- Latest articles
സ്വസ്ഥതയും മോചനവും തേടിയുള്ള യാത്രയിലായിരുന്നു ആ പെണ്‍കുട്ടി. ഉഗാണ്ടയില്‍ ഞാനുൾപ്പെടെയുള്ള വൈദികര്‍ ശുശ്രൂഷ ചെയ്യുന്ന ആ വിൻസെൻഷ്യൻ ധ്യാനകേന്ദ്രത്തില്‍ അവള് എത്തിയത് അങ്ങനെയാണ്. ഞാനവളെ ലൂസിയ എന്നു വിളിക്കുന്നു. അല്പനേരം ചേഷ്ടകള്‍ ശ്രെദ്ധിച്ചപ്പോഴേ ആ സത്യം മനസ്സിലായി, അവളില്‍ പിശാച് ആവസിച്ചിട്ടുണ്ട്. എങ്കിലും അവളുടെ ആത്മാവ് അതിന്റെ ഉടയവനായ ദൈവത്തെ തേടുന്നു. അതിന്റെ ഭാഗമായാണ് അവളുടെ ഉള്ളില്‍ രക്ഷപ്പെടണമെന്ന ആഗ്രഹം ശക്തമാവുന്നത്. ലൂസിയ തന്റെ കഥ പറഞ്ഞു.
. അവളുടെ അമ്മ വളരെ ദരിദ്രയായിരുന്നു. എന്നാല്‍ സമ്പന്നയാവണമെന്ന് തീവ്രമായ ആശ. അങ്ങനെ പിശാചിന്റെ സഹായം തേടി. ആഫ്രിക്കൻ സംസ്കാരത്തില്‍ പൈശാചിക ആരാധനകള്‍ വളരെ സാധാരണമാണ്. ഈ സ്ത്രീയും ആ വഴിയേ സഞ്ചരിച്ചു. പിശാചിന് അവള് കൊടുത്ത വിലയെന്തായിരുന്നുവെന്നോ? ആ സമയത്ത് തന്റെ ഉദരത്തിലുണ്ടാ
യിരുന്ന കുഞ്ഞു. അന്ന് അഞ്ചു മാസം വളര് ച്ചയുണ്ടായിരുന്ന ആ ഗര്‍ഭസ്ഥശിശുവാണ് എന്റെ മുന്നിലിരുന്ന ലൂസിയ. തന്റെ കുഞ്ഞിനെ പിശാചിന് പ്രതിഷ്ഠിച്ച ആ യുവതി സമ്പന്നയായിത്തീര്‍ന്നു, പക്ഷേ ദാരുണമായി മരിക്കുകയാണ് ചെയ്തത് എന്നും ലൂസിയ
കൂട്ടിച്ചേത്തു . ബോധപൂര്‍വമല്ലാതെ പിശാചിന് അടിമയായിത്തീര്‍ന്ന ആ പെണ്‍കുട്ടിയോട് എനിക്ക് സഹതാപം തോന്നി.
ചെറുപ്രായംമുതലേ ഉണ്ടാകാറുള്ള ചില അനുഭവങ്ങള്‍ അവള് പങ്കുവ ച്ചു. വെറുതെ കണ്ണടച്ചിരുന്നാൽപ്പോലും അവളെ പിശാച് പലയിടങ്ങളിലേക്കും നയിക്കും. വഴി കാണിച്ചുകൊണ്ട് ഒരു
സര്‍പ്പം അവളുടെ മുന്നിൽപോകുകയാണ് ചെയ്യുക. ‘ഞാൻ ഈ പ്രായ
ത്തില്‍ത്തന്നെ എത്ര പേരെ കൊന്നിട്ടുണ്ടെന്ന് അച്ചനറിയാമോ’ എന്ന
അവളുടെ ചോദ്യം എന്നെ തെല്ലൊന്ന് അമ്പരിപ്പിച്ചു , “നീയെങ്ങനെ ആളുകളെ കൊല്ലും?”
“എന്റെ ഉള്ളിലെ പൈശാചികശക്തി നയിക്കുന്നതിനനുസരിച്ച്
പോകുമ്പോൾ ചിലപ്പോൾ തിരക്കുള്ള റോഡിലേക്കോ മറ്റോ എത്തും. അവിടെ ഒരു വാഹനത്തെ ഞാൻ സൂക്ഷിച്ചു നോക്കിയാല്‍ മതി, ഒരു കുഴപ്പവുമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനം തകിടം
മറിയും, ആളുകള്‍ മരിക്കും”.
അവള് പറഞ്ഞത് ഞാൻ വിഷമത്തോടെ കേട്ടിരുന്നു. ലൂസിയ സംസാരം തുടര്‍ന്നു, അവള് അവിടെ എത്തിച്ചേർന്നതിന് ഒരു കാരണംകൂടിയുണ്ട്: അവള്‍ക്ക് നല്ലൊരു കുടുംബജീവിതം വേണം. എന്നാല്‍ ചേര്‍ന്ന ഒരു യുവാവിനെ കണ്ടെത്തുന്ന അന്ന് രാത്രിതന്നെ പിശാച് അവളുടെ കഴുത്ത് ഞെരിച്ച്
ശ്വാസം മുട്ടിക്കും. മനുഷ്യമക്കളെ നശി പ്പിക്കാനും പീഡി പ്പിക്കാനും മാത്രം ആഗ്രഹിക്കുന്ന അവൻ പറയും, “ഞാൻ ലൂസിഫര്‍, ഞാനാണ് നിന്റെ ഭര്‍ത്താവ്!” ഈ സംഭവം പല പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടു കഴിഞ്ഞു.
ലൂസിയയുടെ വിവരണങ്ങളില്‍ നിന്ന് അവളുടെ അവസ്ഥയെക്കുറി ച്ച് ഏതാണ്ട് വ്യക്തമായി. ഇനി അവള്‍ക്കായി മോചന പ്രാര്‍ത്ഥനകള്‍ നടത്തണം. അതിനായി
അവളുടെ ഭാഷയില്‍ ‘യേശു’ എന്ന നാമം വിളിക്കാൻ ഞാൻ ലൂസിയയോട് ആവശ്യപ്പെട്ടു. സാത്താനെ തകര്‍ക്കാനുള്ള ഒരേയൊരു നാമമാണല്ലോ യേശുനാമം. അവരുടെ ഭാഷയില്‍ ‘യേസു’ എന്നാണ് ഉ ച്ചരിക്കുന്നത്.എന്നാല്‍ അവള് എത്ര ശ്രമിച്ചിട്ടും ‘യേസു’ എന്ന് ഉച്ചരിക്കാൻ സാധിച്ചതേയില്ല. പിന്നെയുള്ള വഴി അവളെ
വീണ്ടും വചനം കേൾക്കാൻ വിടുക എന്നതാണ്. വീണ്ടും ധ്യാന ത്തില്‍ പങ്കെടു ത്ത് വചനം കേട്ടപ്പോൾ അവൾക്ക് മാറ്റമുണ്ടായി . പാപബോധം ഹൃദയത്തിലുണര്‍ന്നതോടെ അവള് കുമ്പസാരിക്കാൻ തീരുമാനി ച്ചു. കുമ്പസാരം കഴിഞ്ഞപ്പോൾ അത്ഭുതങ്ങള്‍ തുടങ്ങുകയായിരുന്നു. പാപമോചനം നേടിയ ലൂസിയ ഹൃദയം തുറന്ന് വിളി ച്ചു, ‘യേസു!!!’
റോമാ 10:9 വ്യക്തമാക്കുന്നു, “യേശു കര്‍ത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയംകൊണ്ട് വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും.” മനുഷ്യരക്ഷക്കായുള്ള ഏകനാമമായ യേശുനാമം ഉച്ചരിച്ചതോടെ അവളിലെ പൈശാചിക സ്വാധീനം മുഴുവൻ പ്രകടമായി. ഒന്നിലധികം പിശാചുക്കള്‍ ഉള്ളതായിട്ടാണ് അനുഭവപ്പെട്ടത്.. എങ്കിലും ഭൂതോച്ചാടന പ്രാര്‍ത്ഥനകള്‍ തുടര്‍ന്നതോടെ അവള് സാവധാനം ശാന്തയായി. പിന്നീട് പൂർണ്ണമായും വിമോചിതയാക്കപ്പെട്ടു.
പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത് (1 യോഹന്നാ3 3:8) എന്ന സത്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്ന സംഭവമായിരുന്നു അത്. ഇത്തരം സംഭവങ്ങളില്എന്റെ ശ്രദ്ധ പതിഞ്ഞിട്ടുള്ള ഒരു കാര്യം കൂടിയുണ്ട്, പൈശാചിക സ്വാധീനമുള്ള ആളുകള്‍ രക്ഷപ്പെടണമെന്ന ആഗ്രഹത്തോടെ വരുമെങ്കിലും അവരെ പ്രധാനമായും നിയന്ത്രിക്കുന്നത് പിശാചുതന്നെയാണ്. അതിനാല്‍ പ്രാര്‍ത്ഥനകള്‍ ആരംഭിക്കുമ്പോൾ അവര്‍ അസ്വസ്ഥരാകും. മിക്കവാറും അവര്‍ അധികം വൈകാതെ കൈയുടെ പെരുവിരലും ചൂണ്ടുവിരലും ചെറുവിരലും ഉയര്‍ത്തി ഒരു അടയാളം കാണിക്കും. അത് കൂടുതല്‍ പിശാചുക്കളെ വിളിക്കുന്ന അടയാളമാണ്.
ദൈവികശക്തിയെ എതിര്‍ത്തു തോല്പിക്കാൻ വലിയ പൈശാചികസംഘത്തെ വിളിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. ഇന്ന് ഈ അടയാളം തമാശരൂപേണ കുട്ടികളുൾപ്പെടെ പലരും കാണിക്കുന്നത് പതിവാണെന്നതും ശ്രെമിക്കണം .ലൂസിഫര്‍ എന്ന നാമവും പൈശാചിക അടയാളങ്ങളുമെല്ലാം വെറു
മൊരു രസത്തിന് ഉപയോഗിക്കുന്നതുപോലും ഉപദ്രവകരമാണ് എന്ന സത്യം ഇതോടു ചേര്‍ത്ത് പറയാതെ വയ്യ.പൈശാചികപ്രാര്ത്ഥനകള് നടത്തി ശരീരത്തില്‍ ധരിക്കുന്ന വസ്തുക്കളും അതുപോലെതന്നെ ഇതര സാത്താനിക വസ്തുക്കളുമെല്ലാം ദോഷം ചെയ്യും. പൈശാചികാരാധനകള് നടക്കുന്ന സ്ഥലങ്ങളില്‍ പോയാൽ പോലും ശത്രുവിന്റെ സ്വാധീനവലയത്തിൽപ്പെടാൻ സാധ്യതയുണ്ട്. ഇങ്ങനെ വരുന്നവരിലെല്ലാം ദൈവികമായ എല്ലാത്തിനെയും എതിര്‍ക്കാനുള്ള പ്രവണത കാണാം. ഒളിപ്പിച്ചുവച്ചിരിക്കുന്ന പൈശാചിക ആഭരണങ്ങള്‍, വസ്തുക്കള്‍ എന്നിവ നീക്കിക്കഴിഞ്ഞാണ് പലരും സ്വതന്ത്രരാവുക.
ഇത്തരം സംഭവങ്ങളില്‍നിന്നെല്ലാം വ്യക്തമാവുന്നത് പൈശാചിക സ്വാധീനത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ആഗ്രഹത്തില്‍നിന്നാണ് വിമോചനത്തിന്റെ തുടക്കം എന്നതാണ്. ഇത്തരം ബന്ധനങ്ങളില്‍ അകപ്പെട്ടുപോയാലും രക്ഷപെടാനുള്ള നമ്മുടെ ആത്മാവിന്റെ ദാഹം
മനസ്സിലാക്കുകയും അതിനോടു സഹകരിക്കുകയും ചെയ്യുന്ന പക്ഷം വിജയംനേടാം. എന്തെന്നാൽ “യൂദാവംശത്തില്‍നിന്നുള്ള സിംഹവും ദാവീദിന്റെ വേരുമായവൻ വിജയിച്ചിരിക്കുന്നു”
(വെളിപാട് 5:5). ലൂസിയയുടെ ഭാഷയില്‍ പറഞ്ഞാൽ , യേസു യവൻഗുളാ !
(യേശു വിജയി ച്ചിരിക്കുന്നു).
പ്രാർത്ഥന എപ്പോഴും ഫലദായകമാണ്. പലപ്പോഴും നാം നമുക്കുവേണ്ടിയും നമ്മുടെ കുടുംബത്തിനുവേണ്ടിയുമാണ് പ്രാര്ത്ഥി
ക്കുന്നത്. എന്നാല്‍ കൂടുതല്‍ അഭിഷേകം കിട്ടിയവര്‍ മറ്റുള്ളവര്ക്കുവേണ്ടിയുംലോകം മുഴുവനുവേണ്ടിയും പ്രാര്‍ത്ഥിക്കാ
റുണ്ട്. എന്നാല്‍ സ്വ ന്തം ജീവൻ വിലയായി നല്കി പ്രാർത്ഥനയും നട ത്തിയ വ്യക്തികള്‍ വളരെ വിരളമാണ്.
അങ്ങനെയുള്ള ഒരു ബാലികയെക്കുറി ച്ച് അറിയുന്നത് നിങ്ങള്‍ക്ക് തികച്ചും കൗതുകകരമായിരിക്കും. സാധാരണ നാം കേട്ടിട്ടുള്ളത് മാതാപിതാക്കളുടെ പ്രാര്‍ത്ഥനവഴി മക്കള്‍ മാനസാന്തരപ്പെട്ട കഥക
ളാണ്. മോനിക്കാ പുണ്യവതിയൊക്കെ
നമ്മുടെ മുന്നിലുണ്ട് . എന്നാല്‍ ഇവിടെ മകള്‍, അതും വെറും പതിനാല് വയസുള്ള ഒരു കുഞ അമ്മയുടെ മാനസാന്തരത്തി
നുവേണ്ടി ജീവൻ കൊടുത്ത് പ്രാർത്ഥിച്ച വിജയിച്ച കഥയാണ്.
ഈ ബാലികയെക്കുറിച്ച് ഞാനറിയുന്നത് ഒസര്വതോരെ റൊമാനോ എന്ന സഭയുടെ ഔദ്യോഗിക വാരികയുടെ താളുകളില്‍നിന്നാണ്. വളരെ പ്രാധാന്യത്തോടെ
അവളുടെ വീരഗാഥ ‘A Merciful Daughter’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. അവളുടെ പേര് ലോറ എന്നാണ്. ചിലിയിലെ സാന്റിയാഗോ ആണ് അവളുടെ ജന്മസ്ഥലം. ചിലിയിലെ രാഷ്ട്രീയ പീഡനംമൂലം അവളുടെ കുടുംബം അര്‍ജന്റീനയുടെ അതിര് ത്തിയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. അവിടെവെച്ചു അവളുടെ പിതാവ് പെട്ടെന്ന് മരിച്ചു. നിസഹായയായ അവളുടെ അമ്മ അവിടെയുള്ള ഒരു ധനികന്റെ വീട്ടില്‍ ജോലിക്ക് പോകാൻ തുടങ്ങി. ദുര്‍മാര്‍ഗിയായ അയാള്‍ ഈ കുടുംബത്തെ സഹായിക്കാൻ തുടങ്ങിയത് തെറ്റായ ലക്ഷ്യത്തോടെയായിരുന്നു . അയാള്‍ ലോറയുടെയും സഹോദരിയുടെയും പഠനത്തിനുള്ള ഫീസ് നല്കാ
മെന്നേറ്റു. അങ്ങനെ അവരെ സലേഷ്യൻ സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളില്‍ ചേര്‍ത്തു. പക്ഷേ അവരുടെ അമ്മ ഈ അധാര്‍മികനായ ധനികന്റെ സ്വാധീനപ്പെട്ട അശുദ്ധമായ ജീവിതത്തിന് അടിമപ്പെട്ടു .
സലേഷ്യൻ സിസ്റ്റേഴ്സ് ലോറക്ക് ആത്മീയ ഉള്‍ക്കാഴ്ചകള്‍ നല്കി. ക്രിസ്തീയ വിവാഹജീവിതത്തിന്റെ വിശുദ്ധി എന്താണെന്ന് അപ്പോൾ അവള്
തിരിച്ചറിഞ്ഞു . കുഞ്ഞുങ്ങൾക്ക് ഭൗതിക സുരക്ഷിതത്വം നല്‍കാനുള്ള തത്രപ്പാടില്‍ അമ്മ ആത്മാവിനെ നഷ്ടപ്പെടുത്തി വികലമായ ഒരു ജീവിതമാണല്ലോ നയിക്കുന്നത് എന്നവള്‍ വേദനയോടെ മനസിലാക്കി..
അമ്മയുടെ ആത്മാവിനെ നാശത്തില്‍നിന്ന് രക്ഷിക്കേണ്ടത് തന്റെ കട
മയാണെന്ന് അവള്‍ക്ക് ബോധ്യപ്പെട്ടു . അതിനുള്ള വഴിയും അവള് കണ്ടെത്തി. ദിവ്യകാരുണ്യനാഥനെ മുറുകെ പിടിക്കുക. അവളുടെ ദിവ്യകാരുണ്യഭക്തി അത്ര തീക്ഷ്ണമായിരുന്നതിനാല്‍ പതിവിലും
നേരത്തെ അവളുടെ ആദ്യകുര്‍ബാനസ്വീകരണം നടത്തുവാൻ സമ്മതിച്ചു. ഈശോ ആദ്യമായി അവളുടെ ഉള്ളില്‍ വന്നപ്പോൾ അവള്‍ക്കൊരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ: ‘ഈശോയേ, എന്റെ
അമ്മയുടെ ആത്മാവിന്റെമേല്‍ കരുണയായിരിക്കണമേ.’
അവളുടെ ജീവിതത്തെ സ്വാധീനിച്ച ഒരു സംഭവം ഉണ്ടായി. ഒരു ദിവസം അവള് ദേവാലയത്തിൽ ബഹുമാനപ്പെട്ട ദൈവിക തിരുവചനം വ്യാഖ്യാനിക്കുന്നത് ശ്രവിക്കുകയായിരുന്നു . നല്ല ഇടയനെക്കുറിച്ചാണ് അച്ഛൻ പറഞ്ഞത് . നല്ല ഇടയൻ ആടുകള്‍ക്കുവേണ്ടി തന്റെ ജീവൻ അർപ്പിക്കുന്നു . (യോഹന്നാ3 10:11). കേട്ടപ്പോൾ
അവളുടെ കുഞ്ഞുമനസ്സിൽ ഒരു തീരുമാനം, അതും ഉറച്ചത്, കടന്നുവന്നു. ഞാനുംഎന്റെ ഈശോയെപ്പോലെ ചെയ്യും. എന്റെ അമ്മയുടെ ആത്മാവിനെ രക്ഷിക്കുവാൻ എന്റെ ജീവിതം ഞാൻ സമര്‍പ്പിക്കും. അന്ന് മുതൽ അവളുടെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു: ‘ഈശോയേ, എന്റെ ജീവൻ അങ്ങ് എടുക്കുക, പകരം എന്റെ അമ്മയുടെ ആത്മാവിനെ രക്ഷിക്കുക.’ അവള് പരിശുദ്ധ മാതാവിനെയും കൂട്ടുപിടിച്ചു. അമ്മയുടെ ആത്മാവിന്റെ കാര്യം അവള് പരിശുദ്ധ മാതാവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ചു. അവള് ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:’കാർമ്മൽ മാതാവേ, എന്നെ സ്വര്‍ഗത്തിലേക്ക് നയിക്കണമേ.’
ആത്മാവിന്റെ രക്ഷക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് യേശു നിശ്ചയമായും ഉത്തരം നല്‍കും. അവളുടെ പ്രാര്‍ത്ഥന കേട്ട ദൈവംപ്രവർത്തിക്കാൻ തുടങ്ങി. ലോറയുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. അവളുടെ പ്രാര്‍ത്ഥന
സമര്‍പ്പിച്ച് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോൾ ,അതായത് 1904 ജനുവരി 22-ന് അവള് രോഗീലേപനം സ്വീകരി ച്ചു. അവള്‍ക്ക് മരിക്കുന്നതിനു മുൻപ് ഒരാഗ്രഹമുണ്ടായിരുന്നു. അവളുടെ പ്രാര്‍ത്ഥനയുടെ ലക്ഷ്യം അമ്മക്ക് വെളിപ്പെടുത്തുക. അതിനുള്ള അവസരം അവള്‍ക്ക് ലഭിച്ചു. അവള് പതുക്കെ പറഞ്ഞു : അമ്മേ , ഞാൻ മരിക്കുകയാണ്. എന്റെ ജീവൻ അമ്മയുടെ മാനസാന്തരത്തിനുവേണ്ടിയാണ് ഞാൻ സമര്‍പ്പിച്ചത്.’ ‘അമ്മ അവൾക്ക് വാക്ക് കൊടുത്തു. ‘ഞാൻ കര്‍ത്താവിലേക്ക് തിരിയും.’ അന്ന് വൈകുന്നേരം സന്ധ്യമണി അടിച്ചനേരം അവള് ക്രൂശിതരൂപം ചുംബിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു :’യേശുവേ നന്ദി, മാതാവേ നന്ദി. ഞാൻ ഇപ്പോൾ സന്തോഷത്തോടെ മരിക്കുന്നു.’ അവളുടെ ആത്മാവ് സ്വർഗത്തിലേക്ക് പറന്നുപോയി. ദൈവം അവളുടെ മഹാത്യാഗത്തെ വിലമതിച്ചു. സഭ അവളെ ധന്യ എന്ന് പ്രഖ്യാപി ച്ചു.
ഈ കുഞ്ഞിന്റെ നിഷ്കളങ്കമായ പ്രാര്‍ത്ഥന നമ്മുടെ മനഃസാക്ഷിയെ വെല്ലുവിളിക്കുന്നില്ലേ? ലോകത്തിലെ ഏറ്റവും ശക്തമായ ആയുധം നമുക്കും ഉപയോഗിക്കാം. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം: ജീവിക്കുന്ന യേശുവേ, അങ്ങയുടെ സാന്നിധ്യം എനിക്ക് പ്രാര്‍ത്ഥനയിലൂടെ മനസിലാക്കുവാൻ കൃപ നല്കണമേ. അങ്ങയുടെ സന്നിധിയില്‍ ചിലവഴിക്കുന്ന സമയം ഏറ്റവും ആഹ്ലാദകരമായ സമയമാണെന്ന് എനിക്ക് ബോധ്യം നല്കിയാലും.അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ രൂപപ്പെടുത്തണമേ പ്രാര്‍ത്ഥന രുചികരമാക്കി മാറ്റിയാലും.പരിശുദ്ധ അമ്മേ , വിശുദ്ധ യൗസേപ്പിതാവേ, വ്യക്തിപരമായ
പ്രാര്‍ത്ഥനയ്ക്ക് പ്രഥമസ്ഥാനം എന്റെ ജീവിതത്തില്‍ നൽകാൻ എനിക്കായി പ്രാര്‍ത്ഥിക്കണമേ .
ആമേൻ
ഒരു പുതിയ ഭൂപ്രദേശം കണ്ടെത്താനുള്ള സാഹസികയാത്ര. നേതൃത്വം നല്‍കുന്നത് ക്രിസ്റ്റഫര്‍ കൊളംബസ്. 1492-ല്‍ നടന്ന ഈ യാത്രയെക്കുറി ച്ച് അറിയാത്തവര്‍ വിരളം. പക്ഷേ ആ യാത്ര വിജയമായിത്തീര്‍ന്നതിനു പിന്നിലെ മാധുര്യം നിറഞ്ഞ ഒരു പ്രാര്‍ത്ഥനയുടെ കഥ അത്ര പ്രശസ്തമല്ല. എല്ലാ പ്രഭാതത്തിലും കപ്പലിലുള്ള എല്ലാവരെയും മുകള്‍ത്തട്ടില്‍ വിളിച്ചുകൂട്ടി കൊളംബസ് ഒരു പ്രാര്‍ത്ഥന ചൊല്ലുമായിരുന്നു. പരിശുദ്ധ ദൈവമാതാവായ മറിയ ത്തിന്റെ സംരക്ഷണത്തിന്കീഴില് താങ്കൾക്കുള്ള വിശ്വാസം പ്രഖ്യാപിക്കുന്ന പ്രാര്‍ത്ഥന. അമേരിക്കൻ ഭൂഖണ്ഡം കണ്ടുപിടിക്കാൻ സഹായം നല്കിയ ആ പ്രാര്‍ത്ഥന നമുക്ക് പരിചിതമാണ് . അതാണ് ‘പരിശുദ്ധ രാജ്ഞീ’ എന്നാരംഭിക്കുന്ന ജപം;ലത്തീൻ ഭാഷയില്‍ സാല്‍വേ റെജിനാ.
ഒരു ആശ്രമത്തിലോ മഠത്തിലോ നിങ്ങള്‍ ധ്യാനവാസത്തിനു പോവുകയാണെങ്കില്‍ ദിവസ ത്തിന്റെ അവസാനം സന്യാസികളും സന്യാസിനികളുമെല്ലാം മനോഹരമായ ഈ പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ട് ചാ പ്പലില്നിന്ന് അവരുടെ മുറികളിലേക്ക് നീങ്ങുന്നത് കാണാം. നൂറ്റാണ്ടുകളായി യാമപ്രാര്ത്ഥനകള്ക്കെല്ലാം ഏറ്റം ഒടുവില്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയാണിത്. ജപമാലയോടു ചേര്‍ന്നും ഇത് ചൊല്ലും.
ക്ലെയര്‍വോക്സിലെ വിശുദ്ധ ബര്‍ണാര്‍ഡാണ് ‘പരിശുദ്ധ രാജ്ഞീ’ രചിച്ചത് എന്നാണ് ഒരു പാരമ്പര്യം പറയുന്നത്. വിശുദ്ധന്റെ രചനകളില്‍ ഇതിന്റെ പ്രതിധ്വനികള്‍ കാണുന്നുമുണ്ട്. എങ്കിലും ഇതേ രൂപത്തിൽ ഈ പ്രാര്‍ത്ഥന കാണാൻ കഴിയില്ല. അതേസമയം,ചരിത്രപരമായ തെളിവുകളനുസരി ച്ച് ജർമൻ സന്യാസവൈദികനായിരുന്ന ഹെർമൻ ദലാമെ (1013-1054) ആണ് ഈ പ്രാര്‍ത്ഥന രചിച്ചത് എന്നാണ് കരുതപ്പെടുന്നത് . ശാരീരികപ്രശ്നങ്ങളുമായി ജനിച്ച ഹെർമ്മന്‍ മറ്റനേകം കഴിവുകളുണ്ടായിരുന്നു. ഗണിതശാസ്ത്രം, ലത്തീൻ, ഗ്രീക്ക്, അറബിക് ഭാഷകള്‍ എന്നിവയില്‍ ആ ബാലൻ സമര്‍ത്ഥനായിരുന്നു. വളരെ ക്ഷമാശീലനും അനുകമ്പയുള്ളവനുമായാണ് അവനെ കാണപ്പെട്ടത് , സംഗീതത്തിലും നിപുണൻ . ചെറു പ്പംമുതലേ പരിശുദ്ധ മാതാവിനോട് അതിരറ്റ ഭക്തി പുലര്‍ത്തിയിരുന്നു. അതിനാല്‍ത്തന്നെ പിൽക്കാലത്തു സന്യാസവൈദികനായി ത്തീര്‍ന്ന അദ്ദേഹം ഈ പ്രാര്‍ത്ഥന രചിച്ചതില്‍ അതിശയമില്ല എന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.
എന്തുതന്നെയായാലും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയത്തോടുള്ള ഈ പ്രാര്‍ത്ഥനയില്‍ മാതാവിനോടുള്ള സ്നേഹമാധുര്യമുണ്ട്. ഞങ്ങളുടെ ഈ ഭൂപ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗൃഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചുതരണമേ എന്ന് ആ പരിശുദ്ധ രാജ്ഞിയോട് നമുക്ക് അപേക്ഷിക്കാം.
'മനോഹരമായ ആ സായന്തനത്തില്‍ വീടുകളിലേക്ക് മടങ്ങുന്നവരുടെ സന്തോഷഭരിതമായ മുഖങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു ഞാൻ. അവര്‍ മൂന്ന് ദിവസത്തെ ശാലോം ധ്യാനം കഴിഞ്ഞു ആത്മാവിൽ നവീകരിക്കപ്പെട്ടു തിരികെ പോവുകയാണ്. എന്റെ ഹൃദയത്തില്‍ നന്ദി നിറഞ്ഞ സന്തോഷം തുളുമ്പി. അപ്പോഴതാ പിന്നില്‍നിന്നൊരു സ്വരം! ‘പാദ്രെ, ഈശോ എന്നെ സുഖപ്പെടുത്തുമോ ?’ ആ ചോദ്യം എന്റെ ശ്രദ്ധ പിടിച്ചെടുത്തു.
ഇരുപത് വയസോളം പ്രായമുള്ള യുവാവ് എന്റെ അരികില്‍ നില്ക്കുന്നു. അവൻ ആകെ ആശയക്കുഴപ്പ ത്തിലാണെന്ന് ആമുഖം പറയുന്നുണ്ട്. എല്ലാവരും മടങ്ങിപ്പോക്കിന്റെ തിരക്കിലായിരിക്കേ ഈ യുവാവ് ഒരു ധൃതിയും കാണിക്കുന്നില്ല. അവന്റെ മനസ്സില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടണമെന്ന ശക്തമായ ആവശ്യത്തിലാണ് അവനെന്നു തോന്നി. “വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കാൻ എനിക്ക് സാധിക്കുമോ? ഞാനെന്റെ പഴയ ശീല
ങ്ങളിലേക്ക് മടങ്ങിപോകുമോ”?
ഈ ചെറുപ്പക്കാരന് എല്ലാം- കുടുംബം, സുഹൃത്തുക്കള്‍, ബന്ധങ്ങള്‍- അശ്ലീലചിത്രങ്ങളുടെ അടിമത്തംവഴി നഷ്ട്ടപ്പെട്ടതാണെന്ന് ധ്യാനത്തിന്റെ ആദ്യദിനം തന്നെ ഞാനറിഞ്ഞിരുന്നു . തീര്‍ത്തും താറുമാറായ, ശൂന്യത നിറഞ്ഞ ജീവിതം. അവന്റെ എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ടിരിക്കുകയാണെന്ന് തോന്നി. തന്റെ മാതാപിതാക്കളെപ്പോലും സദുദ്ദേശത്തോടെ നോക്കാനാവാത്തവിധത്തിലായിരുന്നു അവന്റെ മാനസികസ്ഥിതി. അവന്റെ ജീവിതം മുഴുവൻ അഴുക്കു നിറഞ്ഞിരുന്നു, മാത്രവുമല്ല അവന്റെ മനസ്സ് കുറ്റബോധത്തില്‍ മുങ്ങിയുമിരുന്നു. ഈ അടിമത്തത്തില്‍ അടിമത്തത്തിൽനിന്ന് അവൻ പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചു, പക്ഷേ ഒന്നും വിജയി ച്ചില്ല. അവൻ അതേ പാപത്തില്‍ വീണ്ടും വീണ്ടും വീണുകൊണ്ടിരുന്നു.
ദൈവത്തിന് എന്തെങ്കിലും അസാധ്യമാണോ ?
വിശുദ്ധ അഗസ്റ്റിൻ പറഞ്ഞതുപോലെ പാപത്തിന്റെ ഭൂതകാലമില്ലാത്ത ഒരു വിശുദ്ധനില്ല, പുണ്യത്തിന്റെ ഭാവിയില്ലാത്ത ഒരു പാപിയുമില്ല. ആ ചെറു പ്പക്കാരൻ ഓർമ്മിച്ചെടുത്തു , വിശുദ്ധ കുമ്പസാരത്തിലാണ് ദൈവകരുണ തന്റെ ഹൃദയത്തെ തൊട്ടത് . ഇത്, ഒരു കുഞ്ഞിനെപ്പോലെ ദൈവത്തില്‍ ആശ്രയിക്കേണ്ടതെങ്ങനെയെന്ന ആഴമായ തിരിച്ചറിവ് അവനു നല്കി. വാസ്തവത്തില്‍, ഭാവിയെക്കുറി ച്ചുള്ള അവന്റെ ഉത്കണ്ഠ വിശുദ്ധിയാർന്ന ഒരു ജീവിതം നയിക്കുന്നതിനുള്ള ആഗ്രഹമാണ് വെളിപ്പെടുത്തിയത്. വിശുദ്ധ ഫ്രാൻസിസ് ഡി സാലസിന്റെ വാക്കുകള്‍ എനിക്കോർമ്മ വന്നു, “വിശുദ്ധമായ ഒരു ജീവിതത്തിലേക്ക് നീ വയ്ക്കുന്ന ഓരോ ചുവടും കര് ത്താവിനെ സന്തോഷിപ്പിക്കുന്നു.” “പരിശ്രമിച്ചുകൊണ്ടേയിരിക്കുക” ഞാൻ ആ യുവാവിനെ പ്രോത്സാഹിപ്പിച്ചു.
മാനസാന്തരത്തില്‍ വളരാനുള്ള താക്കോല്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതാണ്, പ്രകടമായ ഒരു ഫലം കാണുന്നില്ലെങ്കിൽപ്പോലും . ദൈവം നിങ്ങളുടെ പരിശ്രമം കാണുന്നു. നമ്മുടെ പുരോഗതി
കാണാൻ കഴിവില്ലാത്തത് ദൈവത്തില്‍ കൂടുതലായി ആശ്രയിക്കാൻ നമ്മെ സഹായിക്കും. മാനസാന്തരം ഒരു നിമിഷത്തില്‍ സംഭവിക്കു
ന്നു. പക്ഷേ അത് പൂര്‍ത്തിയാകാൻ ജീവിതകാലം മുഴുവൻ വേണം. വിശുദ്ധിയിൽ നിലനിൽക്കാൻ ബൈബിള്‍ നമുക്ക് മൂന്നു പ്രധാനഘടകങ്ങള്‍ കാണിച്ചുതരുന്നു.
ആഗ്രഹത്തില്‍നിന്നാണ് തുടക്കം
എന്താണ് നിങ്ങള്‍ അന്വേഷിക്കുന്നത്? ഒരു ഇന്ധനംപോലെ അത് നിങ്ങളെ കത്തിക്കും. ആഗ്രഹമാണ് പ്രവൃത്തിയിലേക്ക് നയിക്കുന്നത്. ഗൂഗിള്‍ സെർച്ച് ഹിസ്റ്ററി ഒരാളുടെ താത്പര്യങ്ങളും രഹസ്യ ആഗ്രഹങ്ങളും വെളിവാക്കും. “നിങ്ങളുടെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്തായി 6:21).
മരിയ വാൾതോർത്തയുടെ ‘ദൈവമനുഷ്യന്റെ സ്നേഹഗീത’യില്‍ ഒരു കൂട്ടം ആളുകള്‍ ഈശോയോട് ഇങ്ങനെ ചോദിക്കുന്നുണ്ട്, “എന്തുകൊണ്ടാണ് അങ്ങ്
ജീവിത ത്തില്‍ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തത്? “ഈശോയുടെ ഉത്തരം വളരെ ലളിതമാണ്, “ഞാനൊരിക്കലും പാപംചെയ്യാൻ ആഗ്രഹിച്ചിട്ടില്ല” വിശുദ്ധിയിലേക്കുള്ള ആദ്യപടി ശുദ്ധതക്കായുള്ള ആഗ്രഹമാണ്. കാരണം ആഗ്രഹം പ്രയത്നത്തിലേക്ക് നയിക്കുന്നു. അപ്പസ്തോലനായ പൗലോസ് ആഗ്രഹങ്ങളുടെ തലത്തിലുള്ള ഇതേ പോരാട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്: തലത്തിലുള്ള ഇതേ പോരാട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്:
“ഞാൻ ഓടുന്നത് ലക്ഷ്യമില്ലാതെയല്ല. ഞാൻ മുഷ്ടിപ്രയോഗം നടത്തുന്നത് വായുവിൽ പ്രഹരിക്കുന്നതുപോലയല്ല. മറ്റുള്ളവരോട് സുവിശേഷം പ്രസംഗിച്ച ഞാൻ തന്നെ തിരസ്കൃതനാകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ ഞാൻ കര്‍ശനമായി നിയന്ത്രി ച്ച് കീഴടക്കുന്നു”
(1 കോറിേ ന്താസ് 9:27).
ആഗ്രഹം നമ്മുടെ കാല്‍വയ്പുകളെ നിയന്ത്രിക്കുന്നു. ചില ആഗ്രഹങ്ങളെ നാം നീക്കിക്കളയണം, എന്നാല്‍ ചിലതിനെ നാം പോഷിപ്പിക്കണം. നിവർത്തിയാക്കപ്പെടാത്ത ആഗ്രഹങ്ങള്‍ അടിമത്തത്തിലേക്ക് നയിക്കുന്നു.വിശുദ്ധ ജീവിതം പുൽകാൻ വിശുദ്ധിക്കായുള്ള ആഗ്രഹം നാം നട്ടുവളര് ത്തണം. ദൈവികമായ ആഗ്രഹങ്ങള്‍ നട്ടുവളര്‍ത്തുന്നത് ആത്മാവിനെ ദൈവത്തില്‍ കേന്ദ്രീകരിക്കാൻ സഹായിക്കും. വിശുദ്ധ അഗസ്റ്റിൻ പറയുന്നു, “ഒരു നല്ല ക്രൈസ്തവന്റെ ജീവിതം മുഴുവനും, യഥാര്‍ത്ഥത്തില്‍, വിശുദ്ധമായ ഒരു ആഗ്രഹത്തിന്റെ പരിശീലിക്കലാണ്. നിങ്ങള്‍ കൊതിക്കുന്നതെന്താണെന്ന് നിങ്ങൾ കാണുന്നില്ല, എങ്കിലും, ആ ആഗ്രഹം നിങ്ങളെ ഒരുക്കുന്നു. അതിനാല്‍ അവിടുന്ന് വരുമ്പോൾ ,നിങ്ങള്‍ കൊതിച്ചത് എന്താണെന്ന് നിങ്ങള്‍ കാണും, അങ്ങനെ സംതൃപ്തരാകുകയും ചെയ്യും”
ഉയര്‍ച്ചയാണോ വീഴ്ചയാണോ?
നാം ജീവിക്കുന്ന ചുറ്റുപാടുകളുടെ ഫലമാണ് നാം. സാഹചര്യവും സന്ദർഭവും നമ്മുടെ പ്രവൃത്തികളെ വളരെയധികം സ്വാധീനിക്കുന്നു. അതിനാല്‍
സാഹചര്യത്തിലുള്ള മാറ്റം വളരെയധികം വ്യത്യാസമുണ്ടാക്കും. വിശുദ്ധിയാർന്ന ഒരു സാഹചര്യത്തിലും അന്തരീക്ഷത്തിലും ജീവിക്കുന്നത് വിശുദ്ധിയിലായിരിക്കാൻ അത്യാവശ്യമാണ്.
എല്ലാ മനുഷ്യര്‍ക്കും വിലക്കപ്പെട്ട കാര്യം ചെയ്യാനുള്ള ഒരു സ്വാഭാവിക പ്രവണതയുണ്ട്. റോമാ 7:23-ല്‍ വിശുദ്ധ പൗലോസ് പറയുന്നത് അതാണ്, “എന്റെ
അവയവങ്ങളിലാകട്ടെ, എന്റെ മനസിന്റെ നിയമത്തോട് പോരാടുന്ന വേറൊരു നിയമം ഞാൻ കാണുന്നു. അത് എന്റെ അവയവങ്ങളിലുള്ള പാപത്തിന്റെ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു.” സിയന്നായിലെ വിശുദ്ധ ബര്ണാടിന് നമ്മെ പഠി പ്പിക്കുന്നത് ഏറ്റവും നല്ലത്പാപസാഹചര്യങ്ങള് ഒഴിവാക്കുക എന്ന
താണ്. ഇത് തീര്‍ച്ചയായും വിശുദ്ധിക്ക് അടിസ്ഥാനമിടുന്നു. “നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിൻ . നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങാനാണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു”(1 പത്രോസ് 5:8). തിന്മ വേഷം മാറിയാണ് വരുക, പലേ പ്പാഴും നമ്മുടെ
ബലഹീനതയുടെ രൂപത്തില്‍. വിശുദ്ധ ഫിലിപ് പറയുന്നു, “അശുദ്ധിക്കെതിരായ പോരാട്ടത്തില്‍ പാപസാഹചര്യങ്ങളില്‍നിന്ന് ഓടിമറയുന്നവര്ക്കൊപ്പമായിരിക്കും വിജയം; ആക്രമണത്തെ ചെറുക്കാനാവാത്ത വിധത്തില്‍ സ്വയം അതിനു വിട്ടുകൊടുക്കുകയും തന്റെ ശരീരത്തെ മുറിപ്പെടുത്തുകയും ചെയ്യുന്നവര്ക്കൊ പ്പമല്ല.”
ഹൃദയത്തില്‍ എഴുതി വയ്ക്കുക ദൈവകരുണയില്‍ ശരണപ്പെടുകയും ആശ്രയിക്കുകയും ചെയ്യുക എന്നതാണ് വിശുദ്ധിയിൽ പുരോഗതി പ്രാപിക്കാനുള്ള ഏറ്റവും എളു പ്പമുള്ള മാര്‍ഗം. കാര്യങ്ങളെല്ലാം സങ്കീര്‍ണമാക്കാൻ കാത്തിരിക്കുന്ന ഒരു വിധിയാളനല്ല ദൈവം. അവിടുന്ന് നമ്മുടെ പിതാവാണ്,
കരുണ കവിഞ്ഞൊഴുകുന്ന ഹൃദയമുള്ളവൻ ; തന്റെ കരുണയുടെ സിംഹാസനത്തെ സമീപിക്കുന്ന ഏതൊരാളെയും പുണരാൻ കാത്തിരിക്കുന്നവൻ .
നമ്മിൽത്തന്നെ വിശ്വസിക്കുന്നതും നമ്മുടെ പരിശ്രമങ്ങളില്‍ ആശ്രയിക്കുന്നതും ഉറപ്പായും പരാജയെ പ്പടാനുള്ള വഴിയാണ്. എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നതിലൂടെ എല്ലാം ചെയ്യാൻ നമുക്ക് സാധിക്കും. നമ്മുടെ വഴിയില്‍ കുറവുകള്‍ സംഭവിച്ചേക്കാം , എന്നാല്‍ അത് നമ്മെത്തന്നെ എളിമപ്പെടുത്താനുള്ളതാണ് . “ഞാൻ സ്നേഹവും കരുണയുമാണ്….” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, ഖണ്ഡിക 1273). യേശുവിന്റെ കരുണ നമ്മെത്തന്നെ അവിടുത്തെ ഹിതത്തിന് വിട്ടുകൊടുക്കാനുള്ള ക്ഷണമാണ്. മനുഷ്യന് അസാധ്യമായത് ദൈവത്തിന്റെ കരുണയാല്‍ സാധ്യമാണ്.
പത്രോസ് ഒരു നുണയനായിരുന്നു; മറിയം മഗ്ദലേന വഴിപിഴച്ചവളും; ഈജിപ്തിലെ മറിയം വേശ്യയായിരുന്നു; പൗലോസ് ഒരു പീഡകൻ ; അഗസ്റ്റിൻ
ധൂര്‍ത്തപുത്രനും; പക്ഷേ അവരെല്ലാം വിശുദ്ധിയുടെ വഴിയിലൂടെ സഞ്ചരിച്ച് വിശുദ്ധരായി മാറി! ഇപ്പോഴും ഓര്‍ക്കുക, അവിടുത്തെ കൃപ നിനക്ക് മതി… ഇപ്പോൾ എഴുന്നേല്‍ക്കാനും മുന്നോട്ടു പോകാനുമുള്ള സമയമാണ്. വിശുദ്ധി ആഗ്രഹിക്കുക, എല്ലാ പാപസാഹചര്യങ്ങളില്‍നിന്നും അകന്നു നില്‍ക്കാനുള്ള ധീരമായ
തീരുമാനം എടുക്കുക, അവിടുത്തെ കരുണയില്‍ ശരണപ്പെടുകയും ചെയ്യുക!
പ്രാര്‍ത്ഥന
ഓ കര്‍ത്താവേ, വിശുദ്ധിക്കായുള്ള തീവ്രമായ ഒരു ആഗ്രഹം എന്നില്‍ നിക്ഷേപിക്കണമേ, അതുവഴി പരിശുദ്ധാത്മാവിനാൽ ശക്തീകരിക്കെ പ്പട്ട്, ഞങ്ങള്‍ പാപത്തില്‍നിന്ന് അകന്നുനില്ക്കട്ടെ. അങ്ങയുടെ കരുണയുടെ ഉറവയിലേക്ക് ആത്മവിശ്വാസത്തോടെ ഞങ്ങള്‍ വരുന്നു, അങ്ങയുടെ സ്നേഹം നിറഞ്ഞ കൈകളില്‍ ഞങ്ങളെ വിട്ടുതരുന്നു.
ആമേൻ.
അവൻ അപ്പമെടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ച്, അവര്‍ക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തു : ഇത് നിങ്ങള്‍ക്കുവേണ്ടി നൽകപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓർമ്മക്കായി ഇതു ചെയ്യുവിൻ”(ലൂക്കാ 22: 19). ഓർമ്മകൾ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നു. വൈദികപഠനകാലത്തു ഒരു തടവുകാരനെ കണ്ടുമുട്ടിയത് ഓര്‍ക്കുന്നു. അദ്ദേഹം സ്വന്തം പിതാവിന്റെ ജീവനെടുത്തയാളാണ്. എന്നാല്‍ അത് ഓർക്കാൻപോലും അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. മാത്രവുമല്ല അതേക്കുറി ച്ച് ഓർമ്മപ്പെടുത്തുന്ന എന്തെങ്കിലും സംഭവി ച്ചാല്‍ അദ്ദേഹത്തിന് സുബോധം നഷ്ടപ്പെട്ടത്പോലെയാകുന്നു. അതിനാല്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ അദ്ദേഹത്തിനു സാധിക്കുന്നതിന് ആ ദുരനുഭവത്തെക്കുറിച്ചുള്ള ഓർമ്മ ഉണര്‍ത്തുന്ന
ഒന്നും ഉണ്ടാകാതെ ശ്രമിക്കണമെന്നാണ് .
ഇതേ പശ്ചാത്തലത്തില്‍ പരിശുദ്ധ കുര്‍ബാനയെക്കുറിച്ച് ധ്യാനിക്കുക. യേശു തന്റെ അന്ത്യ അത്താഴവേളയില്‍ അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യന്മാർക്ക് നല്‍കുന്നതിനെക്കുറിച്ച് സുവിശേഷങ്ങളില്‍ നാം വായിക്കുന്നുണ്ട്. ലൂക്കായുടെ സുവിശേഷത്തില്‍ നാം വായിക്കുന്നത്
അപ്പം വാഴ്ത്തി നല്‍കിക്കൊണ്ട് തന്റെ ശരീരമാണെന്ന് പറയുന്ന യേശു തന്റെ ഓർമ്മക്കായി അപ്രകാരം ചെയ്യാൻ കല്പിക്കുന്നതാണ്. എന്തെന്നാൽ ഈ ഓർമ്മയാണ് ഏത് ക്രിസ്തുശിഷ്യനെയും നയിക്കേണ്ടത്.
അത് സ്നേഹത്തിന്റെ മധുരതരമായ ഓർമ്മയാണ് .
അതോർക്കുമ്പോഴെല്ലാം ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് നാം ഊളിയിടും. ഹൃദയത്തെ ജ്വലി പ്പിക്കും. ജീവിക്കാൻ കൂടുതല്‍ കരുത്തും ഉത്തേജനവും നല്‍കും.ദൈവെത്തയും മനുഷ്യരെയും സ്നേഹിക്കാൻ പ്രാപ്തരാക്കും. പ്രതികൂലങ്ങളെ തരണം ചെയ്യാൻ ശക്തിപ്പെടുത്തും. സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാൻ
കൃപ നല്‍കും. ഉള്ളില്‍ വലിയ സമാശ്വാസവും ബലവും നിറയും. യേശുവിന്റെ കല്പനയനുസരിച്ചാണ് നാംഇന്ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. അതിനാല്‍ ഹൃദയപൂര്‍വം ഓരോ വിശുദ്ധ ബലിയർപ്പിക്കുമ്പോഴും ആ ഓർമ്മ നമ്മെ ക്രിസ്തുവിലേക്ക് നയിക്കും.
ഒരു നദിയാകെ വര്ണാഭമാകുന്ന ഒരു മോഹനമായ രാത്രി. എണ്ണിയാല്‍ തീരാത്ത മെഴുകുതിരി വിളക്കുകള്‍ വെള്ളത്തില്‍ തെളിഞ്ഞു നിൽക്കുന്നു . അതിന്റെ പ്രതിഫലനങ്ങള്‍ ആര്‍നോ നദിയില്‍ സൗന്ദര്യത്തിന്റെ അപൂര്‍വ അനുഭൂതികള്‍ ഉയര്‍ത്തുന്ന ആനന്ദകരമായകാഴ്ച! ഈ മെഴുകുതിരി വര്‍ണക്കാഴ്ചയുടെ
പേര് ലൂമിനാറ എന്നാണ്.
റാനിയേരി എന്ന വിശുദ്ധന്റെ ഓര്‍മത്തിരുനാളാണ് ലൂമിനാറ. എല്ലാ വര്‍ഷവും ജൂണ്‍ 16,17 ദിവസങ്ങളിലാണ് ഈ തിരുനാള്‍ ആഘോഷിക്കുന്നത്. ഇറ്റലിയിലെ പിസാനഗരത്തിന്റെ രക്ഷാധികാരിയും പരിരക്ഷകനുമായി വിശുദ്ധ റാനിയേരി വണങ്ങപ്പെടുന്നു . രാത്രിയില്‍ ഇങ്ങനെ എണ്ണിയാല്‍ തീരാത്ത വിളക്കുകള്‍ ഒഴുക്കി, ഭക്ത്യാദരവുകളോടെ വിശുദ്ധന്റെ പേരു വിളിച്ച് പ്രാര്ത്ഥിച്ചുവണങ്ങുന്ന കാഴ്ച ഒരു വലിയ അനുഭവമാണ്. പിസായിലെ ചെരിഞ്ഞ ഗോപുരം സന്ദര്‍ശിക്കാനെത്തുന്ന ലക്ഷക്കണക്കിന് വിനോദയാത്രക്കാരും ഈ ഉത്സവത്തിൽ പങ്കുചേരുന്നു .
വിശുദ്ധന്റെ ജീവിതം
1118-ലാണ് റാനിയേരിയുടെ ജനനം.
പിസയിലെ ഗൊണ്ടോള്‍ഫോ സ്കാക്കിയേരി എന്ന വാണിജ്യ പ്രമുഖന്റെ മകനായിരുന്നു അദ്ദേഹം. മാതാപിതാക്കന്മാര് ബാല്യകാലത്ത് ഒരു വൈദികന്റെ ശിക്ഷണത്തില്‍ മകനെ ഏല്പിച്ചുകൊടു ത്തു. ക്രിസ്തുമതെ ത്തക്കുറിച്ച് അഗാധമായ ജ്ഞാനമുണ്ടാകണം, ഒരു തികഞ്ഞ വിശ്വാസിയായി മകൻ വളരണം എന്നൊക്കെയായിരുന്നു ആ ദമ്പതികളുടെ ആശ. പക്ഷേ നടന്നത് മറ്റൊന്നായിരുന്നു. കോടീശ്വരന്റെ മകനല്ലേ, ഇറ്റാലിയൻ ‘ലിറ’ കൈയില്‍ ധാരാളം. അതിനാല്‍ത്തന്നെ പത്തൊൻപതു വയസുവരെ സുവരെ റാനിയേരി യൗവനലഹരിയില്‍ പാട്ടും കൂത്തുമായി അലക്ഷ്യജീവിതംനയിക്കുകയായിരുന്നു.
അങ്ങനെയിരിക്കെ ഒരിക്കല്‍ യാദൃശ്ചികമായി റാനിയേരി ഒരു സന്യാസിയെ കണ്ടു. ആല്‍ബെര്‍ട്ടോ എന്നായിരുന്നുആ സന്യാസിയുടെ പേര്. ആല്‍ബെര്‍ട്ടോ ചില ചോദ്യങ്ങള്‍ ചോദിച്ചു; ചില ഉത്തരങ്ങള്‍ നല്കി. അതോടെ റാനിയേരിയുടെ മനസ് മാറി. ജീവിതവഴികളില്‍ നാം ഹ്രസ്വമായിപ്പോലും കണ്ടുമുട്ടുന്ന ചില വ്യക്തികള്‍, പരിവര്‍ത്തനത്തിന്റെ വലിയ ഭൂകമ്പം നമുക്കുള്ളില്‍ സൃഷ്ടിക്കുമെന്നതിന് ഒരു ഉദാഹരണമായിരുന്നു അത്.
ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാൻ നല്‍കും; ഒരു പുതുചൈതന്യം
നിങ്ങളില്‍ ഞാൻ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും. (എസക്കിയേല്‍ 36:26) അങ്ങനെ അവിടെ അന്വര്‍ത്ഥമാവുകയായിരുന്നു.യേശു അദ്ദേഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടി ച്ചു. യേശുവുമായി ആഴത്തില്‍
ബന്ധമുണ്ടായപ്പോൾ കൃപ അദ്ദേഹത്തിലേക്ക് പ്രവഹിക്കാൻ തുടങ്ങി. കൃപ ഒരു വജ്രംപോലെ തന്റെ അപര്യാപ്തതകളിലേക്കും ബലഹീനതകളിലേക്കും തുളച്ചിറങ്ങി.
കോടീശ്വരനായ കഥ
എന്തിനേറെ; ആദര്‍ശധീരനായ,സ്നേഹതീക്ഷ്ണതയുള്ള ഒരു നല്ല ക്രിസ്ത്യാനിയായി റാനിയേരി മാറി. ഗുണശ്രേഷ്ഠമായിരിക്കണം തന്റെ ചെയ്തികള്‍ ഇനിമേല്‍ എന്നദ്ദേഹം നിശ്ചയി ച്ചുറ ച്ചു. യേശുവിന്റെ ലളിതമായ മാര്‍ഗമാണ്, പ്രകാശദീപ്തിയുള്ള മാര്‍ഗമാണ് തനിക്കു വേണ്ടത് . അതിലൂടെയാണ് താൻ നടക്കേണ്ടത് . എല്ലാ
സ്വത്തുക്കളും അയാള്‍ പാവങ്ങള്‍ക്ക് ദാനം ചെയ്തു. അശരണരായ അനേകര്‍ക്ക് അയാള്‍ അത്താണിയായി. അതോടെ റാനിയേരി യഥാര്‍ത്ഥത്തില്‍ കോടീശ്വരനായിത്തീരുകയായിരുന്നു.
കാലങ്ങള്‍ കടന്നുപോയി. ഒരു രാത്രി അയാള്‍ക്കൊരു ദര്‍ശനമുണ്ടായി. ആരോ തന്നെ തട്ടിയുണര്‍ത്തി വിളിക്കുന്നു. നീ ജറുസലെമിലേക്ക് വരിക. ഒരു തീര്‍ത്ഥാടകനായി അയാള്‍ ജറുസലെമിലേക്ക് തിരിച്ചു. നീണ്ട പതിമൂന്നു വര്‍ഷം അവിടെ കഴിച്ചു. ആഴ്ചയില്‍ രണ്ടുനേരം മാത്രം
ഉണക്കറൊട്ടിയും തിന്ന് ഒരു സന്യാസിയുടെ ജീവിതം നയിച്ചു. അവിടെ കൂട്ടിന് മറ്റനേകം സന്യാസികളും ഉണ്ടായിരുന്നു. റാനിയേരിയിലൂടെ ചില അത്ഭുതങ്ങള്‍ സംഭവിച്ചു. ജനം അത് അറിയാൻ തുടങ്ങി.
1154-ല്‍ അദ്ദേഹം പിസായിലേക്ക്
മടങ്ങി. തനിക്ക് നേര്‍വഴി കാട്ടിത്തന്ന
ആല്‍ബെര്‍ട്ടോയുടെ ആശ്രമത്തിലേക്കാണ് അദ്ദേഹം പോയത് – സാൻവിറ്റോ ആശ്രമം . അവിടെ അദ്ദേഹം വാഴ്ത്തിയ അപ്പവും ജലവും ആകുലര്ക്കും രോഗികള്‍ക്കും നല്കി അവര്‍ക്ക് ആശ്വാസമേകിക്കൊണ്ടിരുന്നു. നാട്ടുകാര്‍ക്ക് റാനിയേരി അന്നുമുതല്ക്കേ ഒരു വിശുദ്ധ തന്നെയായിരുന്നു. 1161 ജൂണ്‍മാസം 17-ന് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു . മരണനേരത്ത് പിസാഗോപുരത്തിലെ മണികള്‍ താനേ മുഴങ്ങാൻ തുടങ്ങിയെന്നാണ് ഐതിഹ്യം. 1632-ല്‍ അദ്ദേഹം പിസയുടെ വിശുദ്ധനായി അംഗീകരിക്കെ പ്പട്ടു. 1668-ല്‍ ഒരു പുതിയ കപ്പേളയിലേക്ക് വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ പുനഃപ്രതിഷ്ഠ ചെയ്യെപ്പട്ടു.
ദൈവമാകുന്ന വെളിച്ചം നേടിയ വിശുദ്ധ റാനിയേരി അത് അനേകര്‍ക്കായി പകര്‍ന്നു നല്‍കിയതിന്റെ ഓര്മ അദ്ദേഹത്തിന്റെ തിരുനാളില്‍ കൊണ്ടാടുന്നു. തെളിഞ്ഞുകത്തി നദിയിലൊഴുകുന്ന മെഴുകുതിരികള്‍ പരത്തുന്നത് ആ വിശുദ്ധ വെളിച്ചം തന്നെ.
'“സിസ്റ്റര്‍, ഞാൻ എന്റെ ബര്‍ത്ത്ഡേക്ക് അനാഥാലയത്തില്‍ പോയി. അവിടത്തെ അന്തേവാസികൾക്ക് ഭക്ഷണവും കൊടുത്തു.” സണ്‍ഡേ ക്ലാസ് കഴിഞ്ഞു
എല്ലാവരും പോയേപ്പാള് സോന മാത്രം സിസ്റ്ററിന്റെ അടുത്തുനിന്ന് സംസാരിക്കുകയായിരുന്നു. അവള്‍ക്ക് ഏറെ പ്രിയെപ്പട്ട അധ്യാപികയാണ് സിസ്റ്റര്‍ റാണി. തലേന്ന് തന്റെ ബര്‍ത്ത്ഡേ ആഘോഷിച്ചതിന്റെ വിശേഷങ്ങള്‍ സിസ്റ്ററിനോട് പറയുകയായിരുന്നു അവള്.
സിസ്റ്റര്‍ പതുക്കെ സോനക്കുട്ടിയെ
തന്നോട് ചേര്‍ത്തുനിര്‍ത്തി. എന്നിട്ട് ചോദിച്ചു, മോളേ, അവിടെപോയിട്ട് നീ അവിടെയുള്ളവരോട് വര്‍ത്തമാനം പറഞ്ഞോ ?
അവര്‍ക്കൊപ്പം കളിച്ചോ ?”
“ഏയ്, ഇല്ല. അവരുടെകൂടെ കളിക്കാനൊന്നും ഞാൻ പോയില്ല. എന്റെ നല്ല ഉടുപ്പെല്ലാം കേടായിപ്പോയാലോ ?’
അനാഥര്‍ക്ക് ഭക്ഷണവും പണവുമൊക്കെ കൊടുത്താല്‍മാത്രം മതി, അവർക്ക് സ്നേഹം ആവശ്യമില്ല എന്ന മട്ടിലാണ് സോനകുട്ടിയുടെ ചിന്ത പോകുന്നതെന്ന് സിസ്റ്ററിന്റെ മനസ്സിലായി. അതിനാല്‍ സിസ്റ്റര്‍ അവള്‍ക്ക് ഒരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു , “മോളവര്‍ക്ക് ഭക്ഷണം കൊടുത്തത് നല്ല കാര്യമാണ്. പക്ഷേ, അവരും നമ്മെപ്പോലെതന്നെയുള്ളവരാണ്. അതി
നാല് അവരോടുള്ള സ്നേഹംകൊണ്ടാണ് അവർക്കടുത്തേക്ക് ചെല്ലേണ്ടത്. അല്ലാതെ അനാഥര്‍ക്ക് ഭക്ഷണം കൊടുത്താല്‍ നമുക്ക് അനുഗ്രഹം കിട്ടുമെന്നോര്‍ത്തല്ല.”
“അതെന്താ അങ്ങനെ?” സോനക്ക് സംശയമായി.
റാണി സിസ്റ്റര്‍ സോനയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു .
“മോളേ, ഈശോ പറഞ്ഞത് എളിയവരായ മനുഷ്യര്‍ക്ക് എന്തെങ്കിലും ചെറിയ സഹായം ചെയ്താല്‍ അത് ഈശോയ്ക്ക്
ചെയ്തതുപോലെയാണെന്നാണ്. അങ്ങനെയാണെങ്കില്‍ അവര്‍ ഈശോയുടെ പ്രതിരൂപങ്ങളല്ലേ? അപ്പോൾ നമ്മൾ അവരെ സ്നേഹിക്കണോ വേണ്ടയോ?”
റാണിസിസ്റ്ററിന്റെ ചോദ്യം കേട്ടപ്പോഴെത്തന്നെ തന്നെ സോനക്കുട്ടിക്ക് കാര്യം മനസ്സിലായി. അവള് പതുക്കെ തലയാട്ടി.
“അല്ല, എന്താ മനസിലായതെന്നു പറയ്…”
സിസ്റ്റര്‍ പിന്നെയും വിടാനുള്ള ഭാവമില്ല. സോനയും വിട്ടുകൊടുത്തില്ല.
“പാവപ്പെട്ടവരെ സഹായിക്കുകയല്ല,
സ്നേഹിക്കുകയാണ് വേണ്ടത് എന്നു മനസ്സിലായി, സിസ്റ്റര്‍”
അവളുടെ മറുപടി കേട്ട് സിസ്റ്റര്‍ ഞെട്ടിപ്പോയി. പിന്നെ ചിരി ച്ചു. സോനയുംകൂടെ ചിരിച്ചു.
ഓരോ ദിവ്യരഹസ്യങ്ങളിലും ആന്തരിക സൗഖ്യത്തിലേക്ക് നയിക്കുന്ന ധ്യാന ചിന്തകള്‍ ചേര്‍ത്താല്‍ ജപമാലയെ ആന്തരികസൗഖ്യജപമാലയാക്കി മാറ്റാം.
ദുഃഖകരമായ ദിവ്യരഹസ്യങ്ങള്‍
1. ഈശോ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ചോര വിയര്‍ത്തു. പരിശുദ്ധ ദൈവമാതാവേ, എന്റെ വ്യക്തിപരമായ പ്രാര്‍ഥനയിലേക്ക് വരണമേ. പല തവണ പ്രാര്ത്ഥി ച്ചിട്ടും സാധിക്കാത്ത നിയോഗങ്ങള്നിമി ത്തം പ്രാര്‍ത്ഥനാജീവിതത്തില്‍നിന്നും മാറി നില്ക്കുന്നെങ്കില് ദൈവേഷ്ടത്തിനു വിധേയപ്പെടാത്ത എന്റെ പ്രാര്‍ത്ഥനാ ജീവിതത്തിലെ മുറിവുകളും കുറവുകളും സുഖമാക്കാൻ പ്രാര്‍ത്ഥിക്കണേ.
1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1ത്രിത്വസ്തുതി
2. ഈശോമിശിഹാ ചമ്മട്ടികളാൽ അടിക്കെപ്പട്ടു.
പരിശുദ്ധ ദൈവമാതാവേ, അനുദിനജീവിതത്തില്‍ അടിയേല്‍ക്കേണ്ടി വരുമ്പോൾ , എതിര്‍ക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന എന്റെ ആന്തരികതയിലേക്ക് ക്രിസ്തുവിന്റെ നിശബ്ദസഹ
നം സ്വന്തമാക്കാനുള്ള സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
3. ഈശോയെ യൂദന്മാര് മുള്‍മുടി ധരിപ്പിച്ചു.
പരിശുദ്ധ ദൈവമാതാവേ, എന്റെ ബുദ്ധിയിലും ചിന്തയിലും കടന്നുവന്നിട്ടുള്ള മുറിവിലേക്ക് വരണേ. എന്റെ തലച്ചോറിലേറ്റിട്ടുള്ള എല്ലാ മുറിവുകളും ചിന്തയിലൂടെയും ഭാവനയിലൂടെയും കയറിപ്പറ്റിയിട്ടുള്ള എല്ലാ പാപങ്ങളും പരിപൂര്‍ണമായി തുടച്ചുമാറ്റാൻ തിരുകുമാരന്റെ തിരുനെറ്റിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന തിരുരക്തംകൊണ്ട് എന്റെ ശിരസിനെ കഴുകുകയും എനിക്കു
വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമേ.
1 സ്വര്‍ഗസ്ഥനായ 1നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
4. ഈശോമിശിഹായുടെ തിരുതോളിന്മേൽ ഭാരമുള്ള കുരിശുമരം
ചുമത്തെ പ്പട്ടു.
പരിശുദ്ധ ദൈവമാതാവേ, എന്റെ എല്ലാ അപമാനങ്ങളിലേക്കും വര
ണമേ. എന്നെ അപമാനിച്ച എല്ലാവരോടും ഇന്നും ഞാൻ വച്ചുപുലര്‍ത്തുന്ന വെറുപ്പും നീരസവും എന്റെ ആത്മാവിനെയും ശരീരെത്തയും എന്തുമാത്രം മുറിവേല്പിച്ചിരിക്കുന്നു. ഈ മേഖലകളെയെല്ലാം ഈശോയുടെ കുരിശിന്റെ വഴിയേ സമർപ്പിക്കാൻ തക്ക സൗഖ്യം കിട്ടാൻ പ്രാര്‍ത്ഥിക്കണേ.
1 സ്വര്‍ഗസ്ഥനായ
10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
5. ഈശോമിശിഹാ ഗാഗുല്‍ത്താമലയില്‍ ചെന്നപ്പോൾ പരിശുദ്ധ മാതാവിന്റെ മുൻപാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ടു കുരി
ശിന്മേല് തറയ്ക്കെപ്പട്ടു.
പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങള്‍
1. ഈശോമിശിഹാ ജോര്ദാനിൽവെച്ചു
യോഹന്നാനില്‍നിന്നു മാമോദീസ സ്വീകരി ച്ചു. പരിശുദ്ധ ദൈവമാതാവേ, നീതിക്കുവേണ്ടിയുള്ള എന്റെ മനസിന്റെ മുറവിളിയില്ലേക്ക് വരണമേ. ദൈവം അനുവദിക്കുന്ന അവസര
ങ്ങളോട് സഹകരിക്കാനോ സമ്മതിക്കാനോ കഴിയാത്ത എന്റെ മുറിവുകള്‍ കാണണമേ.സാഹചര്യങ്ങളെ സമ്മതിക്കുന്ന സ്നാനം
സ്വീകരിക്കാനോ , മനസിലാകാത്ത സംഭവങ്ങളെപോലും ഒന്ന് അംഗീകരിക്കാൻ, നീയെന്റെ പ്രിയപുത്രൻ/പുത്രി , നിന്നില്‍ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന സ്വര്‍ഗ ത്തിന്റെ സ്വരം കേൾക്കാൻ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ.
1 സ്വര്‍ഗസ്ഥനായ 10 നന്മനിറമ 1
ത്രിത്വസ്തുതി
2. ഈശോ കാനായിലെ കല്യാണവിരു
ന്നില്വച്ച് മാതാവിന്റെ മാധ്യസ്ഥംവഴി വെള്ളം
വീഞ്ഞാക്കിപകർത്തി .
പരിശുദ്ധ ദൈവമാതാവേ, അത്ഭുതങ്ങളെക്കുറിച്ചും അടയാളങ്ങളെക്കുറിച്ചുമുള്ള എന്റെ മനസിന്റെ തലങ്ങളിലേക്ക് വരണമേ. അത്ഭുതങ്ങളില്‍ തീരെ വിശ്വാസമില്ലാത്ത /അത്ഭുതം എന്നുകേട്ടാല്‍ ആവേശത്തോടെ അവിടെയെല്ലാം ഓടിയെത്തുന്ന സ്വഭാവമാണ് എനിക്ക്റെ. എന്റെ കുറവുകളെ കൃപയാക്കാനുള്ള ആഗ്രഹം ഇന്ന് ഇപ്രകാരമുള്ള പ്രത്യേകതകളിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ ആ മേഖലകളില്‍ ലഭിക്കേണ്ട അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കണമേ.
1 സ്വര്‍ഗസ്ഥനായ
10 നന്മനിറമ 1 ത്രിത്വസ്തുതി
3. ഈശോ ദൈവരാജ്യത്തിന്റെ ആഗമനം പ്രഖ്യാപിച്ചുകൊണ്ട് മാനസാന്തരെപ്പട്ട് സുവിശേഷത്തില്‍ വിശ്വസിക്കാൻ ആഹ്വാനം
ചെയ്തു.
പരിശുദ്ധ ദൈവമാതാവേ, എന്റെ ജീവിതത്തിലേക്ക്, സുസ്രൂഷ മേഖലകളിലേക്ക് കടന്നുവരണേ. വചനപ്രഘോഷണം, ധ്യാന
കേന്ദ്രം, മാനസാന്തരം, വിശ്വാസം ഈ തലങ്ങളിലെല്ലാം വന്നുഭവിക്കുന്ന മുറിവുണക്കാൻ സദാ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10
നന്മനിറമ 1 ത്രിത്വസ്തുതി.
4. ഈശോ താബോര്‍ മലമുകളില്‍വച്ച് രൂപാന്തരെപ്പടുകയും അവിടുത്തെ മഹത്വം ശിഷ്യന്മാര് ദര്‍ശിക്കുകയും ചെയ്തു.
പരിശുദ്ധ ദൈവമാതാവേ, മുഖഭാവം മാറുന്ന, മനോഭാവം മാറുന്ന, പ്രാര്‍ത്ഥനാജീവിതത്തിന്റെ താബോര്‍ അനുഭവം
ഉണ്ടാകുവാനായി പ്രാര്‍ത്ഥനയിലെ എല്ലാ മുറിവുകളില്‍നിന്നും സൗഖ്യം കിട്ടാൻ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10
നന്മനിറമ 1 ത്രിത്വസ്തുതി.
5. ഈശോ തന്റെ ജീവനും സ്നേഹവും പകര്‍ന്നുകൊണ്ട് മനുഷ്യമക്കളോടുകൂടി സ്ഥിരം വസിക്കുവാൻ വേണ്ടി അന്ത്യ അത്താഴവേളയില്‍ വിശുദ്ധ കുർബാന സ്ഥാപിച്ചു എന്നു ധ്യാനിക്കുക. വിശുദ്ധ കുര്ബാനയെക്കുറി ച്ചുള്ള അജ്ഞതയും വികലമായ അറിവും അലസതയും ഭക്തിയില്ലായ്മയും അയോഗ്യതയോടെയുള്ള കുര്‍ബാനസ്വീകരണവും ഉൾപ്പെടെ എന്റെ സകലമുറിവുകളും സുഖമാക്കി കൂടെ വസിക്കുന്ന ഈശോയെ വിശുദ്ധ കുര്‍ബാനയില്‍ അനുഭവിച്ച് ഈശോയുടെകൂടെ ആയിരിക്കാൻ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ
10 നന്മനിറമ 1 ത്രിത്വസ്തുതി
മഹിമയുടെ ദിവ്യരഹസ്യങ്ങള്‍
1. ഈശോ പീഡകള്‍ സഹി ച്ചു മരിച്ചതിന്റെ മൂന്നാംനാള്‍ ഉയിര്തെഴുന്നെള്ളി. പരിശുദ്ധ ദൈവമാതാവേ, മറ്റുള്ളവര്‍ തീര്‍ത്തതും അതിലേറെ ഞാൻ തന്നെ നിര്‍മിച്ചതുമായ എന്റെ കല്ലറകള്‍ കാണണമേ. എന്നെ ദൈവത്തില്‍നിന്നും സഹോദരങ്ങളില്‍നിന്നും ഉ ത്തരവാദിത്വങ്ങളില് നിന്നുമെല്ലാം അകറ്റുന്ന ആന്തരികമുറിവുകള്‍ സമര്‍പ്പിക്കുന്നു. ഉള്‍വലിയാനും അലസമായിരിക്കാനും കണ്ടെത്തിയ ഈ കല്ലറകളിലെല്ലാം ഉയിര് പ്പിന്റെ അഭിഷേകം കിട്ടാൻ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
2. ഈശോ തന്റെ ഉയിര്‍പ്പിനുശേഷം നാല്പതാംനാള് തന്റെ ദിവ്യമാതാവും
ശിഷ്യരും കണ്ടുകൊണ്ടുനിൽക്കുമ്പോൾ സ്വര്‍ഗാരോഹണം ചെയ്തു. പരിശുദ്ധ ദൈവമാതാവേ, എന്റെ എല്ലാ വിജയങ്ങളുടെയും സന്തോഷങ്ങളുടെയും അവസ്ഥകളിലേക്ക് വരണമേ. ഈ മേഖലകളില്‍ എന്റെ മുറിവുകളെല്ലാം കൃപയാക്കുവാൻ ഒരുക്കണമേ. എനിക്ക് സുഖകരമായ ചുറ്റുപാടുകളില്‍ തട്ടിമുട്ടി നില്‍ക്കാനുള്ള താത്പര്യവും അഹംഭാവവും നിറഞ്ഞ എന്റെ വീക്ഷണങ്ങളും പ്രവര്‍ത്തനശൈലിയും വിട്ടുമാറുവാൻ സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കാൻ , പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മ
നിറമ 1 ത്രിത്വസ്തുതി
3. സെഹിയോൻ ഊട്ടുശാലയിൽ
ധ്യാനിച്ചിരുന്ന കന്യകാമാതാവിന്റെമേലും ശ്ലീഹന്മാരുടെമേലും ഈശോ പരിശുദ്ധാത്മാവിനെ അയച്ചു. പരിശുദ്ധ ദൈവമാതാവേ, എന്റെ പാവപ്പെട്ട ആത്മാവിലേക്ക് വരണമേ. എന്റെ ഇഷ്ടം മാത്രം ചെയ്തുചെയ്ത് മുറിവേറ്റിരിക്കുന്ന മേഖലകളില്‍ പരിശുദ്ധാത്മാവിന്റെ സ്വരത്തിനു കാതോർത്തു ജീവിക്കാൻ ശിഷ്യരോടൊപ്പം എന്നെയും ചേര്‍ത്തി
രുത്തി പ്രാര്‍ത്ഥിക്കണമേ. 1 സ്വര്ഗസ്ഥനാ
യ 10 നന്മനിറമ 1 ത്രിത്വസ്തുതി
4. ഈശോ ഉയിര്തെഴുന്നെള്ളി കുറെക്കാലം കഴിഞ്ഞപ്പോൾ കന്യക മാതാവ് മാലാഖാമാരാൽ സ്വര്‍ഗത്തിലേക്ക് കരേറ്റപ്പെട്ടു.
പരിശുദ്ധ ദൈവമാതാവേ, എന്റെ മരണവിനാഴികയിലേക്ക് വരണമേ. മരണത്തെക്കുറിച്ചുള്ള എന്റെ എല്ലാ മുറിവുകളും സുഖമാക്കണമേ. എല്ലാ നേരവും അമ്മ എന്നരികില്‍ വന്ന് എന്നെ നല്ല മരണ ത്തിന്
ഒരുക്കുകയും സഹായിക്കുകയും ചെയ്യണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറമ 1
ത്രിത്വസ്തുതി
5. പരിശുദ്ധ ദൈവമാതാവ് തന്റെ ദിവ്യകുമാരനാല്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടിധരിപ്പിക്കെപ്പെട്ടു പരിശുദ്ധ ദൈവമാതാവേ, സ്വര്‍ഗ്ഗത്തില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്കുമുള്ള ഗോവണിയായി അമ്മ നിലകൊള്ളുന്നത് കാണുവാൻ തക്ക വിശ്വാസം എന്റെ ആയുഷ്ക്കാലം മുഴുവനിലും നിറക്കണമേ. പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹത്തില്‍, പരിശുദ്ധ അമ്മക്കൊപ്പം സകല വിശുദ്ധരും മാലാഖമാരും ദൈവത്തെ പരിശുദ്ധൻ പരിശുദ്ധൻ എന്നു പാടി സ്തുതിക്കുന്ന ആ സ്വര്‍ഗത്തില്‍ എത്തിപ്പെടാൻ തക്ക ആന്തരിക സൗഖ്യമേകിയനുഗ്രഹിക്കുവാൻ തമ്പുരാനോട് അപേക്ഷിക്കേണമേ . 1 സ്വര്‍ഗസ്ഥനായ 10
നന്മനിറമ 1 ത്രിത്വസ്തുതി.
'
നമ്മിൽ പലരും ജീവിതത്തില്എപ്പോഴെങ്കിലുമൊക്കെ കാവല്‍മാലാഖയുടെ സാന്നിധ്യവും സംരക്ഷണവുമൊക്കെ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. കാവല്‍മാലാഖമാരുടെ ദൗത്യം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാൻ സഹായിക്കുക, കഷ്ടതകളിലും അപകടങ്ങളിലുംനിന്ന് നമ്മെ രക്ഷിക്കുക എന്നതൊക്കെയാണ്. എന്നാല്‍ കാവല്‍മാലാഖയോടുള്ള നമ്മുടെ ബന്ധം എങ്ങനെയാണ്? വിശുദ്ധ ജെമ്മാ ഗല്‍ഗാനി അക്കാര്യത്തില്‍ നമുക്ക് മാതൃക കാണിച്ചുതരുന്നു.
കാവല്‍മാലാഖയെ നേരിട്ട് കാണുവാനും സാധാരണ ആളുകളോട് സംസാരിക്കുന്നതുപോലെ സംസാരിക്കാനും വിശുദ്ധക്ക് സാധിക്കുമായിരുന്നു. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നെറ്റിയില്‍ കുരിശുവരച്ചുതരാനും തലയിണയ്ക്കടുത്ത് കാവല്‍ നില്‍ക്കാനും പറഞ്ഞുകൊണ്ട് പുണ്യവതി തിരിഞ്ഞുകിടന്നുറങ്ങും . എന്നാല്‍ പലേപ്പാഴും പിറ്റേന്ന് പുലരുമ്പോൾ വിശുദ്ധകുര്ബാനക്കണയുമ്പോൾ ആനന്ദത്തെക്കുറിച്ചു ആലോചിച്ച് സുഖമായി ഉറങ്ങാൻകഴിയാറില്ല .
വിശുദ്ധ ജെമ്മക്ക്. അതിനാല്‍ത്തന്നെ എഴുന്നേൽക്കുമ്പോൾ ‘ഞാൻ ഈശൊക്കടുത്തേക്കു പോവുകയാണ്’ എന്നു പറഞ്ഞുകൊണ്ട് അതിവേഗം അവള് ദിവ്യബലിക്കായി ഓടും.
എന്നാല്‍ കാവല്‍മാലാഖ ദൃശ്യസാന്നിധ്യം നല്കുന്നത്നിര്ത്തി പോവുകയാണെങ്കില്‍ വിശുദ്ധ വളരെ സ്നേഹമാധുര്യത്തോടെ പറയും, “ഗുഡ് ബൈ പ്രിയ മാലാഖേ!ഈശോയോട് എന്റെ അന്വേഷണം പറയണേ!” സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാർ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും
ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ നിങ്ങളോടു പറയുന്നു (മത്തായി 18:11)എന്ന് ഈശോ പറയുന്നതായി നാം തിരുവചനത്തില്‍ വായിക്കുന്നുണ്ടല്ലോ. ഈ വചനത്തിന്റെ ചൈതന്യം വിശുദ്ധ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചിരുന്നിരിക്കണം.
ഇപ്രകാരം നമ്മുടെ ദൈവിക കാവല്ദൂതനോട് ഒരു ബന്ധം പുലര്‍ത്തുന്നത് എത്ര മധുരമുള്ള ഒരനുഭവമായിരിക്കും! പുണ്യം അഭ്യസിക്കാൻ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന ‘ഇടയനെപ്പോലെയായിരുന്നു വിശുദ്ധ ജെമ്മക്ക് തന്റെ കാവല്‍മാലാഖ. നമുക്ക് നമ്മുടെ കാവല്‍മാലാഖയെ കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ലെങ്കിലും അനുദിനം കാവല്‍മാലാഖയോട് പ്രാര്‍ത്ഥിക്കുന്ന ശീലം വളർത്താൻ വിശുദ്ധ നമ്മെ ഓർമ്മിപ്പിക്കുന്നു.
കാവല്‍മാലാഖയോടുള്ള പ്രാര്‍ത്ഥന
ദൈവത്തിന്റെ മാലാഖയേ,എന്റെ പ്രിയപ്പെട്ട കാവല്ക്കാരാ, അങ്ങേയ്ക്കാണല്ലോ ദൈവം എന്നെ കരുണയോടെ ഭരമേല്പിച്ചിരിക്കുന്നത്. എന്നെ പ്രകാശിപ്പിക്കാനും കാത്തുസൂക്ഷിക്കാനും ഭരിക്കാനും നയിക്കാനുമായി ഇന്നേ ദിവസം മുഴുവൻ അങ്ങെന്റെ കൂടെയുണ്ടാകണമേ, ആമേൻ .
'
പതിവനുസരിച്ച ്കൂട്ടുകാരെല്ലാം മുറ്റത്തെ തേന്മാവിന് ചുവട്ടില്‍ ഒത്തുകൂടി. ഓരോ ദിവസവും ഓരോ കളികള്‍. എങ്കിലും അവരുടെ ലീഡറായ പ്രിന്‍സിയുടെ മുഖത്ത് ഒരു മ്ലാനത. “എന്തുപറ്റീ, പ്രിന്‍സീ, നിന്റെ മമ്മി നിന്നെ തല്ലിയോ?” മനുവിന്റെ കുശലാന്വേഷണം.
“അല്ല മനു, നമ്മുടെ ഈശോ എന്തിനാ ഇങ്ങനെ മരിച്ചത്? തലയില്‍ കൂര്‍ത്ത മുള്‍മുടി, മുഖത്തും ശരീരം മുഴുവനും ചോര. ആ കുരിശിന് എന്ത് കനമാ! ജോസി സിസ്റ്റര്‍ സമ്മാനമായി തന്ന പടത്തില്‍ ഈശോയെ കണ്ട പ്പോള്‍ ഞാന്‍ കരഞ്ഞുപോയി.” പെട്ടെന്ന ്പ്രിന്സിയുടെ സങ്കടം മറ്റുള്ളവരിലേക്കും പടര്‍ന്നു.
കൂട്ടുകാരെല്ലാം ഒത്തുകൂടിയപ്പോഴേക്കും ലിസിയാന്റിയും എത്തി. ആന്റിയുടെ വക ഒരു നല്ല കഥ ഇന്നുറപ്പാ. അവര്‍ പ്രിന്‍സിയുടെ സങ്കടം ലിസിയാന്റിയോട് പ റഞ്ഞു. എല്ലാവരെയും വിളിച്ചിരുത്തി, ലിസിയാന്റി കഥ ആരംഭിച്ചു. മനോഹരമായ ഒരു പൂന്തോട്ടം. അതു നിറയെ പലതരം റോസാപ്പൂക്കള്‍. ഈ റോസാപ്പൂക്കളുടെ ഉറ്റ ചങ്ങാതിയായി ഒരു കുഞ്ഞിക്കുരുവിയും അവിടെ എത്തുമായിരുന്നു. കുഞ്ഞിക്കുരുവിക്ക് ഈ റോസാപ്പൂക്കളെ അത്രയ്ക്ക് ഇഷ്ടമാണ്. പിരിയാനാവാത്ത ആത്മബന്ധമായിരുന്നു അവരുടേത്.
ഒരു ദിവസം റോസാപ്പൂക്കള്‍ അവരുടെ ഒരു സങ്കടം കുഞ്ഞിക്കുരുവിയോട് പറഞ്ഞു: “ഞങ്ങളുടെ നിറം ഞങ്ങള്‍ക്കിഷ്ടമല്ല. അതുതന്നെയുമല്ല, ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോ നിറമാണ് . മനുഷ്യർ വന്നാലും ഞങ്ങളില്‍ ചിലരെ മാത്രമേ അവര്ക്കിഷ്ടമുള്ളൂ.’ “അതിനിപ്പോള്‍ ഞാനെന്തു ചെയ്യണം?” കുഞ്ഞിക്കു രുവിക്ക് ഒന്നും മനസിലായില്ല.
റോസാപ്പൂക്കള്‍ നേരത്തേ തീരുമാനിച്ചുറപ്പിച്ചതുപോലെ ഒരേ സ്വരത്തില്‍ പറഞ്ഞു: “ഞങ്ങള്‍ക്കെല്ലാവര്‍ക്കും ചുവന്ന റോസാപ്പൂക്കളാകണം.”
അസാധ്യമായ ഈ ആവശ്യംകേട്ട് കുഞ്ഞിക്കുരുവി തെല്ലൊന്നു ഞെട്ടി. തന്റെ പ്രിയപ്പെട്ട റോസാപ്പൂ ക്കളുടെ ഈ പുതിയ ആവശ്യം എങ്ങനെ നടത്തി ക്കൊടുക്കും? പെട്ടന്നാണ് മനസ്സിൽ ഒരു ആശയം വിടർന്നതു .കുഞ്ഞിക്കുരുവി തോട്ടത്തിലുള്ള ഒരു മരത്തിലേക്ക് ഉയര്‍ന്നു പറന്നു.
അലപ്സമയം കഴിഞ്ഞപ്പോള്‍ റോസാപ്പൂക്കള്ക്ക ്ഒരു നനവ് അനുഭവപ്പെട്ടു. അവര്‍ അന്യോന്യം നോക്കിയിട്ട് വിസമ്യത്തോടെ വിളിച്ചു പറഞ്ഞു: “ഇതാ നമ്മള് ചുവന്ന റോസാപ്പൂക്കളായിരിക്കുന്നു! ഇപ്പോള്‍ നമുക്കെല്ലാം ഒരേ നിറം! എന്തു ചന്തം!”
അവര്‍ കുഞ്ഞിക്കുരുവിയെ നോക്കിയപ്പോഴതാ, ചോരയില്‍ മുങ്ങിയ കുഞ്ഞിക്കുരുവി അവരുടെ നടുവിലേക്ക് പിടഞ്ഞുവീഴുന്നു! അവന് തൊണ്ട ഇടറി ഇങ്ങനെ പറഞ്ഞു: “നിങ്ങളെ ഞാന്‍ അത്രമാത്രം സ്നേഹിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ സ്വയം മുറിപ്പെടുത്തി, എന്റെ രക്തം തളിച്ച് നിങ്ങളുടെ ആഗ്രഹം സാധിച്ചുതന്നത്. ഇതല്ലാതെ വേറൊരു വഴിയും ഞാന്‍ കണ്ടില്ല.” പറഞ്ഞു തീരുംമുമ്പേ കുഞ്ഞിക്കുരുവി അവിടെ പിടഞ്ഞു മരിച്ചു.
ലിസിയാന്റി കഥ നിര്‍ത്തിയപ്പോള്‍ കൂട്ടുകാരുടെ മിഴികള്‍ നിറഞ്ഞൊഴുകുകയായിരുന്നു. പാവം കുഞ്ഞിക്കുരുവി! ലിസിയാന്റി തുടര്‍ന്നു: “മക്കളേ, ഈശോ കുരിശില്‍ രക്തം ചിന്തി മരിച്ചതും ഇങ്ങനെയാണ്. നമ്മെ ഓരോരുത്തരെയും രക്ഷിക്കാന്‍. അത്രത്തോളം വലുതായിരുന്നു ഈശോയുടെ സ്നേഹം!”
ഒരിക്കല്‍ എന്റെയൊരു സുഹൃത്ത് അദ്ദേഹം ചൂണ്ടയിട്ട് പിടിച്ച വലി യൊരു മത്സ്യത്തിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ കാണിച്ചു. കൗതുകം തോന്നി അതിന്റെ വിശദാംശങ്ങള്‍ ഞാന്‍ ചോദിച്ചു മന സിലാക്കി. അടുത്തെവിടെയെങ്കിലുമായിരിക്കാം അദ്ദേഹം ചൂണ്ടയിട്ടിട്ടുണ്ടാവുക എന്ന് ഞാനൂഹിച്ചു. എന്തെന്നാല്‍ അദ്ദേഹത്തിന്റെയും എന്റെയും വീടുകള്‍ തമ്മില്‍ അധികദൂരമില്ല. ചൂണ്ടയിട്ട കഥ അദ്ദേഹം പറഞ്ഞു, ഒരു ദിവസം വൈകുന്നേരം തമാശയായി കോഴി യുടെ കുടല്ഭാഗമെടുത്ത് ചൂണ്ട യില്‍ കൊരുത്ത് വീടിനടുത്തുള്ള പുഴയില്‍ ചൂണ്ടയിട്ടിട്ടു പോന്നു. പിറ്റേന്ന് രാവിലെ ചെന്നു നോക്കിയപ്പോള്‍ മൂന്നര കിലോയോളം വലിപ്പം വരുന്ന വലിയൊരു മത്സ്യം ചൂണ്ടയില്‍! അദ്ദേഹം ഇതു പറഞ്ഞപ്പോള്‍ എനിക്ക് വലിയ മനഃപ്രയാസമായി. കാരണം ഇതേ പുഴ എന്റെ വീടിന്റെയും മുന്‍വശത്തുകൂടി ഒഴുകുന്നുണ്ട്. എന്നിട്ട് എന്തു കൊണ്ട് ഇന്നുവരെ എനിക്കൊരു ചൂണ്ടയിടാന്‍ തോന്നിയില്ല എന്നത് എന്നെ സങ്കടപ്പെടുത്തി. ഒരു കാര്യം ഞാന്‍ തീര്‍ച്ചയാക്കി, അതു പോലൊരു മീനിനെ എനിക്കും പിടിക്കണം. എന്റെ കൂട്ടുകാരന് തമാശയ്ക്കാണ് ചൂണ്ടയിട്ടതെങ്കില് ഞാന്‍ ഗൗരവമായിത്തന്നെ അതിനെ സമീപിച്ചു. നല്ലൊരു ചൂണ്ടനൂല് വാങ്ങി ചൂണ്ട അതില്‍ കെട്ടി. എന്റെ സുഹൃത്ത് കോഴിയുടെ കുടലാണ് ചൂണ്ടയില്‍
കൊരുത്തതെങ്കില് ഞാന്‍ കോഴിയുടെ നല്ലൊരു കഷണംതന്നെ തിരഞ്ഞെടുത്തു. എന്റെ ഭാര്യയും കുട്ടികളും പറഞ്ഞു, ‘വെറുതെ നല്ലൊരു കോഴിക്കഷണം കൊണ്ടു പോയി കളയണ്ട.’ പക്ഷേ എന്റെ മനസു മുഴുവനും കൂട്ടുകാരന് പിടിച്ച മീനായിരുന്നതിനാല് അവരുടെ വാക്കുകള്‍ ഞാന്‍ ഗൗനി ച്ചില്ല.
ഞാന്‍ പറഞ്ഞു, ‘ഈ ചെറിയൊരു കഷണം ഇറച്ചിക്ക് പകരമായി എനിക്ക് കിട്ടാന്‍ പോകുന്നത് നാലഞ്ചു കിലോ വലുപ്പമുള്ള മീനിനെയായിരിക്കും. അപ്പോള്‍ നിങ്ങളെല്ലാം എന്നെ പ്രശംസി ക്കും.’ രാത്രിയില്‍ ഞാന്‍ ചൂണ്ട പുഴയില്‍ കെട്ടിയിട്ടു. പ്രഭാതത്തില്‍ ഭാര്യയും മക്കളും എഴുന്നേല്‍ക്കുന്നതിനു മുമ്പേതന്നെ ഞാന്‍ പുഴയിലേക്ക് ഓടി. നോക്കിയപ്പോള്‍ മീനിനെ കിട്ടിയില്ല എന്നു മാത്രമല്ല, ചൂണ്ടയിലെ കോഴിക്കഷണവും അവിടെയില്ലായിരുന്നു. എന്റെ പ്രതീക്ഷകളെല്ലാം നശിച്ചു, നല്ലൊരു കോഴിക്കഷണവും നഷ്ടപ്പെട്ടു.
പിന്നീട് ഈ സംഭവം എന്നെ ചിന്തിപ്പിച്ചു. ഒരു കാര്യം എനിക്ക് ബോധ്യമായി. ഇതുതന്നെയാണ് നമ്മളെല്ലാം പലപ്പോഴായി ചെയ്യു ന്നത്. എന്റെ കൂട്ടുകാരനിലുള്ള നന്മകള് എനിക്കും ലഭിക്കണം. ഇപ്രകാരം ചിന്തിക്കുന്നതിന്റെ പരിണതഫലം ചിലപ്പോള്‍ ആ കഴിവുകള്‍ എനിക്ക് ലഭിക്കില്ല എന്നു മാത്രമല്ല, എന്റേതായ ചില കഴിവുകളെ എനിക്ക് നഷ്ടപ്പെടുകയും ചെയ്യുന്നു എന്നതാണ്. ഒരുപക്ഷേ ഞാനും ചൂണ്ടയിട്ടാല്‍ മീനിനെ ലഭിക്കുമായിരിക്കും. പക്ഷേ ഞാന്‍ ചെയ്ത പ്രവൃത്തി എന്റെ സുഹൃത്തിനെ അനുകരിക്കുക മാത്രമായിരുന്നു.
ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്നിലൂടെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ എന്നില്‍ നിക്ഷേപിച്ച കഴിവുകള്‍ കണ്ടെത്താതെ മറ്റുള്ളവര്‍ക്ക് പരിശുദ്ധാത്മാവ് നല്കിയ കഴിവുകള്‍ സ്വീകരിക്കാന്‍ തയാറാകുമ്പോള്‍ നാം പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്നു. കാരണം മറ്റൊരാള്‍ക്ക് നല്കിയ കൃപകള്‍ സ്വീകരിച്ച് ഒരു ഇത്തിള്‍കണ്ണിയെപ്പോലെ വളര്ന്നുവരുവാനല്ല നാം വിളിക്കപ്പെട്ടിരിക്കുന്നത്. അപ്പോള്‍, അനുകരിക്കുന്ന വ്യക്തിയോളം വളരാന്‍ സാധിക്കാതെ ജീവി തത്തോടുതന്നെ നിരാശയും അമര്‍ഷവും ചിലപ്പോള്‍ എന്നെ ബാധിച്ചേക്കാം. ഫലമോ എനിക്ക് ഒന്നിലും ആനന്ദം കണ്ടെത്താനോ വിജയിക്കാനോ സാധിക്കുകയില്ല.
മറ്റുള്ളവര്‍ക്കൊന്നും നല്കപ്പെടാത്ത ധാരാളം കഴിവുകള്‍ എന്നിലുണ്ടെന്നും അവയെ കണ്ടെത്തി വളര്‍ത്തിയെടുത്ത് ജീവിക്കുമ്പോള്‍ മാത്രമേ എന്റെ സൃഷ്ടി യിലൂടെ ദൈവം ഈ ഭൂമിയില്‍ നിറവേറ്റപ്പെടാന്‍ ആഗ്രഹിച്ച പ്രവൃത്തികളെ എനിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കൂവെന്നും നാം വിശ്വസിക്കണം. അങ്ങനെ എന്നില്‍ പരിശുദ്ധാത്മാവ് നല്കിയ കൃപകളെ നശിപ്പിക്കാതെ ദൈവമഹത്വത്തിനായി കൂടുതല്‍ വളര്‍ത്താനും സാധിക്കും. 1 സാമുവല്‍ 17:38-51 – ഗോലിയാത്തുമായുള്ള യുദ്ധത്തില്‍ ദാവീദ് ചെയ്തത് തന്റെമേല്‍ പരിശുദ്ധാത്മാവ് നല്കിയ പ്രത്യേകമായ കഴിവുകളെ ഉപയോഗിക്കുകയായിരുന്നു. ദാവീദിന് വേണമെങ്കില്‍ തന്റെ സഹോദരന്മാരെപ്പോലെതന്നെ എല്ലാ ആയുധങ്ങളും ധരിച്ച് ഒരു സൈനികനെപ്പോലെ ഗോലിയാത്തിനെ നേരിടാനായി പോകാമായിരുന്നു. എന്നാല്‍, ദാവീദ് പരിശുദ്ധാത്മാവ് തനിക്ക് പ്രത്യകമായി നല്കിയ കഴിവിലുള്ള വിശ്വാസത്തില്‍ മറ്റാരെയും അനുകരിക്കാതെ അവിടെ പ്രവര്‍ത്തിച്ചു. തന്റെ വൈദഗ്ധ്യമുള്ള മേഖല ഉപയോഗിച്ച് വലിയൊരു സൈന്യത്തിന് ചെയ്യാന്‍ കഴിയാത്ത പ്രവൃത്തിവെറുമൊരു കല്ലുകൊണ്ട് ഗോലിയാത്തിനെ വീഴ്ത്തി നിറവേറ്റി.
നാം അനന്യരായി സൃഷ്ടിക്കപ്പെട്ടിരിക്കു ന്നു. മറ്റൊരു വ്യക്തിയില്‍ കാണുന്ന നല്ല ഗുണങ്ങളെ നമുക്ക് മാതൃകയാക്കാം. എന്നാല്‍ അവരെ അനുകരിച്ച് അയാളെപ്പോലെതന്നെ ആയിത്തീരാന്‍ ശ്രമിച്ചാല്‍ ഞാന്‍ മറ്റൊരാള്‍ക്ക് പകരക്കാരനായി മാത്രമേ കണക്കാക്കപ്പെടുകയുള്ളൂ. എല്ലാ വിശുദ്ധാത്മാക്കളും ഇത്തരത്തില്‍ തങ്ങളിലുള്ള പ്രത്യേകതകളെ തിരിച്ചറിഞ്ഞ് ജീവിച്ചവരാണ്. അതുകൊണ്ടു തന്നെയാണവര്‍ വിശുദ്ധരായി അംഗീകരിക്കപ്പെട്ടതും. നേരെമറിച്ച് എല്ലാവരും വിശുദ്ധ ഫ്രാന്‍സിസ് അസീസിയെ അനുകരിച്ച് ജീവിച്ചിരുന്നെങ്കില്‍ നമുക്ക് ലഭിക്കുക ഒരു ഫ്രാന്‍സിസ് അസീസിയെ മാത്രമായിരുന്നു. ഓര്‍ക്കാം, ഒരു ഇത്തിള്ക്കണ്ണിയാകാനല്ല, മറിച്ച് ഒരു വടവൃക്ഷമായി വളരാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.
നമുക്കിങ്ങനെ പ്രാര്‍ത്ഥിക്കാം, പരിശുദ്ധാത്മാവേ, എന്നെ സ്വയം കണ്ടെത്താനും എന്നില്‍ അവിടുന്ന് നിക്ഷേപിച്ച അനിതര സാധാരണമായ കൃപകളെ തിരിച്ചറിയാനും സഹായിക്കണമേ. അവയെ വളര്‍ത്താനും സഹായിച്ചാലും. എന്നെ സൃഷ്ടിച്ചപ്പോള്‍ അവിടുന്ന് ആഗ്രഹിച്ച കാര്യങ്ങളെല്ലാം അതിന്റെ പൂര്‍ണതയില്‍ പൂര്‍ത്തീകരിക്കുവാനും എനിക്ക് സഹായം നല്കണമേ.
'