Home/Encounter/Article

ജുലാ 25, 2019 1865 0 Renjith Lawrence
Encounter

വിശുദ്ധൻ തട്ടിക്കൊണ്ടുപോയ വിശുദ്ധ

ആറാം നൂറ്റാണ്ടില്‍ വെയില്‍സിലുള്ള ബ്രെക്ക്നോക്ക് ഭരിച്ചിരുന്ന ബ്രിഷാൻ എന്ന രാജാവിന്‍റെ മകളായിരുന്നു സദ്ഗുണസമ്പന്നയായിരുന്ന ഗ്ലാഡിസ്.തെക്കേ വെയില്‍സിലെ
ഗ്വൈനില്‍വി എന്ന ഒരു യുവ വീരനായ രാജാവ് ഗ്ലാഡിസിനെ തന്‍റെ ഭാര്യയാക്കാൻ ആഗ്രഹിച്ചു. അവളെ തനിക്ക് നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി ഗ്വൈനില്‍വി ബ്രിഷാൻ രാജാവിനെ സമീപിച്ചു. എന്നാല്‍ ആ അഭ്യര്‍ത്ഥന ബ്രിഷാൻ രാജാവ് നിരസിക്കുകയാണുണ്ടായത് . അതേത്തുടര്‍ന്ന് 300 പരിവാരങ്ങളുമായി എത്തിയ ഗ്വൈനില്‍വി ഗ്ലാഡിസിനെ തട്ടിക്കൊണ്ടുപോയി. ഇതിനെ തുടര്‍ന്ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആര്‍തര്‍ രാജാവിന്‍റെ മധ്യസ്ഥതയിലൂടെ ഗ്ലാഡിസിനെ ഗ്വൈനില്‍വിയുടെ ഭാര്യയായി അംഗീകരിച്ചതിനെ തുടര്‍ന്നാണ് യുദ്ധത്തിന് വിരാമമായതെന്ന് ചരിത്രം പറയുന്നു.

അധികം താമസിയാതെ അവര്‍ക്കൊരു കുഞ്ഞു ജനി ച്ചു. കാഡോക്ക് എന്ന പേരാണ് കുമിന് നല്‍കിയത്. കുഞ്ഞിന്റെ ജനനം ആഘോഷിക്കുന്നതിനായി സന്യാസിയായ താത്തിയൂസിന്‍റെ പശുവിനെയാണ് ഗ്വൈനില്‍വി തട്ടിയെടുത്തത്. തന്‍റെ പശുവിനെ തിരിച്ചുനല്‍കണമെന്ന ആവശ്യവുമായി സന്യാസി രാജാവായ ഗ്വൈനില്‍വിയുടെ പക്കലെത്തി. ക്രൂരനും യുദ്ധവീരനുമായ രാജാവിന്‍റെ പക്കല്‍ വന്ന് പശുവിനെ ചോദിയ്ക്കാൻ വിശുദ്ധ താത്തിയൂസ് പ്രകടിപ്പിച്ച ധൈര്യം രാജാവില്‍ മതിപ്പുളവാക്കി. അങ്ങനെ കാഡോക്കിന് വിദ്യാഭ്യാസം നല്‍കാനുള്ള ചുമതല രാജാവ് സന്യാസിയായ താത്തിയൂസിനെ ഭരമേല്‍പ്പിച്ചു.

രാജാവിന്‍റെയും കുടുംബത്തിന്‍റെയും മാനസാന്തരത്തിനുവേണ്ടിയുള്ള ദൈവികപദ്ധതിയുടെ ഭാഗമായിരുന്നു അതെന്ന് ഈ കുടുംബ ത്തിന്‍റെ ചരിത്രം വ്യക്തമാക്കുന്നു. സന്യാസിയായ താത്തിയൂസിന്‍റെ കീഴിലുള്ള പരിശീലനത്തില്‍ കാഡോക്ക് വിശുദ്ധിയിൽ അഭിവൃദ്ധി നേടി. ക്രമേണ, ഗ്ലാഡിസിന്‍റെയും മകനായ കാഡോക്കിന്‍റെയും പ്രേരണയുടെ ഫലമായാണ് അക്രമത്തിന്‍റെയും കവര്‍ച്ചയുടെയും പാതയില്‍ നിന്ന് ഗ്വൈനില്‍വി പിന്തിരിഞ്ഞത് . ഈ കാലഘട്ടത്തില്‍ ഒരു മാലാഖ പ്രത്യക്ഷെ പ്പട്ട് നെറ്റിയില്‍ കറുത്ത പാടുള്ള ഒരു വെളുത്തകാളയെ ഗ്വൈനില്‍വിക്ക് കാണിച്ചുകൊടു ത്തു.അധികം താമസിയാതെതന്നെ അത്തരത്തിലുള്ളൊരു കാളയെ ഗ്വൈനില്‍വി കാണുകയും ആ കാളയെ കണ്ട സ്ഥലത്ത് കുടില്‍ കെട്ടി സന്യസ്തജീവിതം നയിക്കാൻ തീരുമാനിക്കുകയും ചെയ്തു.

ഭര്‍ത്താവിന്‍റെ മാനസാന്തരത്തില്‍ ഏറ്റവുമധികം സന്തോഷിച്ചത് ഗ്ലാഡിസായിരുന്നു. കൊട്ടാരത്തിലെ സുഖങ്ങള്‍ ഉപേക്ഷിച്ച് ബ്രഹ്മചര്യവ്രതം സ്വീകരിച്ച് ഇവര്‍ കുടിലിലേക്ക് താമസം മാറി. പ്രാര്‍ത്ഥനയിലും തപസ്സിലും പ്രായശ്ചിത്ത പ്രവൃത്തികളിലും വ്യാപൃതരായ ഈ ദമ്പതികൾ പിന്നീട് പ്രലോഭനത്തിനുള്ള സാധ്യത പൂര്‍ണമായും ഒഴിവാക്കുന്നതിനായി അകന്ന് താമസിക്കാനാരംഭിച്ചു. പെന്ൻകാമിലേക്ക് മാറി താമസിച്ച ഗ്ലാഡിസ് ഇന്നത്തെ ന്യൂപോര്‍ട്ടിലുള്ള ‘ഏകാന്ത മലയില്‍’ പരിശുദ്ധ ദൈവമാതാവിന്‍റെ നാമ ത്തില്‍ ഒരു ദൈവാലയം പണിതു. എഡി 500-നും 523-നുമിടയില്‍ മരണമടഞ്ഞ വിശുദ്ധരായ ഗ്ലാഡിസിന്‍റെയും ഗ്വൈനില്‍വിയുടെയും തിരുനാള്‍ മാര്‍ച്ച് 29-നാണ് തിരുസഭ ആഘോഷിക്കുന്നത്. മകനായ കാഡോക്കിന് പുറമെ മക്കളായ സ്നിഡര്‍, ബുഗി,എഗ്വിന് എന്നിവരെയും തിരുസഭ വിശുദ്ധരായി വണങ്ങുന്നു.

Share:

Renjith Lawrence

Renjith Lawrence

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles