Home/Encounter/Article

മേയ് 16, 2024 34 0 Shalom Tidings
Encounter

നോഹയുടെ പെട്ടകമേ…

ജലപ്രളയത്തിന്‍റെ കാലത്ത് ദുഷ്ടമൃഗങ്ങള്‍ക്കുള്‍പ്പെടെ നോഹയുടെ പെട്ടകത്തില്‍ അഭയം നല്കി. അതുവഴി അവ നാശത്തില്‍നിന്ന് രക്ഷപ്പെട്ടു. വിശുദ്ധ ജര്‍ത്രൂദിന് ഒരിക്കല്‍ ലഭിച്ച ദര്‍ശനം ഇതിന് സമാനമായിരുന്നു. പരിശുദ്ധ മറിയത്തിന്‍റെ വിരിച്ചുപിടിച്ച മേലങ്കിക്കുകീഴെ അനേകം വന്യമൃഗങ്ങള്‍- സിംഹങ്ങള്‍, കരടികള്‍, പുലികള്‍ തുടങ്ങിയവ സ്വയം അഭയം തേടിയിരിക്കുന്നതായി വിശുദ്ധ കണ്ടു. മറിയം അവയെ തള്ളിക്കളഞ്ഞില്ലെന്നുമാത്രമല്ല, കരുണയോടെ അവയെ സ്വീകരിക്കുകയും ലാളിക്കുകയും ചെയ്തു.

എന്താണിതിനര്‍ത്ഥം? മറിയത്തില്‍ അഭയം തേടുമ്പോള്‍, കഠിനപാപികള്‍പോലും, ഉപേക്ഷിക്കപ്പെടുന്നില്ല. മറിച്ച് നോഹയുടെ പെട്ടകത്തിലേക്കെന്നപോലെ അവര്‍ സ്വീകരിക്കപ്പെടുകയും നിത്യമരണത്തില്‍നിന്ന് രക്ഷിക്കപ്പെടുകയും ചെയ്യുന്നു. സഭാപഠനങ്ങളും പരിശുദ്ധ ദൈവമാതാവിനെ നോഹയുടെ പെട്ടകമെന്ന് വിളിക്കുന്നുണ്ട്. നമുക്കും യാചിക്കാം…

നോഹയുടെ പെട്ടകമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles