Home/Evangelize/Article

സെപ് 09, 2023 249 0 Shalom Tidings
Evangelize

യോനായോട് ആര് ചോദിക്കും?

നിരീശ്വരവാദിയായ ഒരു അധ്യാപകന്‍ തന്‍റെ വിദ്യാര്‍ത്ഥികളെ തിമിംഗലത്തെക്കുറിച്ച് പഠിപ്പിക്കുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു കൊച്ചുപെണ്‍കുട്ടി എഴുന്നേറ്റുനിന്ന് ചോദിച്ചു,

“തിമിംഗലങ്ങള്‍ ആളുകളെ വിഴുങ്ങുമോ?”

അധ്യാപകന്‍ മറുപടി പറഞ്ഞു, “ഇല്ല, അവ മനുഷ്യരെക്കാള്‍ വലിപ്പമുള്ളവയാണെങ്കിലും തൊണ്ടയുടെ പ്രത്യേകത നിമിത്തം അവ കൊഞ്ചുവര്‍ഗത്തില്‍പ്പെട്ടവയും പ്ലവകങ്ങളുമടങ്ങിയ ഭക്ഷണം അരിച്ചെടുക്കും.”

“പക്ഷേ ബൈബിളില്‍ പറയുന്നത് യോനായെ വലിയൊരു മത്സ്യം വിഴുങ്ങിയെന്നാണല്ലോ,” പെണ്‍കുട്ടിയുടെ സംശയം.

അധ്യാപകന് ദേഷ്യം വന്നു, “നീലത്തിമിംഗലങ്ങള്‍ക്ക് മനുഷ്യനെ വിഴുങ്ങാനാവില്ല.”

“എങ്കില്‍ യോനായുടെ കാര്യത്തില്‍ ദൈവം എന്തെങ്കിലും അത്ഭുതം ചെയ്തതായിരിക്കും. ഞാന്‍ സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ യോനായോട് ചോദിക്കും, നിങ്ങളെ ശരിക്കും മത്സ്യം വിഴുങ്ങിയോ എന്ന്,” പെണ്‍കുട്ടി നിഷ്കളങ്കമായി പറഞ്ഞു.

സ്വര്‍ഗമെന്നതുകേട്ടതേ നിരീശ്വരവാദി അധ്യാപകന്‍ കോപത്താല്‍ ചുവന്നുകൊണ്ട് ചോദിച്ചു, “യോനാ നരകത്തിലാണെങ്കിലോ?”

ഭയചകിതയായ പെണ്‍കുട്ടി അറിയാതെ പറഞ്ഞുപോയി, “സാര്‍ ചോദിച്ചുകൊള്ളൂ.”

“ദൈവഭക്തിയാണ് ജ്ഞാനത്തിന്‍റെ ആരംഭം; അത് പരിശീലിക്കുന്നവര്‍ വിവേകികളാകും. അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടും” (സങ്കീര്‍ത്തനങ്ങള്‍ 111/10)

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles