- Latest articles
യുവത്വത്തിന്‍റെ യഥാര്‍ത്ഥ ഉന്നതിയിലേക്ക് കുതിക്കണ്ടേ നിങ്ങള്‍ക്കും? അതേ… ആര്‍ക്കും സാധിക്കും.
‘ക്രിസ്തൂസ് വീവിത്’ എന്ന യുവജനങ്ങള്‍ക്കായുള്ള ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക ആഹ്വാനത്തെ ആസ്പദമാക്കിയ ലേഖനം.
ഇറ്റലിയില്‍ മധ്യയുഗം മുതല്‍ പ്രചരിച്ചിട്ടുള്ള ഒരു വിശ്വാസമുണ്ട്. മാതാവായ മറിയത്തിന്‍റെ നസ്രത്തിലെ ഭവനം മാലാഖമാര്‍ കൊണ്ടുവന്ന് ലൊറെറ്റൊയില്‍ സ്ഥാപിച്ചുവത്രേ! റോമില്‍ നിന്നും 280 കിലോമീറ്റര്‍ ദൂരെയുള്ള ഈ വിഖ്യാത മരിയൻ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വച്ചാണ് 2019 മാര്‍ ച്ച് 25- മംഗലവാര്‍ത്താ തിരുനാള്‍ദിനത്തില്‍- പാപ്പാ യുവജനങ്ങള്‍ക്കായുള്ള ‘ക്രിസ്തൂസ് വിവിത്’ ഒപ്പുവെച്ചത്. മകന്‍റെ ഉത്ഥാനത്തില്‍ മതിമറന്നാഹ്ളാദിച്ച മറിയത്തിന്‍റെ ഹൃദയത്തില്‍ നമുക്കെല്ലാം ഒരിടമുണ്ട് ! അവള്‍ ഒപ്പമുണ്ടെങ്കിൽ അവന്‍റെ സമയത്തിനും മുൻപേ നമ്മുടെ പ്രാര്‍ത്ഥനകള്‍ പുഷ്പിക്കും. ആഘോഷത്തിന്‍റെ പുതുവീഞ്ഞു ഹൃദയഭരണികളില്‍ നിറച്ചുതരും എപ്പോഴുമവൻ .
ലളിതവും ഏറെ ആകര്‍ഷണീയവുമായ ‘ക്രിസ്തൂസ് വീവിത്’ എന്ന അപ്പസ്തോലിക ആഹ്വാനത്തിന്‍റെ ആമുഖത്തില്‍ പാപ്പാ യുവാക്കളെ ഓര്‍മിപ്പിക്കുന്നു: ക്രിസ്തു നമ്മെ അതിശയിപ്പിക്കുന്ന വിധത്തില്‍ നമ്മുടെ ലോകത്തിന് യുവത്വം കൊണ്ടുവരുന്നു. അവൻ സ്പര്‍ശിക്കുന്നതെല്ലാം യുവത്വം കൊണ്ടും പുതുമയിലും ജീവൻ തുടിക്കുന്നവിധത്തിലും ആയിത്തീരുന്നു! ഫ്രാൻസിസ് പാപ്പാ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു: ക്രിസ്തു ഒരിക്കലും നിന്നെ ഉപേക്ഷിക്കില്ല. നീ അവനില്‍നിന്ന് എത്ര അകലെ അലഞ്ഞാലും ഉത്ഥിതൻ നിന്നോടൊപ്പം ഇപ്പോഴും ഉണ്ടാകും. കരുതലോടെ അവൻ കാത്തിരിക്കയും തിരികെയെത്തി വീണ്ടും അവനോടൊപ്പം യാത്ര തുടരാൻ നിന്നെ വിളിക്കയും ചെയ്യും. ഭയം, വെറുപ്പ്, സങ്കടം, സന്ദേഹം, തോല്‍വി എന്നിവയാല്‍ നീ പ്രായമായെന്ന് നിനക്ക് തോന്നുമ്പോൾ, നിന്‍റെ ശക്തിയും പ്രത്യാശയും വീണ്ടെടുക്കുവാൻ അവൻ ഇപ്പോഴും നിന്നോടൊപ്പമുണ്ടാകും. യുവത്വം വെറുമൊരു കാലഘട്ടം എന്നതിനെക്കാള്‍ മനസ്സിന്‍റെ അവസ്ഥയാണ്.
കാറ്റില്‍ വീഴാത്ത മരങ്ങള്‍
പാപ്പാ തുടരുന്നു, മനോഹരമായ ഇളം മരങ്ങള്‍ ചിലപ്പോൾ ഞാൻ ശ്രെമിച്ചിട്ടുണ്ട്. ആകാശം മുട്ടുന്ന ശിഖരങ്ങളോടെ, ചിലപ്പോൾ അതിനപ്പുറവും, പ്രത്യാശയുടെ ഗാനം പോലെ ആടിയുലഞ്ഞു നില്‍ക്കും. പിന്നീട്, ഒരു കൊടുങ്കാറ്റിനുശേഷം അവ കടപുഴകി, ജീവനറ്റ് കിടക്കുന്നതും കണ്ടിട്ടുണ്ട്. ആഴത്തിലേക്ക് അവയ്ക്ക് വേരുകള്‍ ഉണ്ടായിരുന്നില്ല. ശാഖകള്‍ വിടർത്തിയത് , വേരുറപ്പിക്കാതെയായിരുന്നു! പ്രകൃതി താണ്ഡവ നൃത്തമാടിയപ്പോൾ അവ തളര്‍ന്നുവീണു. അതുകൊണ്ടാണ് വേരുകളില്ലാതെ യുവജനങ്ങള്‍ ഭാവി പണിതുയർത്തുമ്പോൾ ഞാൻ ഏറെ നൊമ്പരപ്പെടുന്നത്! അതിനാൽ ഞാൻ തുറന്നുപറയാൻ ആഗ്രഹിക്കുന്ന ആദ്യത്തെ സത്യമിതാണ്,ദൈവം നിങ്ങളെ സ്നേഹിക്കുന്നു. രണ്ടാമത്തെ വലിയ സത്യമിതാണ്. സ്നേഹത്തെപ്രതി, നിന്നെ രക്ഷിക്കാൻ ക്രിസ്തു തന്നെത്തന്നെ പൂര്‍ണ്ണമായി ബലിയര്‍പ്പിച്ചു. അവസാനമായി, ക്രിസ്തു ജീവിക്കുന്നു. നമ്മെ കൃപകളില്‍ നിരക്കുന്നവൻ, വിമോചിപ്പിക്കുന്നവൻ നമ്മെ മാറ്റിയെടുക്കുന്നവൻ, സുഖപ്പെടുത്തുന്നവൻ ,ആശ്വസിപ്പിക്കുന്നവൻ പൂര്‍ണ്ണതയില്‍ ജീവിക്കുന്നു. അവനാണ് ക്രിസ്തു. യേശുവിനോടുള്ള സുഹൃത്ബന്ധം വിഛേദിക്കാനാവില്ല. അവൻ നിശ്ശബ്ദനായിരിക്കുന്നുവെന്ന് ചിലപ്പോൾ തോന്നാമെങ്കിലും അവൻ നമ്മെ ഒരിക്കലും വിട്ടുപിരിയുന്നില്ല.
പ്രിയ യുവജനങ്ങളേ, നിങ്ങളെ ഏറെ സ്നേഹിക്കുന്ന ക്രിസ്തുവിന്‍റെ മുഖത്താല്‍ ആകർഷിക്കപ്പെട്ട് നിങ്ങളുടെ ഓട്ടം തുടരുക. ഞങ്ങള്‍ ഇതുവരെ എത്താത്തിടത്ത് നിങ്ങള്‍ എത്തിച്ചേരുമ്പോൾ ക്ഷമയോടെ, ഞങ്ങള്‍ക്കായി കാത്തിരിക്കണേ! – എന്ന് പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
സമാധാനം സ്ഥാപിച്ച ധീര യുവാക്കള്‍
എത്രയോ യുവതീയുവാക്കളാണ് വിശുദ്ധഗ്രന്ഥത്തിൽ പ്രചോദനമായി നമുക്കു മുന്പിലുള്ളത് . ഉല്‍പത്തി പുസ്തകത്തിലെ ജോസഫിന് ദൈവം സ്വപ്നങ്ങളിലൂടെ മഹത്തായ കാര്യങ്ങള്‍ കാണിച്ചുകൊടുത്തിരുന്നു. ഇരുപതാം വയസ്സില്‍ അവന് മറ്റ് സഹോദരന്മാരെക്കാള്‍ ഉന്നത മേഖലകളില്‍ കടന്നുവരാനായത് പ്രതിസന്ധിയിലും നീതിയില്‍ നടന്നതിനാലും ദൈവം അവനെ കടാക്ഷിച്ചതിനാലുമാണ് പാപ്പാ ചൂണ്ടിക്കാട്ടുന്നു.
പഞ്ചസാരപുരട്ടി മധുരവാക്കുകളിലൂടെ മിനുക്കി പറയാതെ, കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന യുവാവാണ് ഗിദെയോൻ. കര്‍ത്താവിന്‍റെ ദൂതൻ അവന് പ്രേത്യക്ഷപ്പെട്ട പറഞ്ഞു: ‘ധീരനും ശക്തനുമായ മനുഷ്യാ, കര്‍ത്താവ് നിന്നോടു കൂടെ’! ഗിദെയോൻ ചോദി ച്ചു: ‘പ്രഭോ, കര്‍ത്താവ് ഞങ്ങളോടുകൂടെ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം ഞങ്ങള്‍ക്ക് സംഭവിക്കുന്നത്?’ (ന്യായാധിപൻ 6:13). മറുതല പറഞ്ഞവനോട് കര്‍ത്താവിന് ഇഷ്ടക്കേടൊന്നും തോന്നിയില്ല. പ്രത്യുത, മിദിയാൻകാരെ വിമോചിപ്പിക്കാനായി കരുത്തുനല്‍കി കർത്താവ് അവനെ അയച്ചു (ന്യായാധിപൻ 6:14).
ദൈവം വിളിച്ചപ്പോൾ സാമുവല്‍ കേവലം ബാലനായിരുന്നില്ലേ? ദൈവത്തെ ശ്രവിച്ച അവനെ ദൈവം രാഷ്ട്രത്തിന്‍റെ പ്രതിസന്ധിഘട്ടങ്ങളില്‍ പോലും ഇടപെട്ട വലിയ പ്രവാചകനാക്കി ഉയര്‍ത്തി. വെറും ഇടയചെറുക്കനായ ദാവീദിനെയാണല്ലോ ദൈവം രാജാവാക്കിയത്. “മനുഷ്യൻ കാണുന്നതല്ല, ദൈവം കാണുന്നത്.
മനുഷ്യൻ ബാഹ്യരൂപത്തില്‍ ശ്രമിക്കുന്നു. കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും!’ (1 സാമുവല്‍ 16:7). വെറും പുറംമോടിയെയും കായിക ബലത്തെയുംകാൾ യുവത്വത്തിന്‍റെ മഹത്വംഹൃദയത്തിലാണ് , ഫ്രാൻസിസ് പാപ്പാ വിവരിക്കുന്നു. സോളമന്‍റെ യുവത്വത്തിന്‍റെ ധൈര്യം ജ്ഞാനം ചോദിയ്ക്കാൻ പ്രചോദി പ്പിച്ചു.യുവത്വത്തിന്‍റെ തീക്ഷ്ണതയോട് ദൈവത്തിന്‍റെ കരുത്ത് ചേരുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ജറെമിയായെ നോക്കിയാല്‍ മതിയാകും. പ്രചോദനത്തിന്‍റെ മാതൃകകള്‍ നിരത്തി, ക്രിയാത്മകമായി സമൂഹത്തില്‍ പ്രവർത്തിക്കാൻ യുവതയെ വെല്ലുവിളിക്കയാണ് പാപ്പാ.
നിത്യയൗവനത്തിന് യേശുമരുന്ന്
യുവതയുടെ യുവത്വമാണ് യേശു. കാല്‍വരിയിലെ കുരിശില്‍ ജീവൻ വെടിയുമ്പോൾ’ (മത്തായി 27:50) ക്രിസ്തുവിന് 30 വയസ്സിനുമേല്‍ മാത്രമാണ് പ്രായം.രോഗികളോടും പാപികളോടും പാവങ്ങളോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും അഗാധമായ അനുകമ്പ കാണിച്ച യേശുവില്‍ എല്ലാ യുവജനങ്ങള്‍ക്കും തങ്ങളെത്തന്നെ ദര്‍ശിക്കാനാവും.മറ്റ് യുവജനകളുടെ ഇരുണ്ട രാത്രികളിൽ പാതിരാ നക്ഷത്രങ്ങളായി പ്രശോഭിക്കാൻ ക്രിസ്തുവാണ് ‘പ്രഭാതതാരകം’ (വെളിപാട് 22:16). അവനാണ് നമ്മുടെ വഴികാട്ടിയും പ്രത്യാശയുടെ വൻ പ്രകാശവും. ഒട്ടേറെ യുവാക്കള്‍ക്ക് മതവും സഭയുമൊക്കെ പൊള്ളയായ വാക്കുകളായി തോന്നാമെങ്കിലും ക്രിസ്തുവിന്‍റെ ആ ധന്യ ജീവിതം അതിന്‍റെ മനോഹാരിതയില്‍ അവതരിപ്പിക്കപ്പെട്ടാൽ, ആ വ്യക്തിത്വം ഏറെ വൈകാരിക അടുപ്പം തോന്നുന്ന ഒരു ജീവിതമായി അനുഭവപ്പെടും.
യുവവിശുദ്ധർ -സഭയുടെ തുടിക്കുന്ന ഹൃദയങ്ങള്‍
ക്രിസ്തുവിന്‍റെ ജീവിതത്തോട് അനുരൂപരായി മാറിയ ധാരാളം യുവ വിശുദ്ധർ സഭാഹൃദയത്തിലുണ്ട്. വളരെയധികം പേര്‍ രക്തസാക്ഷിത്വം വരിച്ച് മരണം പുല്‍കിയവരാണ്. മൂന്നാം നൂറ്റാണ്ടില്‍ റോമൻ പ്രത്തോറിയത്തിലെ അംഗരക്ഷകരുടെ തലവനായിരുന്ന വിശുദ്ധ സെബാസ്ത്യാനോസ് വെല്ലുവിളികള്‍ ഉണ്ടായിട്ടും തന്‍റെ സഹപ്രവര്‍ത്തകരോട് വിശ്വാസം പങ്കിടാൻ പരിശ്രമിച്ചു. ക്രിസ്തുവിനുവേണ്ടി മടികൂടാതെ മരണം സ്വീകരിച്ചു
വലിയ സ്വപ്നങ്ങളുമായി ജീവിച്ച അസ്സീസ്സിയിലെ വിശുദ്ധ ഫ്രാൻസിസ് സന്തോഷത്തോടെ എല്ലാം ഉപേക്ഷിച്ചു.ക്രിസ്തുവിനെപ്പോലെ ദരിദ്രനായി.തന്‍റെ സാക്ഷ്യം വഴി സഭയെ പടുത്തുയർത്താൻ ജീവിതം സമര്‍പ്പിച്ചു. ഫ്രാൻസിസ് രക്ഷിക്കാനായി ജീവിതം സമര്‍പ്പിച്ച ജൊവാൻ ഓഫ് ആര്‍ക, മിഷനറിമാരെ സഹായി ച്ച, മറ്റുള്ളവർക്ക് വിശ്വാസം പകര്‍ന്നു ജീവിച്ച, തടവിലാവുകയും ജയിലില്‍ മരണപ്പെടുകയും ചെയ്ത വിയറ്റ്നാമിലെ വാഴ്ത്തപ്പെട്ട ആൻഡ്രു ഫു യെൻ വിശുദ്ധ ഡൊമിനിക് സാവിയോ, ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ, 1990-ല്‍ മരണമടഞ്ഞ വാഴ്ത്തപ്പെട്ട ക്ലാര ബദാനോ…… അങ്ങനെ നിരവധി യുവാക്കളായ വിശുദ്ധർ സുവിശേഷം അതിന്‍റെ പൂര്‍ണ്ണതയില്‍ ജീവിക്കാനും ലോകത്തില്‍ വിശുദ്ധിയുടെ സാക്ഷികളായിത്തീരാനും ഇന്ന് പ്രചോദിപ്പിക്കുന്നു..
'
യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു:”ലോകം നിങ്ങളെ ദ്വേഷിച്ചുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിൻ. നിങ്ങള്‍ ലോകത്തിന്‍റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍ നിങ്ങള്‍ ലോകത്തിന്റെതല്ലാത്തതുകൊണ്ട് ഞാൻ നിങ്ങളെ ലോകത്തില്‍ നിന്നും തിരഞ്ഞെടുത്തതു കൊണ്ട് ലോകം നിങ്ങളെ ദ്വേഷിക്കുന്നു” (യോഹന്നാ3 15:18-19).
ഈ വചനത്തില്‍നിന്നും ഒരു കാര്യം വ്യക്തമാണ്. ക്രിസ്തുവിന്‍റെ അജഗണത്തോട് ലോകത്തിനും അതിന്റെ അതിന്‍റെ അധികാരിക്കും വെറുപ്പും കടുത്ത ശത്രുതയുമാണ്.ആ വെറുപ്പ് ക്രിസ്തുവിനോടും അവന്‍റെ രാജ്യത്തോടുമുള്ള വെറുപ്പുതന്നെയാണ്. അതിനുള്ള കാരണവും യേശു പിതാവിനോടുള്ള തന്‍റെ പ്രാര്‍ത്ഥനയില്‍ പറയുന്നുണ്ട്. “ഞാൻ ലോകത്തിന്‍റേതല്ലാത്തതുപോലെ അവരും ലോകത്തിന്‍റേതല്ല”
വിശുദ്ധ യോഹന്നാ ശ്ലീഹായും പരിശുദ്ധാത്മ പ്രേരിതനായി തന്‍റെ ഒന്നാം ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. “നാം ദൈവത്തില്‍നിന്നും ഉള്ളവരാണെന്നും ലോകം മുഴുവൻ ദുഷ്ടന്‍റെ ശക്തിവലയത്തിലാണെന്നും നാം അറിയുന്നു” (1 യോഹന്നാ3 5:19).ദൈവരാജ്യത്തിന്‍റെ അവകാശികളായി തീരാൻ വേണ്ടി യേശു തിരഞ്ഞെടുത്ത അവിടുത്തെ അജഗണത്തെ രണ്ടു രീതിയിലാണ് ഈ ലോകത്തിന്‍റെ അധികാരിയായ സാത്താനും അവന്‍റെ ദൂതന്മാരും
തകർക്കാൻ ശ്രമിക്കുന്നത്. ഒന്ന്- ലോകത്തിലേക്കും അതിന്‍റെ മായാമോഹങ്ങളിലേക്കും അതിന്‍റെ ആഡംബരങ്ങളിലേക്കും വശ്യതകളിലേക്കും മനുഷ്യന്‍റെ ഹൃദയത്തെ ആകര്‍ഷിക്കുകയും വശീകരിക്കുകയും അതില്‍ക്കുടുക്കി നശിപ്പിക്കുകയും ചെയ്തുകൊണ്ട്. രണ്ട്- ക്രിസ്തുവിന്‍റെ അജഗണത്തെ ഞെരുക്കി പീഡിപ്പിച്ചുകൊണ്ട്. ഇതില്‍ ഒന്നാമതെത്താൻ രണ്ടാമത്തേതിനേക്കാൾ അപകടകരവും വളരെയേറെ ക്രിസ്തുദാസന്മാരെ വഴിതെറ്റിച്ചിട്ടുള്ളതും. ക്രിസ്തുവിനെപ്രതി ധാരാളം കഷ്ടതകള്‍ സന്തോഷത്തോടെ സഹിച്ച് കാരാഗൃഹവാസത്തിനുപോലും തങ്ങളെത്തന്നെ വിട്ടുകൊടുത്തുകൊണ്ട്
ദൈവരാജ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ക്രിസ്തുദാസന്മാരെ പോലും പില്‍ക്കാലത്ത് ലോകസന്തോഷങ്ങൾ കാണിച്ച് പ്രീണിപ്പിച്ച് അവരിലെ ദൈവകൃപയെ ചോര്‍ത്തികളഞ്ഞു ദൈവവേലയില്‍നിന്നുപോലും പുറത്താക്കി ലോകത്തിന്‍റെ വഴിയിലൂടെ കൊണ്ടുപോയി സാത്താൻ നിര്‍വീര്യപ്പെടുത്തിക്കളഞ്ഞിട്ടുമുണ്ട് .
പൗലോസ് ശ്ലീഹായോടുകൂടെ കഷ്ടതകള്‍ സഹിച്ചു സുവിശേഷവേളകളിൽ പങ്കുചേരുകയും പലവട്ടം അദ്ദേഹത്തോടൊപ്പം കാരാഗൃഹത്തോളം വരെ ക്രിസ്തുവിനായി സഹിക്കുകയും ചെയ്ത ഒരു ക്രിസ്തു ശിഷ്യനായിരുന്നു ദേമാസ്. എന്നാല്‍ കുറെക്കാലങ്ങള്‍ക്കുശേഷം ഈ ലോകത്തോടുള്ള ആകര്‍ഷണം തീക്ഷ്ണമതിയായ ആ ക്രിസ്തുശിഷ്യനെപ്പോലും വഴിതെറ്റിച്ച് ലോക ത്തിന്‍റെ വഴിയേ കൊണ്ടുപോയി. വിശുദ്ധ പൗലോസ്ശ്ലീഹായുടെ വാക്കുകളിലൂടെ അതു വ്യക്തമാകുന്നുണ്ട്. “ഈ ലോകത്തോടുള്ള ആസക്തിമൂലം ദേമാസ് എന്നെ വിട്ട് തെസലോനിക്കായിലേക്ക് പോയിരിക്കുന്നു” (2 തിമോത്തിയോസ് 4:10).
നമ്മളും വീണേക്കാം
നമ്മളും ഒരുപക്ഷേ ഈ ചതിക്കുഴിയില്‍ വീഴാനിടയുണ്ട്. ക്രിസ്തു സ്നേഹത്താല്‍ പ്രേരിതരായി ലോകത്തെയും അതിന്‍റെ മാര്‍ഗങ്ങളെയും ഉപേക്ഷിച്ച് യേശുവിനെ പിന്തുടര്‍ന്നതിന്‍റെ ഫലമായി അനേകം കഷ്ടതകളിലൂടെയും ദുഃഖദുരിതങ്ങളിലൂടെയും കടന്നുപോയവരും നഷ്ടം സഹിച്ചും ദൈവവേല ചെയ്തവരുമൊക്കെ ആയിരിക്കാം നമ്മൾ. നിനക്കുവേണ്ടി മരിക്കേണ്ടി വന്നാലും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ലെന്ന് പത്രോസിനെപ്പോലെ കര്‍ത്താവിന് വാക്കുകൊടുത്തവരും മരണത്തോളം ഞാൻ നിന്നെ അനുഗമിക്കുമെന്ന് യേശുവിനോട് ശപഥം ചെയ്ത് പറഞ്ഞിട്ടുള്ളവരും ഒക്കെയാകും നമ്മൾ. എന്നിരുന്നാലും ഏതു നിമിഷവും വീഴ്ചയ്ക്കുള്ള സാധ്യത നമ്മുടെ മുൻപിൽ തെളിഞ്ഞു നില്ക്കുന്നുണ്ട്. അത് ലോകത്തോടും അതിന്‍റെ സുഖങ്ങളോടും ഉള്ള ആകര്‍ഷണമാണ്. “സുഖവും ധനവും സ്ഥാനമാനവും കൂടിടും നേരം -സ്വര്‍ഗരാജ്യമാര്‍ഗം തേടാൻ മറന്നു പോയിടും എല്ലാം കൂടിയുള്ള നേരം ജഡം സുഖിച്ചീടും എങ്കിലാത്മം ജീവനറ്റ് മരണം പുല്‍കിടും” എന്ന ഗാനത്തിന്‍റെ വരികള്‍ നമ്മെ ഓര്‍മിപ്പിക്കുന്നതും മറ്റൊന്നല്ല. “ആകയാല്‍ നില്‍ക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ” (1 കോറിന്തോസ് 10:12) എന്ന് പൗലോസ് ശ്ലീഹായിലൂടെ ദൈവം നമുക്ക് നല്‍കുന്ന മുന്നറിയിപ്പിന് നമുക്ക് ചെവിയും ഹൃദയവും കൊടുക്കാം. ഒപ്പം തന്നെ അദ്ദേഹം നമ്മുടെ മുൻപിൽ വരച്ചു കാട്ടുന്ന ഒരു നല്ല മാതൃകയുണ്ട്. അത് ഇതാണ്- “മറ്റുള്ളവരോട് സുവിശേഷം പ്രസംഗിച്ച ഞാൻ തന്നെ തിരസ്കൃതനാകാതിരിക്കുന്നതിന് എന്‍റെ ശരീരത്തെ ഞാൻ കര്‍ശനമായി നിയന്ത്രിച്ച് കീഴടക്കുന്നു” (1 കോറിന്തോസ് 9:27) എന്നുള്ളതാണത്..
വ്യര്‍ത്ഥഭാഷണം
ലോകം നമ്മെ വശീകരിച്ച് നമ്മിൽ നിന്നും കൃപ ചോര്‍ത്തിക്കളയുന്ന ഒരു പ്രധാന വഴിയാണ് വ്യര്‍ത്ഥഭാഷണം.വ്യര്‍ത്ഥഭാഷണത്തിലൂടെ നമ്മിലുള്ള ദൈവകൃപ ചോര്‍ന്നുപോകുന്നു. അത് ഭക്തിരഹിതമായ വെടിപ്പും നിഷ്ഠയുമില്ലാത്ത ലൗകിക വഴികളിലേക്ക് നമ്മെ നയിക്കുന്നു. അതുകൊണ്ട് തിരുവചനം ഇപ്രകാരം നമ്മെ താക്കീതു ചെയ്യുന്നു “ലൗകികമായ വ്യര്‍ത്ഥഭാഷണം ഒഴിവാക്കുക. അല്ലെങ്കില്‍ അതു ജനങ്ങളെ ഭക്തിരാഹിത്യത്തിലേക്ക് നയിക്കും. ഈ ഭക്തിരഹിതരുടെ സംസാരം ശരീരത്തെ കാര്‍ന്നു തിന്നുന്ന വ്രണംപോലെ പടർന്നു പിടിക്കും” (2തിമോത്തിയോസ് 2:16-17). പ്രഭാഷകന്‍റെ പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു: “വ്യര്‍ത്ഥഭാഷണത്തെ വെറുക്കുന്നവൻ തിന്മയില്‍നിന്നും ഒഴിഞ്ഞിരിക്കും” (പ്രഭാഷക3 19:6).
ലൗകികമായ കാര്യങ്ങളില്‍മാത്രം മുഴുകിനില്‍ക്കുന്ന സംസാരത്തില്‍നിന്നും നാം പിന്തിരിയേണ്ടിയിരിക്കുന്നു. ജഡികത മുറ്റിനില്ക്കുന്ന ലൈംഗികച്ചുവയുള്ള പാപകരമായ സംസാരം നമ്മിലെ ആധ്യാത്മിക കൃപകളെ ചോര്‍ത്തിക്കളയും. ഇതു നമ്മെ ശത്രുവായ സാത്താന്‍റെ അടിമത്തത്തിന്റെ കീഴിൽ എത്തിച്ചുചേര്‍ക്കും. ‘വാക്ക് അളന്നു തൂക്കി ഉപയോഗിക്കുക. വായ്ക്ക് വാതിലും പൂട്ടും നിര്‍മിക്കുക. നിനക്കുവേണ്ടി പതിയിരിക്കുന്നവരുടെ മുന്നിൽ ചെന്നു വീഴാതിരിക്കണമെങ്കില്‍ നാവുകൊണ്ട് തെറ്റ് ചെയ്യാതിരിക്കുക.’ (പ്രഭാഷകൻ28:25-26)
ദ്രവ്യാസക്തി
എന്തുകിട്ടിയാലും എത്ര കിട്ടിയാലും മതിയാകാത്ത മനസ് അതിനുവേണ്ടിയുള്ള പരിശ്രമങ്ങളിലൂടെ നമ്മിലുള്ള ദൈവകൃപകളെ ചോര്‍ത്തിക്കളയും. കാണുന്നതൊക്കെയും സ്വന്തമാക്കാനും സ്വന്തമാക്കിയതിനെയൊക്കെയും വീണ്ടും വീണ്ടും വര്‍ധിപ്പിക്കാനുമുള്ള തീവ്രതയേറിയ ശ്രമങ്ങള്‍ നമ്മിലുള്ള ദൈവികകൃപകളെ ചോര്‍ത്തിക്കളയും. തിരുവചനത്തില്‍ ഇപ്രകാരം പറയുന്നു:”ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്’ (1തിമോത്തിയോസ് 6:6). ചിലര്‍ ദൈവഭക്തി പോലും കൂടുതല്‍ കൂടുതല്‍ ഭൗതികനന്മകള്‍ ആര്‍ജിക്കുവാനുള്ള മാര്‍ഗമായി കരുതുന്നു. “ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം. ധനമോഹത്തിലൂടെ പലരും വിശ്വാസത്തില്‍നിന്നും വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെ ത്തന്നെ മുറിപ്പെടുത്തുവാന് ഇടയായിട്ടുണ്ട് ‘(1 തിമോത്തിയോസ് 6:10). ലൗകികവസ്തുക്കള്‍ അധികമധികമായി സ്വന്തമാക്കാനും ഉപയോഗിച്ചു
സന്തോഷിക്കുവാനും ഉള്ള ക്രമംവിട്ട നമ്മുടെ ആഗ്രഹങ്ങള്‍ പിതാവായ ദൈവത്തിന്‍റെ സ്നേഹവലയത്തില്‍നിന്നുപോലും നമ്മെ പുറത്താക്കിക്കളയും. തിരുവചനങ്ങളിലൂടെ ഇക്കാര്യം കര്‍ത്താവ് നമുക്ക് മുന്നറിയിപ്പ് തരുന്നു. “ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാൽ പിതാവിന്‍റെ സ്നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല. എന്തെന്നാൽ ജഡത്തിന്‍റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത എന്നിങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്‍റേതല്ല. പ്രത്യുത ലോകത്തിന്റേതാണ് ‘ (1 യോഹന്നാ3 2:15-16). ഇവയോടുള്ള കമ്പം നമ്മളിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന ദൈവസ്നേഹത്തെയും മറ്റു ദൈവികകൃപകളെയും ചോര്‍ത്തിക്കളയുന്നു.
രണ്ടു വഞ്ചിയില്‍ കാല്‍ ചവിട്ടിയാല്‍ നമ്മളിൽ ചിലരെങ്കിലും രണ്ടു വഞ്ചിയില്‍ കാല്‍ ചവിട്ടുന്നവരാണ്. അവര്‍ക്ക് രണ്ടുകൂട്ടരെയും വേണം. ദൈവത്തെയും ധനത്തെയും. ഇരുവഞ്ചിയില്‍ കാല്‍ ചവിട്ടുന്ന ഈ സ്നേഹം മനുഷ്യനെ അധഃപതനത്തിലേക്കും നാശ ത്തിലേക്കുംതള്ളിയിടുന്നു. അങ്ങനെ അവനില്‍ നിക്ഷിപ്തമായ കൃപകള്‍ പൂര്‍ണമായും അവനില്‍നിന്നും ചോര്‍ന്ന് നഷ്ടമായിത്തീരുന്നു. അങ്ങനെയുള്ളവരോട് കര്‍ത്താവ് ചോദിക്കുന്ന ചോദ്യം ഇതാണ് “വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? ലോക ത്തിന്‍റെ മിത്രമാകാൻ
ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ദൈവത്തിന്‍റെ ശത്രുവാക്കുന്നു” (യാക്കോബ് 4:4). ജഡത്തിന്‍റെ ദുരാശ ജഡത്തിന്‍റെ സന്തോഷത്തിനും സുഖേച്ഛകള്‍ക്കും മുൻതുക്കം കൊടുത്ത് ജീവിക്കുന്നവര്‍ക്ക് ഒരിക്കലും ദൈവകൃപയില്‍ നിലനില്‍ക്കാേനാ വളരാനോ കഴിയുകയില്ല. അവരില്‍നിന്നും ദൈവകൃപകള്‍ ഒന്നൊന്നായി താനറിയാതെ ചോര്‍ന്നുപോകുന്നു. ഇങ്ങനെയുള്ളവര്‍ സുവിശേഷയോഗങ്ങളിലോ ആത്മനവീകരണ ധ്യാനങ്ങളിലോ സംബന്ധിച്ച് ആത്മനവീകരണം പ്രാപിച്ചാലും മുന്നോട്ടുള്ള ജീവിതത്തില്‍ കുറച്ചുനാള്‍ അവര്‍ ജഡത്തോട് ‘നോ’ എന്നു പറഞ്ഞു നിന്നാലും തുടര്‍ന്നും പ്രാര്‍ത്ഥന.
കൊണ്ടും ഉപവാസംകൊണ്ടും തങ്ങളെത്തന്നെ വിനീതരാക്കി കാത്തുസൂക്ഷിക്കാൻ മനസുവയ്ക്കായ്കയാല്‍ വീണ്ടും വിട്ടൊഴിഞ്ഞു പോന്ന തിന്മകളിലേക്ക് വഴുതി വീണുപോകുന്നു. അങ്ങനെ അവരിലെ ദൈവകൃപ ചോര്‍ന്നു പോകുന്നു. “നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവുമൂലം അവര്‍ ലോകത്തിന്‍റെ മാലിന്യങ്ങളില്‍നിന്നും രക്ഷ പ്രാപിച്ചതിനുശേഷം വീണ്ടും അവയില്‍ കുരുങ്ങുകയും അവയാല്‍ തോൽപ്പിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍ അവരുടെ അന്ത്യസ്ഥിതി ആദ്യത്തെതിനേക്കാൾ മോശമായിരിക്കും …. നായ് ഛര്‍ദി ച്ചതുതന്നെ വീണ്ടും ഭക്ഷിക്കുന്നു. കുളിച്ച പന്നി ചെളിക്കുണ്ടില്‍ വീണ്ടും ഉരുളുന്നു എന്ന പഴമൊഴി അവരെ സംബന്ധിച്ചു ശരിയാണ് ‘ (2 പത്രോസ് 2:20-22).
“ജഡികതാത്പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ് ദൈവത്തിന്‍റെ ശത്രുവാണ്.അതു ദൈവത്തിന്‍റെ നിയമത്തിന് കീഴ്‌പ്പെടുന്നില്ല അതിന് സാധിക്കുകയുമില്ല. ജഡിക പ്രവണതകള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല” (റോമാ 8:7-8).നാമെല്ലാവരുംതന്നെ ദൈവത്തിന് പ്രീതികരമായ ജീവിതം നയിച്ച് അവിടുത്തെ പ്രസാദിപ്പിക്കുവാനും മഹത്വപ്പെടുത്താനും ആഗ്രഹിക്കുന്നവരാണല്ലോ.
മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ലോകാരൂപിയോടും ജഡത്തിന്‍റെ ആസക്തികളോടും എതിരിട്ട് അതിലൂടെ നമ്മെ പ്രലോഭിപ്പിച്ചു നമ്മളിൽ നിന്നും കൃപ ചോര്‍ത്തികളഞ്ഞു നശിപ്പിക്കുന്ന സാത്താനോട് പടപൊരുതി ജയിക്കുവാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. അതിനുവേണ്ടിയാണല്ലോ പരിശുദ്ധമായ ദൈവം സ്വര്‍ഗംവിട്ട് ഈ ഭൂമിയിലേക്ക് വന്നു, ദൈവത്തിന്റെ സഭയെ ആശ്ലേഷിച്ചിരിക്കുന്നത്. ഈ ആത്മാവിനെ നമുക്കും ആശ്ലേഷിക്കാം.
ആദരിക്കേണ്ട വിധത്തില്‍ ആദരിക്കാം. ആശ്രയിക്കേണ്ട വിധത്തില്‍ ആശ്രയിക്കാം. അനുസരിക്കേണ്ട വിധത്തില്‍ അനുസരിക്കാം. അപ്പോൾ നമ്മളിലെ കൃപാച്ചോർച്ചകൾ എന്നന്നേക്കുമായി അപ്രത്യക്ഷമാകും. പ്രാര്‍ത്ഥനയാലും ഉപവാസത്താലും നമുക്ക് നമ്മെത്തന്നെ വിനീതരാക്കാം…. ദൈവത്തിന്‍റെ ആത്മാവ് നമ്മെ നയിക്കട്ടെ .
'
വീട്ടിലെ മിക്സി എടുത്ത് വിൽക്കാൻ കൊണ്ടുപോകുമ്പോൾ എനിക്ക് സങ്കടമൊന്നും തോന്നിയില്ല. എനിക്കാവശ്യമുള്ള പണം വേണം അതുമാത്രമായിരുന്നു ചിന്ത. പിന്നീടും പല ദിവസങ്ങളിലായി മാമയും ടാറ്റയും (അമ്മയും അ പ്പനും) അറിയാതെ പലതും ഞാനെടുത്ത് വിറ്റു. വിട്ടുകഴിഞ്ഞേ അവര്‍ അറിയുകയുള്ളൂ. അപ്പോഴൊക്കെ അവര്‍ വളരെ സങ്കടത്തോടെ നില്‍ക്കുന്നത് കാണാം.പക്ഷേ ഞാനതൊന്നും അത്ര കാര്യമാക്കിയിരുന്നില്ല. മദ്യപിക്കാനുള്ള പണം കണ്ടെത്തുക എന്നതായിരുന്നു എന്നെ സംബന്ധി ച്ച് വലിയ ആവശ്യം. ഉഗാണ്ട സ്വദേശിയായ എനിക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്നു. തുടര്‍ന്ന് മികച്ച കമ്പനിയില്‍ നല്ലൊരു ജോലിയും ലഭിച്ചു. പക്ഷേ കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നതിന്‍റെ രസത്തില്‍ മുഴുകി. അതവസാനിച്ചത് കടുത്ത മദ്യാസക്തിയില്‍. ജീവിതം നരകതുല്യമായിത്തീര്‍ന്നു.
ജോലിയും ജീവിതവുമെല്ലാം താറുമാറായി. പതുക്കെ ജോലി നഷ്ട്ടപ്പെട്ടു .പിന്നെ പണത്തിന് വഴിയില്ലാതെയായി.അപ്പോഴാണ് വീട്ടിലെ പല സാധനങ്ങളും എടുത്തുകൊണ്ടുപോയി വിറ്റ് മദ്യപിക്കാൻ ആരംഭിച്ചത്. വീട്ടുകാരും എന്‍റെ സ്വഭാവം നിമിത്തം കഷ്ടത്തിലായി. പതിയെ എന്‍റെ മനസ്സില്‍ ആഗ്രഹം മുളയിട്ടുതുടങ്ങി, ഇതില്‍നിന്നെല്ലാം രക്ഷപ്പെടണം. പക്ഷേ എന്‍റെ ശ്രമങ്ങളൊന്നും മുന്നോട്ടുപോയില്ല. ഡി അഡിക്ഷൻ സെന്‍ററുകളിലെ ചികിത്സയും സഹായിച്ചില്ല. മദ്യശാലയുടെ അരികിലൂടെ പോയാല്‍മതി, ഞാനവിടേക്ക് കയറിപ്പോകും. പിന്നെ ബോധം നശിക്കുംവരെ മധ്യപിച്ചേ നിര്‍ത്തൂ. സ്പിരിറ്റ് ആണല്ലോ അത് , എന്നുവെച്ചാൽ ദുഷ്ടരൂപി! മദ്യത്തിന്‍റെ ഈ ദുഷ്ടാത്മാവിനെ ചെറുക്കുന്നതില്‍ ഞാൻ നിസ്സഹായനായി.
പരിശുദ്ധാത്മാവിന്റെ സഹായം കൂടാതെ മനുഷ്യാത്മാവിന് ഒരു നന്മയും ചെയ്യാനാവുകില്ല എന്നത് എത്രയോ സത്യം! ഈ സാഹചര്യത്തിലാണ് മാമ എന്നെയും കൂട്ടി കംപാലയിലുള്ള വിൻസെൻഷ്യൻ ധ്യാനകേന്ദ്ര ത്തില്‍ എത്തിയത്. മിഷനറിയായി അവിടെ സേവനം ചെയ്യുന്ന വൈദികനടുത്തെത്തി എന്‍റെ അവസ്ഥയെക്കുറിച്ച് പങ്കുവച്ചു. അദ്ദേഹം എല്ലാം ശ്രമിച്ചു കേട്ടു. എന്നിട്ടെന്നോടു പറഞ്ഞു ,”പതിവായി രണ്ടു മാസം ദിവ്യബലിയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കുക.”
അച്ചന്‍റെ വാക്കുകളനുസരിച്ച് നല്ലൊരു കുമ്പസാരം നടത്തിക്കൊണ്ട് ഞാൻ ദിവ്യബലിയര്‍പ്പണം ആരംഭിച്ചു.
അതോടൊപ്പം അച്ഛൻ എഴുതിത്തന്ന വചനങ്ങള്‍ ആവർത്തിച്ച വായിക്കുക പതിവായിരുന്നു. റോമാ 5:5, ഏശയ്യാ 41:10-11, 2 കോറിന്തോസ് 3:16-17, ഹോസിയ 4:11, ഏശയ്യാ 28:1 എന്നിവയായിരുന്നു ആ വചനങ്ങള്‍. അതോടു ചേര്‍ന്ന് വിശ്വാസപ്രമാണവും ചൊല്ലും. ഇതേ സമയം അവിടെ ധ്യാനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. മൂന്ന് ധ്യാനങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞ സമയം. അപ്പോഴും ദിവ്യബലിയര്‍പ്പണത്തിന് മുടക്കം വരുത്തിയില്ല. അതില്‍നിന്നു തന്നെ ആ അത്ഭുതം സംഭവിച്ചു,എന്‍റെ മദ്യപാനശീലം മാറി! മദ്യത്തില്‍ മുങ്ങി നടന്നിരുന്ന എന്‍റെ മാറ്റം എന്നിലും മറ്റുള്ളവരിലും ഒരുപോലെ അത്ഭുതമുണര്‍ത്തുന്നതായിരുന്നു.
പക്ഷേ, വീണ്ടും മറ്റൊരു പ്രധാനപ്രശ്നം; മദ്യാപാനാസക്തി. മദ്യത്തിന്‍റെ ഗന്ധം കേട്ടാല്‍ മദ്യപിക്കാനുള്ള ആഗ്രഹം തലപൊക്കും. ഇതെന്നെ വളരെ വിഷമിപ്പിച്ചു. അപ്പോഴും വിശുദ്ധബലി തന്നെയായിരുന്നു ആശ്രയം, എനിക്കുവേണ്ടിയുള്ള യേശുവിന്‍റെ ബലി. രക്ഷപ്പെടണമെന്ന തീവ്രമായ ആഗ്രഹത്തോടെ ആ തിരുശരീരരക്തങ്ങള്‍ അനുദിനം സ്വീകരിച്ചു. എന്നില്‍ കടന്നുവരുന്ന യേശുവിന്‍റെ സജീവസാന്നിധ്യം എന്നെ നിരന്തരം മാറ്റിക്കൊണ്ടിരുന്നു .അതോടൊപ്പം വീണ്ടും രണ്ട് ധ്യാനങ്ങളില്‍ക്കൂടി പങ്കെടുക്കുകയും ചെയ്തു.
ദിവസങ്ങള്‍ കടന്നുപോയി. ഒരു ദിവസം എപ്പോഴോ മദ്യത്തിന്‍റെ ഗന്ധം ശ്വസിക്കാനുള്ള സാഹചര്യമുണ്ടായി. പെട്ടെന്ന് വല്ലാത്ത അസ്വസ്ഥത! മുൻപ് എന്നെ വലിച്ചടുപ്പിച്ചിരുന്ന അതേ ഗന്ധം. പക്ഷേ ഇപ്പോൾ അത് അരോചകമായി അനുഭവപ്പെടുന്നു ,ഛർദിക്കാൻ വരുന്നതുപോലെ!!! മദ്യപാനത്തിനുള്ള ആസക്തിയില്‍നിന്നു പോലും എന്‍റെ യേശു എന്നെ മോചിപ്പിച്ചത് ഞാൻ തിരിച്ചറിഞ്ഞു . അനുദിനമുള്ള വിശുദ്ധ കുര്‍ബാനയിലൂടെ മദ്യപാനത്തിന്‍റെ ദുഷ്ടാരൂപി എന്നെ വിട്ടുപോവുകയായിരുന്നു എന്നു മനസ്സിലായി.
ജീവിതത്തില്‍ ഐശ്വര്യം നിറഞ്ഞു. നല്ലൊരു എൻ.ജി.ഒ യില്‍ ജോലിയും ലഭിച്ചു. മുൻപ് മദ്യവും പണവും കൂട്ടുകാരുമെല്ലാം ഉണ്ടായിരുന്നിട്ടും ഉള്ളില്‍ വലിയ സന്തോഷമൊന്നുമില്ലായിരുന്നു. പക്ഷേ ഇപ്പോൾ എന്തൊരു സന്തോഷമാണ് ജീവിതത്തില്‍! ഇരുട്ടിന്‍റെ നാളുകളില്‍ മദ്യത്തിന്‍റെ ഗന്ധം എന്നെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ പരിശുദ്ധ കുർബാനയിൽ ജീവിക്കുന്ന കർത്താവിന്റെ സുഗന്ധമാണ് ഇന്ന് എന്നെ ആകര്‍ഷിക്കുന്നത്.
'
എല്ലായ്പ്പോഴും സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്?
എന്നാല്‍ അത് സാധ്യമാണോ? ആണെന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധ പൗലോസ് ശ്ലീഹാ തെസലോനിക്കക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ അവരെ ഇപ്രകാരം ഉദ്ബോധി പ്പിക്കുന്നു:”ഇപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ.” ഇവിടെ നാം ശ്രമിക്കേണ്ട ഒരു കാര്യമുണ്ട്. ലോകവും അതിന്‍റെ സുഖങ്ങളും നമുക്ക് നല്‍കുന്നത് താത്കാലിക സന്തോഷം മാത്രമാണ്. എന്നാല്‍ നിലനില്‍ക്കുന്ന സന്തോഷം ദൈവത്തിന് മാത്രമേ നൽകുവാൻ സാധിക്കുകയുള്ളൂ. അതിന് ആനന്ദം എന്ന് വിളിക്കുകയാവും കൂടുതല്‍ ചേര്‍ച്ച. ദൈവത്തിന്‍റെ സാന്നിധ്യം നല്‍കുന്ന ആനന്ദത്തെക്കുറിച്ചു വിശുദ്ധ ഗ്രന്ഥത്തില്‍ പലയിടങ്ങളിലും സൂചനയുണ്ട്. ഉദാഹരണമായി ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തത് കണ്ട ശിഷ്യന്മാര്‍ അത്യന്തം ആനന്ദത്തോടെ ജറുസലേമിലേക്ക് മടങ്ങി എന്ന് ലൂക്കാ സുവിശേഷകൻ നമ്മെ അറിയിക്കുന്നു.
ദൈവം ഈ ആനന്ദം മനുഷ്യന് പകരാൻ ആഗ്രഹിക്കുന്നു. എന്നാൽ നമ്മുടെ ഏറ്റവും വലിയൊരു പ്രശ്നം ഇത് സ്വീകരിക്കുവാനും അനുഭവിക്കാനും നമുക്ക് സാധിക്കുന്നില്ല എന്നതാണ്. പ്രാര്‍ത്ഥനയ്ക്ക് ഇരിക്കുമ്പോൾ പോലും നമ്മൾ പലപ്പോഴും അസ്വസ്ഥരാണ്. ഇനി അല്‍പം ആനന്ദം ആ വേളയില്‍ അനുഭവിക്കുവാൻ സാധിച്ചാല്‍പോലും പുറത്തേക്കിറങ്ങുമ്പോൾ വീണ്ടും ദുഃഖത്തിന്‍റെ ഒരു ആവരണം നമ്മെ മൂടുന്നു.എന്താണ് ഒരു മോചനമാര്‍ഗം?
ദൈവം നല്‍കിയ ആനന്ദം ജീവിതത്തിലുടനീളം അനുഭവിക്കാൻ ശിഷ്യന്മാർ ചെയ്ത കാര്യം പറഞ്ഞുകൊണ്ടാണ് വിശുദ്ധ ലൂക്കാ തന്‍റെ സുവിശേഷം അവസാനിപ്പിക്കുന്നത്. നാമും ആ വഴിയിലൂടെ നടന്നാല്‍ മാത്രം മതി. ഒന്നാമത് അവര്‍ ചെയ്ത കാര്യം അവര്‍ ഇപ്പോഴും ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു എന്നതാണ്. ജീവിതത്തിലുണ്ടാകുന്ന എല്ലാ അനുഭവങ്ങളെ ഓര്‍ത്തും ദൈവത്തെ മഹത്വപ്പെടുത്തുക . നല്ല കാര്യങ്ങളെക്കുറിച്ച് ദൈവത്തെ സ്തുതിക്കാൻ എളുപ്പമാണ്. എന്നാല്‍ ദുഃഖകരമായ കാര്യങ്ങളെ ഓർത്തു ദൈവത്തെ നമ്മൾ സ്തുതിക്കണം. കാരണം ദൈവമാണ് നമ്മുടെ ജീവിതത്തിന്‍റെ നിയന്താവ്. അതിനാല്‍ അവിടുന്ന്
അറിയാതെ ഒന്നും സംഭവിക്കുന്നില്ല, തലമുടി ഇഴപോലും താഴെ വീഴുന്നില്ല. നമുക്ക് ഇപ്പോൾ വേദനാജനകമാണ് എന്ന് തോന്നുന്ന കാര്യങ്ങള്‍ എത്രയോ കഴിഞ്ഞ കാലങ്ങളില്‍ അവിടുന്ന് നമ്മുടെ പിൽക്കാല നന്മകളായി മാറ്റിയിട്ടുണ്ട് എന്ന് ഓര്‍ത്താല്‍ മാത്രം മതി.
ദൈവത്തിന് ഒരിക്കലും തെറ്റുപറ്റുകയില്ല. അതിനാല്‍ ബുദ്ധിമോശമെന്ന് നമ്മൾ വിളിക്കുന്ന ചില മണ്ടൻ തീരുമാനങ്ങളെ ഓര്‍ ത്തുപോലും ദൈവത്തിന് നന്ദി കരേറ്റുക. എല്ലാം ദൈവം സ്വീകരിക്കും. എല്ലാ കാര്യങ്ങളിലും ദൈവത്തെ നാം സ്തുതിക്കുമ്പോൾ നമ്മുടെ ജീവിതത്തിന്‍റെ കര്‍ത്താവും നാഥനുമായി നാം ദൈവത്തെ അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുകയാണ്. ഒരു കാര്യം നാം ഉറപ്പുവരുത്തിയാല്‍ മതി- നാം ദൈവത്തെ സ്നേഹിക്കുന്നുണ്ട് എന്ന് ദൈവത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.
ശിഷ്യന്മാര്‍ ചെയ്ത മറ്റൊരു കാര്യം അവര്‍ സദാസമയവും
ദൈവാലയത്തില്‍ കഴിഞ്ഞുകൂടി എന്നതാണ്. നമുക്ക് ഇരുപത്തിനാലു മണിക്കൂറും പള്ളിയില്‍ ചെലവഴിക്കുവാൻ സാധിക്കുമോ? എന്താണിതിന്‍റെ അര്‍ത്ഥം? ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ദൈവസാന്നിധ്യത്തില്‍ ജീവിക്കുക. അടുക്കളയില്‍ ജോലി ചെയ്യുമ്പോഴും കൃഷിയിടത്തില്‍ പണിയുമ്പോഴും ഓഫീസില്‍ ആയിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും വിനോദങ്ങളില്‍ ഏർപ്പെടുമ്പോഴും എല്ലാം ദൈവത്തിന്‍റെ കൂടെ ആയിരിക്കുക. നിരന്തരം പ്രാര്‍ത്ഥിക്കുകയാണ് അതിനുള്ള വഴി. സുകൃതജപം ചൊല്ലുക,കൊന്ത ചൊല്ലുക, റേഡിയോയിലൂടെയും യു ട്യൂബിലൂടെയുമൊക്കെ വചനം ശ്രവിക്കുക, ടി.വി ഓണ്‍ ചെയ്ത് ആത്മീയ പ്രോഗ്രാമുകള്‍ ശ്രവിച്ചുകൊണ്ട് ജോലി ചെയ്യുക…
ഇവയൊക്കെ ചെയ്യാൻ ആർക്കാണ് സാധിക്കാത്തത് . നമ്മുടെ മനസാകുന്ന ആന്റിന ദൈവത്തിലേക്ക് സദാസമയവും തിരിച്ചുവച്ചുകൊണ്ടിരുന്നാല്‍ ആനന്ദ തരംഗങ്ങള്‍ അവിടുന്ന് നമ്മുടെ മനസിലേക്ക് അയച്ചുകൊണ്ടിരിക്കും.
നമ്മുടെ ആനന്ദത്തെ കെടുത്തിക്കളയുന്ന മറ്റൊരു കാര്യം നടക്കാത്ത നമ്മുടെ ആഗ്രഹങ്ങളെക്കുറിച്ചുള്ള ചിന്തകളാണ്. കേള്‍ക്കാത്ത പ്രാര്‍ത്ഥനകള്‍ ഉല്‍ക്കണ്ഠകളായി വന്ന് നമ്മുടെ മനസിനെ ഭാരപ്പെടുത്തുന്നു. പരീക്ഷയില്‍ ജയിക്കുമോ? ജോലി നല്ലത് ലഭിക്കുമോ? കല്യാണം നടക്കുമോ? കുഞ്ഞുങ്ങളുണ്ടാകുമോ? നിരവധി ചോദ്യങ്ങള്‍. ഇതിന് ഒറ്റ ഉത്തരമേയുള്ളൂ. ദൈവം നിന്നെ അനുഗ്രഹിക്കാൻ ഒരു സമയം കണ്ടെത്തിയിട്ടുണ്ട്. ആ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കുക. അക്ഷമ ദുഃഖം കൊണ്ടുവരുന്നു. ദീര്‍ഘക്ഷമ അനുഗ്രഹവും ആനന്ദവും കൊണ്ടുവരുന്നു. അതുകൊണ്ടാണ് വിശുദ്ധ പത്രോസ് ശ്ലീഹാ
ഇപ്രകാരം എഴുതിയത്: “ദൈവത്തിന്‍റെ ശക്തമായ കരത്തിന് കീഴില്‍ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും” (1 പത്രോസ് 5:6). താഴ്മയോടെ
കാത്തുനില്‍ക്കുന്നവരെ എല്ലാം ദൈവം നിശ്ചയമായും സന്ദര്‍ശിക്കും. അതിനാല്‍ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും ആനന്ദം അനുഭവിച്ച് പിതാവിനെ മഹത്വപ്പെടുത്തുന്ന ദൈവമക്കളായിത്തീരാൻ നമുക്ക് പ്രാര്‍ത്ഥിക്കാം. സ്നേഹപിതാവേ, അങ്ങയുടെ ആനന്ദത്താല്‍ എന്നെ നിറയ്ക്കണമേ. എല്ലാ സമയവും അങ്ങയെ സ്തുതിക്കാൻ , അങ്ങയുടെ സാന്നിധ്യം അനുഭവിക്കാൻ എന്നെ അനുഗ്രഹിച്ചാലും. ലഭിക്കാത്ത അനുഗ്രഹങ്ങളെ ഓര്‍ത്ത് അങ്ങയെ പഴിക്കാതെ, പിറുപിറുക്കാതെ അങ്ങയുടെ സമയത്തിനായി കാത്തിരിക്കാൻ എന്നെ അനുഗ്രഹിക്കണമേ. കാത്തിരിപ്പിന്‍റെ നല്ല പാഠങ്ങള്‍ ഞങ്ങളെ പഠിപ്പിച്ച പരിശുദ്ധ അമ്മേ,വിശുദ്ധ യൗസേപ്പിതാവേ എനിക്കായി ഇപ്പോൾ പ്രാര്‍ത്ഥിക്കണമേ.
ആമേൻ.
'
അഭിഷേകത്തിന്‍റെ പുതിയ തലത്തിലേക്കുയരാൻ സഹായിക്കുന്ന വചനധ്യാനം “തന്‍റെ ആരോഹണത്തിന്‍റെ ദിവസങ്ങള്‍പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ, അവൻ ജറുസലെമിലേക്ക് പോകാൻ ഉറച്ചു” (ലൂക്കാ 9:51)
നാം മാതൃകയാക്കേണ്ട മൂന്ന് കാര്യങ്ങള്‍ ഈ വചനം ധ്യാനിക്കുമ്പോൾ പഠിക്കാൻ സാധിക്കും.
1. അവിടുത്തെ ഹൃദയത്തിലായിരിക്കുക
തന്‍റെ ആരോഹണം അഥവാ കുരിശിലെ ബലിക്കായുള്ള ദിവസങ്ങള്‍
പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് എന്ന് യേശുവിന് അറിയാമായിരുന്നു. തന്നെക്കുറി ച്ചുള്ള പിതാവിന്‍റെ ഹിതം വ്യക്തമായി അവിടുന്ന് മനസ്സിലാക്കി. ജനക്കൂട്ടത്തിന്‍റെ ആരവങ്ങളില്‍നിന്നെല്ലാം പിൻവാങ്ങി യേശു തനിയെ പ്രാര്‍ത്ഥിക്കാനായി മലമുകളിലേക്ക് കയറി എന്ന് സുവിശേഷത്തില്‍ പലയിടത്തും വായിക്കുമ്പോൾ അവിടുന്ന് ദൈവതിരുമനസ്സ് മനസ്സിലാക്കിയതിന്‍റെ രഹസ്യം നമുക്ക് കണ്ടെത്താൻ കഴിയും.ഇത് നാമും അനുകരിക്കണം. ക്രൈസ്തവൻ അടിസ്ഥാനപരമായി ദൈവരാജ്യ ശുശ്രൂഷകനായിരിക്കയാല്‍ എത്ര തിരക്കുണ്ടെങ്കിലും പ്രാര്‍ത്ഥനയില്‍ അവിടുത്തെ ഹൃദയത്തിലായിരിക്കാൻ സമയം കണ്ടെത്തണം. അതിലൂടെയേ തന്നെക്കുറിച്ചുള്ള ദൈവതിരുമനസ്സ് തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടുപോകാനാവൂ. ഈ രഹസ്യം മനസ്സിലാക്കിയതിനാലാണ് മൂന്നു മണിക്കൂര്‍ ദിവ്യകാരുണ്യസന്നിധിയിലിരുന്നിട്ടുമാത്രമേ ശുശ്രൂഷയ്ക്കിറങ്ങാവൂ എന്ന് മദര്‍ തെരേസ തന്‍റെ സന്യാസിനികളോട് നിർബന്ധം പറഞ്ഞത് .
2. വ്യക്തത
തന്‍റെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം വ്യക്തമായി മനസ്സിലാക്കിയിരുന്നതിനാല്‍ യേശു മുന്നൊരുക്കങ്ങളും പിന്നൊരുക്കങ്ങളും നട ത്തിയിരുന്നു. ശിഷ്യന്മാരോട് ഓശാനദിനത്തിലെ യാത്രയ്ക്കായി കഴുതയെ അഴിച്ചുകൊണ്ടുവരാൻ നിര്‍ദേശിച്ചതും പെസഹാ ഒരുക്കാൻ മാളിക ഒരുക്കാൻ നിര്‍ദേശിച്ചതുമെല്ലാം ഈ ഒരുക്കാതെയാണ് വ്യക്തമാക്കുന്നത്. തന്‍റെ മരണത്തിന് മുന്നൊരുക്കമായി ഉറച്ച കാല്‍വയ്പുകളോടെ ജറുസലെമിലേക്ക് പോകുന്നതും ഇതുതന്നെയാണ് കാണിക്കുന്നത്. നമ്മളും ദൈവഹിതം തിരിച്ചറിയുമ്പോൾ അതിനുള്ള ഒരുക്കങ്ങള്‍ നടത്തണം.
3. പ്രിയങ്ങള്‍
യേശു ഗലീലിയില്‍നിന്ന് ജറുസലെമിലേക്ക് പോകുന്നത്, ദൈവശാസ്ത്രപണ്ഡിതരുടെ അഭിപ്രായപ്രകാരം അവിടുന്ന് തന്‍റെ പ്രിയങ്ങള്‍ പലതും ഉപേക്ഷിക്കുന്നതിന്‍റെ സൂചനയാണ്. “ഇതാ,നമ്മൾ ജറുസലെമിലേക്ക് പോകുന്നു.മനുഷ്യപുത്രൻ പ്രധാനപുരോഹിതന്മാർക്കും നിയമജ്ഞര്‍ക്കും ഏല്പിക്കപ്പെടും” (മത്തായി 20:18, മര്‍ക്കോസ്10:33) ഇപ്രകാരം പറഞ്ഞുകൊണ്ട്
ജറുസലെമിലേക്ക് പോകുന്നത് തന്നെ സ്വാഗതം ചെയ്ത ഗലീലിയോടുള്ള പ്രിയങ്ങളെല്ലാം മുറിച്ചുകൊണ്ടുതന്നെയാണ്. ദൈവഹിതം തിരിച്ചറിയുമ്പോൾ അതിനായി നമ്മുടെ പ്രിയങ്ങളെ മുറിക്കാൻ നമുക്കും തയാറാകാം. എന്നാലേ അഭിഷേകത്തിന്‍റെ പുതിയ തലത്തിലേക്കുയരാൻ സാധിക്കുകയുള്ളൂ.
ആഗസ്റ്റ് 30-ന് വിശുദ്ധ രക്തസാക്ഷികളുടെ തിരുനാള്‍ സഭ ആചരിക്കുന്നു. ഫെലിക്സ് ,അഡോക്ടസ് എന്നിങ്ങനെയാണ് ആ രക്തസാക്ഷിവിശുദ്ധരുടെ പേര്. ഡയോക്ളീഷ്യൻ ചക്രവര്‍ത്തിയുടെ
മതപീഡനകാലത്ത് മരണം വരിച്ചവരാണിവര്‍. ഫെലിക്സ് ഒരു റോമൻ പൗരനാണ്. ഫെലിക്സ് മരിച്ചപ്പോൾ അവൻ നല്‍കിയ ക്രിസ്തുസാക്ഷ്യത്തിന്‍റെ വെളിച്ചം അവിടെ പ്രകാശിച്ചു. ആ
വെളിച്ചത്തില്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ച് ഒരുവൻ ആ വിശ്വാസം ഏറ്റുപറഞ്ഞു ഫെലിക്സിനോടൊപ്പം മരിക്കാൻ തയാറായി. ആ രണ്ടാമന് സഭ നല്‍കിയ പേരാണ് അഡോക്റ്റസ്. കൂട്ടിച്ചേർക്കപ്പെട്ടവൻ എന്നാണ് ആ പേരിനര്‍ത്ഥം.
ഇത് ഒരിക്കല്‍മാത്രം സംഭവിക്കുന്നതല്ല. ലിബിയായിലെ കടല്‍ക്കരയില്‍ ക്രിസ്തുവിനായി ജീവനര്‍പ്പിച്ചവരുടെ ചരിത്രം പറയുന്നത് അതാണ്. ക്രിസ്തുവിന്‍റെ പേരില്‍ ഇരുപതുപേര്‍ വധിക്കപ്പെടുന്നതും അവരുടെ രക്തം കടല്‍ക്കരയില്‍ പൊട്ടിയൊഴുകുന്നതും കണ്ടുകൊണ്ടു നിന്ന ഒരുവൻ. അവന് പേരില്ല, മതമില്ല, ഘാനയില്‍നിന്നും ലിബിയായില്‍ കുടിയേറി ജോലി ചെയ്യുന്നവൻ എന്ന വിലാസംമാത്രം. അവനോട് തീവ്രവാദികള്‍ ചോദിച്ചു, “നീ ക്രിസ്ത്യാനിയാണോ?” അല്ലെന്നവൻ മറുപടി നല്‍കി.
‘ക്രിസ്തുവിനെ തള്ളിപ്പറയുക, എന്നാല്‍ നിന്നെ വെറുതെ വിടാം’ തുടര്‍ന്ന് അവര്‍ക്ക് പറയാനുണ്ടായിരുന്നത് അത്രയേയുള്ളൂ. പക്ഷേ കറുത്ത വര്‍ഗ്ഗക്കാരനായ ആ യുവാവ് തന്‍റെ സുഹൃത്തുക്കളുടെ ചേതനയറ്റ ശരീരം ശ്രദ്ധിച്ചു. പിന്നെ അവനൊട്ടും മടിച്ചില്ല ക്രിസ്തുവിനെ സ്വീകരിക്കാൻ. അവൻ പറഞ്ഞു , “ഈ മരിച്ചുകിടക്കുന്നവര്‍ എന്‍റെ സുഹൃത്തുക്കളാണ്. ഞങ്ങളൊന്നിച്ചാണ് ജോലി ചെയ്തത് , ജീവിച്ചത് . മരിക്കാൻപോലും തയാറാകുന്ന വിധത്തില്‍ ക്രിസ്തു ഇവര്‍ക്ക് പ്രധാനപ്പെട്ടതാണെങ്കിൽ , ആ ക്രിസ്തുവിനായി മരിക്കാൻ ഞാനും തയാറാണ്. എന്‍റെ സുഹൃത്തുക്കളെ എനിക്കറിയാം. അവര്‍ നിലകൊണ്ട സത്യത്തിനായി ഞാനും നിലകൊള്ളും.”
ആ ഇരുപത് പേരിൽനിന്ന് പരന്നത് ക്രിസ്തുവിന്‍റെ വശ്യപരിമളമല്ലാതെ മറ്റെന്താണ്? കോപ്റ്റിക് സഭ ലിബിയായില്‍ രക്തസാക്ഷിത്വം വരിച്ച ഇരുപതുപേരെ വിശുദ്ധരായി
പ്രഖ്യാപിക്കാനൊരുങ്ങിയപ്പോൾ ഈ ഇരുപത്തിയൊന്നാമനെയും പരിഗണിച്ചു. അവൻ ജലത്താലുള്ള മാമ്മോദീസ സ്വീകരിച്ചിട്ടില്ലെങ്കിലും രക്തത്താലുള്ള മാമ്മോദീസ സ്വീകരിച്ചതിനാല്‍ അവനെയും അവര്‍ വിശുദ്ധനായി എണ്ണി. സഭാപിതാക്കന്മാർ അവനൊരു പേര് നല്‍കി,മത്തായി. എന്നുവച്ചാല്‍, ആഗ്രഹത്താല്‍ മാമ്മോദീസ സ്വീകരിച്ചവൻ. ലിബിയായിലെ രക്തസാക്ഷികളില്‍ വെണ്‍മയാര്‍ന്ന മുഖമാണ് ആ കറുത്ത വര്‍ഗ്ഗക്കാരന്‍റേത്. ‘ഓറബീ യേഷുവാ!’ എന്നു വിളിച്ചുകൊണ്ട് അവൻ തന്‍റെ പ്രാണനര്‍പ്പിച്ചു.
The 21: A Journey into the Land of Coptic Martyrs’ എന്ന മാർട്ടിൻ മോസ്ബാഹിന്‍റെ ഗ്രന്ഥത്തില്‍ ഇതേപ്പറ്റി വിവരിക്കുന്നുണ്ട്. പഠനങ്ങള്‍ നടത്തിയും മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചും അവരുടെ പ്രിയപ്പെട്ടവരോട് സംസാരിച്ചും രൂപകല്‍പന ചെയ്തതാണ് ഈ ഗ്രന്ഥം.ക്രിസ്തുവിന്‍റെ പരിമളം പരത്തിയ ഇരുപതുപേര്‍ മരണനേരത്ത് ഇരുപത്തിയൊന്നാമതൊരുവനെക്കൂടി
തങ്ങളുടെ വിശുദ്ധ സംഘത്തിലേക്ക് ആകര്‍ഷിക്കുന്നു. നിർമ്മലരായ മനുഷ്യര്‍ നല്‍കുന്ന സാക്ഷ്യം ശോഭയാര്‍ന്നുനില്‍ക്കും. വെറുമൊരു ധാർമിക മനുഷ്യന് ഇത്തരത്തില്‍ സാക്ഷ്യം
നല്‍കാനാവില്ല. വെറുമൊരു നല്ല മനുഷ്യനും ഇതിന് കഴിയുകയില്ല, വിശുദ്ധ മനുഷ്യര്‍ക്കുമാത്രമേ കഴിയൂ. അന്ന് ലാസറിന്‍റെ വീട്ടില്‍വച്ച് മറിയം ക്രിസ്തുവിന്‍റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയപ്പോൾ ഒരു നല്ല മനുഷ്യനെന്ന് തോന്നിപ്പിക്കുന്ന ചില വാക്കുകള്‍ യൂദാസ് പറയുന്നുണ്ട്. ‘ഈ സുഗന്ധതൈലത്തിന്‍റെ പണമെടുത്ത് ദരിദ്രര്‍ക്ക് കൊടുക്കാമായിരുന്നല്ലോ, പനമെന്തിനാണ് ദുര്‍വ്യയം ചെയ്യുന്നത്…’ എന്നിങ്ങനെ. കേട്ടാല്‍ ധാർമിക മനുഷ്യനെന്ന് തോന്നിപ്പിക്കുന്ന വാക്കുകള്‍. പക്ഷേ മുപ്പത് വെള്ളിക്കാശിന് ഗുരുവിനെ ഒറ്റുകൊടുക്കാൻ തീരുമാനിക്കുന്നത് അവൻതന്നെയാണ്.
നല്ല മനുഷ്യൻ എന്ന പേര് സമ്പാദിക്കാൻ അത്ര പ്രയാസമില്ല. കുറച്ച് ധാർമികതയും പൗരബോധവും ചില നല്ല ചിട്ടകളുമൊക്കെ മതിയാകും അതിന്. പക്ഷേ നൈര്മല്യമുള്ള ജീവിതത്തിന്‍റെ ഉടമകളാകാൻ വിശുദ്ധമായ ലക്ഷ്യത്തോടെ സത്പ്രവൃത്തികള്‍ ചെയ്യണം. അവിടെ സ്വര്‍ഗ്ഗപിതാവിന്‍റെ മഹത്വം കാണാം.അതുകൊണ്ടാണ് ക്രിസ്തു പറയുന്നത് , “മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ” (മത്തായി 5: 16).
'
സ്കൂൾ വിട്ടുവന്നാല്‍ ആറു മണിവരെ കളിക്കും. അതുകഴിഞ്ഞാൽ കുളിച്ച് പഠിക്കാനിരിക്കും.ഏഴു മണിക്ക് സന്ധ്യാപ്രാര്‍ത്ഥന. അത് കഴിഞ്ഞു പഠിക്കാനിരിക്കും.ബാക്കിയുള്ളതുകൂടി പഠിക്കും. സമയത്തു കിടന്നുറങ്ങും. കൂടുതല്‍ സമയം ടി.വി. കണ്ടിരിക്കില്ല. സ്കൂള്‍ തുറക്കുന്ന സമയത്ത് ജിനുകുട്ടൻ എടുത്ത തീരുമാനങ്ങളായിരുന്നു ഇതെല്ലാം. സ്കൂള്‍ തുറന്നതിന്‍റെ പിറ്റേ ഞായറാഴ്ച ജിനുകുട്ടൻ എല്ലാം ഒന്ന് ഓര്‍ത്തുനോക്കി. “ഉവ്വ്, എല്ലാം തെറ്റാതെ പാലിച്ചിട്ടുണ്ട്.” അവൻ സ്വയം അഭിമാനിച്ചു.
രണ്ടു ദിവസംകൂടി ടൈം ടേബിള്‍ തെറ്റാതെ കടന്നുപോയി. എന്നാല്‍ പിറ്റേന്ന് വൈകിട്ട് ക്രിക്കറ്റ് കളി കൂടുതല്‍ രസം പിടിച്ചു പോയതുകൊണ്ട് കളി നിര്‍ത്തിയത് ആറരയ്ക്കാണ്. പിന്നെ വീട്ടിലെ ത്തി കുളിച്ച് തയ്യാറായപ്പോഴേക്കും സന്ധ്യാപ്രാര്‍ത്ഥനക്ക് സമയമായി. തീരുമാനങ്ങള്‍ തെറ്റിയതിന്‍റെ കുറ്റബോധത്തില്‍ അന്നത്തെ ജപമാല അത്ര ഭംഗിയായതുമില്ല. അതുകഴിഞ്ഞു ഒരു വിധത്തില്‍ പഠിക്കാനുള്ളതെല്ലാം തീര്‍ത്തു. എന്തായാലും അന്നു രാത്രി ഉറങ്ങാൻ കിടന്നിട്ടും ജിനുക്കുട്ടന് ഒരു സുഖവും കിട്ടിയില്ല.തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് അമ്മ വന്നത്.
“എ ന്തുപറ്റി എന്‍റെ ജിനുക്കുട്ടാ?”
“ടൈം ടേബിളെല്ലാം കുളമായില്ലേ അമ്മേ?”
“സാരമില്ല കുട്ടാ, ഇന്ന് തെറ്റിപ്പോയെന്നു കരുതി മോൻ നല്ല ശീലങ്ങളൊന്നും കൈവിടരുത്. പകരം ഒരു കാര്യം ചെയ്യണം. ഇന്ന് കൂടുതല്‍ നേരം കളിച്ചത് തെറ്റായിപ്പോയി എന്നു മോന്
മനസ്സിലായല്ലോ. അതുകൊണ്ട് ആദ്യം ഈശോയോട് സോറി പറയണം. എന്നിട്ട് പരിഹാരമായി നാളെ കളി വേണ്ടെന്നുവച്ച് ആ സമയവും കൂടി പഠിക്കണം. വീണ്ടും വരുന്ന ദിവസങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ തെറ്റാതെ നോക്കണം. ഇനി എപ്പോഴെങ്കിലും തെറ്റിപ്പോയാലും
ഇങ്ങനെ തിരുത്തണം. അതുമതി എന്‍റെ മോൻ മിടുക്കാനാവാൻ.” അമ്മയുടെ വാക്കുകള്‍ കേട്ട ജിനുക്കുട്ടന്‍റെ മുഖം തെളിഞ്ഞു. എല്ലാ കാര്യങ്ങളും വീണ്ടും ഉഷാറാക്കണമെന്ന് തീരുമാനിച്ച് അവൻ സമാധാനമായി കിടന്നുറങ്ങി.
ആറാം നൂറ്റാണ്ടില്‍ വെയില്‍സിലുള്ള ബ്രെക്ക്നോക്ക് ഭരിച്ചിരുന്ന ബ്രിഷാൻ എന്ന രാജാവിന്‍റെ മകളായിരുന്നു സദ്ഗുണസമ്പന്നയായിരുന്ന ഗ്ലാഡിസ്.തെക്കേ വെയില്‍സിലെ
ഗ്വൈനില്‍വി എന്ന ഒരു യുവ വീരനായ രാജാവ് ഗ്ലാഡിസിനെ തന്‍റെ ഭാര്യയാക്കാൻ ആഗ്രഹിച്ചു. അവളെ തനിക്ക് നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി ഗ്വൈനില്‍വി ബ്രിഷാൻ രാജാവിനെ സമീപിച്ചു. എന്നാല്‍ ആ അഭ്യര്‍ത്ഥന ബ്രിഷാൻ രാജാവ് നിരസിക്കുകയാണുണ്ടായത് . അതേത്തുടര്‍ന്ന് 300 പരിവാരങ്ങളുമായി എത്തിയ ഗ്വൈനില്‍വി ഗ്ലാഡിസിനെ തട്ടിക്കൊണ്ടുപോയി. ഇതിനെ തുടര്‍ന്ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആര്‍തര്‍ രാജാവിന്‍റെ മധ്യസ്ഥതയിലൂടെ ഗ്ലാഡിസിനെ ഗ്വൈനില്‍വിയുടെ ഭാര്യയായി അംഗീകരിച്ചതിനെ തുടര്‍ന്നാണ് യുദ്ധത്തിന് വിരാമമായതെന്ന് ചരിത്രം പറയുന്നു.
അധികം താമസിയാതെ അവര്‍ക്കൊരു കുഞ്ഞു ജനി ച്ചു. കാഡോക്ക് എന്ന പേരാണ് കുമിന് നല്‍കിയത്. കുഞ്ഞിന്റെ ജനനം ആഘോഷിക്കുന്നതിനായി സന്യാസിയായ താത്തിയൂസിന്‍റെ പശുവിനെയാണ് ഗ്വൈനില്‍വി തട്ടിയെടുത്തത്. തന്‍റെ പശുവിനെ തിരിച്ചുനല്‍കണമെന്ന ആവശ്യവുമായി സന്യാസി രാജാവായ ഗ്വൈനില്‍വിയുടെ പക്കലെത്തി. ക്രൂരനും യുദ്ധവീരനുമായ രാജാവിന്‍റെ പക്കല്‍ വന്ന് പശുവിനെ ചോദിയ്ക്കാൻ വിശുദ്ധ താത്തിയൂസ് പ്രകടിപ്പിച്ച ധൈര്യം രാജാവില്‍ മതിപ്പുളവാക്കി. അങ്ങനെ കാഡോക്കിന് വിദ്യാഭ്യാസം നല്‍കാനുള്ള ചുമതല രാജാവ് സന്യാസിയായ താത്തിയൂസിനെ ഭരമേല്‍പ്പിച്ചു.
രാജാവിന്‍റെയും കുടുംബത്തിന്‍റെയും മാനസാന്തരത്തിനുവേണ്ടിയുള്ള ദൈവികപദ്ധതിയുടെ ഭാഗമായിരുന്നു അതെന്ന് ഈ കുടുംബ ത്തിന്‍റെ ചരിത്രം വ്യക്തമാക്കുന്നു. സന്യാസിയായ താത്തിയൂസിന്‍റെ കീഴിലുള്ള പരിശീലനത്തില്‍ കാഡോക്ക് വിശുദ്ധിയിൽ അഭിവൃദ്ധി നേടി. ക്രമേണ, ഗ്ലാഡിസിന്‍റെയും മകനായ കാഡോക്കിന്‍റെയും പ്രേരണയുടെ ഫലമായാണ് അക്രമത്തിന്‍റെയും കവര്‍ച്ചയുടെയും പാതയില്‍ നിന്ന് ഗ്വൈനില്‍വി പിന്തിരിഞ്ഞത് . ഈ കാലഘട്ടത്തില്‍ ഒരു മാലാഖ പ്രത്യക്ഷെ പ്പട്ട് നെറ്റിയില്‍ കറുത്ത പാടുള്ള ഒരു വെളുത്തകാളയെ ഗ്വൈനില്‍വിക്ക് കാണിച്ചുകൊടു ത്തു.അധികം താമസിയാതെതന്നെ അത്തരത്തിലുള്ളൊരു കാളയെ ഗ്വൈനില്‍വി കാണുകയും ആ കാളയെ കണ്ട സ്ഥലത്ത് കുടില്‍ കെട്ടി സന്യസ്തജീവിതം നയിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഭര്‍ത്താവിന്‍റെ മാനസാന്തരത്തില്‍ ഏറ്റവുമധികം സന്തോഷിച്ചത് ഗ്ലാഡിസായിരുന്നു. കൊട്ടാരത്തിലെ സുഖങ്ങള്‍ ഉപേക്ഷിച്ച് ബ്രഹ്മചര്യവ്രതം സ്വീകരിച്ച് ഇവര്‍ കുടിലിലേക്ക് താമസം മാറി. പ്രാര്‍ത്ഥനയിലും തപസ്സിലും പ്രായശ്ചിത്ത പ്രവൃത്തികളിലും വ്യാപൃതരായ ഈ ദമ്പതികൾ പിന്നീട് പ്രലോഭനത്തിനുള്ള സാധ്യത പൂര്‍ണമായും ഒഴിവാക്കുന്നതിനായി അകന്ന് താമസിക്കാനാരംഭിച്ചു. പെന്ൻകാമിലേക്ക് മാറി താമസിച്ച ഗ്ലാഡിസ് ഇന്നത്തെ ന്യൂപോര്‍ട്ടിലുള്ള ‘ഏകാന്ത മലയില്‍’ പരിശുദ്ധ ദൈവമാതാവിന്‍റെ നാമ ത്തില്‍ ഒരു ദൈവാലയം പണിതു. എഡി 500-നും 523-നുമിടയില്‍ മരണമടഞ്ഞ വിശുദ്ധരായ ഗ്ലാഡിസിന്‍റെയും ഗ്വൈനില്‍വിയുടെയും തിരുനാള്‍ മാര്‍ച്ച് 29-നാണ് തിരുസഭ ആഘോഷിക്കുന്നത്. മകനായ കാഡോക്കിന് പുറമെ മക്കളായ സ്നിഡര്‍, ബുഗി,എഗ്വിന് എന്നിവരെയും തിരുസഭ വിശുദ്ധരായി വണങ്ങുന്നു.
'ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് എനിക്ക് മാമ്മോദീസ ലഭിച്ചത്. അതോടൊപ്പം പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിക്കാനും സാധിച്ചു. ആ നാളുകളില്‍ ഞാനും അനിയത്തിയും ഞായറാഴ്ചകളിൽ പള്ളിയില്‍ പോകാനും വേദോപദേശം പഠിക്കാനും തുടങ്ങി. പക്ഷേ യഥാര്‍ത്ഥത്തില്‍ ഒരു ക്രൈസ്തവജീവിതമാ
യിരുന്നില്ല എന്‍റേത്. പതിയെപ്പതിയെ കൂട്ടുകാരില്‍നിന്ന് പല ചീത്ത ശീലങ്ങളും പഠിച്ചു. ചീത്ത പുസ്തകങ്ങള്‍ വായിക്കുക, മോശം സിനിമകള്‍ കാണുക തുടങ്ങിയവയൊക്കെ അതില്‍ പെടും. എന്‍റെ ജീവിതം ഞാനാഗ്രഹിച്ചതുപോലെ ജീവി ച്ചു.
ഞങ്ങളുടെ സ്വദേശമായ വയനാട്ടിലായിരുന്നു പ്ലസ് ടു പഠനം. അതു കഴിഞ്ഞ കോയമ്പത്തൂരിൽ എയര്‍ക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറിംഗ് കോഴ്സ് പഠിക്കാനായി ചേര്‍ന്നു. സമ്പന്നനാവുന്നതിനെക്കുറിച്ചു സ്വപ്നം കണ്ടുതുടങ്ങിയ സമയം. അവിടെവച്ച് ബിയര്‍ കഴിക്കുക എന്ന പുതിയ ശീലം തുടങ്ങി. എന്നാല്‍ ഞാൻ കണ്ടുതുടങ്ങിയ സ്വപ്നം പെട്ടെന്നുതന്നെ മങ്ങിപോവുകയായിരുന്നു. . വര്‍ണാന്ധത അഥവാ കളര്‍ ബ്ലൈൻഡ്‌നെസ്സ് എന്ന അസുഖം നിമിത്തം മുംമ്പ് ഒരു വിദ്യാര്‍ത്ഥിക്ക് പഠനം നിര്‍ത്തി പോകേണ്ടി വന്നിട്ടുള്ളതിനാല്‍ എല്ലാവരും നേത്രപരിശോധന നടത്തണമെന്ന് ഞങ്ങളുടെ പ്രൊഫസര്‍ ആവശ്യപ്പെട്ടു. അതുപ്രകാരം ടെസ്റ്റ് ചെയ്തപ്പോൾ എന്‍റെ കണ്ണിനും അതേ പ്രശ്നം! അങ്ങനെ ആ കോഴ്സ് നിര്‍ത്തി മൈസൂരില്‍ ബിരുദപഠനത്തിന് ചേര്‍ന്നു. അവിടെവച്ച് മദ്യം, കഞ്ചാവ് തുടങ്ങിയവ ഉപയോഗിച്ചുതുടങ്ങി. പുകവലിയും ശീലമാക്കി.
മാറ്റത്തിന്‍റെ തുടക്കം
രണ്ടാം വര്‍ഷ ബിരുദപഠനകാലം. കൂട്ടുകാരൊന്നിച്ച് ബേല്‍മുറി ചെക്ക് ഡാമിനടുത്തേക്ക് പിക്നിക്കിനു പോയി. ഞങ്ങളെല്ലാം മദ്യപി ച്ചിരുന്നു. ഡാമിന്‍റെ ഭംഗി ആസ്വദിക്കുന്നതിനിടക്ക് കാല്‍ വഴുതി എങ്ങനെയോ ഞാൻ വെള്ളത്തിലേക്ക് വീണു. മുങ്ങിത്താഴാൻ തുടങ്ങിയ എന്നെ കൂട്ടുകാര്‍ രക്ഷിക്കാൻ ശ്രെമിച്ചെങ്കിലും ആശ്രമം വിജയിച്ചില്ല. എല്ലാം എനിക്ക് തനിയെ ചെയ്യാൻ കഴിയും എന്ന എന്‍റെ അതിരുകവിഞ്ഞ ആത്മവിശ്വാസം ആദ്യമായിഇടഞ്ഞത് അവിടെവച്ചാണ്.
മുങ്ങിത്താണുകൊണ്ടിരുന്ന സമയത്ത് ജീവിതത്തില്‍ ആദ്യമായി ഞാൻ വിശ്വാസത്തോടെ ദൈവത്തെ വിളിച്ചു, “യേശുവേ, സഹായിക്കണേ!” പിന്നെ എന്താണുണ്ടായത് എന്നെനിക്കറിയില്ല.
കണ്ണു തുറക്കുമ്പോൾ ഞാൻ വെള്ളത്തില്‍നിന്ന് പുറത്തെത്തിയിരുന്നു. . ഒരു തുള്ളി വെള്ളംപോലും എന്‍റെ ഉള്ളില്‍ പോയിരുന്നുമില്ല. ഇന്നെനിക്കുറപ്പുണ്ട്, ഈശോ തന്നെയാണ് എന്നെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത് എന്ന്. പക്ഷേ അതുകൊണ്ടൊരു മാറ്റം പെട്ടെന്ന് എന്നിലുണ്ടായില്ല. തുടര്‍ന്നും അത്ഭുതങ്ങളിലൂടെയാണ് അവിടുന്ന് എന്നെ വിശ്വാസത്തിലേക്ക് നയിച്ചത് .
സന്തോഷിക്കുന്ന കൂട്ടുകാര്‍
സെന്‍റ് ഫിലോമിനാസ് കോളേജില്‍ ഒരു ജീസസ് യൂത്ത് ഏകദിന പരിപാടിക്ക് ഒരു സുഹൃത്ത് എന്നെ ക്ഷണി ച്ചു.’ഞാൻ ഇല്ല’ എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നെ തോന്നി, പോകാം… അവിടെ പെണ്‍കുട്ടികളൊക്കെകാണും എന്നതായിരുന്നു ആകര്‍ഷണ വിഷയം. പോകുന്നതിനൊരുക്കമായി ഞാൻ നല്ലവണ്ണം മദ്യപി ച്ചു. പിറ്റേന്ന് എന്റെ അടുത്തെത്തിയവർ ദുര്‍ഗന്ധം കാരണം അകന്നുപോകുന്ന അവസ്ഥയിലായിരുന്നു കാര്യങ്ങള്‍. അവിടെ വോളന്‍റിയറായി പ്രവര്‍ത്തിക്കാനാണ് വിളിച്ചതെങ്കിലും മദ്യത്തിന്‍റെ ഗന്ധം കാരണം വോളന്‍റിയറാകണ്ട എന്ന് സംഘാടകര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ അവിടെയിരിക്കാം, അല്ലെങ്കില്‍ തിരികെപ്പോകാം. എന്നായിരുന്നു അവരുടെ നിര്‍ദേശം.
എന്തുകൊണ്ടോ ഞാൻ തിരികെപ്പോയില്ല., പിന്നിലിരുന്നു. പാട്ടും മറ്റ് പരിപാടികളുമെല്ലാം അവിടെയുണ്ടായിരുന്നു. എന്നാല്‍ എന്നെ ആകര്‍ഷിച്ചത് മറ്റൊന്നാണ്, ജീസസ് യൂത്ത് പ്രവര്‍ത്തകരുടെ സന്തോഷം ! പാപത്തില്‍ ജീവിക്കുന്നതുകൊണ്ട് സന്തോഷമെന്തെന്ന് അറിയാത്ത എനിക്ക് അവര്‍ സന്തോഷം അഭിനയിക്കുകയാണെന്ന് തോന്നി. അതിനാല്‍ അവരുടെ മുഖത്തെ ചിരി മങ്ങുന്നത് കാണാൻ വേണ്ടി കാത്തിരുന്നു. പക്ഷേ അവരുടെ ചിരിമങ്ങിയില്ല! അതിനാല്‍ സ്റ്റേജിനു പുറകിലെത്തിയും അവരെ ശ്രമിച്ച എനിക്ക് ഒരു കാര്യം മനസ്സിലായി, അവര്‍ യഥാര്‍ത്ഥത്തില്‍ സന്തുഷ്ടരാണ്.
പാപം കഷ്ടതയുണ്ടാക്കുമോ?
എന്‍റെ പാപം നിമിത്തം എന്‍റെ കുടുംബവും സഹിക്കുന്നുണ്ടായിരുന്നു. അപ്പന് വിദേശത്ത് നല്ല ശമ്പളത്തിൽ ജോലിയുണ്ടായിരുന്നെങ്കിലും ഡയബറ്റിക്കായിരുന്ന അനിയത്തിയുടെ ചികിത്സക്കും ഞങ്ങളുടെ പഠനത്തിനുമെല്ലാം കൂടി അത് തികയാത്ത അവസ്ഥ വന്നു. അമ്മയ്ക്കും നട്ടെല്ലിന്‍റെ പ്രശ്നം കാരണം ചികിത്സ വേണമായിരുന്നു. എന്നാല്‍ ഇതിനെല്ലാമിടയിലും പഠനത്തിനെന്നു പറഞ്ഞ ഞാൻ മദ്യപിക്കാനായി വീട്ടില്‍നിന്ന് പണം ചോദിക്കും. അധികം വൈകാതെ അപ്പന്‍റെ ജോലി കാരണങ്ങളൊന്നുമില്ലാതെ നഷ്ട്ടപ്പെട്ടു. വീണ്ടും പലയിടത്ത് ജോലിക്ക് അന്വേഷിച്ചെങ്കിലും , വളരെ ഡിമാന്റുള്ള ജോലിയായിട്ടുപോലും, വേറെ ഒരിടത്തും ജോലി ലഭിച്ചില്ല. ഒടുവില്‍ ഒരു തടിക്കമ്പനിയില്‍ അക്കൗണ്ടന്‍റായി ജോലി കിട്ടി. ചിലപ്പോഴൊക്കെ തടി ചുമക്കേണ്ടിവരെ വന്നു. അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ കഷ്ടതയനുഭവിച്ചുകൊണ്ടിരുന്നു. ഈയവസ്ഥയിലും ഈശോ എന്നെ പല തവണ രക്ഷിക്കാൻ ശ്രെമിച്ചിട്ടും ഞാനെന്‍റെ പാപജീവിതം തുടര്‍ന്നു. എന്നാല്‍, വെള്ളത്തില്‍ മുങ്ങിപ്പോയിട്ടും രക്ഷപ്പെട്ട സംഭവവും ഈശോയോടൊപ്പം ജീവിക്കുന്ന ജീസസ് യൂത്ത് പ്രവര്‍ത്തകരുടെ സന്തോഷത്തെക്കുറിച്ചുള്ള ചിന്തയുമെല്ലാം ഒരു ധ്യാനത്തില്‍ പങ്കെടുക്കണമെന്ന തീരുമാനത്തിലേക്ക് പതിയെ എന്നെ നയിച്ചു. അങ്ങനെ ഞാൻ പോട്ട ധ്യാനകേന്ദ്രത്തില്‍ ഒരു ധ്യാനത്തിനു പോയി.
അവിടെവച്ച് ഈശോ എന്നെ ആകമാനം മാറ്റി. ആ മാറ്റത്തിന്‍റെ ഏറ്റവും കാതലായ സംഭവം വിശുദ്ധ കുമ്പസാരമായിരുന്നു. പശ്ചാത്താപത്തോടെ ഞാൻ കുമ്പസാരിച്ചു! ഈശോയുടെ കൃപ എന്‍റെമേല്‍ പെയ്തിറങ്ങി!! അതോടെ ഞാൻ വിശുദ്ധീകരിക്കപ്പെടുക യായിരുന്നു. പാപശീലങ്ങള്‍ ആ സമയംതന്നെ ഉപേക്ഷി ച്ചു. പുതിയൊരു ജീവിതം ആരംഭിക്കുകയായിരുന്നു അവിടെനിന്ന്.
പിന്നീട് എന്‍റെ മൂന്നാം വര്‍ഷബിരുദപഠനത്തിനിടെ ഒരു വര്‍ഷം മുഴുവൻ ഈശോയ്ക്കും അവിടത്തെ ശുശ്രൂഷയ്ക്കുമായി മാറ്റിവച്ച് ജീവിക്കുന്ന ഒരു ജീസസ് യൂത്ത് ഫുള്‍ ടൈമറായ പെണ്‍കുട്ടിയെ കണ്ടുമുട്ടി. ആ സമയത്ത് ഞാൻ യേശുവിനെ തീവ്രമായി
തേടിക്കൊണ്ടിരുന്നു, അവിടുത്തെ അറിയാൻ ഞാൻ അതിയായി ആഗ്രഹിച്ചു. ആ വെളിച്ചത്തിലാണ് ആ പെണ്‍കുട്ടിയുടെ ശുശ്രൂഷ കണ്ടത്. അതിനാല്‍ ഞാനും ജീസസ് യൂത് ഫുൾടൈംറായി പോകാൻ തീരുമാനിച്ചു. വീട്ടുകാരുടെ സമ്മതത്തോടെ പരിശീലനം
സ്വീകരി ച്ച് മണിപ്പൂരിൽ ഫുൾടൈമെർഷിപ്പിനു പോയി. ആ വര്‍ഷം കഴിഞ്ഞപ്പോൾ അവിടെത്തന്നെ ഒരു കോളേജില്‍ 11,12ക്ലാസുകളിലെ അധ്യാപകനായി ജോലി ലഭിച്ചു. അവിടെ പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ സംഘടിപ്പിക്കാനും യുവാക്കള്‍ക്കൊപ്പം ജീവിക്കാനും കഴിഞ്ഞു.
പതിയെ എന്‍റെ കുടുംബത്തിലും മാറ്റങ്ങള്‍ സംഭവി ച്ചുകൊണ്ടിരുന്നു. അപ്പന് വീണ്ടും വിദേശത്ത് നല്ല ജോലി ലഭിച്ചു. അനിയത്തിക്ക് ബി. എസ്. സി. നഴ്സിംഗിന് മെറിറ്റില്‍ സീറ്റ് ലഭിച്ചു. അങ്ങനെയിരിക്കേ ഒരിക്കല്‍ അവധിക്ക് കേരളത്തില്‍ വന്നപ്പോൾ അമ്മക്ക് സഹായത്തിന് ഒരാള്‍ കൂടെ വേണമെന്ന് എനിക്കു തോന്നി. അതിനാല്‍ നാട്ടില്‍ നിൽക്കാൻ തീരുമാനിച്ചു. ഏതെങ്കിലും ചെറിയ ജോലി സംഘടിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ അമ്മയുടെ നിര്‍ബന്ധപ്രകാരം എം.ബി.എ എൻട്രൻസ് എഴുതി. ആ എൻട്രൻസിനായി മാറ്റ് ഒരുക്കങ്ങളൊന്നും നടത്തിയില്ല. പക്ഷേ വിശുദ്ധ കുര്‍ബാനയില്‍ ഈശോയെ സ്വീകരിക്കുമായിരുന്നു. വാസ്തവത്തില്‍ അതുമാത്രമായിരുന്നു എന്‍റെ യോഗ്യത.
പരീക്ഷാഹാളിലെത്തിയപ്പോൾ, വിജയമൊന്നും പ്രതീക്ഷിക്കാ ത്തതിനാല്‍, ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ വായിക്കുകപോലും ചെയ്യാതെ ഉത്തരങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. പെട്ടെന്ന് ഉള്ളില്‍ പരിശുദ്ധാത്മാവിന്റെ സ്വരം മുഴങ്ങി, “എന്താണ് ചെയ്യുന്നത്, നീ പ്രാര്‍ത്ഥിക്കുകയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്തതല്ലേ?” പരിശുദ്ധ കുര്‍ബാനയില്‍ ഈശോയെ സ്വീകരി ച്ച എന്നില്‍നിന്ന് ഈശോ ആഗ്രഹിക്കുന്നത് മറ്റൊന്നാണെന്ന് ആ സമയം ബോധ്യപ്പെട്ടു. . ആ നിമിഷംമുതല്‍ ഞാൻ ചോദ്യങ്ങള്‍ വായിച്ച് ഉത്തരമെഴുതാൻ തുടങ്ങി.
അതുകഴിഞ്ഞു ജോലി രാജിവച്ച് പോരാനായി വീണ്ടും മണിപ്പൂരിലേക്ക് പോകാൻ വേണ്ടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്ന സമയം. അസാധാരണമായ ഒരു ചി ന്ത മനസ്സില്‍! എൻട്രൻസ് പരീക്ഷ വിജയിക്കുകയാണെങ്കില്‍ ഗ്രൂപ്പ് ഡിസ്കഷനും ഇന്‍റര്‍വ്യൂവുമൊക്കെ
യുണ്ടല്ലോ! വേഗംതന്നെ ബുക്ക് സ്റ്റാളില്‍ പോയി മത്സരവിജയത്തിനായുള്ള ഒരു പുസ്തകം വാങ്ങി. യാത്രയില്‍ മുഴുവൻ അത് വായിച്ചു.
അല്‍പദിവസത്തിനകം അമ്മ വിളിച്ചു. പരീക്ഷ എഴുതിയ ആയിരങ്ങളില്‍നിന്ന് എനിക്ക് 15-ാമത്തെ റാങ്ക് ലഭിച്ചിരിക്കുന്നു! തുടര്‍ന്ന് ഗ്രൂപ്പ് ഡിസ്കഷനും ഇ3ര്‍വ്യൂവും ഉണ്ടായിരുന്നു. ഞാൻ ആദ്യമായി പങ്കെടുക്കുന്ന ഗ്രൂപ്പ് ഡിസ്കഷൻ. എങ്കിലും വിഷയം തന്ന് പെട്ടെന്നുതന്നെ ഞാൻ ഡിസ്കഷൻ തുടങ്ങി. കാരണം ഡിസ്കഷനു ലഭിച്ചത് റെയില്‍വേ സ്റ്റേഷനില്‍വച്ച് വാങ്ങിയ പുസ്തകത്തിലെ അതേ വിഷയം! ആര്‍ക്കും എന്നെ തോല്‍പിക്കാൻ സാധിക്കാത്തവിധത്തില്‍ പരിശുദ്ധാത്മാവ് എന്നെ നയിച്ചു. അതെന്നെത്തന്നെ അത്ഭുതപ്പെടുത്തി.തുടര്‍ന്ന് എം.ജി സര്‍വ്വകലാശാലയില്‍ 25 ജനറല്‍ സീറ്റുകളുള്ളതിലേക്ക് 5-ാം റാങ്കോടെ ഞാൻ പ്രേവേശിപ്പിക്കപ്പെട്ടു. എന്‍റെ സാമ്പത്തികാവസ്ഥക്ക് ചേര്‍ന്ന വിധ ത്തില്‍ കുറഞ്ഞ ചെലവില്‍ പഠനം പൂര്‍ത്തിയാക്കാനും ഈശോ സാഹചര്യമൊരുക്കി. അധികം വൈകാതെ ഇൻഷുറൻസ് കമ്പനിയിൽ ജോലി ലഭിച്ചു.
പിന്നീട് ജീവിതാന്തസ് തിരഞ്ഞെടുക്കുന്നതിനായി പ്രാര്‍ത്ഥി ച്ചുകൊണ്ടിരുന്നപ്പോൾ ഈശോ വ്യക്തമായി ഉത്തരം നല്‍കി. അങ്ങനെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. ജീസസ് യൂത്ത് ഫുൾടൈമറായി ശുശ്രൂഷ ചെയ്തിട്ടുള്ള ഒരു പെണ്കുട്ടിയെത്തന്നെയാണ് എനിക്ക് വധുവായി ലഭിച്ചത്. ഇന്ന് ഈശോ നല്‍കിയ മൂന്ന് മക്കള്‍ക്കൊപ്പം ഞങ്ങള്‍ എറണാകുളത്ത് താമസിക്കുന്നു. എറണാകുളത്തുള്ള സ്വകാര്യ ബാങ്കിലാണ് ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത്. എന്നെ രക്ഷിച്ച ഈശോ ഇന്നും എന്നെ കരുതുന്നു. പാപങ്ങളില്‍ വീണു പോകുമ്പോൾ അവിടുത്തെ കൃപ എന്നെ എഴുന്നേല്‍പിക്കുന്നു, മുന്നോട്ട് നയിക്കുന്നു. ഞാൻ അവിടുത്തേക്കായി ജീവിക്കാനാരംഭിച്ചപ്പോൾ എന്‍റെ കാര്യങ്ങള്‍ അവിടുന്ന് ഏറ്റെടുത്തു. ഇന്നും ജീവിക്കുന്ന യേശുവിന് നന്ദി.
'ഈശോയേ, പാപങ്ങള്‍ ആവർത്തിക്കപ്പെടുന്നത് എ ന്തുകൊണ്ട്?”- ഞാൻ ഈശോയോട് ചോദി ച്ചു. യേശു പറഞ്ഞു , “നീ സ്ഥിരമായി ചെയ്യുന്ന രണ്ടു പാപങ്ങളാണ് കുറ്റം പറയുക, തറുതല പറയുക എന്നത്. ഒരാളുടെ കുറ്റം പറയുമ്പോൾ നീ വിചാരിക്കുന്നത് ഞാൻ നുണയൊന്നും അല്ലല്ലോ പറയുന്നത്, പിന്നെ ചില കാര്യങ്ങള്‍ മറ്റുള്ളവരും ഒന്ന് അറിമിരിക്കുന്നത് നല്ലതല്ലേ എന്നാണ്.
പക്ഷേ ഞാൻ ബൈബിളില്‍ കുറ്റാരോപണം നടത്തരുത് (ലൂക്കാ 6:37)
എന്ന് പറയുന്നതുകൊണ്ട് മാത്രം നീ കുമ്പസാരിക്കുന്നു. ഉദാഹരണത്തിന്, ഞാൻ നിന്നോടു പറയുന്നു ദുഷ്ടനെ എതിര്‍ക്കരുത്. വലത് കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക (മത്തായി5:39). പക്ഷേ നീ ഇത് നിന്‍റെ ഹൃദയത്തില്‍ അംഗീകരിക്കുന്നില്ല. എന്‍റെ ശരി നിന്‍റെ ശരിയാകണം. എന്‍റെ തെറ്റ് നിന്‍റെ തെറ്റ് ആകണം. അതായത് എന്‍റെ നിയമം നിന്‍റെ നിയമം ആകാത്തിടത്തോളം കാലം നിന്‍റെ സ്വഭാവത്തില്‍ മാറ്റം വരുകയില്ല.
ഈ പ്രമാണങ്ങളില്‍ ഏറ്റവും
നിസാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും (മത്തായി 5:19). എന്‍റെ പ്രമാണങ്ങള്‍ നീ ഹൃദയംകൊണ്ട് അംഗീകരിക്കുക. അപ്പോൾ മാത്രമാണ് നിനക്ക് യഥാര്‍ത്ഥത്തില്‍ മാനസാന്തരം ഉണ്ടാകുന്നത്.” അപ്പോൾ ഞാൻ ചോദി ച്ചു, “ഈശോയേ, ഞാൻ പാപത്തില്‍ വീഴാതിരിക്കാൻ ഒരു വഴി പറഞ്ഞു തരാമോ?” യേശു പറഞ്ഞു , “ഞാൻ നിന്നോട് ഒരു കഥ പറയാം. ഒരു അമ്മക്ക് രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് അമ്മ വീടിനകത്തും മുറ്റത്തും മാത്രമേ കളിയ്ക്കാൻ അനുവാദം കൊടുത്തിരുന്നുള്ളൂ. ഗേറ്റിന് പുറ ത്തുപോയി കളിയ്ക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ രണ്ടുപേരും ഗേറ്റിന് വെളിയില്‍ പോയി മറ്റുകൂട്ടുകാരോടൊത്ത് കളി ച്ചു. പിന്നീട് രണ്ടുപേരും വന്ന് അമ്മയോട് സോറി പറഞ്ഞു.
അമ്മ അവരുടെ തെറ്റുകള്‍ സന്തോഷപൂർവം ക്ഷമിക്കുകയും ഇനി ഇത് ആവർത്തിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു.
ഇത് കേട്ട് ഒരാള്‍ വളരെ ഇത് കേട്ട് ഒരാള്‍ വളരെ സന്തോഷത്തോടെ മുറ്റത്ത് പോയി തന്‍റെ കളികളില്‍ ഏർപ്പെട്ടു .കുമ്പസാരം കഴിഞ്ഞു വിജയം നേടി എന്നു കരുതുന്ന ഒരാള്‍ സാധാരണ
യായി ചെയ്യുന്നതുപോലെ. എന്നാല്‍ മറ്റേ മകനാകട്ടെ ഇത്രയും നല്ലൊരു അമ്മയെ
വേദനിപ്പിച്ചല്ലോ എന്ന് ചിന്തിച്ച് അതിന് പരിഹാരമായി അമ്മയുടെ ഭാരപ്പെട്ട ജോലികളില്‍ പങ്കാളിയായി.” ഇത്രയും പറഞ്ഞു കഥ അവസാനിപ്പിച്ചതിനു ശേഷം യേശു എന്നോട് ചോദി ച്ചു, “ഇവരില്‍ ആരായിരിക്കും വീണ്ടും പാപത്തില്‍ വീണ് അമ്മയെ വേദനിപ്പിക്കാൻ സാധ്യത കൂടുതല്‍? എന്തുകൊണ്ട്?” മുറ്റത്ത് പോയി തന്‍റെ കളികളില്‍
ഏർപ്പെട്ടു . കുമ്പസാരം കഴിഞ്ഞു വിജയം നേടി എന്നു കരുതുന്ന ഒരാള്‍ സാധാരണ
യായി ചെയ്യുന്നതുപോലെ. എന്നാല്‍ മറ്റേ മകനാകട്ടെ ഇത്രയും നല്ലൊരു അമ്മയെ
വേദനിപ്പിച്ചല്ലോ എന്ന് ചിന്തിച്ച് അതിന് പരിഹാരമായി അമ്മയുടെ ഭാരപ്പെട്ട ജോലികളില്‍ പങ്കാളിയായി.” ഇത്രയും പറഞ്ഞു കഥ അവസാനിപ്പിച്ചതിനു ശേഷം യേശു എന്നോട് ചോദി ച്ചു, “ഇവരില്‍ ആരായിരിക്കും വീണ്ടും പാപത്തില്‍ വീണ് അമ്മയെ വേദനിപ്പിക്കാൻ സാധ്യത കൂടുതല്‍? എന്തുകൊണ്ട്?”
ഞാൻ പറഞ്ഞു , “അത് തീര്‍ ച്ചയായും മുറ്റത്ത് കളിക്കുന്ന കുട്ടി തന്നെയായിരിക്കും.
മുറ്റവും ഗേറ്റും തമ്മിൽ അധികം ദൂരം ഇല്ലല്ലോ. മാത്രമല്ല ഗേറ്റിനു വെളിയില്‍ കളിക്കുന്ന കുട്ടികള്‍ അവനെ അവരുടെ കൂടെ കളിയ്ക്കാൻ ക്ഷണിക്കുകയും ചെയ്യും. അപ്പോൾ അവൻ ഗേറ്റിനു വെളിയില്‍ പോയി കളിയ്ക്കാൻ സാധ്യത കൂടുതലുമാണ്. മറ്റേ കുട്ടിയാകട്ടെ അമ്മയുടെ കൂടെയാണുതാനും.” യേശു പറഞ്ഞു, “നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞിരിക്കുന്നു.”
യേശു തുടര്‍ന്നു, “പരിഹാര ജീവിതം നയിക്കുന്നവര്‍ ഇപ്പോഴും ദൈവത്തോടൊപ്പം
ആയിരിക്കും. ഈ കഥയില്‍ നീ മൂന്ന് സ്ഥലങ്ങള്‍ ശ്രെമിക്കുക. മുറ്റം, വീടിന്‍റെ ഉള്‍ഭാഗം,അമ്മയോടൊന്നിച്ചു നില്ക്കുന്ന സ്ഥലം. മുറ്റത്ത് കളിക്കുന്ന കുട്ടിയെ സൂചിപ്പിക്കുന്നത് പാപസാഹചര്യങ്ങള്‍ ഒഴിവാക്കാതെയുള്ള ജീവിതത്തെയാണ്. അവര്‍ പാപത്തില്‍ വീഴാൻ സാധ്യത കൂടുതലാണ്. വീടിന്‍റെ ഉള്‍ഭാഗം അര്‍ത്ഥമാക്കുന്നത് പ്രസാദവരാവസ്ഥയിലുള്ള ജീവിതമാണ്. വീടിന്‍റെ ഉള്‍ഭാഗത്ത് കളിക്കുന്ന കുട്ടി കുറച്ചുകഴിയുമ്പോൾ വീടിന്‍റെ മുറ്റത്തേക്കും
പതിയെ ഗേറ്റിന് വെളിയിലേക്കും പോകാൻ സാധ്യതയുള്ളതുപോലെ പ്രസാദവരാവസ്ഥയില്‍ ജീവിച്ചാൽപോലും പാപത്തില്‍ വീഴാൻ സാധ്യത നല്ലവണ്ണം ഉണ്ട്.
എന്നാല്‍ അമ്മയോടൊത്തു , താൻ ചെയ്തുപോയ തെറ്റിന് പരിഹാരം ചെയ്യുന്ന കുട്ടിയാകട്ടെ വീണ്ടും പാപത്തില്‍ വീഴാൻ സാധ്യത തീര്‍ത്തും കുറവാണന്നു തന്നെ പറയാം. അവരെ ദൈവം സംരക്ഷിക്കുകയും ചെയ്യുന്നു.”വിശുദ്ധരുടെ ജീവിതമെടുത്തു നോക്കിയാല്‍ അവരെല്ലാവരും തന്നെ പരിഹാരത്തിന്‍റെ ജീവിതമാണ് നയിച്ചത് എന്നു കാണാൻ
കഴിയും. തങ്ങളുടെ ചെറിയ തെറ്റുകള്‍ക്കുപോലും അവര്‍ വലിയ പരിഹാരങ്ങള്‍
ചെയ്തു. യേശു അരുളിെ ച്ചയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാൻ
ആഗ്രഹിക്കുന്നെങ്കില്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത് എന്നെ
അനുഗമിക്കട്ടെ (മ ത്തായി 16 : 24). ഈശോ നമ്മുടെ പാപങ്ങള്‍ ഏറ്റെടുത്തു കൊണ്ട് നമുക്ക് വേണ്ടി കുരിശു മരണം വരെ പരിഹാരം ചെയ്തു. ഈ പരിഹാരത്തില്‍ പങ്കുചേരേണ്ടത് ഓരോ ക്രിസ്ത്യാ
നിയുടെയും കടമയാണ്. നോമ്പുകാലം തീരുന്നതോടുകൂടി ഒരു ക്രിസ്ത്യാനിയുടെയും പരിഹാരജീവിതം അവസാനിക്കുന്നില്ല.അത് അവൻ തന്‍റെ മരണം വരെ തുടരേണ്ട ഒന്നാണ്.
പ്രാര്‍ത്ഥന
ഓ ദൈവത്തിന്‍റെ പരിശുദ്ധാത്മാവേ, എന്നില്‍ വന്ന് നിറയണമേ. പാപത്തോടുള്ള പോരാട്ടത്തില്‍ എന്നെ സഹായിക്കണമേ. എന്‍റെ പാപങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തി തരണമേ. യഥാര്‍ത്ഥമായ പാപബോധവും പശ്ചാത്താപവും നിരന്തരമായ മാനസാന്തരവും എന്നില്‍ ചൊരിയേണമേ.പാപിയായ എന്നോട് കരുണയായിരിക്കേണമേ. എന്‍റെ പാപാവസ്ഥയെ ഏറ്റെടു ത്ത് സമ്പൂർണ്ണ വിമോചനം എനിക്ക് നല്കണമേ,
ആമേൻ .
ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്” (1കോറിന്തോസ് 15:10) എന്ന് പറഞ്ഞ വിശുദ്ധ പൗലോസ് തന്നില്‍ ദൈവം നിക്ഷേപിച്ച ദൈവകൃപ ഒരിക്കലും നഷ്ടമാകാതിരിക്കുന്ന കാര്യത്തില്‍ എല്ലാക്കാലവും അതീവശ്രെധയുള്ളവനായിരുന്നു. ദൈവം തന്‍റെ ദാനമായി വിശ്വാസികളില്‍ നിക്ഷേപിച്ചിരിക്കുന്ന ദൈവകൃപകള്‍ നമ്മുടെ അശ്രദ്ധമായ ജീവിതംകൊണ്ട് നമുക്ക് നഷ്ടമായിത്തീര്‍ന്നേക്കാം എന്ന് തിരുവചനങ്ങള്‍ മുന്നറിയിപ്പ് തരുന്നു. “നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവകൃപ വ്യര്‍ത്ഥമാക്കരുത് എന്ന് അവിടുത്തെ സഹപ്രവര്‍ത്തകര്‍ എന്നനിലയില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു” (2 കോറിന്തോസ് 6:1). നമ്മളിൽ ദൈവം നിക്ഷേപി ച്ചിരിക്കുന്ന ദൈവകൃപ നഷ്ടമാക്കിത്തീര്‍ക്കുന്ന ഒരു പാപവഴിയെക്കുറി ച്ച് കഴിഞ്ഞ ലക്കത്തിൽ നാം വായി ച്ചു. എന്നാല്‍ അതു മാത്രമല്ല കൃപ നഷ്ടമാക്കുന്ന കാരണങ്ങള്‍. വേറെയുമുണ്ട്. മനുഷ്യനിലെ അഹങ്കാരം, അസൂയ, ലോകസ്നേഹം, വ്യര്‍ത്ഥഭാഷണം,പരദൂഷണം, പാപസാഹചര്യങ്ങള്‍ ഉപേക്ഷിക്കാനുള്ള മടി, ദൈവകല്പനകളുടെ ലംഘനം, സ്വാര്‍ത്ഥത, പങ്കുവയ്ക്കാനുള്ള മടി എന്നിവവഴി നമ്മിൽ
ദൈവം നിക്ഷേപി ച്ചിരിക്കുന്ന വലിയ ദൈവകൃപ നമ്മിൽ നിന്നും ചോർന്നൊലിച്ചു നഷ്ടമായിത്തീരുന്നു. അങ്ങനെ നീരു നഷ്ട്ടപ്പെട്ട കരിമ്പിൻ ചണ്ടിപോലെ നാം പുറത്തെറിയപ്പെടുകയും മനുഷ്യരാല്‍ ചവിട്ടി അരക്കപ്പെടുകയും ചെയ്യുന്നു.
അഹങ്കാരം
ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്ക് കൃപ നല്‍കുകയും ചെയ്യുന്നു (യാക്കോബ് 4:6, 1 പത്രോസ് 5:5). വിശ്വാസജീവിതത്തിന്‍റെ ആദ്യകാലഘട്ടങ്ങളിലും മധ്യദശയിലുമെല്ലാം സമൃദ്ധമായ ദൈവകൃപയില്‍ വ്യാപരി ച്ച് വെള്ളിനക്ഷത്രങ്ങളെപ്പോലെ പ്രശോഭി ച്ചിരുന്ന പലരും അഹങ്കാരംമൂലം അധഃപതിച്ചു ദൈവകൃപയിൽ നിന്ന് പുറത്താക്കപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട് .. വിശുദ്ധ ഗ്രന്ഥത്തില്‍ അതിനുള്ള ഉത്തമ ഉദാഹരണമാണ് സാവൂൾ മഹാരാജാവ്.സാവൂള്‍ രാജാവ് ദൈവത്താല്‍ അഭിഷിക്തനായ ആദ്യത്തെ ഇസ്രായേല്‍ രാജാവായിരുന്നു. സാവൂളിനെ അവിടുന്ന് തിരഞ്ഞെടുത്തു അഭിഷേകവും ദൈവകൃപകളും കൊടുത്ത് അജയ്യനും ശക്തനുമായ ഇസ്രായേല്‍ രാജാവാക്കി ഉയര്‍ത്തി. സാവൂളിനെ തിരഞ്ഞെടുക്കുമ്പോൾ അവന്‍റെ രാജത്വം എന്നേക്കും നിലനിര്‍ത്തണം എന്നുതന്നെയായിരുന്നു ദൈവത്തിന്‍റെ പദ്ധതി. എന്നാല്‍ സാവൂളിന്‍റെ അഹങ്കാരവും തന്മൂലം വന്ന അനുസരണക്കേടും അവന്‍റെ ദൈവകൃപ അവന് നഷ്ട്ടമാക്കിക്കളഞ്ഞു. രണ്ടു പ്രാവശ്യം അവൻ ദൈവത്തിന്‍റെ വാക്ക് അനുസരിക്കാതെ തന്നിഷ്ടം പ്രവര്‍ത്തിച്ചു.
സാവൂളിനെ രാജാവായി അഭിഷേകം ചെയ്തത് ന്യായാധിപനും പ്രവാചകനുമായിരുന്ന സാമുവല്‍
ആയിരുന്നു. അഭിഷേകത്തിനുശേഷം സാമുവല്‍ സാവൂളിനോട് പറഞ്ഞു :
“എനിക്കുമുന്പേ ഗില്‍ഗാലിലേക്ക് നീ പോകണം. ദഹനബലികളും സമാധാന ബലികളും അർപ്പിക്കാൻ ഞാനും വരുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ വന്നു കാണി ച്ചു തരുന്നതുവരെ ഏഴുദിവസം നീ കാത്തിരിക്കുക” (1 സാമുവല്‍ 10:8). സാമുവല്‍ പറഞ്ഞതിൻപ്രകാരം
സാവൂള്‍ ഗില്‍ഗാലില്‍ എത്തി. ഏഴു ദിവസം സാമുവല്‍ പറഞ്ഞതിൻപ്രകാരം കാത്തിരുന്നു. എന്നാല്‍ പറഞ്ഞ സമയമായിട്ടും സാമുവല്‍ ഗില്‍ഗാലില്‍ വന്നില്ല. ജനം തന്നെ വിട്ടുപിരിയാൻ പോകുന്നുവെന്ന് ഭയന്ന സാവൂള്‍ അതു തടയാൻവേണ്ടി ദൈവകല്‍പനയ്ക്ക് വിരുദ്ധമായ ഒരു കാര്യം ചെയ്തു. സാമുവല്‍ പ്രവാചകൻ അര്‍ പ്പിക്കേണ്ട ദഹനബലി സാമുവലിന്‍റെ അസാന്നിധ്യ ത്തില്‍ സാവൂള്‍തന്നെ അര്‍പ്പിച്ചു. സാവൂള്‍ ദഹനബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോൾ സാമുവല്‍ വന്നെത്തി.
സാമുവല്‍ സാവൂളിനോട് ചോദിച്ചു. നീ എന്താണ് ചെയ്തത്? സാവൂള്‍ താൻ ദഹനബലി അര്‍ പ്പിക്കാനുള്ള നിരവധി കാരണങ്ങള്‍ സാമുവേലിന്‍റെ മുൻപിൽ നിരത്തി. പക്ഷേ സാമുവല്‍ ദൈവാത്മാവിനാല്‍ പ്രേരിതനായി ഇപ്രകാരം പറഞ്ഞു. “നീ വിഡ്ഢി ത്തമാണ് ചെയ്തത്. നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ കല്‍പന നീ അനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍ അവിടുന്ന് നിന്‍റെ രാജത്വം ഇസ്രായേലില്‍ എന്നന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു. . എന്നാല്‍ നിന്‍റെ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. കര്‍ത്താവിന്‍റെ
കല്‍പനകള്‍ നീ അനുസരിക്കായ്കയാല്‍ തന്‍റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്ന് തിരഞ്ഞെടുത്തിട്ടുണ്ട്. ജന ത്തിന് രാജാവായിരിക്കാൻ അവിടുന്ന് അവനെ നിയോഗിച്ചുക്കഴിഞ്ഞു ” (1 സാമുവല്‍ 13:13-14).
ഇതു രണ്ടാം വട്ടം
സാവൂള്‍ വേറൊരിക്കല്‍ക്കൂടി ദൈവസന്നിധിയില്‍ തന്‍റെ അഹങ്കാരംമൂലം തന്നിഷ്ടം പ്രവര്‍ത്തിച്ചു.”സാമുവല്‍ സാവൂളിനോട് പറഞ്ഞു. തന്‍റെ ജനമായ ഇസ്രായേലിന്‍റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാൻ കർത്താവ് എന്നെ അയച്ചിരിക്കുന്നു. അതിനാല്‍ കര്‍ത്താവിന്‍റെ വചനം കേട്ടുകൊള്‍ക. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.ഇസ്രായേല്യര്‍ ഈജിപ്തില്‍നിന്നും പോരുമ്പോൾ വഴിയില്‍വച്ച് അവരെ എതിര്‍ത്തതിന് ഞാൻ അമലേക്യരെ ശിക്ഷിക്കും. ആകയാല്‍, നീ പോയി അമലേക്യരെ എല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശി പ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്ത വിധം സ്ത്രീപുരുഷന്മാരെയും കുട്ടിക
ളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക” (1 സാമുവല്‍ 15:1-3).
സാവൂള്‍ തന്റെ സൈന്യത്തോടൊപ്പം അമലേക്യരുടെ നഗരത്തില്‍ ചെന്നു. അമലേക്യരുടെ രാജാവായ അഗാഗിനെ അവൻ ജീവനോടെ പിടിച്ചു. ജനത്തെ അപ്പാടെ വാളിനിരയാക്കി. എന്നാല്‍ സാവൂളും ജനവും അഗാഗിനെയും ആടുമാടുകള്‍, തടിച്ച മൃഗങ്ങള്‍, കുമാടുകള്‍ എന്നിവയില്‍ ഏറ്റവും നല്ലവയെയും- ഉത്തമമായവയൊക്കെയും- നശി പ്പിക്കാതെ സൂക്ഷി ച്ചു. നിന്ദ്യവും നിസാരവുമായവയെ മാത്രം നശി പ്പി ച്ചു!
എന്തുകൊണ്ട് നീ ദൈവമായ കര്‍ത്താവിനെ ധിക്കരിച്ച് അമലേക്യരുടെ കൊഴുത്ത ആടുകളെയും കാളകളെയും കൊല്ലാതെ കൊണ്ടുവന്നു എന്ന സാമുവലിന്‍റെ ചോദ്യത്തിന് സാവൂളിന്റെ മറുപടി ‘നിന്‍റെ ദൈവമായ കര്‍ത്താവിന് ബലിയർപ്പിക്കാൻ’ എന്നായിരുന്നു. സാമുവലിലൂടെ കര്‍ത്താവ് സാവൂളിനോട് സംസാരിച്ചു.
സാവൂളിന്‍റെ അഹങ്കാരം അവനില്‍ നിക്ഷേപിച്ചിരുന്ന ദൈവകൃപയെ
ചോര്‍ ത്തിക്കളഞ്ഞു. അവന്‍റെ അഹങ്കാരമാണ് ദൈവകല്‍പനയെ നിസാരമായി കരുതുവാനും ദൈവേഷ്ടത്തിന്‍റെ സ്ഥാനത്ത് തന്നിഷ്ടം പ്രവര്‍ത്തിക്കുവാനും സാവൂളിനെ പ്രേരിപ്പിച്ചത്. തിരസ്കൃതനാകുന്ന സമയത്ത് സാവൂള്‍ അഭിഷേകമില്ലാത്തവനല്ലായിരുന്നു. അഭിഷേകം ഉള്ളതുകൊണ്ടുതന്നെയായിരുന്നു യുഗങ്ങളില്‍ വിജയിക്കുവാനും എതിരാളികളെ തോല്‍പിക്കുവാനും സാവൂളിന് കഴിഞ്ഞത് . എന്നാല്‍ ദൈവം നല്‍കിയ അഭിഷേകംകൊണ്ട് അവൻ ദൈവേഷ്ടം നിറവേറ്റിയില്ല. പകരം ദൈവകല്‍പന ലംഘിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് അവൻ ദൈവസന്നിധിയില്‍ തിരസ്കൃതനായിത്തീര്‍ന്നത്.
ദൈവം നമുക്ക് നല്‍കുന്ന അഭിഷേകം എല്ലായ്പ്പോഴും നാം ദൈവവഴി
യിലൂടെയാണ് നടക്കുന്നത് എന്നതിന്‍റെ തെളിവാകണമെന്നില്ല. എനിക്ക് അഭിഷേകമുണ്ട്, അതിനാല്‍ ഞാൻ ചെയ്യുന്നതും പറയുന്നതുമെല്ലാം ദൈവഹിതത്തിനനുസൃതമാണ് എന്ന് നാം അന്ധമായി അവകാശപ്പെടരുത് . ദൈവമെപ്പോഴും മനുഷ്യന്‍റെ വ്യക്തിത്വത്തെ മാനിക്കുന്നു.
അഹങ്കാരംമൂലം ദൈവസന്നിധിയില്‍ തെറ്റു ചെയ്ത മാലാഖമാരെ ശപി ച്ചു നരകത്തില്‍ തള്ളുമ്പോഴും ദൈവം അവര്‍ക്ക് നല്‍കിയ സിദ്ധികളെ പിൻവലിച്ചില്ല എന്നാണല്ലോ പാരമ്പര്യ പഠനങ്ങള്‍ പറയുന്നത്. തിരുവചനത്തില്‍ ഇപ്രകാരം പറയുന്നു “ശരിയെന്നു തോന്നുന്ന വഴി ചിലപ്പോൾ മരണത്തിലേക്ക് നയിക്കുന്നതാകാം” (സുഭാഷിതങ്ങള്‍ 14:12).അതിനാല്‍ വരങ്ങള്‍ പ്രവർത്തിക്കുന്നുണ്ട് എന്ന കാരണത്താല്‍ നാം ഇപ്പോഴും ദൈവം ആഗ്രഹിക്കുന്ന വിധത്തിലും ദൈവത്തിന്‍റെ പദ്ധതിപ്രകാരവുമാണ് ചരിക്കുന്നത് എന്ന് ഉറപ്പിക്കരുത്. “ഹൃദയം
മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്. ശോചനീയമാംവിധം ദുഷി ച്ചതുമാണ്.അതിനെ ആര്‍ക്കാണ് മനസ്സിലാക്കാൻ കഴിയുക? കര്‍ത്താവായ ഞാൻ മനസിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു” (ജറെമിയ17:9-10). അതിനാല്‍ നമുക്ക് സങ്കീര്‍ത്തകനോടൊത്ത് ഇപ്രകാരം പ്രാര്‍ത്ഥിക്കാം:”ദൈവമേ, എന്നെ പരിശോധിച്ച് എന്‍റെ
ഹൃദയത്തെ അറിയണമേ! എന്നെ പരീക്ഷി ച്ച് എന്‍റെ വിചാരങ്ങള്‍ മനസിലാക്കണമേ! വിനാശത്തിന്‍റെ മാര്‍ഗത്തിലാണോ ഞാൻ ചരിക്കുന്നതെന്ന് നോക്കണമേ! ശാശ്വത മാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!” (സങ്കീര്‍ ത്തനങ്ങള്‍ 139:23-24).
അസൂയ
“അസൂയ ശവക്കുഴിപോലെ ക്രൂരമാണ്. അതിന്‍റെ ജ്വാലകള്‍ തീജ്വാലകളാണ്. അതിശക്തമായ തീജ്വാല” (ഉത്തമഗീതം 8:6). അസൂയമൂലം അധഃപതിച്ചവരുടെ മുൻപന്തിയിൽത്തന്നെയായിരുന്നു സാവൂള്‍. സാവൂളിലെ ദൈവകൃപ ചോര്‍ന്നുപോയ ഒരു വഴി ദാവീദിനോടു തോന്നിയ കഠിനമായ അസൂയയായിരുന്നു. സാവൂളിന് ദാവീദിനെ ആദ്യമാദ്യം വളരെ ഇഷ്ടമായിരുന്നു. എന്നാല്‍ ദാവീദ് ഫിലിസ്ത്യരുടെ മേൽ വിജയിച്ചപ്പോൾ ഇസ്രായേല്യര്‍ സന്തോഷം കൊണ്ട് മതി മറന്നു പാടി “സാവൂള്‍ ആയിരങ്ങളെ കൊന്നു. ദാവീദ് പതിനായിരങ്ങളെയും.” ഇത് സാവൂളില്‍ അസൂയ ഉളവാക്കി. അവൻ കോപാകുലനായി ഇപ്രകാരം പറഞ്ഞു. “അവര്‍ ദാവീദിനു പതിനായിരങ്ങള്‍ കൊടുത്തു. എനിക്കോ ആയിരങ്ങളും. ഇനി രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്?” (1 സാമുവല്‍ 18:8). അന്നുമുതല്‍ സാവൂള്‍ ദാവീദിനെ സംശയദൃഷ്ടിയോടെ വീക്ഷിക്കാൻ തുടങ്ങി എന്ന് തിരുവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു .
ആ അസൂയയും സംശയവും നീണ്ടു
നിന്ന് പലവട്ടം വധശ്രമ ത്തിലേക്ക്
സാവൂളിനെ നയിക്കുന്നു. അവൻ ദാവീദിനെ പിന്തുടര്‍ന്ന് പറ്റുന്നിടത്തെല്ലാം വെച്ചു ഉപദ്രവിക്കാനും കൊല്ലാനും നോക്കുന്നത്
1 സാമുവല്‍ 19 മുതല്‍ 27 വരെയുള്ള അധ്യായങ്ങളില്‍ കാണാൻ കഴിയും. എന്നാല്‍ ദാവീദാകട്ടെ സാവൂളിനെ കൊല്ലാൻ തക്കവിധ ത്തില്‍ കൈയില്‍ കിട്ടിയിട്ടും പലവട്ടം അവനെതിരെ കൈ ഓ
ങ്ങുകപോലും ചെയ്യാതെ വെറുതെ വിടുന്നതും കാണുവാൻ കഴിയും. ദൈവത്തിന്‍റെ അഭിഷിക്തനെതിരെ ഞാൻ കൈ ഉയര്‍ത്തുകപോലുമില്ല എന്നതായിരുന്നു ദാവീദിന്‍റെ ഹൃദയപൂര്‍വകമായ തീരുമാനം. തന്‍റെ അസൂയയും ക്രോധവും പിന്തുടരലും സാവൂളിനെ എത്തിക്കുന്നത് ഫിലിസ്ത്യരുടെ കൈകളിലേക്കാണ്. പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോൾ
ഫിലിസ്ത്യരുടെ വാളുകൊണ്ട് മരിക്കാതിരിക്കാൻ വേണ്ടി സാവൂളും പുത്രന്മാരും സ്വന്തം വാള്‍മുനകളില്‍ വീണ് ആത്മഹത്യ ചെയ്യുന്നത് 1 സാമുവല്‍ 31-ാം അധ്യായത്തില്‍ തരേഖപ്പെടുത്തിയിരിക്കുന്നു . സത്യ ത്തില്‍ സാവൂള്‍ ദാവീദിനോട് ചേർന്ന് നിന്നിരുന്നെങ്കില്‍ അല്ലെങ്കില്‍ ദാവീദിനെ തന്നോട് ചേര്‍ ത്തു നിര്‍ത്തിയിരുന്നെങ്കില്‍ ഒരിക്കലും ഇത്ര ഹതഭാഗ്യകരമായ മരണം ഉണ്ടാവുകയില്ലായിരുന്നു.
ദൈവശുശ്രൂഷകരുടെ ഇടയിൽപ്പോലും ഇത്തരത്തിലുള്ള അസൂയയുടെ വടംവലികള്‍ ഉണ്ടായെന്നിരിക്കും. സാവൂളും ദാവീദും ദൈവ ത്താല്‍ അഭിഷിക്തരായ രണ്ടു വ്യക്തികളായിരുന്നല്ലോ. ഒരാള്‍ മറ്റേ ആളെക്കാള്‍ അംഗീകരിക്കപ്പെടുന്നതും ഒരാളുടെ ശുശ്രൂഷ മറ്റേ ആളുടേതിനെക്കാള്‍ ജനപ്രീതി നേടുന്നതും ഒന്നും ചിലര്‍ക്കെങ്കിലും ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്നിരിക്കില്ല. നമ്മൾ വളര്‍ത്തിക്കൊണ്ടുവന്നവരും നമുക്ക് കീഴിലുള്ളവരും നമ്മളെക്കാൾ ഉയരത്തിൽ വളര്‍ന്നുപോകുന്നത് പലര്‍ക്കും ഉൾക്കൊള്ളാൻ കഴിഞ്ഞു വെന്നുമിരിക്കില്ല. അയല്‍ക്കാരന്‍റെ ഉയര്‍ ച്ചയും അഭിവൃദ്ധിയും നമ്മെ കോപാന്ധരാക്കിയേക്കാം. തക്കസമയത്ത് തിരിച്ചറിവ് കർത്താവിനോട് കൃപ ചോദിച്ച് ഈ ദുരവസ്ഥയില്‍നിന്നും
കരകയറിയില്ലെങ്കില്‍ അതു നമ്മിൽ ദൈവം നിക്ഷേപി ച്ച ദൈവകൃപയെ സാരമായ രീതിയില്‍ ചോര്‍ത്തിക്കളയും എന്നു മാത്രമല്ല, സാവൂളിന് സംഭവിച്ചതുപോലെയുള്ള ദൗര്‍ഭാഗ്യകരമായ അ ന്ത്യത്തിലേക്ക് നമ്മെ കൊണ്ടെത്തിച്ചുവെന്നുമിരിക്കും. അതിനാല്‍ ഹൃദയങ്ങളെ പരിശോധിക്കുന്ന കര്‍ത്താവിനോട് നമുക്ക് വീണ്ടും ഇപ്രകാരം പ്രാര്‍ത്ഥിക്കാം.
“ദൈവമേ, എന്നെ പരിശോധി എന്‍റെ ഹൃദയത്തെ അറിയണമേ! എന്നെ പരീക്ഷിച്ച് എന്‍റെ വിചാരങ്ങള്‍ മനസിലാക്കണമേ! വിനാശത്തിന്‍റെ മാര്‍ഗ ത്തിലാണോ ഞാൻ ചരിക്കുന്നതെന്നു നോക്കണമേ! ശാശ്വത മാര്‍ഗ ത്തിലൂടെ എന്നെ നയിക്കണമേ” (സങ്കീര്‍ ത്തനങ്ങള്‍ 139:23-24).
'