Home/Encounter/Article

ജുലാ 22, 2019 2075 0 Anu Justine
Encounter

കാവല്‍മാലാഖയെ അറിയാൻ

നമ്മിൽ പലരും ജീവിതത്തില്‍എപ്പോഴെങ്കിലുമൊക്കെ കാവല്‍മാലാഖയുടെ സാന്നിധ്യവും സംരക്ഷണവുമൊക്കെ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും.  കാവല്‍മാലാഖമാരുടെ ദൗത്യം ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റാൻ സഹായിക്കുക, കഷ്ടതകളിലും അപകടങ്ങളിലുംനിന്ന് നമ്മെ രക്ഷിക്കുക എന്നതൊക്കെയാണ്. എന്നാല്‍ കാവല്‍മാലാഖയോടുള്ള നമ്മുടെ ബന്ധം എങ്ങനെയാണ്?   വിശുദ്ധ ജെമ്മാ  ഗല്‍ഗാനി അക്കാര്യത്തില്‍ നമുക്ക് മാതൃക കാണിച്ചുതരുന്നു.

കാവല്‍മാലാഖയെ നേരിട്ട് കാണുവാനും സാധാരണ ആളുകളോട് സംസാരിക്കുന്നതുപോലെ സംസാരിക്കാനും വിശുദ്ധക്ക്  സാധിക്കുമായിരുന്നു. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നെറ്റിയില്‍ കുരിശുവരച്ചുതരാനും തലയിണയ്ക്കടുത്ത് കാവല്‍ നില്ക്കാനും പറഞ്ഞുകൊണ്ട്  പുണ്യവതി  തിരിഞ്ഞുകിടന്നുറങ്ങും . എന്നാല്‍ പലേപ്പാഴും പിറ്റേന്ന് പുലരുമ്പോൾ  വിശുദ്ധകുര്ബാനക്കണയുമ്പോൾ ആനന്ദത്തെക്കുറിച്ചു ആലോചിച്ച് സുഖമായി ഉറങ്ങാൻകഴിയാറില്ല .
വിശുദ്ധ ജെമ്മക്ക്. അതിനാല്‍ത്തന്നെ എഴുന്നേൽക്കുമ്പോൾ ‘ഞാൻ ഈശൊക്കടുത്തേക്കു പോവുകയാണ്’ എന്നു പറഞ്ഞുകൊണ്ട്  അതിവേഗം അവള്‍ ദിവ്യബലിക്കായി ഓടും.

എന്നാല്‍ കാവല്‍മാലാഖ ദൃശ്യസാന്നിധ്യം നല്കുന്നത്നിര്‍ത്തി പോവുകയാണെങ്കില്‍ വിശുദ്ധ വളരെ സ്നേഹമാധുര്യത്തോടെ  പറയും, “ഗുഡ് ബൈ പ്രിയ മാലാഖേ!ഈശോയോട് എന്‍റെ അന്വേഷണം പറയണേ!” സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാർ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുഖം എപ്പോഴും
ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ നിങ്ങളോടു പറയുന്നു (മത്തായി 18:11)എന്ന് ഈശോ പറയുന്നതായി നാം തിരുവചനത്തില്‍ വായിക്കുന്നുണ്ടല്ലോ. ഈ വചനത്തിന്‍റെ ചൈതന്യം വിശുദ്ധ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചിരുന്നിരിക്കണം.

ഇപ്രകാരം  നമ്മുടെ ദൈവിക കാവല്‍ദൂതനോട് ഒരു ബന്ധം പുലര്‍ത്തുന്നത് എത്ര മധുരമുള്ള ഒരനുഭവമായിരിക്കും! പുണ്യം അഭ്യസിക്കാൻ എപ്പോഴും    പ്രോത്സാഹിപ്പിക്കുന്ന ‘ഇടയനെപ്പോലെയായിരുന്നു വിശുദ്ധ ജെമ്മക്ക് തന്റെ കാവല്‍മാലാഖ. നമുക്ക് നമ്മുടെ കാവല്‍മാലാഖയെ കാണാനോ സംസാരിക്കാനോ  കഴിഞ്ഞില്ലെങ്കിലും അനുദിനം കാവല്‍മാലാഖയോട് പ്രാര്‍ത്ഥിക്കുന്ന ശീലം വളർത്താൻ വിശുദ്ധ നമ്മെ ഓർമ്മിപ്പിക്കുന്നു.

കാവല്‍മാലാഖയോടുള്ള പ്രാര്‍ത്ഥന
ദൈവത്തിന്‍റെ മാലാഖയേ,എന്റെ പ്രിയപ്പെട്ട കാവല്‍ക്കാരാ, അങ്ങേയ്ക്കാണല്ലോ ദൈവം എന്നെ കരുണയോടെ ഭരമേല്‍പിച്ചിരിക്കുന്നത്. എന്നെ പ്രകാശിപ്പിക്കാനും കാത്തുസൂക്ഷിക്കാനും ഭരിക്കാനും നയിക്കാനുമായി ഇന്നേ ദിവസം മുഴുവൻ  അങ്ങെന്‍റെ കൂടെയുണ്ടാകണമേ, ആമേൻ .

 

Share:

Anu Justine

Anu Justine

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles