Home/Encounter/Article

ഏപ്രി 16, 2019 2013 0 ജോര്‍ജ് ജോസഫ്
Encounter

അറിയാതെയൊന്നു തൊട്ടപ്പോൾ

മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയംവരെയും എനിക്ക് ശരിയായി സംസാരിക്കാൻ സാധിക്കില്ലായിരുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എന്‍റെ പപ്പയുടെ കൂട്ടുകാരന്‍റെ കല്യാണ
ത്തില്‍ പങ്കെടുക്കാനായി പോയി. ലത്തീൻ കത്തോലിക്കാ ദൈവാലയത്തിലായിരുന്നു വിവാഹം. വിവാഹത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയുടെ സമയത്ത് ഞാൻ
ദൈവാലയത്തിനകത്ത് ഇരിക്കുകയായിരുന്നു.

അല്പനേരം കഴിഞ്ഞ് എല്ലാവരും വിശുദ്ധ കുര്‍ബാന സ്വീകരിക്കാൻ പോകുന്ന സമയത്ത് ഒരു സ്ത്രീ വന്ന് എന്നെ എഴുന്നേല്പിച്ചിട്ട് അള്‍ത്താരയിലേക്ക് ചൂണ്ടിക്കാണിക്കുന്നതായി എനിക്ക് അനുഭവെപ്പട്ടു. അത്രയും സമയം അള്‍ത്താരയില്‍ നിന്നിരുന്ന വൈദികനെയല്ല അപ്പോള്‍ ഞാൻ കണ്ടത്, ചുവന്ന ഷാള്‍ ധരി ച്ച ഒരാളെയാണ്. അയാള്‍ സ്പൂണില്‍ എന്തോ സാധനം കോരി കൊടുക്കുന്നതായി ഞാൻ ശ്രദ്ധിച്ചു. ഞാനും അറിയാതെ അവിടെ ചെന്ന് നിന്നു.

സ്പൂണില്‍ എന്തോ സാധനമെടുത്ത് അദ്ദേഹം എന്‍റെ നാവിലേക്കും വച്ചു. അപ്പോള്‍ ഒരു തീക്കനല്‍ എന്‍റെ നാവിലേക്ക് വയ്ക്കുന്നതുപോലെയാണ് എനിക്കനുഭവെ പ്പട്ടത്. അത് എന്‍റെ നാവിനെ മുഴുവൻ കത്തിക്കുന്നതുപോലെ തോന്നി. സാവധാനം അതെന്‍റെ ശരീരത്തിലേക്ക് മുഴുവൻ വ്യാപി ച്ചു. ശരീരം മുഴുവൻ തീയിനുള്ളില്‍ വച്ചതുപോലെ വിയര്‍െത്താഴുകി. ആ നിമിഷം മുതല്‍ ഞാൻ സംസാരിക്കാൻ തുടങ്ങിയെന്നതാണ് ആശ്ചര്യം! ഞാൻ സംസാരിക്കുന്നതുകേട്ട് മാതാപിതാക്കള്‍പോലും അത്ഭുതസ്തബ്ധരായി. വര്‍ഷങ്ങള്‍ക്കുശേഷവും ആ അനുഭവം എന്‍റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

അതായിരുന്നു എന്‍റെ ജീവിതത്തിലെ ആദ്യെ ത്ത പരിശുദ്ധ കുര്‍ബാന അനുഭവം. അന്ന് ഞങ്ങള്‍ അക്രൈസ്തവരായിരുന്നു. പരിശുദ്ധ കുര്‍ബാന എന്താണെന്നോ അക്രൈസ്തവര്‍ അത് സ്വീകരിക്കാൻ പാടില്ലഎന്നോ അറിയാതെയാണ് അന്ന് അങ്ങനെ സംഭവിച്ചുപോയത്. പക്ഷേ, അറിയാതെ ചെയ്തതാണെങ്കില്‍േ പ്പാലും ഈശോ എന്നോട് അതിലൂടെ കരുണ കാണി ച്ചു. സംസാരശേഷി നല്കി അവിടുന്ന് എന്നെ സൗഖ്യെപ്പടുത്തി.

വര്‍ഷങ്ങളേറെ കഴിമ് യൗവനത്തിലെത്തിയേപ്പാള്‍ കത്താലിക്കാ സഭയില്‍ അംഗങ്ങളാകാൻ ഭാഗ്യം ലഭി ച്ചു. അതുവഴി പരിശുദ്ധ കുര്‍ബാന സ്വീകരിക്കാനുള്ള അര്‍ഹത നല്കി ഞങ്ങളുടെ കുടുംബേത്താടു മുഴുവൻ അവിടുന്ന് കൃപ കാണി ച്ചു. ഇടുക്കി സ്വദേശികളായ ഞങ്ങള്‍ ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു.

Share:

ജോര്‍ജ് ജോസഫ്

ജോര്‍ജ് ജോസഫ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles