Home/Encounter/Article

ജുലാ 25, 2019 1771 0 Shalom Tidings
Encounter

എല്ലാം ഉഷാറാക്കാം

സ്കൂൾ വിട്ടുവന്നാല്‍ ആറു മണിവരെ കളിക്കും. അതുകഴിഞ്ഞാൽ കുളിച്ച് പഠിക്കാനിരിക്കും.ഏഴു മണിക്ക് സന്ധ്യാപ്രാര്‍ത്ഥന. അത് കഴിഞ്ഞു പഠിക്കാനിരിക്കും.ബാക്കിയുള്ളതുകൂടി പഠിക്കും. സമയത്തു കിടന്നുറങ്ങും. കൂടുതല്‍ സമയം ടി.വി. കണ്ടിരിക്കില്ല. സ്കൂള്‍ തുറക്കുന്ന സമയത്ത് ജിനുകുട്ടൻ എടുത്ത തീരുമാനങ്ങളായിരുന്നു ഇതെല്ലാം. സ്കൂള്‍ തുറന്നതിന്‍റെ പിറ്റേ ഞായറാഴ്ച ജിനുകുട്ടൻ എല്ലാം ഒന്ന് ഓര്‍ത്തുനോക്കി. “ഉവ്വ്, എല്ലാം തെറ്റാതെ പാലിച്ചിട്ടുണ്ട്.” അവൻ സ്വയം അഭിമാനിച്ചു.

രണ്ടു ദിവസംകൂടി ടൈം ടേബിള്‍ തെറ്റാതെ കടന്നുപോയി. എന്നാല്‍ പിറ്റേന്ന് വൈകിട്ട് ക്രിക്കറ്റ് കളി കൂടുതല്‍ രസം പിടിച്ചു പോയതുകൊണ്ട് കളി നിര്‍ത്തിയത് ആറരയ്ക്കാണ്. പിന്നെ വീട്ടിലെ ത്തി കുളിച്ച് തയ്യാറായപ്പോഴേക്കും സന്ധ്യാപ്രാര്‍ത്ഥനക്ക് സമയമായി. തീരുമാനങ്ങള്‍ തെറ്റിയതിന്‍റെ കുറ്റബോധത്തില്‍ അന്നത്തെ ജപമാല അത്ര ഭംഗിയായതുമില്ല. അതുകഴിഞ്ഞു ഒരു വിധത്തില്‍ പഠിക്കാനുള്ളതെല്ലാം തീര്‍ത്തു. എന്തായാലും അന്നു രാത്രി ഉറങ്ങാൻ കിടന്നിട്ടും ജിനുക്കുട്ടന് ഒരു സുഖവും കിട്ടിയില്ല.തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് അമ്മ വന്നത്.

“എ ന്തുപറ്റി എന്‍റെ ജിനുക്കുട്ടാ?”
“ടൈം ടേബിളെല്ലാം കുളമായില്ലേ അമ്മേ?”
“സാരമില്ല കുട്ടാ, ഇന്ന് തെറ്റിപ്പോയെന്നു കരുതി മോൻ നല്ല ശീലങ്ങളൊന്നും കൈവിടരുത്. പകരം ഒരു കാര്യം ചെയ്യണം. ഇന്ന് കൂടുതല്‍ നേരം കളിച്ചത് തെറ്റായിപ്പോയി എന്നു മോന്
മനസ്സിലായല്ലോ. അതുകൊണ്ട് ആദ്യം ഈശോയോട് സോറി പറയണം. എന്നിട്ട് പരിഹാരമായി നാളെ കളി വേണ്ടെന്നുവച്ച് ആ സമയവും കൂടി പഠിക്കണം. വീണ്ടും വരുന്ന ദിവസങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ തെറ്റാതെ നോക്കണം. ഇനി എപ്പോഴെങ്കിലും തെറ്റിപ്പോയാലും
ഇങ്ങനെ തിരുത്തണം. അതുമതി എന്‍റെ മോൻ മിടുക്കാനാവാൻ.” അമ്മയുടെ വാക്കുകള്‍ കേട്ട ജിനുക്കുട്ടന്‍റെ മുഖം തെളിഞ്ഞു. എല്ലാ കാര്യങ്ങളും വീണ്ടും ഉഷാറാക്കണമെന്ന് തീരുമാനിച്ച് അവൻ സമാധാനമായി കിടന്നുറങ്ങി.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles