Home/Encounter/Article

ഒക്ട് 23, 2019 2112 0 Shalom Tidings
Encounter

മുറിവുകള്‍ മറക്കുന്ന കുസൃതികള്‍

എനിക്ക് ഒരു സ്വഭാവം ഉണ്ടായിരുന്നു. എന്നോട് മറ്റുള്ളവര്‍ എന്തെങ്കിലും എനിക്ക് ഇഷ്ടപ്പെടാത്ത
രീതിയില്‍ പെരുമാറിയാല്‍ എനിക്ക് ഹൃദയബന്ധമുള്ള എല്ലാവരോടും പറയുമായിരുന്നു. അവര്‍
അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു, അങ്ങനെപെരുമാറി, ഇങ്ങനെ പെരുമാറി എന്നൊക്കെ. ഈ
ശോയ്ക്ക് എന്‍റെ ഈ സ്വഭാവം ഇഷ്ടമല്ലായിരുന്നു. ഇത് അറിയാമെങ്കിലും ഞാന്‍ അത് തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ഏതോ കാര്യത്തിന് ഭര്‍ത്താവ് എന്നെ വ
ഴക്കു പറഞ്ഞു. എനിക്ക് വളരെ സങ്കടവും ദേഷ്യവും വന്നു. അന്ന് ഞായറാഴ്ച ആയതിനാലും വൈകുന്നേരമായതു കൊണ്ടും എനിക്ക് ആരോടും അത് ‘ഷെയര്‍’ ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ട് ഞാന്‍ നേരെ പോയത് ഈശോയുടെയും മാതാവിന്‍റെയും അടുത്തേക്കാണ്.

കരഞ്ഞുകൊണ്ട് എന്‍റെ സങ്കടം പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ മാതാവ് “എന്‍റെ കൊച്ചേ,
നിനക്കൊന്നും സഹിക്കാന്‍ കഴിയില്ലേ?” എന്ന് ചോദിച്ചുകൊണ്ട് എന്‍റെ മുന്നിലെ ചിത്രത്തില്‍നി
ന്ന് ഇറങ്ങി വന്നു. മാതാവിന്‍റെ വരവ് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് ‘നീ ഇത് സഹിക്കണം’ എന്ന്
പറയാനായിരിക്കും എന്നാണ്. പക്ഷേ മാതാവ് എന്‍റെ ഹൃദയത്തില്‍നിന്ന് ആ ദുഃഖം എടുത്തു
കൊണ്ട് പോയി തിരിച്ച് ചിത്രത്തില്‍ കയറി ഇരുന്നതായി എനിക്ക് അനുഭവപ്പെട്ടു.

ആ സെക്കന്‍ഡില്‍ത്തന്നെ എന്താണ് ഭര്‍ത്താവ് പറഞ്ഞതെന്നോ, എന്തിനാണ് കരഞ്ഞതെന്നോ
ഉള്ള കാര്യം ഞാന്‍ മറന്നു പോയി. അതിനാല്‍ മാതാവിനോടുതന്നെ ചോദിച്ചു, “എന്തിനാണ് ഞാന്‍ കരഞ്ഞത്?”

“നിനക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുമെങ്കില്‍ നീ ഓര്‍ത്തെടുത്തോ, പക്ഷേ ഭര്‍ത്താവിനോട് ചോ
ദിക്കരുത്” -ഇതായിരുന്നു മാതാവിന്‍റെ കുസൃതി കലര്‍ന്ന മറുപടി. ഇതു സംഭവിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു; പക്ഷേ ഇതുവരെയും എന്തിനാണ് കരഞ്ഞതെന്ന് എനിക്ക് ഓര്‍ത്തെടുക്കാന്‍
കഴിഞ്ഞിട്ടില്ല.

ഏതു കാര്യവും ഈശോയോട് ആദ്യം പങ്കുവയ്ക്കുമ്പോള്‍ മൂന്ന് ഫലങ്ങളുണ്ട്. ഒന്ന്, നമ്മെ വിഷമിപ്പിച്ച വ്യക്തികളുടെ നന്മകള്‍ കാണാന്‍ നമ്മുടെ കണ്ണു തുറന്നു കിട്ടും. അവര്‍ നമുക്കു ചെയ്തു തന്നിട്ടുള്ള ഉപകാരങ്ങള്‍ ഓര്‍മ്മയില്‍ കൊണ്ടുവന്ന് തരും. അതോടെ നമ്മുടെ ദേഷ്യവും സങ്കടവും എല്ലാം മാറിപ്പോകും. മാത്രമല്ല നമുക്ക് അവരോട് സ്നേഹം തോന്നുകയും അവരെ ന്യായീകരിക്കുകയും ചെയ്യും. രണ്ട്, എവിടെയാണ് നമുക്ക് തെറ്റ് പറ്റിയത് എന്ന് പറഞ്ഞു തരും. മൂന്ന്, പരിഹരിക്കപ്പെടാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പരിഹരിച്ച് തരുകയോ അല്ലെങ്കില്‍ അത് പരി ഹരിക്കാന്‍ തക്ക ആളുകളെ മുന്നിലേക്ക് കൊണ്ടുവന്ന് തരികയോ ചെയ്യും.

പിന്നീട് യേശു വിശദീകരിച്ചു, “നിനക്കറിയാമോ ഒരാളുടെ ഏറ്റവും നല്ല ഗുണം ഏതാണെന്ന്?
മറ്റുള്ളവരെക്കുറിച്ച് എപ്പോഴും നല്ലതു മാത്രം ചിന്തിക്കാന്‍ കഴിയുമെങ്കില്‍ അഥവാ മറ്റു
ള്ളവരുടെ നന്മ മാത്രം കാണാന്‍ എപ്പോഴും കഴിയുമെങ്കില്‍ അതാണ് ഒരാളുടെ ഏറ്റവും നല്ല ഗുണം. സാധാ രണ നീ എന്നോടല്ല, മറ്റുള്ളവരോട് പങ്കുവയ്ക്കുന്നത് നിന്‍റെ മനസ്സിന് മുറിവേറ്റ സംഭവങ്ങളും മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ആണ്. ഞാന്‍ ഇത് ഇഷ്ടപ്പെടുന്നില്ല. കാരണം ഇത് സമരസഭയാണ്. ഈ യുദ്ധത്തില്‍ മുറിവുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. നിനക്ക് ആരുടെയെങ്കിലും വാക്കുകള്‍കൊണ്ട് അല്ലെങ്കില്‍ പ്രവൃത്തികള്‍കൊണ്ട് വിഷമം ഉണ്ടാകുമ്പോള്‍ അത് നീ മറ്റുള്ളവരുമായിങ്കുവച്ചാല്‍ വേദനിപ്പിച്ച വ്യക്തികള്‍, വാക്കുകള്‍,
സാഹചര്യങ്ങള്‍ എന്നിവ ആവര്‍ത്തനംനിമിത്തം മനസ്സില്‍ ആഴത്തില്‍ പതിയുന്നു.

ഏത് ഉറക്കത്തില്‍ ചോദിച്ചാലും നിനക്ക് ആ സംഭവം പറയാന്‍ കഴിയും. അതിനാല്‍ത്തന്നെ അത് ക്ഷമിക്കാനും മറക്കാനും ബുദ്ധിമുട്ടായിത്തീരും. ഇങ്ങനെ മുറിവേറ്റ വ്യക്തികള്‍ മറ്റുള്ളവരെയും
മുറിവേല്‍പ്പിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. വാസ്തവത്തില്‍ 99.5 ശതമാനം പങ്കുവയ്ക്കലുകളും ഒരു തരം കുറ്റം പറച്ചില്‍തന്നെയാണ്. ആയതിനാല്‍ നിനക്ക് ഒരാളുടെ വാക്കുകള്‍ കൊണ്ട് അല്ലെങ്കില്‍ പ്രവൃത്തികള്‍കൊണ്ട് മനസ്സില്‍ വിഷമുറിവുകള്‍ മറക്കുന്ന
കുസൃതികള്‍ ആന്തരിക മുറിവുകള്‍ സൗഖ്യപ്പെടാന്‍ എളുപ്പവഴി പറഞ്ഞു തരുന്ന ലേഖനം
അറിയപ്പെടാത്ത ഒരാത്മാവിന്‍റെ സങ്കീര്‍ത്തനങ്ങള്‍ മം ഉണ്ടെങ്കില്‍ ആദ്യംതന്നെ എന്‍റെ പക്കല്‍ വരിക. ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്. നിന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം എന്‍റെ പക്കല്‍ ഉണ്ട്. എനിക്ക് എന്തെങ്കിലും അസാധ്യം ആയിട്ടുണ്ടോ?” ഇതിനോടനുബന്ധിച്ച് ഒരു സംഭവംകൂടി പറഞ്ഞുകൊള്ളട്ടെ. മകന്‍റെ ട്യൂഷനെ സംബന്ധിച്ച് ഒരു വൈദികനെ കാണാന്‍ ഭര്‍ത്താവിനെയും കൂട്ടി പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ പല കാരണങ്ങള്‍ കൊണ്ട് അതങ്ങ് നീണ്ടുപോയി. ഞാനാകട്ടെ ഭര്‍ത്താവിനെ കുറ്റം പറയാനും തുടങ്ങി. അവസാനം ഞാന്‍ ഈശോയ്ക്കടുത്തെത്തി, എന്നെ ഈ വിഷയത്തില്‍
സഹായിക്കണമെന്ന് പറഞ്ഞു. ‘ഇപ്പോഴെങ്കിലും നിനക്ക് എന്നോട് പറയാന്‍ തോന്നിയല്ലോ’ എന്നു മാത്രമായിരുന്നു ഈശോയുടെ മറുപടി. അത്ഭുതമെന്ന് പറയട്ടെ,പിറ്റേന്ന് ഞാന്‍ കാണാന്‍ ആഗ്രഹിച്ച വൈദികന്‍ വീട്ടില്‍ വന്നു!

ഇതൊക്കെ മനസ്സിലുള്ളതുകൊണ്ട് ഞാന്‍ ചോദിച്ചു, “ഈശോയേ, അങ്ങ് പറഞ്ഞത് പോലെ എപ്പോഴും മറ്റുള്ളവരെക്കുറിച്ച് നല്ലത് ചിന്തിക്കാന്‍, മറ്റുള്ളവരുടെ നന്മകള്‍ കാണുവാന്‍, മറ്റുള്ളവരുടെ നേര്‍ക്ക് നന്ദിയുടെയും സ്നേഹത്തിന്‍റെയും മനോഭാവം ഉണ്ടാകാന്‍, ഞാന്‍ എന്ത് ചെയ്യണം?

യേശു പറഞ്ഞു, നിന്‍റെ ജീവിതത്തില്‍ കണ്ടുമുട്ടിയ എല്ലാവരെയും നീ മനസ്സില്‍ കാണുക. അതായത് ഗ്രാന്‍ഡ് പേരന്‍റ്സ്, മാതാപിതാക്കള്‍, അമ്മാവന്‍മാര്‍,അമ്മായിമാര്‍, സഹോദരങ്ങള്‍, കസിന്‍സ്, അധ്യാപകര്‍, സുഹൃത്തുക്കള്‍, ഭര്‍ത്താവ്, അമ്മായിയപ്പന്‍, അമ്മായിയമ്മ, ഭര്‍തൃസ
ഹോദരങ്ങള്‍, ബന്ധുക്കള്‍, സഹായികള്‍, മക്കള്‍ തുടങ്ങിയവരുടെയൊക്കെ നന്മകള്‍ എന്നോട് പറയുക. അവരെ അനുഗ്രഹിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഈശോ പറഞ്ഞതനുസരിച്ച് അന്ന് രാത്രി ഒരുപാട് സമയമെടുത്തു ഞാന്‍ ഇപ്രകാരം പറഞ്ഞു, പ്രാര്‍ത്ഥിച്ചു.
അങ്ങനെ ചെയ്തപ്പോള്‍ എനിക്ക് വളരെ സന്തോഷവും മറ്റുള്ളവരോട് എന്തെന്നില്ലാത്ത സ്നേഹവും ബഹുമാനവും നന്ദിയും തോന്നി. ദൈവത്തോട് ഞാന്‍ നന്ദി പറഞ്ഞു, ഇത്രയും നല്ല മനുഷ്യരെഎനിക്ക് നല്കിയതിനെ ഓര്‍ത്ത്. എന്‍റെ കുറവുകള്‍ ഈശോ മനസ്സിലാക്കിത്ത
ന്നു. സാധാരണയായി മക്കള്‍ പറയുന്നത് കേള്‍ക്കാത്തപ്പോള്‍ എനിക്ക് ദേഷ്യം വരും, അവരെ വഴക്ക് പറയും. അതും പോരാ ഞ്ഞിട്ട് മറ്റുള്ളവരോടും ദൈവത്തോടും ഇതുപോലെയുള്ള മക്കളെയാണല്ലോ എനിക്ക് കിട്ടിയത് എന്നും പറയും. എന്നാല്‍ അവര്‍ എന്നെ അനുസരിക്കുന്ന സമയത്ത് ഒരു നല്ല വാക്കും അവരോടോ ദൈവത്തോടോ ഞാന്‍ പറയാറില്ല. ഒരിക്കലും മറ്റുള്ളവരുടെ നന്മകള്‍ കാണാന്‍ ഞാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം.

അങ്ങനെ, പിറ്റേന്ന് രാവിലെ പതിവുപോലെ കാപ്പി കുടിച്ചപ്പോള്‍ അത് തയാറാക്കിയ മമ്മിയെക്കുറിച്ച് ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുകയും മമ്മിയെ അനുഗ്രഹിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പണ്ടാണെങ്കില്‍ ഞാന്‍ കാപ്പി കുടിക്കുക മാത്രമേ ചെയ്യുമായിരുന്നുള്ളൂ. അതുപോലെ, ഇപ്പോള്‍ മക്കള്‍ ഞാന്‍ പറയുന്നത് അനുസരിക്കുമ്പോള്‍  അവരോട് താങ്ക്സ് പറയും. ഇത്രയും നല്ല മക്കളെ എനിക്ക് നല്‍കിയതിനെ ഓര്‍ത്ത് ദൈവത്തോടും നന്ദി പറയും. ഓരോ ചെറിയ കാര്യങ്ങളേയും ഓര്‍ത്ത് നന്ദി പറയാന്‍ ഞാന്‍ പഠിച്ചു. കണ്‍മുമ്പില്‍ക്കൂടി കടന്നു പോകുന്ന ഓരോ വ്യക്തികളിലും നന്മകള്‍ കാണാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും ഞാനിപ്പോള്‍ ശ്രമിക്കാറുണ്ട്. മത്തായി 6: 22 പറയുന്നതുപോലെ “കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും.’

നമ്മുടെ ഏതു പ്രവൃത്തിയും ശീലമാക്കപ്പെടുന്നത് നമ്മള്‍ അത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യുമ്പോഴാണ്. അതിനാല്‍ ഈ നല്ല ശീലം ഇടയ്ക്ക് മറന്നു പോയാലും വീണ്ടും മനഃപൂര്‍വം ഞാന്‍ പരിശീലിക്കുന്നു. മറ്റുള്ളവരെ കുറിച്ചുള്ള എന്‍റെ പല ധാരണകളും വെറും തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നു എന്ന് എനിക്ക് ഇതി ലൂടെ മനസ്സിലായി. മറ്റുള്ളവരെ എന്നെക്കാള്‍ ശ്രേഷ്ഠരായി കരുതാന്‍ (ഫിലിപ്പി2:3) യേശു എന്നെ പഠിപ്പിച്ചു.

പ്രാര്‍ത്ഥന

എന്‍റെ ഈശോയേ, എന്‍റെ മുറിവുകള്‍ ഈശോയുടെ മുറിവുകളോട് ചേര്‍ത്തുവയ്ക്കുന്നു. തിരുമുറിവുകളില്‍നിന്നൊഴുകിയ തിരുരക്തത്താല്‍ എനിക്ക് സൗഖ്യം നല്കണമേ, ആമ്മേന്‍

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles