ അയോഗ്യതയെക്കുറിച്ചും അശുദ്ധിയെ ക്കുറിച്ചും പശ്ചാത്തപിച്ചപ്പോള്‍ ദൈവ സ്തുതി പാടിയ സെറാഫുകളിലൊന്ന് ബലിപീഠത്തില്‍നിന്ന് കൊടില്‍കൊണ്ട് ഒരു തീക്കട്ട എടുത്ത് പ്രവാചകന്‍റെ അധ രങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ട് പറഞ്ഞു: ‘ഇതു നിന്‍റെ അധരങ്ങളെ സ്പര്‍ശിച്ചി രിക്കുന്നു. നിന്‍റെ മാലിന്യം നീക്കപ്പെട്ടു. നിന്‍റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു.’

ഈ ക്രിസ്തുമസ് സമയം, പുല്‍ക്കൂ ട്ടില്‍ പിറന്നുവീണ രക്ഷകനായ യേശു വിന്‍റെ പരിശുദ്ധിക്കുമുമ്പില്‍, ദൈവ ത്വത്തിന് മുന്‍പില്‍, സ്നേഹത്തിനു മുന്‍പില്‍, മഹത്വത്തിന് മുന്‍പില്‍ നമുക്ക് നമ്മുടെ അയോഗ്യതകള്‍ ഏറ്റുപറയാം, പശ്ചാത്തപിക്കാം. ബലിപീഠത്തിലെ തീ ക്കട്ടയായ യേശുക്രിസ്തു നമ്മെ സ്പര്‍ ശിക്കട്ടെ! നമ്മുടെ പാപമാലിന്യങ്ങള്‍ കഴുകിക്കളയട്ടെ! നമ്മെ ദൈവമക്കളുടെ സ്ഥാനത്തേക്ക് ഉയര്‍ത്തട്ടെ! ആമ്മേന്‍.

Share:

Binish Thomas

Binish Thomas

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles