- Latest articles
കുറച്ച് നാള്‍ മുമ്പ് ഞാന്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു. ചേര്‍ന്നുകഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത് അതൊരു മധ്യസ്ഥപ്രാര്‍ത്ഥനാഗ്രൂപ്പാണെന്ന്. ആകെ 65 അംഗങ്ങളേ അതില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും രണ്ടു മണിക്കൂറിനുള്ളില്‍ 350 പ്രാര്‍ത്ഥനാനിയോഗങ്ങളെങ്കിലും വന്നിട്ടുണ്ടാവും. ഈ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ കുറേ വായിച്ചപ്പോഴേ എന്‍റെ തല മരവിച്ചു
പോയി, എന്തൊക്കെ പ്രശ്നങ്ങള്‍! പക്ഷേ ഞാന്‍ ചിന്തിച്ചത് പാവം ദൈവത്തെക്കുറിച്ചാണ്. ഭൂമിയിലുള്ള കോടാനുകോടി മനുഷ്യരുടെ ആവശ്യങ്ങള്‍ ദൈവത്തിന്‍റെ ചെവികളില്‍ ചെന്നെത്തുമ്പോള്‍ ദൈവം യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുകയാണോ അതോ ഇതെല്ലാംകൂടി അവിടുത്തെ അലോ സരപ്പെടുത്തുന്നുണ്ടാവുമോ? പെട്ടെന്ന് യേശു എന്‍റെ ഉള്ളില്‍ ഇങ്ങനെ
മന്ത്രിച്ചു. “ഞാന്‍ മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. എന്നാല്‍ അവന്‍െറ സങ്കീര്‍ണപ്രശ്നങ്ങള്‍ അവന്‍റെതന്നെ സൃഷ്ടിയാണ് (സഭാപ്രസംഗകന്‍ 7:29)
നിന്‍റെ ഹൃദയത്തില്‍ വിശ്രമിക്കാന്‍ ഒരിടം എനിക്ക് തരുമോ? നിന്‍റെ ഹൃദയം എന്നോടുള്ള നന്ദിയും സ്തുതിപ്പും സ്നേഹവും കൊണ്ട് നിറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. പരാതി
കളും പരിഭവങ്ങളും നാളെയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളും നിറഞ്ഞ, എന്നില്‍ ഒരു വിശ്വാസവുമില്ലാത്ത ഒരു ഹൃദയത്തില്‍ ഞാന്‍ എങ്ങനെ വസിക്കും? മാത്രമല്ല ഒരേ ആവശ്യങ്ങള്‍ എല്ലാ ദിവസവും പറഞ്ഞു ബോറടിപ്പിക്കുകയും ചെയ്യുന്നു. ദൈവ പരിപാലനയില്‍ ആശ്രയിക്കുക, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്‍റെ ക്ലേശം മതി (മത്തായി 6 : 34). ഞാന്‍ നിനക്ക് ആരാണ്? നീ എന്നെ നിന്‍റെ പിതാവ് ആയിട്ടാണ് സ്വീകരിക്കുന്നതെങ്കില്‍ നിന്‍റെ പിതാവിന്‍റെ സ്നേഹത്തില്‍ വിശ്വസിക്കുക, കരുണയില്‍ ശരണപ്പെടുക, നന്മയില്‍ പ്രത്യാശിക്കുക. എന്‍റെ പരിപാലനയില്‍ നീ വിശ്വസിക്കാത്തത് എന്തേ? നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു
(മത്തായി 6 : 8).”
ഇക്കാര്യം ഒരു സുഹൃത്തിനോട് ഞാന്‍ പങ്കുവച്ചു. ‘കൃതജ്ഞതയും സ്തുതിയും നിറഞ്ഞ നിന്‍റെ ഹൃദയത്തില്‍ എനിക്ക് പ്രിയങ്കരമായ വാസസ്ഥാനം ഞാന്‍ കണ്ടെത്തിയിരിക്കുന്നു’ എന്ന് വിശുദ്ധ ജര്‍ത്രൂദിനോട് ഈശോ വെളിപ്പെടുത്തിയ കാര്യം ആ സുഹൃത്ത് എന്നോട് പറഞ്ഞു. പിറ്റേന്ന് നിത്യാരാധന ചാപ്പലില്‍ പോയപ്പോള്‍ ഞാന്‍ ഈശോയോട് ചോദിച്ചു, “അങ്ങേയ്ക്ക് സുഖമാണോ? എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? അങ്ങേയ്ക്ക് വേണ്ടി ഞാന്‍ ഇപ്പോള്‍ എന്താണ് ചെയ്യേണ്ടത്?” യേശു പറഞ്ഞു, “സാധാരണ മനുഷ്യര്‍ വിചാരിക്കുന്നത് അവര്‍ക്ക് എന്നെക്കൊണ്ട് ആവശ്യമുണ്ടെന്നാണ്. പക്ഷേ എനിക്ക് അവരെക്കൊണ്ട് ആവശ്യമുണ്ടെന്നുള്ള കാര്യം ആരും ചിന്തിക്കുന്നില്ല. മരണാസന്നരുടെയും ശുദ്ധീകരണാത്മാക്കളുടെയും രക്ഷയ്ക്ക്, കഠിന പാപി
കളുടെ മാനസാന്തരത്തിന,്എനിക്ക് നിന്‍റെ പ്രാര്‍ത്ഥന വളരെ ആവശ്യമുണ്ട്.”
അപ്പോള്‍ ഞാന്‍ എവിടെയോ വായിച്ച ഒരു സംഭവം മനസിലേയ്ക്ക് വന്നു. അത് ഇങ്ങനെയാണ്, ഒരു സിസ്റ്റര്‍ തന്‍റെ കുടും ബത്തിലെ പ്രശ്നത്തെ ഓര്‍ത്ത് കരഞ്ഞ് പ്രാര്‍ത്ഥിക്കുകയായിരുന്നു. അപ്പോള്‍ യേശു ആ സിസ്റ്ററിനോട് പറഞ്ഞുവത്രേ ‘ആദ്യം നീ എന്‍റെ കാര്യം നോക്ക്, അപ്പോള്‍
ഞാന്‍ നിന്‍റെ കാര്യവും നോക്കാം.’ ദൈവത്തിന്‍റെ ആഗ്രഹം നാം സാധിച്ചു കൊടുക്കുമ്പോള്‍ ദൈവം നമ്മുടെ ആഗ്രഹവും സാധിച്ചു തരും.
ഓരോ നിമിഷവും ദൈവത്തിന്‍റെ ഹിതമെന്താണെന്ന് അന്വേഷിക്കുകയും ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. യേശു വിശദീകരിച്ചു, “ഇവിടെ ഒരു കാര്യം ശ്രദ്ധിക്കാനായിട്ടുള്ളത് മറ്റുള്ളവരുടെ ആത്മരക്ഷയ്ക്ക്, മാനസാന്തരത്തിന്,
വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ആദ്യം നീ നിന്നെത്തന്നെ വീശുദ്ധീകരിക്കുക. ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്‍റെ കണ്ണിലെ കരടെടുത്തു
കളയാന്‍ നിനക്കു കാഴ്ച തെളിയും (മത്തായി 7:5). അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു (യോഹന്നാന്‍ 17:19). കാരണം വിശുദ്ധിയുള്ള ആത്മാവിന്‍റെപ്രാര്‍ത്ഥനയ്ക്കും സഹനങ്ങള്‍ക്കും പാപിയുടേതിനെക്കാള്‍ ഏറെ മൂല്യമുണ്ട്.”
പ്രാര്‍ത്ഥന
പിതാവേ, വിശുദ്ധസ്വര്‍ഗ്ഗത്തില്‍നിന്ന്, അങ്ങയുടെ മഹത്വത്തിന്‍റെ സിംഹാസനത്തില്‍നിന്ന്, ജ്ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്ത് വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസിലാക്കട്ടെ! (ജ്ഞാനം 9:10) അങ്ങേ പ്രിയപുത്രനായ യേശുവിനെപ്പോലെ ഞങ്ങള്‍ അങ്ങയുടെ ഹിതത്തെ എപ്പോഴും അന്വേഷിക്കു
ന്നവരും അത് അനുവര്‍ത്തിക്കുന്നവരും ആയിത്തീരട്ടെ. അങ്ങനെ അങ്ങയെ എല്ലായ്പ്പോഴും പ്രസാദിപ്പിക്കുക എന്നതായിരിക്കട്ടെ ഞങ്ങളുടെ ലക്ഷ്യം, ആമ്മേന്‍.
'
വിവാഹം നടക്കുന്ന സമയത്ത് എനിക്ക് കല്‍ക്കട്ടയില്‍ ജോലിയുണ്ടായിരുന്നു. അതിനാല്‍ വിവാഹത്തോടനുബന്ധിച്ചുള്ള അവധി കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് സ്വദേശമായ കോട്ടയത്തുനിന്ന് വീണ്ടും കല്‍ക്കട്ടയിലേക്ക് പോയി. നാളുകള്‍ കഴിഞ്ഞിട്ടും ഞാന്‍ ഗര്‍ഭിണിയായില്ല. അങ്ങനെയിരിക്കേ യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായി. അതുമായി ബന്ധപ്പെട്ട് ചികിത്സ തേടി കല്‍ക്കട്ട മെഡിക്കല്‍ കോളേജില്‍ എത്തി. അവിടെവച്ച് പരിശോധനകള്‍ നടത്തിയപ്പോഴാണ് അറിയുന്നത്, എനിക്ക് രണ്ട് ഗര്‍ഭപാത്രങ്ങളുണ്ട്. ശാരീരികമായ ഈ സങ്കീര്‍ണ്ണതനിമിത്തം ഗര്‍ഭധാരണം ബുദ്ധിമുട്ടാണ്.
ഈ വിവരം ഞങ്ങള്‍ക്കെല്ലാം വളരെ വിഷമകരമായിരുന്നു. എനിക്ക് വളരെ സങ്കടം… കുട്ടിയായിരിക്കുമ്പോള്‍ വല്യമ്മച്ചിയില്‍നിന്ന് ലഭിച്ച ബോധ്യമനുസരിച്ച് ഞാന്‍ മാതാവിനോട് വളരെയധികം ഭക്തി പുലര്‍ത്തിയിരുന്നു. പഠനംമുതല്‍ ജോലി, വിവാഹം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും മാതാവിന്‍റെ മാധ്യസ്ഥ്യംവഴി കര്‍ത്താവിന്‍റെ ഇടപെടല്‍ ഞാന്‍ അനുഭവിച്ചറിഞ്ഞതുമാണ്. ഇത്രയധികം പ്രാര്‍ത്ഥിച്ചിട്ടും എന്തുകൊണ്ടാണ് മാതാവേ ഇങ്ങനെ വന്നത് എന്ന ഒരു ചോദ്യം എന്‍റെ മനസ്സിലുയര്‍ന്നു. എന്തായാലും ഒരു സര്‍ജറി നടത്തി
ഗര്‍ഭപാത്രങ്ങള്‍ ഒന്നിപ്പിച്ചു. എങ്കിലും സര്‍ജറി നടത്തിയ ഡോക്ടര്‍ പല പരിശോധനകള്‍ക്കുശേഷം ഞങ്ങളോട് പറഞ്ഞു, “നിങ്ങള്‍ക്ക് ഒരിക്കലും കുഞ്ഞുങ്ങളുണ്ടാകുകയില്ല. ഇനി എന്തെങ്കിലും കാരണവശാല്‍ കുഞ്ഞുണ്ടാകണമെങ്കില്‍ നിങ്ങള്‍ വിളിക്കുന്ന ദൈവം വലിയ ഒരത്ഭുതം പ്രവര്‍ത്തിക്കണം.”
ആ സര്‍ജറി കഴിഞ്ഞ് ഒരു വര്‍ഷം മുഴുവന്‍ വിശ്രമമെടുക്കേണ്ടി വന്നു. ആ സമയത്ത് ഞാനൊരു നേര്‍ച്ച നേര്‍ന്നു. കല്‍ക്കട്ടയില്‍നിന്ന് നാല് മണിക്കൂറോളം യാത്രാദൂരത്ത് വേളാങ്കണ്ണിപോലെ ദൈവമാതാവിന്‍റെ നാമത്തിലുള്ള ബാന്‍ഡല്‍ ദൈവാലയമുണ്ട്. ഒമ്പത് ആഴ്ചകളില്‍ അവിടെപ്പോയി പരിശുദ്ധ കുർബാന അര്‍പ്പിക്കും, മുട്ടുകുത്തി ജപമാല ചൊല്ലും.
ഈ തീരുമാനമനുസരിച്ച് 1987 ജനുവരിയില്‍ ഞാനും ഭര്‍ത്താവും കൂടി അവിടെപ്പോകാനാരംഭിച്ചു. അറുപതോളം പടികള്‍ കയറിയാണ് ആ ദൈവാലയത്തിലെത്തു
ന്നത്. ആ പടികള്‍ കയറുമ്പോഴും ജപമാല ചൊല്ലിക്കൊണ്ട് പോകും. അങ്ങനെ ദൈവാലയത്തിലെത്തി ബലിയര്‍പ്പിക്കും. അധികം വൈകിയില്ല, ആ മാസംതന്നെ ഞാന്‍ ഗര്‍ഭിണിയായി. ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന ലൂക്കാ 1: 37 തിരുവചനം ഞങ്ങളില്‍
നിറവേറി. എന്നെ പരിശോധിച്ച ഡോക്ടറിന് അത് വലിയ അത്ഭുതമായിരുന്നു.
കുടുംബത്തിലും പരിചയത്തിലുമുള്ള വൈദികരും സിസ്റ്റേഴ്സുമുള്‍പ്പെടെ അനേകരോട് ഞങ്ങള്‍ പ്രാര്‍ത്ഥന ചോദിച്ചു. അവരെല്ലാം എനിക്കായി പ്രാര്‍ത്ഥിച്ചു. ഗര്‍ഭകാലത്തും ജോലിക്കു പോകുകയും വീട്ടുജോലികള്‍ ചെയ്യുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകാതെ അവിടുന്ന് എന്നെയും കുഞ്ഞിനെയും പരിപാലിച്ചു.
1987 സെപ്റ്റംബര്‍ 29 നു ഞങ്ങൾക്ക് ഒരാണ്‍കുട്ടിയെ ലഭിച്ചു. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും ഒരു ആണ്‍കുട്ടിയെക്കൂടി കര്‍ത്താവ് തന്നു. ഇന്ന് മക്കള്‍ രണ്ടു പേരും ഒമാനില്‍ ജോലി നോക്കുന്നു. മക്കള്‍ ഉണ്ടാകില്ല എന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ക്കെല്ലാം മനോവിഷമം ഉണ്ടായെങ്കിലും അതെല്ലാം ഇന്നും ജീവിക്കുന്ന യേശുവിനെ അടുത്തനുഭവിക്കാനായിരുന്നു എന്ന് ഇപ്പോള്‍
ഞങ്ങള്‍ തിരിച്ചറിയുന്നു.
'
ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറാത്ത അനുഭവം ഇല്ലാത്തവര്‍ ആരുണ്ട്? ആഗ്രഹിച്ചത് സംഭവിച്ചില്ലെന്ന് മാത്രമല്ല ആഗ്രഹിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്തു. തകര്‍ന്നുവീണ സ്വപ്നകൊട്ടാരത്തിന്‍റെ മുമ്പില്‍ പലപ്പോഴും നമ്മള്‍ തളര്‍ന്നിരുന്നിട്ടുണ്ട്. മുന്നോട്ട് പോകാന്‍ ഒരു
വഴിയും കാണാത്ത അവസ്ഥ. വഴി പൂര്‍ണമായും അടഞ്ഞിരിക്കുന്നു. ഇനി എങ്ങനെയെങ്കിലും ജീവിതം തള്ളിനീക്കുകയേ വഴിയുള്ളൂ എന്ന് നിരാശപ്പെടുന്ന നിമിഷങ്ങള്‍. സഹായിക്കാന്‍ ആരുമില്ല. അല്ലെങ്കില്‍ത്തന്നെ മാനുഷികമായ ഒരു സഹായംകൊണ്ട് രക്ഷപ്പെടുന്ന ഒരു സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ദൈവം, വിജയം നേടുന്നവന്‍റെ ദൈവം മാത്രമല്ല, പരാജയപ്പെട്ടവന്‍റെയും ദൈവമാണ്.
ഇതിന് നല്ലൊരു ഉദാഹരണം മോശയുടെ ജീവിതമാണ്. തികച്ചും നിസ്വാര്‍ത്ഥനായ ഒരു വ്യക്തിയായിരുന്നു മോശ. അദ്ദേഹം സ്വപ്നങ്ങള്‍ നെയ്തത് തനിക്കുവേണ്ടിയല്ല തന്‍റെ ജനത്തിനുവേണ്ടിയാണ്. അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഇസ്രായേല്‍ക്കാരുടെ വിമോചനം അദ്ദേ
ഹത്തിന്‍റെ വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ അത് ഒരു വിപ്ലവമാര്‍ഗത്തിലൂടെ, അക്രമമാര്‍ഗത്തിലൂടെ നേടിയെടുക്കാമെന്ന് അദ്ദേഹം വ്യാമോഹിച്ചു. ഒരു ഈജിപ്തുകാരന്‍ ഒരു ഹെബ്രായനെ പ്രഹരിക്കുന്നത് കണ്ടപ്പോള്‍ മോശയുടെ രക്തം തിളച്ചു. ആ ഈജിപ്തുകാരനെ കൊന്ന് മണലില്‍ മറവു ചെയ്തു. അദ്ദേഹം രഹസ്യമായി ചെയ്ത ഇക്കാര്യം പരസ്യമായി, അത് ഫറവോയുടെ ചെവിയില്‍ എത്തി. തന്‍റെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ മോശ നാട്ടില്‍നിന്ന് ഒളിച്ചോടി. മിദിയാനിലെത്തിയ മോശ അവിടുത്തെ പുരോഹിതനായ ജത്രോയുടെ കുടുംബവുമായി പരിചയപ്പെടുവാന്‍ ഇടവരുന്നു. അദ്ദേഹത്തിന്‍റെ മകള്‍ സിപ്പോറയെ മോശ വിവാഹം ചെയ്തു. അമ്മായിയപ്പന്‍റെ ആടുകളെ മേയ്ക്കുക എന്നതാണ് മോശയുടെ ഇപ്പോഴത്തെ ജോലി. സ്വന്തം ജനതയുടെ വിമോചകന്‍ ആകാന്‍ ആഗ്രഹിച്ചിരുന്ന മോശയുടെ സ്വപ്നങ്ങളെല്ലാം തകര്‍ന്നടിഞ്ഞു. ‘ഇനി ജീവിതകാലം മുഴുവനും ഞാന്‍ ഈ ആടുകളെ മേയ്ക്കുന്ന ജോലി ചെയ്യണം’, ആടുകളെ മേയ്ക്കാന്‍ വിട്ട് പലമരത്തണലുകളിലുമിരുന്ന് നിരാശയുടെ ഈ ചിന്തകള്‍ പേറി മോശ ദിവസങ്ങള്‍ തള്ളിനീക്കി എന്നാല്‍ എല്ലാം കാണുന്ന ദൈവം (എല്‍റോയ്) മോശയെയും കാണുന്നുണ്ടായിരുന്നു. ദൈവം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരു പരാജയം അനുവദിക്കുന്നത്,അല്ലെങ്കില്‍ അയാള്‍ പോകുന്ന വഴി അടയ്ക്കുന്നത്, അയാളെ തകര്‍ക്കുവാന്‍വേണ്ടിയല്ല, പ്രത്യുത ദൈവികമാര്‍ഗത്തിലൂടെ അയാളെ വീണ്ടെടുത്ത് ഉപയോഗിക്കുവാന്‍വേണ്ടിയാണ്.
അതിനാല്‍ പോകുവാൻ ആഗ്രഹിച്ചവഴി അടഞ്ഞാൽപ്പോലും നിരാശപ്പെടേണ്ട ആവശ്യമില്ല. നിനക്കായി അനുഗ്രഹത്തിന്‍റെ മറ്റൊരു സുവര്‍ണപാത തുറക്കുവാന്‍ സാധിക്കുന്ന സര്‍വശക്തനായ ദൈവത്തിനുവേണ്ടി കാത്തിരിക്കുക. അവിടുന്ന് നിന്നെ അന്വേഷിച്ചു നിശ്ചയമായും കടന്നുവരും.
മോശയുടെ കാര്യത്തില്‍ അതുതന്നെ സംഭവിച്ചു. ഒരുനാള്‍ ദൈവം മോശയെ അന്വേഷിച്ചു കണ്ടെത്തി. ആടുകളെ മേയിച്ച് ഹോറെബ് മലയില്‍ മോശ എത്തി. ഹോറെബിന് ഒരു വിശേഷണം വിശുദ്ധ ഗ്രന്ഥം നല്കുന്നുണ്ട്. അത് ദൈവത്തിന്‍റെ മലയാണ്. നിന്‍റെ ജീവിതത്തില്‍ എത്ര വലിയ പരാജയം വന്നാലും നീ എപ്പോഴും ദൈവയുടെ നഷ്ടപ്പെട്ട സ്വപ്നം പുതിയ രൂപത്തില്‍ തിരിച്ചു നല്കാന്‍ വേണ്ടിയായിരുന്നു. ഈജിപ്തിലെ അടിമത്തത്തിൽനിന്ന്
ഇസ്രായേല്‍ക്കാരെ മോചിപ്പിക്കുവാനുള്ള ദൗത്യം അവിടുന്ന് മോശയ്ക്ക് നല്കുന്നു. ഇപ്രാവശ്യം സ്വന്തം സ്വപ്നങ്ങള്‍ തന്‍റേതായ വഴിയില്‍ നിറവേറ്റുന്ന ഒരു നേതാവല്ല മോശ. ദൈവത്തിന്‍റെ സ്വപ്നങ്ങള്‍ നിറവേറ്റുന്ന ഉന്നതനായ ഒരു നേതാവും പ്രവാചകനുമായി മോശ ഇവിടെ ഉയര്‍ത്തപ്പെടുന്നു.
ഇത് എന്‍റെയും ഒരു ജീവിതാനുഭവമാണ്. 1983-ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയപ്പോള്‍ എനിക്കൊരു സ്വപ്നമുണ്ടായിരുന്നു- ഒരു കോളേജ് അധ്യാപകനാകുക. അതിനുള്ള അവസരം കൈയിലെത്തിയതായിരുന്നു. പക്ഷേ പോകുവാന്‍ സാധിച്ചില്ല, അല്ലെങ്കില്‍ ദൈവം അനുവദിച്ചില്ല. അങ്ങനെ സ്വപ്നങ്ങളെല്ലാം നഷ്ടപ്പെട്ട് എനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്ന ബാങ്കിലെ ജോലി സ്വീകരിക്കാന്‍ നിര്‍ബന്ധിതനായി. തകര്‍ന്ന ആഗ്രഹങ്ങളുമായി തള്ളിനീക്കിയ നാലു വര്‍ഷങ്ങള്‍.
പക്ഷേ അവസാനം ഹോറെബില്‍ ഞാനും എത്തിച്ചേര്‍ന്നു. ദൈവം എന്നെയും തേടി വന്നു. അക്കാലത്ത് ബാങ്കില്‍ ജോലി ചെയ്തിരുന്ന ബ്രദര്‍ ബെന്നി പുന്നത്തറയുമായി പരിചയപ്പെടുവാന്‍ ഇടയായി. ദൈവജനത്തെ മോചിപ്പിക്കുന്ന ദൗത്യം ദൈവം ഏല്പിച്ച ശാലോമിന്‍റെ ശുശ്രൂഷകളില്‍ പങ്കുചേരാന്‍ ദൈവം ഇടവരുത്തി. ദൈവത്തിന്‍റെ വഴിയില്‍ ഞാന്‍ വന്നപ്പോള്‍ എന്‍റെ സ്വപ്നം ദൈവം തിരിച്ചുതന്നു, അതും ഉന്നതമായ രീതിയില്‍. ഉടന്‍തന്നെ ഗവൺമെന്റ് കോളജില്‍ അധ്യാപകനായി എനിക്ക് നിയമന ഉത്തരവ് നല്കി. അതെ, വഴിനടത്തുന്ന ദൈവം ഇന്നും ജീവിക്കുന്നു, ഹല്ലേലുയ്യാ. നമുക്ക് പ്രാര്‍ത്ഥിക്കാം: ദൈവമേ, എന്‍റെ സ്വപ്നങ്ങള്‍ തകരുമ്പോഴും അവിടുന്ന് എനിക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്നുള്ള ചിന്ത എന്നെ പ്രത്യാശാഭരിതനാക്കട്ടെ.
എന്നെയും അങ്ങയുടെ മലയില്‍ എത്തിക്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, കാത്തിരിപ്പിന്‍റെ സുവിശേഷം ഞാന്‍ പഠിക്കാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ- ആമ്മേന്‍.
വിശുദ്ധ ഫൗസ്റ്റീന തന്‍റെ ഒരനുഭവത്തെക്കുറിച്ച് ഡയറിയില്‍ ഇങ്ങനെ കുറിച്ചു വച്ചിരിക്കുന്നു: ഒരു നിമിഷനേരത്തേക്കു ഞാന്‍ ചാപ്പലില്‍ പ്രവേശിച്ചപ്പോള്‍ കര്‍ത്താവ് എന്നോടു പറഞ്ഞു, “എന്‍റെ മകളേ, മരിച്ചുകൊണ്ടിരിക്കുന്ന ഒരു പാപിയെ രക്ഷിക്കാന്‍ എന്നെ സഹായിക്കുക. ഞാന്‍ നിന്നെ പഠിപ്പിച്ച കരു ണയുടെ ജപമാല അവനുവേണ്ടി ചൊല്ലുക.”
ഞാന്‍ ആ ജപമാല ചൊല്ലാന്‍ ആരംഭിച്ചപ്പോള്‍ വളരെയധികം പീഡനങ്ങളുമായി മല്ലടിച്ച് മരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടു. അവന്‍റെ കാവല്‍മാലാഖ അയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കണക്കില്ലാത്തവിധത്തിലുള്ള ആത്മീയദുരിതങ്ങളുടെ നടുവില്‍ അയാള്‍ നിസ്സഹായനായി കാണപ്പെട്ടു. അനേകായിരം പിശാചുക്കള്‍ അവനുവേണ്ടി കാത്തിരിക്കുന്നു. എന്നാല്‍ കരുണക്കൊന്ത ചൊല്ലിക്കൊണ്ടിരുന്നപ്പോള്‍, ഛായാചിത്രത്തില്‍ കാണുന്നതുപോലെ തന്നെ ഞാന്‍ ഈശോയെ കണ്ടു. ഈശോയുടെ ഹൃദയത്തില്‍നിന്നു പുറപ്പെടുന്ന രശ്മികള്‍ രോഗിയായ ആ മനുഷ്യനെ പൊതിയുകയും, ഉടനെ അന്ധകാര ശക്തികള്‍ ഭയപ്പെട്ട് ഓടിപ്പോകുകയും ചെയ്തു. ആ രോഗിയായ മനുഷ്യന്‍ സമാധാനത്തോടെ അന്ത്യശ്വാസം വലിച്ചു. എനിക്കു പരിസരബോധം ഉണ്ടായപ്പോള്‍, മരണാസന്നര്‍ക്കു കരുണയുടെ
ജപമാല എത്ര വളരെ പ്രധാനപ്പെട്ടതാണെന്നു ഞാന്‍ മനസ്സിലാക്കി. അതു ദൈവകോപത്തെ ശമിപ്പിക്കുന്നു.
കഠിനപാപികളും മരണസമയത്ത് അനുതപിക്കുന്നതിനുള്ള കൃപ യേശു തന്‍റെ പീഡാസഹനത്തി
ലൂടെ നേടിയെടുത്തിട്ടുണ്ട്. അതിനാല്‍ മരണാസന്നര്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് ആത്മാക്കള്‍ക്കു
വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ഏറ്റവും സുപ്രധാന പങ്കു വഹിക്കുന്നു. വിശുദ്ധ ഫൗസ്റ്റീന നമ്മെ
ഓര്‍മ്മിപ്പിക്കുന്നത് അതാണ്.
ډ
ഇടവക ദൈവാലയത്തില്‍ ധ്യാനം നടക്കുകയായിരുന്നു. മാമ്മോദീസാത്തൊട്ടിയോടു ചേര്‍ന്നാണ് ഇരിക്കാന്‍ സ്ഥലം കിട്ടിയത്. ഇടയ്ക്ക് മാമ്മോദീസാത്തൊട്ടിയിലേക്ക് ശ്രദ്ധ പാളി. നല്ല വലുപ്പമുള്ള, മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു മാമ്മോദീസാത്തൊട്ടി. എന്നാല്‍, അതില്‍
ചില ഭാഗങ്ങള്‍ പൊങ്ങിയും താണും ഒരു ഫിനിഷിങ് ഇല്ലാത്തതു പോലെ….
ഉള്ളില്‍ വിചാരിച്ചു, ഇത്രയും നല്ലൊരു മാമ്മോദീസത്തൊട്ടി എന്താണ് ഈ രീതിയില്‍ സൂക്ഷി ച്ചിരിക്കുന്നത്? അത് ശരിയായ രീതിയില്‍ പൂര്‍ത്തീകരിക്കാത്തത് എന്തുകൊണ്ടാണ്? ഇങ്ങനെ നിരവധി ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി. ഇടവേളക്ക് പുറത്തു പോയി വന്നപ്പോള്‍ ദൂരെ നിന്ന് മാമ്മോദീസാത്തൊട്ടി ശ്രദ്ധിച്ചു. അപ്പോഴാണ് മനസ്സിലായത്, അതില്‍ അപൂര്‍ണതയോ അഭംഗിയോ ഇല്ലെന്ന്!!
ഈശോയുടെ ജോര്‍ദാനിലെ മാമ്മോദീസയും, ഒരു ലില്ലിപ്പൂവിന്‍റെ ചിത്രവുമായിരുന്നു മാര്‍ബിളിന് പുറമേ ചിത്രീകരിച്ചിരുന്നത്. തൊട്ടടുത്തിരുന്ന് നോക്കിയതിനാല്‍ ചിത്രീകരിച്ചിരുന്ന ഭാഗത്തിലെ ഏതാനും ചിലവശങ്ങള്‍ മാത്രമേ എനിക്ക് കാണാന്‍ സാധിച്ചുള്ളൂ. അതുകൊണ്ടാണ് അത് കുറവുകള്‍ ആണെന്ന് എനിക്ക് തോന്നാന്‍ ഇടയായത്. എന്നാല്‍ കുറച്ച് മാറിനിന്ന് നോക്കിയ സമയത്ത് ചിത്രം മുഴുവനായി കണ്ടപ്പോഴാണ് എത്ര മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും അത്ആ മാമ്മോദീസത്തൊട്ടിയെ എത്രമാത്രം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു എന്നും എനിക്ക്
മനസ്സിലാക്കാന്‍ സാധിച്ചത്.
ഈ മാമ്മോദീസത്തൊട്ടി ഒരു മനുഷ്യന്‍റെ പ്രതീകമാണ്. പലപ്പോഴും മനുഷ്യരെ അടുത്തുനിന്ന് കാണുമ്പോള്‍ അവരില്‍ മുഴച്ചുനില്‍ക്കുന്ന, സ്വഭാവത്തിലെ പ്രത്യേകതകളും താഴ്ന്നു കിടക്കുന്ന
ചില ബലഹീനതകളും നാം ശ്രദ്ധിക്കുകയും അതേപ്പറ്റി കുറ്റം വിധിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ പലപ്പോഴും അവരുടെ വ്യക്തിത്വത്തെ മുഴുവനായി കാണാതെ ചില ഭാഗങ്ങള്‍ മാത്രം കാണുന്നതുകൊണ്ടാണ് നാം ഇങ്ങനെ ചിന്തിക്കുകയോ കുറ്റം വിധിക്കുകയോ ചെയ്യാന്‍ ഇടയാകുന്നത്.
ദൈവം അവരുടെ വ്യക്തിത്വത്തെ മുഴുവനായി രൂപപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ അതിന്‍റെ ഏതാനും ഭാഗങ്ങള്‍ മാത്രം കണ്ട് അവരെ വിധിക്കുന്നത്, ഞാന്‍ മാമ്മോദീസത്തൊട്ടിയെ തൊട്ടടുത്തുനിന്ന്, മുഴുവനായും കാണാതെ അതിനെ മനസ്സിലാക്കിയത് പോലെ സംഭവിക്കും.
അപ്പോള്‍ നമുക്ക് തെറ്റാനുള്ള സാധ്യത വളരെ ഏറെയാണ്. കുറച്ചു കാത്തിരിക്കുകയോ, കുറച്ച് മാറിനിന്ന് കാണുകയോ ചെയ്താല്‍ കൂടുതല്‍ ശരിയായ ഒരു കാഴ്ചയിലേക്ക് നമുക്ക് എത്തിച്ചേരാന്‍
സാധിച്ചേക്കും.
ദൈവം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് ഓരോ മനുഷ്യനും. ചിത്രീകരണം എന്ന് പൂര്‍ത്തിയാകുമെന്ന് നമുക്കൊരിക്കലും അറിഞ്ഞുകൂടാ. അതുകൊണ്ടുതന്നെ പൂര്‍ത്തിയാകാത്ത ഒരു ചിത്രത്തെപ്പറ്റി, ചിത്രീകരണത്തെപ്പറ്റി അഭിപ്രായം പറയുന്നത് ദൈവത്തോടുതന്നെയുള്ള ഒരു വെല്ലുവിളിയായി മാറാം. അതുകൊണ്ട് അല്പംകൂടി മറ്റുള്ളവരുടെ
വ്യക്തിത്വത്തെ മുഴുവനായും കാണുന്ന രീതിയിലുള്ള ഒരു മനോഭാവത്തിനും കാഴ്ചപ്പാടിനും നമുക്ക് രൂപം കൊടുക്കാം. അങ്ങനെ, നമ്മോട് തന്നെയും മറ്റുള്ളവരോടും സമാധാനത്തില്‍ വര്‍ത്തിക്കുന്നവരായി തീരുകയും ചെയ്യാം.
ചിലര്‍ വളരെ പെട്ടെന്ന് പൂര്‍ണതയിലേക്ക് എത്തും. മറ്റു ചിലര്‍ക്കാവട്ടെ ജീവിതകാലം മുഴുവന്‍ അതിനുവേണ്ടി അധ്വാനിക്കേണ്ടി വരാം. അതുകൊണ്ടാണ് ഈശോ പറഞ്ഞത്: “വിധിക്കപ്പെടാ
തിരിക്കാന്‍ നിങ്ങളും വിധിക്കരുത്.’
എനിക്ക് ഒരു സ്വഭാവം ഉണ്ടായിരുന്നു. എന്നോട് മറ്റുള്ളവര്‍ എന്തെങ്കിലും എനിക്ക് ഇഷ്ടപ്പെടാത്ത
രീതിയില്‍ പെരുമാറിയാല്‍ എനിക്ക് ഹൃദയബന്ധമുള്ള എല്ലാവരോടും പറയുമായിരുന്നു. അവര്‍
അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു, അങ്ങനെപെരുമാറി, ഇങ്ങനെ പെരുമാറി എന്നൊക്കെ. ഈ
ശോയ്ക്ക് എന്‍റെ ഈ സ്വഭാവം ഇഷ്ടമല്ലായിരുന്നു. ഇത് അറിയാമെങ്കിലും ഞാന്‍ അത് തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ഏതോ കാര്യത്തിന് ഭര്‍ത്താവ് എന്നെ വ
ഴക്കു പറഞ്ഞു. എനിക്ക് വളരെ സങ്കടവും ദേഷ്യവും വന്നു. അന്ന് ഞായറാഴ്ച ആയതിനാലും വൈകുന്നേരമായതു കൊണ്ടും എനിക്ക് ആരോടും അത് ‘ഷെയര്‍’ ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ട് ഞാന്‍ നേരെ പോയത് ഈശോയുടെയും മാതാവിന്‍റെയും അടുത്തേക്കാണ്.
കരഞ്ഞുകൊണ്ട് എന്‍റെ സങ്കടം പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ മാതാവ് “എന്‍റെ കൊച്ചേ,
നിനക്കൊന്നും സഹിക്കാന്‍ കഴിയില്ലേ?” എന്ന് ചോദിച്ചുകൊണ്ട് എന്‍റെ മുന്നിലെ ചിത്രത്തില്‍നി
ന്ന് ഇറങ്ങി വന്നു. മാതാവിന്‍റെ വരവ് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് ‘നീ ഇത് സഹിക്കണം’ എന്ന്
പറയാനായിരിക്കും എന്നാണ്. പക്ഷേ മാതാവ് എന്‍റെ ഹൃദയത്തില്‍നിന്ന് ആ ദുഃഖം എടുത്തു
കൊണ്ട് പോയി തിരിച്ച് ചിത്രത്തില്‍ കയറി ഇരുന്നതായി എനിക്ക് അനുഭവപ്പെട്ടു.
ആ സെക്കന്‍ഡില്‍ത്തന്നെ എന്താണ് ഭര്‍ത്താവ് പറഞ്ഞതെന്നോ, എന്തിനാണ് കരഞ്ഞതെന്നോ
ഉള്ള കാര്യം ഞാന്‍ മറന്നു പോയി. അതിനാല്‍ മാതാവിനോടുതന്നെ ചോദിച്ചു, “എന്തിനാണ് ഞാന്‍ കരഞ്ഞത്?”
“നിനക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുമെങ്കില്‍ നീ ഓര്‍ത്തെടുത്തോ, പക്ഷേ ഭര്‍ത്താവിനോട് ചോ
ദിക്കരുത്” -ഇതായിരുന്നു മാതാവിന്‍റെ കുസൃതി കലര്‍ന്ന മറുപടി. ഇതു സംഭവിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു; പക്ഷേ ഇതുവരെയും എന്തിനാണ് കരഞ്ഞതെന്ന് എനിക്ക് ഓര്‍ത്തെടുക്കാന്‍
കഴിഞ്ഞിട്ടില്ല.
ഏതു കാര്യവും ഈശോയോട് ആദ്യം പങ്കുവയ്ക്കുമ്പോള്‍ മൂന്ന് ഫലങ്ങളുണ്ട്. ഒന്ന്, നമ്മെ വിഷമിപ്പിച്ച വ്യക്തികളുടെ നന്മകള്‍ കാണാന്‍ നമ്മുടെ കണ്ണു തുറന്നു കിട്ടും. അവര്‍ നമുക്കു ചെയ്തു തന്നിട്ടുള്ള ഉപകാരങ്ങള്‍ ഓര്‍മ്മയില്‍ കൊണ്ടുവന്ന് തരും. അതോടെ നമ്മുടെ ദേഷ്യവും സങ്കടവും എല്ലാം മാറിപ്പോകും. മാത്രമല്ല നമുക്ക് അവരോട് സ്നേഹം തോന്നുകയും അവരെ ന്യായീകരിക്കുകയും ചെയ്യും. രണ്ട്, എവിടെയാണ് നമുക്ക് തെറ്റ് പറ്റിയത് എന്ന് പറഞ്ഞു തരും. മൂന്ന്, പരിഹരിക്കപ്പെടാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പരിഹരിച്ച് തരുകയോ അല്ലെങ്കില്‍ അത് പരി ഹരിക്കാന്‍ തക്ക ആളുകളെ മുന്നിലേക്ക് കൊണ്ടുവന്ന് തരികയോ ചെയ്യും.
പിന്നീട് യേശു വിശദീകരിച്ചു, “നിനക്കറിയാമോ ഒരാളുടെ ഏറ്റവും നല്ല ഗുണം ഏതാണെന്ന്?
മറ്റുള്ളവരെക്കുറിച്ച് എപ്പോഴും നല്ലതു മാത്രം ചിന്തിക്കാന്‍ കഴിയുമെങ്കില്‍ അഥവാ മറ്റു
ള്ളവരുടെ നന്മ മാത്രം കാണാന്‍ എപ്പോഴും കഴിയുമെങ്കില്‍ അതാണ് ഒരാളുടെ ഏറ്റവും നല്ല ഗുണം. സാധാ രണ നീ എന്നോടല്ല, മറ്റുള്ളവരോട് പങ്കുവയ്ക്കുന്നത് നിന്‍റെ മനസ്സിന് മുറിവേറ്റ സംഭവങ്ങളും മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ആണ്. ഞാന്‍ ഇത് ഇഷ്ടപ്പെടുന്നില്ല. കാരണം ഇത് സമരസഭയാണ്. ഈ യുദ്ധത്തില്‍ മുറിവുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. നിനക്ക് ആരുടെയെങ്കിലും വാക്കുകള്‍കൊണ്ട് അല്ലെങ്കില്‍ പ്രവൃത്തികള്‍കൊണ്ട് വിഷമം ഉണ്ടാകുമ്പോള്‍ അത് നീ മറ്റുള്ളവരുമായിങ്കുവച്ചാല്‍ വേദനിപ്പിച്ച വ്യക്തികള്‍, വാക്കുകള്‍,
സാഹചര്യങ്ങള്‍ എന്നിവ ആവര്‍ത്തനംനിമിത്തം മനസ്സില്‍ ആഴത്തില്‍ പതിയുന്നു.
ഏത് ഉറക്കത്തില്‍ ചോദിച്ചാലും നിനക്ക് ആ സംഭവം പറയാന്‍ കഴിയും. അതിനാല്‍ത്തന്നെ അത് ക്ഷമിക്കാനും മറക്കാനും ബുദ്ധിമുട്ടായിത്തീരും. ഇങ്ങനെ മുറിവേറ്റ വ്യക്തികള്‍ മറ്റുള്ളവരെയും
മുറിവേല്‍പ്പിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. വാസ്തവത്തില്‍ 99.5 ശതമാനം പങ്കുവയ്ക്കലുകളും ഒരു തരം കുറ്റം പറച്ചില്‍തന്നെയാണ്. ആയതിനാല്‍ നിനക്ക് ഒരാളുടെ വാക്കുകള്‍ കൊണ്ട് അല്ലെങ്കില്‍ പ്രവൃത്തികള്‍കൊണ്ട് മനസ്സില്‍ വിഷമുറിവുകള്‍ മറക്കുന്ന
കുസൃതികള്‍ ആന്തരിക മുറിവുകള്‍ സൗഖ്യപ്പെടാന്‍ എളുപ്പവഴി പറഞ്ഞു തരുന്ന ലേഖനം
അറിയപ്പെടാത്ത ഒരാത്മാവിന്‍റെ സങ്കീര്‍ത്തനങ്ങള്‍ മം ഉണ്ടെങ്കില്‍ ആദ്യംതന്നെ എന്‍റെ പക്കല്‍ വരിക. ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്. നിന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം എന്‍റെ പക്കല്‍ ഉണ്ട്. എനിക്ക് എന്തെങ്കിലും അസാധ്യം ആയിട്ടുണ്ടോ?” ഇതിനോടനുബന്ധിച്ച് ഒരു സംഭവംകൂടി പറഞ്ഞുകൊള്ളട്ടെ. മകന്‍റെ ട്യൂഷനെ സംബന്ധിച്ച് ഒരു വൈദികനെ കാണാന്‍ ഭര്‍ത്താവിനെയും കൂട്ടി പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ പല കാരണങ്ങള്‍ കൊണ്ട് അതങ്ങ് നീണ്ടുപോയി. ഞാനാകട്ടെ ഭര്‍ത്താവിനെ കുറ്റം പറയാനും തുടങ്ങി. അവസാനം ഞാന്‍ ഈശോയ്ക്കടുത്തെത്തി, എന്നെ ഈ വിഷയത്തില്‍
സഹായിക്കണമെന്ന് പറഞ്ഞു. ‘ഇപ്പോഴെങ്കിലും നിനക്ക് എന്നോട് പറയാന്‍ തോന്നിയല്ലോ’ എന്നു മാത്രമായിരുന്നു ഈശോയുടെ മറുപടി. അത്ഭുതമെന്ന് പറയട്ടെ,പിറ്റേന്ന് ഞാന്‍ കാണാന്‍ ആഗ്രഹിച്ച വൈദികന്‍ വീട്ടില്‍ വന്നു!
ഇതൊക്കെ മനസ്സിലുള്ളതുകൊണ്ട് ഞാന്‍ ചോദിച്ചു, “ഈശോയേ, അങ്ങ് പറഞ്ഞത് പോലെ എപ്പോഴും മറ്റുള്ളവരെക്കുറിച്ച് നല്ലത് ചിന്തിക്കാന്‍, മറ്റുള്ളവരുടെ നന്മകള്‍ കാണുവാന്‍, മറ്റുള്ളവരുടെ നേര്‍ക്ക് നന്ദിയുടെയും സ്നേഹത്തിന്‍റെയും മനോഭാവം ഉണ്ടാകാന്‍, ഞാന്‍ എന്ത് ചെയ്യണം?
യേശു പറഞ്ഞു, നിന്‍റെ ജീവിതത്തില്‍ കണ്ടുമുട്ടിയ എല്ലാവരെയും നീ മനസ്സില്‍ കാണുക. അതായത് ഗ്രാന്‍ഡ് പേരന്‍റ്സ്, മാതാപിതാക്കള്‍, അമ്മാവന്‍മാര്‍,അമ്മായിമാര്‍, സഹോദരങ്ങള്‍, കസിന്‍സ്, അധ്യാപകര്‍, സുഹൃത്തുക്കള്‍, ഭര്‍ത്താവ്, അമ്മായിയപ്പന്‍, അമ്മായിയമ്മ, ഭര്‍തൃസ
ഹോദരങ്ങള്‍, ബന്ധുക്കള്‍, സഹായികള്‍, മക്കള്‍ തുടങ്ങിയവരുടെയൊക്കെ നന്മകള്‍ എന്നോട് പറയുക. അവരെ അനുഗ്രഹിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഈശോ പറഞ്ഞതനുസരിച്ച് അന്ന് രാത്രി ഒരുപാട് സമയമെടുത്തു ഞാന്‍ ഇപ്രകാരം പറഞ്ഞു, പ്രാര്‍ത്ഥിച്ചു.
അങ്ങനെ ചെയ്തപ്പോള്‍ എനിക്ക് വളരെ സന്തോഷവും മറ്റുള്ളവരോട് എന്തെന്നില്ലാത്ത സ്നേഹവും ബഹുമാനവും നന്ദിയും തോന്നി. ദൈവത്തോട് ഞാന്‍ നന്ദി പറഞ്ഞു, ഇത്രയും നല്ല മനുഷ്യരെഎനിക്ക് നല്കിയതിനെ ഓര്‍ത്ത്. എന്‍റെ കുറവുകള്‍ ഈശോ മനസ്സിലാക്കിത്ത
ന്നു. സാധാരണയായി മക്കള്‍ പറയുന്നത് കേള്‍ക്കാത്തപ്പോള്‍ എനിക്ക് ദേഷ്യം വരും, അവരെ വഴക്ക് പറയും. അതും പോരാ ഞ്ഞിട്ട് മറ്റുള്ളവരോടും ദൈവത്തോടും ഇതുപോലെയുള്ള മക്കളെയാണല്ലോ എനിക്ക് കിട്ടിയത് എന്നും പറയും. എന്നാല്‍ അവര്‍ എന്നെ അനുസരിക്കുന്ന സമയത്ത് ഒരു നല്ല വാക്കും അവരോടോ ദൈവത്തോടോ ഞാന്‍ പറയാറില്ല. ഒരിക്കലും മറ്റുള്ളവരുടെ നന്മകള്‍ കാണാന്‍ ഞാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം.
അങ്ങനെ, പിറ്റേന്ന് രാവിലെ പതിവുപോലെ കാപ്പി കുടിച്ചപ്പോള്‍ അത് തയാറാക്കിയ മമ്മിയെക്കുറിച്ച് ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുകയും മമ്മിയെ അനുഗ്രഹിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പണ്ടാണെങ്കില്‍ ഞാന്‍ കാപ്പി കുടിക്കുക മാത്രമേ ചെയ്യുമായിരുന്നുള്ളൂ. അതുപോലെ, ഇപ്പോള്‍ മക്കള്‍ ഞാന്‍ പറയുന്നത് അനുസരിക്കുമ്പോള്‍ അവരോട് താങ്ക്സ് പറയും. ഇത്രയും നല്ല മക്കളെ എനിക്ക് നല്‍കിയതിനെ ഓര്‍ത്ത് ദൈവത്തോടും നന്ദി പറയും. ഓരോ ചെറിയ കാര്യങ്ങളേയും ഓര്‍ത്ത് നന്ദി പറയാന്‍ ഞാന്‍ പഠിച്ചു. കണ്‍മുമ്പില്‍ക്കൂടി കടന്നു പോകുന്ന ഓരോ വ്യക്തികളിലും നന്മകള്‍ കാണാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും ഞാനിപ്പോള്‍ ശ്രമിക്കാറുണ്ട്. മത്തായി 6: 22 പറയുന്നതുപോലെ “കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും.’
നമ്മുടെ ഏതു പ്രവൃത്തിയും ശീലമാക്കപ്പെടുന്നത് നമ്മള്‍ അത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യുമ്പോഴാണ്. അതിനാല്‍ ഈ നല്ല ശീലം ഇടയ്ക്ക് മറന്നു പോയാലും വീണ്ടും മനഃപൂര്‍വം ഞാന്‍ പരിശീലിക്കുന്നു. മറ്റുള്ളവരെ കുറിച്ചുള്ള എന്‍റെ പല ധാരണകളും വെറും തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നു എന്ന് എനിക്ക് ഇതി ലൂടെ മനസ്സിലായി. മറ്റുള്ളവരെ എന്നെക്കാള്‍ ശ്രേഷ്ഠരായി കരുതാന്‍ (ഫിലിപ്പി2:3) യേശു എന്നെ പഠിപ്പിച്ചു.
പ്രാര്‍ത്ഥന
എന്‍റെ ഈശോയേ, എന്‍റെ മുറിവുകള്‍ ഈശോയുടെ മുറിവുകളോട് ചേര്‍ത്തുവയ്ക്കുന്നു. തിരുമുറിവുകളില്‍നിന്നൊഴുകിയ തിരുരക്തത്താല്‍ എനിക്ക് സൗഖ്യം നല്കണമേ, ആമ്മേന്‍
'പരിശുദ്ധാത്മാവിന്‍റെ ഇടപെടലിന്‍റെ അതിശക്തമായ ഒരു സംഭവമാണ് എസെക്കിയേല്‍ പ്രവാചകന്‍ 37-ാം അധ്യായത്തില്‍ വിവരിക്കുന്നത്. “ദൈവമായ കര്‍ത്താവ് ഈ അസ്ഥികളോട് അരുളിചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും. ഞാന്‍
നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുകയും ചര്‍മ്മം പൊതിയുകയും നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങള്‍ ജീവന്‍ പ്രാപിക്കും.
ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും. എന്നോട് കല്‍പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. ഞാന്‍ പ്രവചിച്ചപ്പോള്‍ ഒരു ശബ്ദം ഉണ്ടായി- ഒരു കിരുകിരാ ശബ്ദം. വേര്‍പെട്ടുപോയ അസ്ഥികള്‍ തമ്മില്‍ ചേര്‍ന്നു” (എസെക്കിയേല്‍ 37:5-7)
തകര്‍ന്നടിഞ്ഞ മനുഷ്യശരീരത്തിലെ ചിതറിപ്പോയ അസ്ഥികളെ ഒരുമിച്ചുകൂട്ടി, അവയില്‍ ഞരമ്പും മാംസവും ചര്‍മ്മവും വച്ചുപിടിപ്പിച്ച്, ജീവശ്വാസം ആ ശരീരങ്ങളില്‍ പ്രവേശിപ്പിച്ച്, അവ ഒരു സൈന്യംപോലെ ബലവത്തായ മനുഷ്യരായി രൂപാന്തരപ്പെട്ടതിന്‍റെ ആദ്യ പ്രതികരണമായിരുന്നു ആ ‘കിരുകിരാ’ ശബ്ദം. ചിതറിക്കിടന്ന അസ്ഥികള്‍ യഥാസ്ഥാനത്ത് എത്തിയപ്പോള്‍ പരസ്പരം കൂട്ടിമുട്ടിയപ്പോഴുണ്ടായ പ്രകമ്പനം എന്നു പറയാം. രൂപവും ക്രമവും ഇല്ലാതിരുന്ന അസ്ഥികള്‍ രൂപമുള്ള, ശക്തന്മാരായ സേനാംഗങ്ങളെപ്പോലെ ജീവനും ശക്തിയും സ്വീകരിക്കുംമുമ്പ് അവര്‍ക്ക് കടന്നുപോകേണ്ടിവന്ന അനിവാര്യമായ പ്രക്രിയയായിരുന്നു. ആ കൂട്ടിമുട്ടല്‍, ആ ‘കിരുകിരാ’ ശബ്ദം!
ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നമ്മില്‍ പ്രവര്‍ത്തിക്കണമെങ്കില്‍, നമ്മളും ഇതുപോലൊരു പ്രക്രിയയിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. അതൊരു ഏറ്റുമുട്ടലാണ്. നമ്മളിലുള്ള മനുഷ്യാരൂപി ദൈവാരൂപിയെ നേരിടുമ്പോള്‍ നമ്മുടെ ആത്മാവില്‍നിന്നും ഒരു ‘കിരുകിരാ’ ശബ്ദം ഉയരും. ഈ ലോകത്തിന്‍റെ മക്കളായ നമ്മില്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവ്
കടന്നുവരുമ്പോള്‍ നമ്മള്‍ ദൈവമക്കളായി മാറും. ആ പ്രക്രിയയില്‍, നാം സ്വന്തമായി കരുതിയ
പലതും ഉപേക്ഷിക്കേണ്ടതായിട്ടുണ്ട്. സ്വാര്‍ത്ഥത, അഹങ്കാരം, ദുഃശീലങ്ങള്‍, പാപങ്ങള്‍, തെറ്റായ
ബോധ്യങ്ങള്‍, തെറ്റിദ്ധാരണകള്‍, ആസക്തികള്‍, ദുരാഗ്രഹങ്ങള്‍, അശുദ്ധിയുടെ തലങ്ങള്‍
അങ്ങനെ പലതും. ഇവയെല്ലാം നമ്മില്‍നിന്നും പുറത്തിറങ്ങുമ്പോള്‍, അവയുടെ ദുരാത്മാക്കള്‍
പരിശുദ്ധാത്മാവിനാല്‍ നിറയാന്‍ പോകുന്ന നമ്മുടെ ആത്മാവിനോട് മല്ലടിച്ചുകൊണ്ടാണ് ഇറങ്ങി
പ്പോകുന്നത്. അപ്പോള്‍ നമ്മിലുണ്ടാകുന്ന ആ പ്രകമ്പനത്തെ, ആ ഏറ്റുമുട്ടലിനെ കിരുകിരാ
ശബ്ദത്തോടു നമുക്ക് സാമ്യപ്പെടുത്താം. അങ്ങനെയൊരു കിരുകിരാ ശബ്ദം നമ്മില്‍ ഉണ്ടായാല്‍
മാത്രമേ പരിശുദ്ധാത്മാവിന് നമ്മില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ, നമ്മെ ദൈവമക്കളായി രൂപാന്തരപ്പെടുത്താന്‍ കഴിയൂ.
നമ്മുടെ അനുദിന ജീവിതത്തില്‍ ഓരോ ദിവസവും ദൈവത്തിന് ഇഷ്ടമില്ലാത്തതെല്ലാം നമ്മില്‍നിന്നും ഉപേക്ഷിക്കുന്നതിന്‍റെ വേദനയും നഷ്ടവും നമ്മില്‍ സംഭവിക്കണം. ലോകാരൂപിയോടുള്ള ഏറ്റുമുട്ടലിന്‍റെ കിരുകിരാ ശബ്ദം നിരന്തരം നാം കേള്‍ക്കണം. ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നമ്മില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ അടയാളമാണ് ആ വേദനയും നഷ്ടവും. അതൊരു മധുരനൊമ്പരമാകട്ടെ – നമ്മുടെ നാഥനെ സ്വന്തമാക്കാനും അവന്‍റെ സ്വന്തമാകാനും.
'“സംസാരത്തില്‍ തെറ്റ് വരുത്താത്ത ഏവനും പൂര്‍ണ്ണനാണ്. തന്‍റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ അവന് കഴിയും.” (യാക്കോബ് 3:2)
ഒരു കാറപകടത്തിൽപ്പെട്ടു പ ത്ത് ദിവസത്തോളം ആശുപത്രിയില്‍ കിടന്ന സമയം. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം റൗണ്ട്സിനു വന്ന പ്രധാന ഡോക്ടര്‍ എന്‍റെ കണ്ണിന്‍റെ അടിഭാഗം താഴേക്ക് വലിച്ച് പരിശോധി ച്ചു. നാവ് നീട്ടാൻ പറഞ്ഞു. എന്നിട്ട് സംതൃപ്തിയോടെ തല കുലുക്കി എനിക്ക് ഡിസ്ചാര്‍ജ് നല്കി. അധികം പ്രാര്‍ത്ഥിക്കാനോ വായിക്കാനോ കഴിയാതിരുന്ന ആ നാളുകളില്‍ ഒരു കാര്യം തിരിച്ചറിഞ്ഞു. കണ്ണിലും നാവിലും ശുദ്ധിയുണ്ടെങ്കിലേ ആത്മീയാരോഗ്യം ലഭിക്കൂ.
നാവിന്‍റെ വിശുദ്ധീകരണത്തിനായി ആത്മാര്‍ത്ഥമായി ശ്രമിക്കുകയും തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ ഹൃദയത്തിലെ ദുരാശകളും തിന്മകളും പതുക്കെപ്പതുക്കെ കെട്ടടങ്ങുമെന്ന് ആത്മീയപിതാക്കന്മാർ പഠിപ്പിക്കുന്നു. മിസ്റ്റിക്കല്‍ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു മകളോട് ഈശോ ഇങ്ങനെ പറഞ്ഞുവത്രേയ , “വചനവും വചനംപോലെയുള്ള വാക്കുകളും മാത്രമേ ശുശ്രൂഷകരുടെ അധരങ്ങളില്‍നിന്ന് വീഴാവൂ.”
നാവിന്‍റെ അഭിഷേകം വചനപ്രഘോഷകര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ആവശ്യമാണ്. മാതാപിതാക്കള്‍ മക്കള്‍ക്ക് നന്മയുടെ വഴികള്‍ പറഞ്ഞുകൊടുക്കുമ്പോൾ , മതാധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കുമ്പോൾ കൗണ്‍സലിംഗ് നടത്തി പ്രാർത്ഥിക്കുമ്പോൾ ….എല്ലാ അവസരങ്ങളിലും നാവില്‍ അഭിഷേകമുണ്ടാകണം. ബലിപീഠ ത്തിലെ തീക്കട്ട കൊണ്ട് അധരങ്ങള്‍ വിശുദ്ധീകരിച്ചശേഷമാണ് കര്‍ത്താവ് ഏശയ്യായെ ദൗത്യം നല്കി അയക്കുന്നത്. എസെക്കിയേലിന് അവിടുന്ന് ചുരുള്‍ ഭക്ഷിക്കാൻ നല്കുന്നു.
നാവിനെ നിയന്ത്രിക്കുന്നതനുസരി ച്ച് ആത്മീയജീവിതത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടാകും. നുണ, ഏഷണി, വ്യര്‍ത്ഥഭാഷണം, കുറ്റംപറച്ചില്‍, മുഖസ്തുതി എന്നിവയില്‍നിന്ന് ബോധപൂര്‍വം അകന്നുനില്ക്കണം. ദൈവവചനവും യേശുനാമവും ആത്മീയഗീതങ്ങളുമെല്ലാം ഉരുവിട്ടുകൊണ്ടിരിക്കാൻ നാവിനെ ശീലിപ്പിക്കണം.
നാവില്‍ അഭിഷേകം നിറയാനുള്ള ഒരു കുറുക്കുവഴിയുണ്ട്, വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുമ്പോൾ മാലാഖവൃന്ദത്തോട് ചേര്‍ന്ന് ഓശാനഗീതം ഈ നിയോഗത്തോടെ ഹൃദയംകൊണ്ട് ആലപിക്കുക. ദൈവജനം ഈ ഓശാനഗീതം ആലപിക്കുമ്പോൾ ഏശയ്യാ 6:1-7ല്‍ പറയുന്ന ദര്‍ശനമനുസരി ച്ച് തന്‍റെയും ആരാധനാസമൂഹത്തിന്‍റെയും അശുദ്ധമായ അധരങ്ങളെ പവിത്രീകരിക്കണമേയെന്ന് പുരോഹിതൻ പ്രാര്‍ത്ഥിക്കുന്നുമുണ്ട്. അതോടനുബന്ധിച്ച്, പരിശുദ്ധ കുര്‍ബാന നാവില്‍ സ്വീകരിക്കുമ്പോൾ ഇങ്ങനെ ചിന്തിക്കുക, ‘അടുത്ത കുര്‍ബാന സ്വീകരണംവരെ നാവ് എന്‍റെകൂടെ സഞ്ചരിക്കുന്ന ചാപ്പലാണ്. ചാപ്പല്‍ മലിനമാകാതിരിക്കാൻ ശ്രമം പുലര്‍ത്തണം.’ സങ്കീര്‍ത്തകനോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കാം: “നാവുകൊണ്ട് പാപം ചെയ്യാതിരിക്കാൻ ഞാൻ എന്‍റെ വഴികള്‍ ശ്രമിക്കും; എന്‍റെ മുൻപിൽ ദുഷ്ടര്‍ ഉള്ളിടത്തോളം കാലം നാവിന് ഞാൻ കടിഞ്ഞാണിടും” (സങ്കീര്‍ ത്തനങ്ങള്‍ 39:1).
'
ക്രിസ്തീയ ജീവിതത്തിലെ ക്ലേശകരമായ രഹസ്യമാണ് സഹനം. ദൈവം നല്ലവനെങ്കില്‍ മനുഷ്യനെ സഹിക്കാൻ വിട്ടുകൊടുക്കുന്നതെന്തേ ? ദൈവം ശക്തനെങ്കില്‍ തിന്മയെ ഉന്മൂലനം ചെയ്യാത്തതെന്തേ? സഹിക്കുന്നവന് പിന്നെയും സഹനം. എന്താണിതിന്‍റെ അര്‍ത്ഥം? മൂന്ന് തലങ്ങളില്‍ ഇതിനെ മനസിലാക്കാൻ കഴിഞ്ഞേക്കും. ഒന്ന്: ഒരാളുടെ ജീവിതകാണ്ഡത്തില്‍ നൽകപ്പെടുന്ന സഹനങ്ങള്‍ അയാളെദൈവത്തെ തേടാനും കണ്ടെത്താനും സഹായിച്ചേക്കും .. ഇഗ്നേഷ്യസ് ലയോളയുടെ ചരിത്രമോര്‍ക്കുക. യുദ്ധത്തിനിടയിൽ മുറിവേറ്റ് ആശുപത്രിയില്‍ നീണ്ടകാലം കിടക്കേണ്ടിവന്നപ്പോഴാണ് ബോധപൂര്‍വം വചനം വായിക്കാൻ തുടങ്ങിയത്. വിശുദ്ധാത്മാക്കളുടെ ചരിത്രകഥകള്‍ ആവേശത്തോടെ വായിച്ചു. അത് അദ്ദേഹത്തെ മാറ്റി. ഇഗ്നേഷ്യസ് ലയോളയെന്ന വലിയ വിശുദ്ധനെ സഭയ്ക്ക് ലഭിച്ചു. യുദ്ധത്തിനിടയിൽ ഏറ്റ ആഘാതം അയാളെ തളര്‍ത്തിയെങ്കിലും, ദൈവവഴികള്‍ തേടാൻ അതാവശ്യമായിരുന്നുവെന്ന് ഇന്ന് നാമറിയുന്നു. സങ്കീര്‍ത്തകന്‍റെ വാക്കുകള്‍ എത്രയോ സത്യം: “ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്മൂലം ഞാൻ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ” (119:71). തന്‍റെ രോഗാവസ്ഥയെക്കുറി ച്ച് ഹെസക്കിയ രാജാവ് പറയും, “എന്‍റെ കഠിനവേദന എന്‍റെ നന്മയ്ക്കുവേണ്ടിയായിരുന്നു” (ഏശയ്യാ 38:17).
ഒരാത്മാവിനെ നശിപ്പിക്കാനല്ല,രക്ഷിക്കാനാണ് സഹനം. ഇല്ലായ്മ ചെയ്യാനല്ല, അതിന്‍റെ മൂല്യം വെളിവാക്കാനാണിത്. പാലസ്തീനായില്‍ പ്രസിദ്ധമായ ഇടയന്‍റെയും ആടിന്‍റെയും ചിത്രമുണ്ട്. എത്ര പറഞ്ഞിട്ടും തിരുത്തലുകള്‍ സ്വീകരിക്കാത്ത ഒരാട്. വേറെ വഴിയൊന്നുമില്ലാതെ വരുമ്പോൾ ആടിന്‍റെ കൈയോ കാലോ ഒന്നൊടിക്കും. പിന്നെ ഇടയൻ അതിനെ തോളില്‍ വയ്ക്കും, പ്രത്യേക സംരക്ഷണവും കരുതലുമൊക്കെ നല്കും.സൗഖ്യപ്പെടുവോളം ഇടയന്‍റെ ചൂടേറ്റ് ആട് വളരും. പിന്നീടൊരിക്കലും ഇടയനെ ഉപേക്ഷിക്കില്ല. ആല വിട്ട് അലയുകയുമില്ല. സഹനം നമ്മെ ഇടയനോടടുപ്പിക്കും.
രണ്ട്, സഹനം നമ്മുടെ സന്തോഷങ്ങളെ വിശുദ്ധീകരിക്കും. ഈ ലോക ത്തിലായിരിക്കുന്നിടത്തോളം നാം നിരന്തരം വിശുദ്ധീകരിക്കപ്പെടണം. മായാസുഖങ്ങളില്‍ അമരാതിരിക്കാനും വിലകെട്ടവയുടെ പുറകെ അലയാതിരിക്കാനും പരീക്ഷകള്‍ കൂടിയേ തീരൂ. ജീവിത യാത്രയില്‍ ഒന്നിനെയും വകവയ്ക്കാതെ, ഒരാള്‍ക്കും പിടി കൊടുക്കാതെ ഓടുന്നതിനിടയില്‍ ഈ ആയുസിന്‍റെ അര്‍ത്ഥവും വിശുദ്ധിയും നശിപ്പിച്ചേക്കാം. അതു നിങ്ങളെ തകര്‍ ത്തുകളയും. അതിനാല്‍, ദൈവം സഹനങ്ങള്‍ അനുവദിച്ചു വിശുദ്ധീകരിക്കും. “അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണത്തേക്കാൾ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം” (1 പത്രോസ് 1:7). തീയിലെറിയാതെ സ്വര്‍ണം മാറ്റുള്ളതാകില്ല. ശുദ്ധി ചെയ്യാതെ മനുഷ്യൻ അമൂല്യനുമാകില്ല. കടലിന് മണലുകൊണ്ട് അതിര്‍ത്തി നിശ്ചയിച്ചുവച്ചിരിക്കുന്ന ദൈവം നിങ്ങളുടെ സഹനത്തിനും അതിരുവച്ചിട്ടുണ്ട്. സഹനം വിശുദ്ധീകരണത്തിനാണെന്നറിഞ്ഞാൽ പിന്നെ സഹനം നിങ്ങളെ നിരാശരാക്കില്ല.
ഒരു പ്രഭാത പ്രാര്‍ത്ഥനയില്‍വിശുദ്ധ അമ്മത്രേസിയാ കര്‍ത്താവിനോട് ചോദി ച്ചു: ‘കൂട്ടുചേരുന്ന എല്ലാവര്‍ക്കും നീ കൊടുക്കുന്നത് കുരിശാണ്. സ്നേഹിക്കുന്തോറും കൂടുതല്‍ കുരിശുകള്‍. നിന്‍റെ കൂട്ടത്തില്‍ ആര് ചേരാനാണ്?’ തലേദിവസത്തെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ പ്രാര്‍ത്ഥനയാക്കിയപ്പോൾ ഇങ്ങനെ പ്രാര്‍ത്ഥിക്കാനാണ് അവള്‍ക്ക് തോന്നിയത്. എന്നാല്‍ അന്ന് സന്ധ്യാപ്രാര്‍ത്ഥന കഴിഞ്ഞു ശാന്തമായി ആരാധിക്കുമ്പോൾ ഒരു കാര്യം അവള്‍ ഓര്‍ത്തു. കുരിശാണ് വെച്ച് കൊടുക്കുന്നതെങ്കിലും മാനവരാശി ഇത്രമാത്രം ചേര്‍ത്തുവയ്ക്കുന്ന ഒരാളില്ലല്ലോ! ക്രിസ്തുവിനെ സ്നേഹിച്ചു കുരിശുയാത്ര നടത്താനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. എല്ലാ വിശുദ്ധ സ്നേഹത്തിലും സഹനമുണ്ട്. നിങ്ങള്‍ സ്നേഹിക്കുന്ന ഒരാള്‍ക്കായി ഒരു സഹനവഴിയിലും യാത്ര ചെയ്തിട്ടില്ലെങ്കില്‍, നിങ്ങളുടെ സ്നേഹത്തിന്‍റെ ആഴം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ദൈവപുത്രനുമായുള്ള സ്നേഹം അഗാധമാകുമ്പോൾ കുരിശിന്‍റെ വഴിയില്‍ നിങ്ങള്‍ അവന്‍റെ അടുത്തെത്തി എന്നാണര്‍ത്ഥം. വിശുദ്ധ മദര്‍ തെരേസ പറയും: ‘സഹനം എന്നത് ക്രിസ്തുവിന് ചുംബിക്കാനുള്ള അകലത്തില്‍ നിങ്ങളെത്തി എന്നതിന്‍റെ അടയാളമാണ്.’
സഹനം രക്ഷാകരമാകുന്നത് രക്ഷകന്‍റെ കുരിശിന്‍റെ ലക്ഷ്യവും നിങ്ങളുടെ സഹന ത്തിന്‍റെ ലക്ഷ്യവും ഒന്നാകുമ്പോഴാണ് . ലളിതമായി പറഞ്ഞാൽ, വേദനകളെപ്പറ്റി പരിദേവനങ്ങള്‍ നടത്താതെ അത് ആത്മാക്കളുടെ രക്ഷയ്ക്കായി കാഴ്ചവെക്കുമ്പോൾ സഹനം രക്ഷാകരമാകുന്നു. വിശുദ്ധ പൗലോസ് യേശു അന്ന് സഹിച്ചപ്പോൾ ബറാബാസ് ഉൾപ്പെടെ അനേകര്‍ മോചിതരായെങ്കില്‍, ഇന്ന് സഭയാകുന്ന ശരീരത്തിലെ അംഗങ്ങളായ നാം സഹിക്കുമ്പോൾ ഒരുപാട് ആത്മാക്കൾ മോചിതരാകുന്നു. സഹിക്കുന്നവരൊക്കെ ഒരര്‍ത്ഥത്തില്‍ ക്രിസ്തുവാകുന്നു. ഇനിയും രക്ഷാകരചരിത്രത്തിന്‍റെ ക്ളീമിസ് ആയിട്ടില്ലെന്നറിയുക. അതവിടുത്തെ രണ്ടാം വരവിലാണ്. അന്നാണ് നിങ്ങളുടെ സഹന ത്തിന്‍റെ മൂല്യം നിങ്ങള്‍ക്ക് പൂര്‍ണമായും മനസിലാകുന്നത്. സഹന ത്തിന്‍റെ മൂല്യം ഗൗരവമായെടുത്താല്‍ അതില്‍ ആഹ്ളാദിക്കാൻ നിങ്ങള്‍ക്കാകും. നമ്മുടെ സഹനം എത്രയോ പേര്‍ക്ക് അനുഗ്രഹത്തിന് കാരണമായി എന്നറിയാൻ പലപ്പോഴും നിത്യതയോളം കാത്തുനിൽക്കേണ്ടിവരില്ല. പൂര്‍ണമായും മനസിലാക്കാൻ അത്രത്തോളം കാത്തുനില്ക്കുകയും വേണം. ഒരാത്മാവിനെയുംരക്ഷിക്കാൻ ഞാൻ പ്രാപ്തനല്ല. പക്ഷേ ഒരാത്മാവിന്‍റെ രക്ഷയില്‍ എന്‍റെ സഹനത്തെ കാഴ്ചയായി നല്കാനാകും. അവിടെ സഹനം രക്ഷാകരമാകും.
കണ്ടിട്ടില്ലേ, സഹിക്കുന്നവര്‍ക്ക് വീണ്ടും സഹനം. കാരണം വ്യക്തമാണ്. കുരിശ് നൽകുമ്പോൾ കുതറി മാറുന്നവനില്‍നിന്ന് ക്രൂശിതനും പിൻവാങ്ങും. സ്വീകരിക്കുന്നവന് അവനത് കുറെക്കൂടി നല്കും. അങ്ങനെ അവൻ മിശിഹായിലേക്ക് ഉയരും. ഓരോ സഹനത്തിലും ഒരഭിഷേകം അവൻ ഒളിപ്പിച്ചുവ ച്ചിട്ടുണ്ട്. തട്ടിമാറ്റുന്നവനില്‍നിന്ന് അത് പിൻവാങ്ങും. വിശുദ്ധ ബലിയില്‍ പങ്കുചേരുന്ന ദിനങ്ങളിലൊക്കെ, അള്‍ത്താരയില്‍ ഉയര്‍ത്തുന്ന കാസയില്‍ നിങ്ങളുടെ ആ ദിനത്തിലെ സഹനംകൂടി ചാലിച്ചുചേര്‍ക്കുമോ?
'യേശുനാഥന്‍ അഞ്ചപ്പവും രണ്ട് മീനുംകൊണ്ട് അയ്യായിരം പേരെ തൃപ്തിപ്പെടുത്തിയ ഇസ്രായേലിലുള്ള വിജനപ്രദേശം ഇന്ന് ‘ഠമയഴവമ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ദിവ്യനാഥന്‍ അത്ഭുതം പ്രവര്‍ത്തിച്ച സ്ഥലം ഇന്ന് മനോഹരമായ ചിത്രരചനകള്‍ നിറഞ്ഞ ഒരു ദൈവാലയത്തിനുള്ളിലായി സ്ഥിതിചെയ്യുന്നു. ഭക്ത്യാദരവോടെ ഈ ദൈവാലയം സന്ദര്‍ശിച്ച് പുറത്തിറങ്ങുന്ന വിശുദ്ധ നാട് തീര്‍ത്ഥാടകരെ കാത്തിരിക്കുന്നത് വിചിന്തനീയമായ ഒരു അപൂര്‍വകാഴ്ചയാണ്. കരിങ്കല്ലില്‍ കൊത്തിയെടുത്ത ഭീമാകാരമായ ഒരു ‘തിരികല്ല്!’ അത് ദൈവാലയത്തിന്‍റെ മുമ്പില്‍ സ്ഥാപിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്നവര്‍ ചെയ്യുന്ന തെറ്റിന്‍റെ കാഠിന്യത്തെ വിളിച്ചോതുന്നതാണ് ഈ തിരികല്ല്. യേശുനാഥന്‍ അരുളിചെയ്യുന്നു: “എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ദുഷ്പ്രേരണ നല്കുന്നവന്‍ ആരായാലും അവന് കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ല് കെട്ടി കടലിന്‍റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും” (മത്തായി 18:6).
ഈശോ വിഭാവനം ചെയ്ത ഈ ‘ചെറിയവര്‍’ ആരാണ്? എന്താണ് അവന്‍റെ മഹത്വം? ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളുമായ ഈ ചെറിയവരില്‍ ഓരോരുത്തരെയും ദൈവം സ്വന്തം രക്തം വിലയായി കൊടുത്ത് വീണ്ടെടുത്തതാണ്. ഇടര്‍ച്ച അഥവാ ദുഷ്പ്രേരണകള്‍ പാപത്തിലേക്ക് നയിക്കുന്നതാകയാല്‍ അവ പാപംതന്നെയാണ്. വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ് അറിയിക്കുന്നു: “ഇടര്‍ച്ചകള്‍ നിമിത്തം ലോകത്തിന് ദുരിതം! അത് വിശുദ്ധരെ പ്രലോഭിപ്പിക്കുന്നു. ശ്രദ്ധാപൂര്‍വം ചരിക്കുന്നവരെ തളര്‍ത്തുന്നു. അശ്രദ്ധരായി കഴിയുന്നവരെ നിലത്തു വീഴ്ത്തുന്നു. എല്ലാ മനുഷ്യരെയും ആശയക്കുഴപ്പത്തിലാക്കുന്നു.”
പ്രലോഭനങ്ങള്‍ പലവിധം
സത്യമാര്‍ഗത്തില്‍നിന്ന് സുമനസുകളെ പിന്തിരിപ്പിക്കുവാന്‍ പലരും പല മാര്‍ഗങ്ങളും സ്വീകരിക്കും. ലോകത്തിന് പ്രദാനം ചെയ്യുവാന്‍ കഴിയുന്ന സകല സൗഭാഗ്യങ്ങളുടെയും നടുവില്‍ ജീവിച്ചിരുന്ന പ്രഭുകുമാരിയായിരുന്നു അസീസിയിലെ വിശുദ്ധ ക്ലാര. സന്യാസാന്തസില്‍ പ്രവേശിച്ച് സുവിശേഷാത്മകമായി ജീവിച്ച് ദൈവത്തെ സേവിക്കുവാന്‍ അവള്‍ അതിയായി ആഗ്രഹിച്ചു. സ്വന്തം കുടുംബത്തില്‍നിന്നും സമ്മതം ലഭിക്കുകയില്ലെന്നറിയാമായിരുന്ന ക്ലാര, ബന്ധുവും മിത്രവുമായ പച്ചിഫിക്കാ എന്ന് വിളിക്കുന്ന സഹോദരിയോടൊപ്പം രഹസ്യമായി അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെ സമീപിച്ചു. അദ്ദേഹം അവരെ കാര്‍ച്ചറിക്ക് സമീപമുള്ള ബനഡിക്റ്റന്‍ മഠത്തില്‍ താമസിപ്പിക്കുകയാണ് ചെയ്തത്. ‘പാവപ്പെട്ട ക്ലാരസഭ’ എന്ന് സാധാരണയായി അറിയപ്പെടുന്ന സുപ്രസിദ്ധമായ ഫ്രാന്‍സിസ്കന്‍ രണ്ടാം സഭയുടെ ആര്‍ഭാടരഹിതമായ സമാരംഭം ഇതായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സഹോദരി വിശുദ്ധ ആഗ്നസും ക്ലാരയുടെ പാതതന്നെ പിന്തുടര്‍ന്ന് അതേ മഠത്തില്‍ പ്രവേശിച്ചു. വിവരമറിഞ്ഞ് കോപാക്രാന്തരായ കുടുംബാംഗങ്ങള്‍ മഠം ആക്രമിച്ചിട്ടായാലും അവരെ തിരികെ കൊണ്ടുവരണമെന്ന് തീരുമാനിച്ച് ആയുധപാണികളായ അനേകം ഭടന്മാരോടുകൂടി മഠത്തിലെത്തി. പിതൃസഹോദരനായ മൊനാള്‍ദോ, ആഗ്നസിന്‍റെ തലമുടിക്ക് പിടിച്ചുവലിച്ച് പുറത്തുകൊണ്ടുവന്ന് പ്രഹരിച്ചു. സഹോദരിമാര്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയുരുകി. അവരുടെ പ്രാര്‍ത്ഥന കേട്ട് ദൈവം അവിടെ ഇടപെട്ടു. ഉരുക്കുതൂണിന്മേല്‍ അടിച്ചാലെന്നപോലെ, ആഗ്നസിനെ അടിച്ച മൊനാള്‍ദോയുടെ കൈയ്ക്ക് കഠിനമായ വേദനയുണ്ടാവുകയും അയാള്‍ നിലവിളിക്കുകയും ചെയ്തു. ദൈവശക്തിയുടെ മുന്‍പില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ മാടമ്പിമാര്‍ ഒടുവില്‍ ഭഗ്നാശരായി സ്ഥലംവിട്ടു. എന്തു നേട്ടങ്ങളുടെ പേരിലായാലും മക്കളെ ഏതെങ്കിലും വിധത്തില്‍ ദൈവവിളിയില്‍നിന്ന് പിന്തിരിപ്പിക്കുവാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ ഗൗരവമേറിയ തെറ്റ് ചെയ്യുന്ന പ്രലോഭകരാണ്.
തെറ്റായ പ്രബോധനങ്ങളും അറിവുകളും നല്‍കിയും പ്രചരിപ്പിച്ചും ഉത്തമ കത്തോലിക്കാ ജീവിതം നയിക്കുന്നവരെ വിശ്വാസത്തില്‍നിന്ന് വ്യതിചലിപ്പിക്കുന്ന ‘മനഃസാക്ഷി കത്തിക്കരിഞ്ഞുപോയ നുണയന്മാരായ കപടോപദേഷ്ടാക്കളെ’ പൗലോസ് ശ്ലീഹ നിശിതമായി കുറ്റപ്പെടുത്തുന്നുണ്ട് (1 തിമോത്തിയോസ് 4:2). വാക്കുകളെക്കാള്‍ ശക്തിയുണ്ട് ജീവിതമാതൃകയ്ക്ക്. സഭാധികാരികളുടെ ജീവിതം വിശ്വാസികളെയും മാതാപിതാക്കളുടെ ജീവിതം മക്കളെയും ഗുരുജനങ്ങളുടെ പ്രവൃത്തികള്‍ ശിഷ്യഗണത്തെയും ഏറെ സ്പര്‍ശിക്കുകയും സ്വാധീനിക്കുകയും ചെയ്യും. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന മാതാപിതാക്കള്‍ മക്കളെ വിശ്വാസരാഹിത്യത്തിലേക്കും ധാര്‍മികാധഃപതനത്തിലേക്കും നയിക്കുന്ന പ്രലോഭകരാണ്. തങ്ങളുടെ സഭ്യമല്ലാത്ത സംസാരം, പെരുമാറ്റം, വസ്ത്രധാരണം ഇവവഴി മറ്റുള്ളവര്‍ക്ക് പാപപ്രേരണകള്‍ കൊടുക്കുന്നവരെ പൗലോസ് ശ്ലീഹ ഉപദേശിക്കുന്നു: “സ്ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമാംവിധം വസ്ത്രധാരണം ചെയ്ത് നടക്കണമെന്ന് ഞാന്‍ ഉപദേശിക്കുന്നു” (1 തിമോത്തിയോസ് 2:9).
പ്രലോഭനത്തെ അതിജീവിക്കാന്‍
ഓരോരുത്തര്‍ക്കും എന്തെങ്കിലുമൊക്കെ ദൗര്‍ബല്യങ്ങളുണ്ടാകും. നമ്മുടെ ദൗര്‍ബല്യത്തെക്കുറിച്ചുള്ള ആഴമായ അവബോധത്തോടെ പാപസാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ ബോധപൂര്‍വം നിലയുറപ്പിച്ചില്ലെങ്കില്‍ സാത്താന്‍ ആ തലം ഉപയോഗപ്പെടുത്തി നമ്മെ കെണിയില്‍ വീഴ്ത്താനിടയുണ്ട്. അതുകൊണ്ടാണ് പത്രോസ് ശ്ലീഹ പറയുന്നത്: “സാത്താന്‍റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്ക്കാന്‍ ദൈവത്തിന്‍റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍” (എഫേസോസ് 6:11).
മനോധൈര്യത്തോടുകൂടി പരീക്ഷകളെ തരണം ചെയ്ത് വിജയം വരിക്കുന്നവര്‍ക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന കനത്ത പ്രതിഫലം എന്താണെന്ന് യാക്കോബ് ശ്ലീഹ വെളിപ്പെടുത്തുന്നു: “പരീക്ഷകളെ അതിജീവിച്ചു കഴിയുമ്പോള്‍ തന്നെ സ്നേഹിക്കുന്നവര്‍ക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്‍റെ കിരീടം അവന് ലഭിക്കും” (യാക്കോബ് 1:12). സങ്കീര്‍ത്തകനെപ്പോലെ നമുക്ക് പ്രാര്‍ത്ഥിക്കാം: ദൈവമേ, എന്നെ പരിശോധിച്ച് എന്‍റെ ഹൃദയത്തെ അറിയണമേ! വിനാശത്തിന്‍റെ മാര്‍ഗത്തിലാണോ ഞാന്‍ ചരിക്കുന്നതെന്ന് നോക്കണമേ! ശാശ്വത മാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ! ആമ്മേന്‍.
'
കൃപ ചോരുന്ന വഴികള്‍
‘അയല്‍ക്കാരനോടു പക വച്ചുപുലര്‍ത്തുന്നവന് കര്‍ത്താവില്‍ നിന്നു കരുണ പ്രതീക്ഷിക്കാമോ? തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതെങ്ങനെ? മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്‍റെ പാപങ്ങള്‍ക്ക് ആര് പരിഹാരം ചെയ്യും? ജീവിതാന്തം ഓര്‍ത്ത് ശത്രുത അവസാനിപ്പിക്കുക; നാശത്തെയും മരണത്തെയും ഓര്‍ത്ത് കല്‍പനകള്‍ പാലിക്കുക. കല്‍പനകളനുസരിച്ച് അയല്‍ക്കാരനോടു കോപിക്കാതിരിക്കുക; അത്യുന്നതന്‍റെ ഉടമ്പടി അനുസ്മരിച്ച് മറ്റുള്ളവരുടെ കുറ്റങ്ങള്‍ അവഗണിക്കുക” (പ്രഭാഷകന്‍ 28:3-7). പകയുടെ വേരുകള്‍ കൃപ ചോര്‍ത്തുന്ന ദുഷ്ടന്‍റെ വഴികളാണെന്ന് അനേകരുടെ ജീവിതാനുഭവങ്ങള്‍ താഴെ കുറിക്കാം.
സ്വപ്നയുടെ തകര്‍ന്ന സ്വപ്നം
സ്വപ്നയുടെ വലിയ സ്വപ്നമായിരുന്നു മാലാഖപോലുള്ള ഒരു നഴ്സ് ആകുക എന്നത്. 95 ശതമാനം മാര്‍ക്കോടുകൂടിയാണ് അവള്‍ പ്രീഡിഗ്രി പാസായത്. അക്കാലത്ത് മെറിറ്റില്‍ത്തന്നെ മെഡിസിന് പ്രവേശനം കിട്ടുവാനുള്ള മാര്‍ക്ക് അവള്‍ക്കുണ്ടായിട്ടും അവള്‍ നഴ്സാകാനുള്ള തന്‍റെ ആഗ്രഹത്തിന്‍റെ തീവ്രതകൊണ്ട് ബി.എസ്.സി നഴ്സിങ്ങ് തിരഞ്ഞെടുത്തു. സ്വപ്ന കാഴ്ചയ്ക്ക് അതീവ സുന്ദരിയും സുന്ദരമായ പെരുമാറ്റവും സല്‍സ്വഭാവവും ഉള്ളവളും ആയിരുന്നു. അധികാരികളുടെയും ടീച്ചേഴ്സിന്‍റെയും കണ്ണിലുണ്ണി ആയിട്ടാണ് ആദ്യത്തെ മൂന്നു വര്‍ഷങ്ങള്‍ നഴ്സിങ്ങ് കോളേജിലും ആശുപത്രിയിലും അവള്‍ വളര്‍ന്നുവന്നത്.
നാലാമത്തെ വര്‍ഷമായപ്പോഴേക്കും സ്ഥിതിഗതികള്‍ ആകെ മാറി. നാലാം വര്‍ഷം ആരംഭത്തില്‍ത്തന്നെ പുതിയൊരു പ്രിന്‍സിപ്പല്‍ ചാര്‍ജെടുത്തു. ആ പ്രിന്‍സിപ്പലിന് സ്വപ്നയെ തീരെ ഇഷ്ടമായില്ല. കവികള്‍ വര്‍ണിക്കുന്ന രീതിയിലുള്ള മുഖസൗന്ദര്യവും ആരെയും ആകര്‍ഷിക്കുന്ന നല്ല പെരുമാറ്റവും രോഗികളോടുള്ള കാരുണ്യവും പഠനത്തിലുള്ള അതീവ സാമര്‍ത്ഥ്യവുമെല്ലാം ഒത്തിണങ്ങിയ സ്വപ്നയെ കാണുന്നതുതന്നെ അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. കാരണം അവര്‍ക്ക് അവളോട് കടുത്ത അസൂയയായിരുന്നു. അവളെ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടും ആയിരുന്നു. സ്വപ്നയുടെ സഹപാഠികളില്‍ ചിലര്‍ക്കും അവളോട് കടുത്ത അസൂയയുണ്ടായിരുന്നു.
അങ്ങനെയിരിക്കെ ആയിടയ്ക്ക് സമര്‍ത്ഥനായ ഒരു ജൂനിയര്‍ ഡോക്ടര്‍ ആശുപത്രിയില്‍ ചാര്‍ജെടുത്തു. സ്വപ്നയുടെ പ്രസരിപ്പും നന്മകളും കണ്ട് ഇഷ്ടപ്പെട്ട ആ ഡോക്ടര്‍ സ്വപ്നയുടെ മാതാപിതാക്കളോട് സ്വപ്നയ്ക്കുവേണ്ടി വിവാഹാഭ്യര്‍ത്ഥന നടത്തി. എന്തുപറയേണ്ടൂ, ഈ സംഗതി അറിഞ്ഞപ്പോള്‍ അസൂയക്കാരായ സഹപ്രവര്‍ത്തകരും അസൂയ മൂത്ത പ്രിന്‍സിപ്പലിന്‍റെ ഒത്താശയോടെ സ്വപ്നയെക്കുറിച്ച് നുണക്കഥകള്‍ പറഞ്ഞുപരത്തി.
സന്മാര്‍ഗ നിലവാരം മോശമാണെന്നും പല ഡോക്ടേഴ്സുമായി അവള്‍ക്ക് നിലവിട്ടുള്ള ബന്ധങ്ങള്‍ ഉണ്ടെന്നും പുരുഷന്മാരായ രോഗികളുടെ അടുത്ത് അവള്‍ കൊഞ്ചിക്കുഴഞ്ഞ് വശീകരിക്കാറുണ്ടെന്നുമെല്ലാം അവര്‍ എല്ലാവരോടും പറഞ്ഞുപരത്തി. പ്രിന്‍സിപ്പല്‍ സ്വപ്നയുടെ മാതാപിതാക്കളെ വിളിപ്പിച്ച് ഇവയെല്ലാം പറഞ്ഞുകൊടുത്തു. മോളെ നല്ല വഴിക്ക് നടത്താന്‍ ഉപദേശിച്ചില്ലെങ്കില്‍ അവളെ നഴ്സിങ്ങ് കോളജില്‍നിന്നും പുറത്താക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. മാതാപിതാക്കള്‍ പ്രിന്‍സിപ്പലിന്‍റെ വാക്കുകേട്ട് സ്വപ്നയെ അവിശ്വസിച്ചു. അവര്‍ അവളെ കഠിനമായി ശാസിക്കുകയും പ്രഹരിക്കുകയും ചെയ്തു.
സ്വപ്നയെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ കേട്ട ജൂനിയര്‍ ഡോക്ടര്‍ വിവാഹാഭ്യര്‍ത്ഥനയില്‍നിന്നും പിന്‍വലിഞ്ഞു. തന്‍റെ മാതാപിതാക്കളില്‍നിന്നും ഈ വാര്‍ത്തകളെല്ലാം അറിഞ്ഞ സ്വപ്ന വല്ലാതെ തളര്‍ന്നുപോയി. എല്ലാവരും പ്രിന്‍സിപ്പലിന്‍റെ വാക്കുകള്‍ക്ക് വിലകൊടുത്തു. തനിക്കുവേണ്ടി നിലകൊള്ളാന്‍ ആരുമില്ലെന്ന് മനസിലാക്കിയ അവള്‍ ആകെ തകര്‍ന്നുപോയി. വലിയ മനഃസംഘര്‍ഷത്തോടും ദുഃഖത്തോടുംകൂടെ ഒരു ദിവസം ഉറങ്ങാന്‍ കിടന്ന അവള്‍ക്ക് പ്രഭാതത്തില്‍ എഴുന്നേല്ക്കുവാനോ തന്‍റെ ശരീരം ചലിപ്പിക്കുവാനോ കഴിഞ്ഞില്ല. അവളുടെ ഒരു വശം പാടേ തളര്‍ന്നുപോയിരുന്നു.
ചികിത്സകള്‍ക്കുശേഷം ധ്യാനം
പിന്നീടങ്ങോട്ട് നടന്നത് ചികിത്സകളുടെ ഒരു നീണ്ട പരമ്പരയാണ്. നിലവിലുള്ള എല്ലാ ചികിത്സാരീതികളും മാറിമാറി പരീക്ഷിച്ചിട്ടും സ്വപ്നയ്ക്ക് എഴുന്നേല്ക്കുവാനോ തന്‍റെ ചെറുവിരലെങ്കിലും ചലിപ്പിക്കുവാനോ കഴിഞ്ഞില്ല. അവസാനം മിക്കവരും ചെയ്യുന്നതുപോലെ സ്വപ്നയെയുംകൂട്ടി അവളുടെ മാതാപിതാക്കള്‍ ഡിവൈന്‍ ധ്യാനമന്ദിരത്തിലെത്തി. വചനം കേള്‍ക്കുന്നതിനിടയില്‍ അവളുടെ ശരീരം വെട്ടിവിയര്‍ക്കുവാന്‍ തുടങ്ങി. ക്ഷമയെക്കുറിച്ചുള്ള ക്ലാസ് കേട്ടുകൊണ്ടിരുന്നപ്പോള്‍ അവള്‍ ആകെ അസ്വസ്ഥയായി.
ധ്യാനഗുരുവിന്‍റെ നിര്‍ദേശപ്രകാരം ഒരു കൗണ്‍സിലര്‍ അവളെ സഹായിച്ചു. തന്നെക്കുറിച്ച് അപഖ്യാതികള്‍ പറഞ്ഞുപരത്തിയ തന്‍റെ നഴ്സിങ്ങ് പ്രിന്‍സിപ്പലിനോടും അസൂയാലുക്കളായ സഹപാഠികളോടും പ്രിന്‍സിപ്പലിന്‍റെ വാക്കുകള്‍ വിശ്വസിച്ച് വിവാഹാഭ്യര്‍ത്ഥനയില്‍നിന്നും പിന്‍വലിഞ്ഞ ജൂനിയര്‍ ഡോക്ടറോടുമെല്ലാം കടുത്ത വിദ്വേഷവും പകയുമായിരുന്നു സ്വപ്നയുടെ മനസില്‍. പ്രിന്‍സിപ്പലിന്‍റെ വാക്കുകേട്ട് തന്നെ അവിശ്വസിച്ച തന്‍റെ മാതാപിതാക്കളോടും അവള്‍ക്ക് പകയുണ്ടായിരുന്നു. ഈ പകയെല്ലാംകൂടി ഒന്നിച്ചു ചേര്‍ന്നാണ് അവളിലെ ദൈവകൃപയെ ചോര്‍ത്തിക്കളഞ്ഞത്. കൗണ്‍സിലറുടെ സഹായത്തോടെ സത്യം തിരിച്ചറിഞ്ഞ അവള്‍ തന്നെ ദ്രോഹിച്ച എല്ലാവരോടും ക്ഷമിക്കുവാന്‍ തയാറായി.
യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അവരോടെല്ലാം ക്ഷമിക്കുന്നുവെന്ന് പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ ആദ്യമായി അവള്‍ ഏറ്റുപറഞ്ഞപ്പോള്‍ത്തന്നെ ഒരു മിന്നല്‍പ്പിണര്‍ അവളുടെ ശരീരത്തിലൂടെ കടന്നുപോയതവള്‍ അനുഭവിച്ചു. അവള്‍ കിടക്കയില്‍നിന്നും ചാടിയെഴുന്നേറ്റ് കൈകളുയര്‍ത്തി കര്‍ത്താവിനെ സ്തുതിച്ച് മഹത്വപ്പെടുത്തി. മാലാഖപോലുള്ള ഒരു നഴ്സാകുക എന്ന സ്വപ്നയുടെ സ്വപ്നം പൂവണിഞ്ഞില്ലെങ്കിലും മാലാഖപോലുള്ള ഒരു ശുശ്രൂഷകയായി അവള്‍ ഇന്ന് യേശുവിനെ സാക്ഷ്യപ്പെടുത്തുന്ന ജീവിതം നയിക്കുന്നു.
ഒരു കര്‍ഷകന്‍റെ കഥ
വക്കച്ചനെന്നാണ് ആ കര്‍ഷകന്‍റെ പേര്. ലോനപ്പന്‍ ചേട്ടന്‍റെ ഏഴുമക്കളില്‍ ഒന്നാമന്‍. അപ്പന്‍റെ അനാരോഗ്യം കാരണം വളരെ ചെറുപ്പത്തിലെ വലിയ കുടുംബത്തിന്‍റെ ഭാരം തോളില്‍ വഹിക്കേണ്ടിവന്നു വക്കച്ചന്. തന്നില്‍ ഇളയതുങ്ങളെ പഠിപ്പിച്ച് ഒരു നിലയിലെത്തിക്കുവാന്‍വേണ്ടി തന്‍റെ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നു വക്കച്ചന്. പത്താംക്ലാസുപോലും പാസാകുന്നതിനുമുമ്പ് തൂമ്പയും വെട്ടുകത്തിയുമായി കൃഷിഭൂമിയോട് മല്ലടിക്കേണ്ടിവന്നു അദ്ദേഹത്തിന്. ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും സ്ത്രീധനവും പങ്കുവച്ചുകൊടുത്താണ് ഇളയ രണ്ട് പെങ്ങന്മാരെ കെട്ടിച്ചയച്ചത്. വക്കച്ചനും ഭാര്യയും തങ്ങളുടെ ചോരയും നീരും കുടുംബാംഗങ്ങളുടെ രക്ഷയ്ക്കും വളര്‍ച്ചയ്ക്കുംവേണ്ടി ചെലവഴിച്ചു. മാത്രമല്ല, വൈക്കോല്‍പ്പുരയായിരുന്ന തറവാടുവീട് തന്‍റെതന്നെ അധ്വാനംകൊണ്ട് പുതുക്കിപ്പണിത് സാമാന്യം ഭേദപ്പെട്ട കോണ്‍ക്രീറ്റ് വീടാക്കി.
പഠിക്കന്‍ മിടുക്കരായിരുന്ന അനുജന്മാരെയെല്ലാം പഠിപ്പിച്ച് വിദേശത്ത് ജോലിയാക്കിക്കൊടുത്തു. പക്ഷേ, ഭാഗ ഉടമ്പടി വന്നപ്പോള്‍ വക്കച്ചനെ അവര്‍ കറിവേപ്പിലപോലെ പുറത്തുകളഞ്ഞു. ലോനപ്പന്‍ചേട്ടന്‍ കണ്ണില്‍ ചോരയില്ലാതെ പ്രവര്‍ത്തിച്ചു. വക്കച്ചന്‍ പണി കഴിപ്പിച്ച തറവാടുവീടും അതിനു ചുറ്റുമുള്ള സ്ഥലവും അപ്പന്‍ ഇളയമകന് എഴുതിക്കൊടുത്തു. ഏഴുമക്കളും അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തില്‍ ഒമ്പതായി ഭാഗിച്ചതില്‍ ഒരു ഭാഗം മാത്രമാണ് വക്കച്ചനും ഭാര്യയ്ക്കുമായി കൊടുത്തത്. കരഞ്ഞുകൊണ്ടാണ് വക്കച്ചനും ഭാര്യയും മക്കളും പടിയിറങ്ങി വാടക വീട്ടിലേക്ക് പോയത്.
ഈ സംഭവം വക്കച്ചന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. തന്നോട് ക്രൂരത കാട്ടിയ അപ്പനോടും അനീതി പ്രവര്‍ത്തിച്ച സഹോദരങ്ങളോടും അടങ്ങാത്ത വെറുപ്പും പകയുമായിട്ടാണ് വക്കച്ചന്‍ തന്‍റെ വാടകവീട്ടില്‍ താമസം തുടങ്ങിയത്. വെറുപ്പോടും പകയോടുംകൂടി കൃഷി ചെയ്തപ്പോള്‍ ഭൂമി ഫലം കൊടുക്കാതെയായി. കൃഷിയില്‍ കനത്ത നഷ്ടം നേരിട്ടു. ഭാര്യവീട്ടുകാര്‍ സഹായിച്ച് ഒരു ബിനിനസ് തുടങ്ങി. അതും പൊളിഞ്ഞുപോയി. ഇതിനിടെ വക്കച്ചന്‍ വലിവുരോഗിയായിത്തീര്‍ന്നു. പലരും പറഞ്ഞു, വക്കച്ചന് കഷ്ടകാലമാണ്. ഭാര്യവീട്ടുകാരുടെ നിര്‍ബന്ധപ്രകാരം കഷ്ടകാലം മാറാന്‍ ഡിവൈനില്‍ പോയി ധ്യാനം കൂടി. ഒന്നല്ല, ഒന്നിനു പുറമേ ഒന്നായി മൂന്നു ധ്യാനം.
മൂന്നാമത്തെ ധ്യാനത്തില്‍വച്ചാണ് വക്കച്ചന് അപ്പനോടും മറ്റു കുടുംബാംഗങ്ങളോടും ക്ഷമിക്കുവാന്‍ കൃപ കിട്ടിയത്. ആ ധ്യാനത്തില്‍വച്ച് വക്കച്ചന്‍റെ വലിവുരോഗം പൂര്‍ണമായും സുഖപ്പെട്ടു. മൂത്തമകന് അമേരിക്കയില്‍ വലിയൊരു കമ്പനിയില്‍ നല്ല ജോലി കിട്ടി. നഷ്ടത്തിലോടിയ ബിസിനസ് നല്ല ലാഭത്തിലോടാന്‍ തുടങ്ങി. നെല്‍വയലുകള്‍ വീണ്ടും വക്കച്ചനെ നോക്കി പുഞ്ചിരിക്കാന്‍ തുടങ്ങി. കൃഷിയിടങ്ങള്‍ സമൃദ്ധമായ വിളവു നല്കാന്‍ തുടങ്ങി. വക്കച്ചന്‍ വീണ്ടും ഒരു വീടു പണിയിപ്പിച്ചു. തറവാടുവീടിന്‍റെ രണ്ടിരട്ടിയുള്ള ഒരു രണ്ടുനില വീട്. ഇളയ മകന്‍റെ കൂടെയുള്ള വാസം മതിയാക്കി അപ്പനും അമ്മയും വീണ്ടും വക്കച്ചന്‍റെകൂടെ പാര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു. ഇതറിഞ്ഞ വക്കച്ചന്‍ അവരെ രണ്ടുപേരെയും സ്വഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പരിചരിച്ചു. അങ്ങനെ വക്കച്ചന്‍റെ ഭവനം ക്രിസ്തുസാക്ഷ്യത്തിന്‍റെ കൂടാരമായി മാറി.
അനുഭവം നല്കുന്ന പാഠം
നമ്മള്‍ മുകളില്‍ കണ്ട സംഭവങ്ങളില്‍ തെറ്റു ചെയ്തവര്‍ മറ്റുള്ളവരാണ്. പക്ഷേ തെറ്റിന്‍റെ ഫലമനുഭവിക്കേണ്ടവന്ന നിരപരാധികള്‍ വീണ്ടും വീണ്ടും സഹനത്തിലേക്ക് തള്ളിയിടപ്പെടുന്നു. ഈ അവസ്ഥയില്‍ അവരെ ആക്കിത്തീര്‍ക്കുന്നത് അവരില്‍ വേരൂന്നിയ വിദ്വേഷമാണ്. ഈ വിദ്വേഷം അവരെ അശുദ്ധരും രോഗികളും കൃപ ചോര്‍ന്നുപോയവരും ആക്കിത്തീര്‍ക്കുന്നു. എന്നാല്‍ യേശുവിന്‍റെ നാമത്തിലുള്ള ക്ഷമ അവരെ ഇരട്ടിപ്പങ്ക് അഭിഷേകത്തിലേക്കും നാലിരട്ടിപ്പങ്ക് കൃപയിലേക്കും എത്തിച്ചുചേര്‍ക്കുന്നു. അതുകൊണ്ടാണ് പൗലോസ് ശ്ലീഹ ഇപ്രകാരം പറയുന്നത് “വിദ്വേഷത്തിന്‍റെ വേരു വളര്‍ന്ന് ഉപദ്രവം ചെയ്യാതിരിക്കുവാന്‍ സൂക്ഷിക്കുവിന്‍. വിദ്വേഷംമൂലം പലരും അശുദ്ധരായിത്തീരുന്നു” (ഹെബ്രായര്‍ 12:15) എന്ന്.
മുന്‍കണ്ട സംഭവങ്ങളിലെപ്പോലെ ഭൗതികതലങ്ങളില്‍ മാത്രമല്ല ആത്മീയ ശുശ്രൂഷകരുടെ മേഖലയില്‍പ്പോലും അസൂയയുടെയും പകയുടെയും വിദ്വേഷത്തിന്‍റെയും പരദൂഷണത്തിന്‍റെയും ബന്ധനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുണ്ട്. അധികാരികള്‍ക്ക് വിധേയപ്പെടാനും അനുസരിക്കാനുമുള്ള എതിര്‍പ്പുനിമിത്തം വിദ്വേഷത്തിന്‍റെ ബന്ധനത്തിലായിരിക്കുന്നവര്‍ തങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന ദൈവകൃപ ചോര്‍ത്തിക്കളയുകയും തങ്ങള്‍ക്കുതന്നെ നാശം വരുത്തിവയ്ക്കുകയും ചെയ്യുന്നു.
അസൂയ നിറഞ്ഞ സാവൂളും ആസക്തി നിറഞ്ഞ ദാവീദും ദൈവാലയം പണിത കൈകൊണ്ടുതന്നെ വിഗ്രഹാലയം പണിയിച്ച സോളമനും ലോകാരൂപി നിറഞ്ഞ ദേമാസും പരദൂഷണവും വ്യര്‍ത്ഥഭാഷണവും നിമിത്തം സ്വയം മലിനരായിത്തീരുന്നവരും എല്ലാം നമ്മുടെ ഇടയിലും നമ്മുടെ ഉള്ളിലും ഉണ്ട്. അത് ഞാനാണോ എന്ന് ഓരോരുത്തരും തിരിച്ചറിയുന്നിടത്തും തിരുത്തുന്നിടത്തുമാണ് നമ്മുടെ വിജയം. ‘കൃപ ചോരുന്ന വഴികള്‍’ ഇവിടെ അവസാനിക്കുന്നു. ഈ ലേഖനക്കുറിപ്പുകള്‍ മറ്റുള്ളവരെ വിധിക്കാനും അവരിലെ തെറ്റ് ചൂണ്ടിക്കാണിക്കാനുമുള്ള ചൂണ്ടുപലകയായിത്തീരാതിരിക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. ഇവ നമ്മെത്തന്നെ തിരുത്തട്ടെ.
'