Home/Encounter/Article

ജുലാ 15, 2019 1835 0 Anna V
Encounter

മറക്കാനാവില്ല, ആ തിരുനാള്‍!

എന്‍റെ അടുത്ത ബന്ധുവായ ചേച്ചി 16 വര്‍ഷ മായി വിവാഹം നടക്കാതെ വിഷമിക്കുകയായി രുന്നു. ആ ചേച്ചിയുടെ അമ്മയാകട്ടെ എന്നോട് പലപ്പോഴും ആ സങ്കടം പങ്കുവയ്ക്കും. മറ്റ് കുടുംബങ്ങളിലെ സഹോദരങ്ങളെല്ലാം വിവാ ഹിതരായി ജീവിക്കുമ്പോള്‍ ആ ചേച്ചി ഒറ്റയ്ക്ക് കഴിയുന്നത് ഞങ്ങൾക്കും സങ്കടകരമായിരുന്നു. മാത്രവുമല്ല സൗന്ദര്യമുള്ള ആത്മാവാണ് ചേച്ചിയുടേതെങ്കിലും  മനുഷ്യദൃഷ്ടിയില്‍ ചേച്ചി അത്ര സൗന്ദര്യവതി ആയിരുന്നില്ല. പെന്തക്കോസ്ത് വിശ്വാസികളായിരുന്നു അവരുടെ കുടുംബം. ഈ ചേച്ചിയുടെ മൂത്ത സഹോദരന്‍ പാസ്റ്ററായി ശുശ്രൂഷ  ചെയ്യുന്നുണ്ട് . ഇവരെല്ലാവരും തന്നെ നിരവധി ഉപവാസങ്ങളും പ്രാര്‍ത്ഥനകളുമെല്ലാം വിവാഹ തടസം മാറാന്‍  നടത്തിയിട്ടുള്ളതാണ് . മാത്രവുമല്ല പല വിവാഹങ്ങളും വക്കു വരെ വന്നിട്ട് മുടങ്ങിപ്പോകുന്ന അനുഭവങ്ങളും ചേ ച്ചിക്ക് ഉണ്ടായിട്ടുണ്ട്. ദുഷ്ടാരൂപിയുടെ ഇട പെടല്‍ ഇക്കാര്യത്തില്‍ ഉള്ളതുപോലെയാണ് അനുഭവപ്പെട്ടിരുന്നത്.
അങ്ങനെയിരിക്കേ 2018-ലെ ഈസ്റ്റര്‍ അടു ത്തുവന്നു. അതിനാല്‍ ചേച്ചിയുടെ വിവാഹം നടക്കാനായി ദൈവകരുണയുടെ നൊവേന ചൊല്ലി ഞാന്‍ പ്രാര്‍ത്ഥിക്കും എന്ന ചേച്ചിയുടെ അമ്മക്ക് ഉറപ്പുകൊടുത്തു . പക്ഷേ അവര്‍ക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ദൈവകരുണയുടെ നൊവേനയിലൂടെ അനേക കാര്യങ്ങള്‍ നേടാമെന്ന് ഈശോ മനസ്സിലാക്കിത്തന്നിട്ടുള്ളതിനാല്‍ എനിക്ക് പ്ര തീക്ഷയുണ്ടായിരുന്നു. ഒരുപക്ഷേ തിരുസഭയി ലെ ഏറ്റവും ശക്തമായ നോവേന ദൈവകരു ണയുടെ നൊവേനയാണ്. ദുഃഖവെള്ളിയാഴ്ച ആരംഭിച്ച് ഒമ്പത് ദിവസത്തേക്കാണ് ഈ നൊവേന ചൊല്ലുന്നത്. ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണല്ലോ ദൈവകരുണയുടെ തിരുനാള്‍. അങ്ങനെയല്ലാതെയും എപ്പോള്‍ വേണമെങ്കിലും ഈ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കാമെന്നും ഈശോ പറഞ്ഞിട്ടുണ്ട്.
അത്തവണ നൊവേനയില്‍ ഈ ചേച്ചിയുടെ വിവാഹം നടക്കുന്നതിനും വിധവയായി കഴിഞ്ഞ എന്‍റെ അമ്മയ്ക്ക് ആഴമുള്ള വിശാസജീവിതം ലഭിക്കുന്ന വിധത്തില്‍ മാനസാന്തരം ലഭിക്കുന്നതിനും ഞാന്‍ നിയോഗം വച്ചു. ഈശോ പറഞ്ഞ എല്ലാ നിബന്ധനകളും നിറവേറ്റാന്‍ ആ വര്‍ഷം അവിടുന്ന് കൃപ നല്‍കി.
യഥാര്‍ത്ഥത്തില്‍ ഒരു അത്ഭുതദിനംതന്നെയല്ലേ കരുണയുടെ തിരുനാള്‍! അന്ന് മുഴുവൻ കുമ്പസാരം നടത്തിയാല്‍ – ശുദ്ധീകരണസ്ഥലത്തെ കാലിക ശിക്ഷ ഒഴിവാകുകയും നേരിട്ട് സ്വര്‍ഗ്ഗപ്രവേശനം സാധ്യമാകുകയും ചെയ്യുമെന്ന് വിശുദ്ധ ഫൗസ്റ്റീനവഴി ഈശോതന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിച്ച എനിക്ക് ഒരു നല്ല മുഴുവന്‍കുമ്പസാരം നടത്താ ന്‍ ഈശോ കൃപ നല്കി.

അടുത്തുള്ള ധ്യാനകേന്ദ്രത്തില്‍ കരുണയുടെ തിരുനാള്‍  ആഘോഷിക്കുന്നുണ്ടെന്നറിഞ്ഞ ഞാൻ  അങ്ങോട്ട് പോയി . കരുണയെക്കുറിച്ചുള്ള പ്രസംഗവും കേട്ട് അതിമനോഹരമായ വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്തു ദൈവകരുണയെക്കുറിച്ച് ധ്യാനിച്ച് അവിടെ കുറേ സമയം ചെലവഴിച്ചു. ആത്മാവ് വിശുദ്ധീകരി ക്കപ്പെടുന്നതും ദൈവകരുണ ഒഴുകിയിറങ്ങുന്നതും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.
അതിനുശേഷം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു. ചേച്ചിയുടെ വിവാഹം ഉറപ്പിച്ചു. ചേച്ചിയെ കാണാന്‍ വന്ന ആള്‍ പറഞ്ഞത് അദ്ദേഹത്തിന് കർത്താവ് ചേച്ചിയുടെ രൂപം മുമ്പേതന്നെ ദര്‍ശനത്തില്‍ കാണിച്ചുകൊടുത്തിരുന്നു  എന്നാണ് . പൂര്ണമനസോടെയാണ് അദ്ദേഹം തന്നെ വിവാഹം  കഴിക്കുന്നത് എന്നറിഞ്ഞു പല വിവാഹങ്ങളും മുടങ്ങിപ്പോയ ചേച്ചിക്ക് ദൈവം നല്‍കിയ വലിയ കരുണയുടെ സ്പര്‍ശം തന്നെയായിരുന്നു. പിന്നീട് വീട്ടില്‍ വന്നപ്പോള്‍ ചേച്ചി ‘ഈ നൊവേന എന്നുവെച്ചാല്‍ എന്താണെന്നു കൗതുകപൂർവ്വം തിരക്കുകയുണ്ടായി. ഈയൊരനുഭവത്തിലൂടെ നമ്മുടെ സ്വന്തം ഇഷ്ടമനുസരിച്ചുള്ള പ്രാര്‍ത്ഥനയെക്കാള്‍ ദൈവം നമുക്ക് നല്കിയിട്ടുള്ള നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള പ്രാര്‍ത്ഥനകള്‍ കൂടുതല്‍ ഫലം നല്കുന്നു എന്ന എന്‍റെ ബോധ്യം ഒന്നുകൂടി ബലപ്പെട്ടു.

നൊവേനയിലെ അടുത്ത നിയോഗമായിരുന്ന അമ്മയുടെ കാര്യത്തില്‍ വേറൊരു രീതിയിലാണ് കര്‍ത്താവ് ഇടപെട്ടത്. നൊവേന കഴിഞ്ഞതിനുശേ ഷം അമ്മയ്ക്ക് ചെവിയില്‍ പഴുപ്പ് വന്നു. ആറിലധികം വിദഗ്ധ ഡോക്ടര്‍മാരെ കാണിച്ചിട്ടും നിരവധി മരുന്നുകള്‍ കഴിച്ചിട്ടും ആശുപത്രിയില്‍ കിടന്ന് ചികിത്സ നേടിയിട്ടും അത് മാറിയില്ല. എന്നുമാത്രമല്ല, അത് ചെവിയുടെ പിന്നിലെ അസ്ഥിയെയും ബാധിച്ചു. എന്നാല്‍ ഈ അനുഭവങ്ങളെല്ലാം അമ്മക്ക് ആത്മാര്‍ത്ഥമായ അനുതാപവും വിശുദ്ധീകരണവും ജീവിത നവീകരണവും സമ്മാനിച്ചു. അതിനുശേഷം പങ്കെടുത്ത ആദ്യ ധ്യാനത്തില്‍വച്ച് അമ്മക്ക് കര്‍മല മാതാവിന്‍റെ ദര്‍ശനം ലഭിച്ചു. പിന്നീട് അധികം വൈകാതെ ഒരു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വൈദികന്‍ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ ചെവിയുടെ നഷ്ടപ്പെട്ട കേള്‍വി തിരികെ കിട്ടുകയും ചെയ്തു . ഈ സംഭവങ്ങള്‍ പരിശുദ്ധ മാതാവിനോടുള്ള വലിയ ഭക്തിയിലേക്ക് അമ്മയെ നയിച്ചു.  പിന്നീട് ആന്തരിക സൗഖ്യ ധ്യാനത്തിലൂടെ വലിയ ദൈവിക സന്തോഷം അമ്മയുടെ മനസ്സില്‍ നിറഞ്ഞു. വിമലഹൃദയ പ്രതി ഷ്ഠ നടത്തിയതോടെ അമ്മ പൂര്‍ണമായും മറ്റൊരാളായി മാറുകയായിരുന്നു. അങ്ങനെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായി ദൈവപിതാവിന്‍റെ കരുണ ഒഴുകിയിറങ്ങിയ ദിനങ്ങളാണ് 2018-ലെ ദൈവകരുണയുടെ തിരുനാള്‍ എനിക്ക് സമ്മാനിച്ചത്. ദൈവകരുണയുടെ നൊവേനയിലൂടെ അനേകം അത്ഭുതങ്ങളും അനുഗ്രഹങ്ങളും ജീവിത നവീകരണവും മാനസാന്തരങ്ങളുമെല്ലാം നമ്മെ കാത്തിരിക്കുന്നുണ്ട്. കര്‍ത്താവ് നമുക്ക് നല്കുന്ന എല്ലാ ആത്മീയ ഉപകരണങ്ങളും പ്രയോജനപ്പെടുത്തുക എന്നതാണ് ഞാന്‍ ഇതില്‍ നിന്നും മനസ്സിലാക്കിയ ഒരു വലിയ സത്യം. അവിടുത്തെ അനന്തകരുണ നമ്മിലേക്ക് ഒഴുകിയിറങ്ങട്ടെ.

Share:

Anna V

Anna V

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles