Home/Encounter/Article

ഏപ്രി 16, 2019 1764 0 Shalom Tidings
Encounter

എന്‍റെ ആ ഉത്തരം തെറ്റിപ്പോയി!

സ്വപന്ങ്ങള്‍ പ്രധാനപ്പെട്ടതാണ.് അവ നമ്മുടെ വീക്ഷണങ്ങള്‍ വിശാലമാക്കും. അനുദിന കാര്യങ്ങളില്‍ പ്രത്യാശ കണ്ടെത്താന്‍ അവ നമ്മെ പ്രചോദിപ്പിക്കും. യുവജനങ്ങള്‍ സ്വപ്നം കാണു ന്നവരാകുക എന്നുള്ളത് ഏറ്റവും പ്രധാന കാര്യമാണ്. സ്വപ്നം കാണാന്‍ സാധിക്കാത്ത യുവാവ് /യുവതി മയക്കത്തില്‍ കഴിയുന്ന വ്യക്തിയാണ്. അവനോ അല്ലെങ്കില്‍ അവള്‍ക്കോ ജീവിത ത്തിന്‍റെ ശക്തി മനസിലാക്കാന്‍ സാധിക്കില്ല. സ്വപ്നങ്ങളാണ് നിങ്ങളെ ഉണര്‍ത്തുന്നത.് അവനിങ്ങളെ കോരിയെടു ത്ത് വിദൂര ദിക്കുകളിലേക്ക് നയിക്കും.
മനുഷ്യകുലത്തിന് വ്യത്യസ്തമായ പാതകള്‍ കാണിച്ചുനല്‍കുന്ന നക്ഷ ത്രങ്ങളാണ് സ്വപ്നങ്ങള്‍.

യുവജനങ്ങളേ, സ്വപന്ങ്ങളാണ ്നി ങ്ങളുടെ നിധിയും ഉത്തരവാദിത്വവും. അവ നിങ്ങളുടെ ഭാവി കൂടിയായി മാറ്റുക. ഇതാണ ്നിങ്ങള്‍ ചെയ്യേണ്ടത:് ഇന്നത്തെ സ്വപ്നങ്ങള്‍ നാളെയുടെ യാഥാര്‍ത്ഥ്യങ്ങളായി മാറ്റുക. അതിന് ധൈര്യം ആവശ്യമാണ്. സ്വപ്നങ്ങള്‍ പരിപോഷിപ്പിക്കുകയും ശുദ്ധീകരിക്കുകയും പരീക്ഷണത്തിന് വിധേയമാക്കുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. എവിടെ നിന്നാണ് നിങ്ങളുടെ സ്വപ്നങ്ങള്‍ ഉത്ഭവിക്കുന്നത് എന്ന് ചിന്തിക്കുക.

ടെലിവിഷന്‍ കണ്ടതുവഴി ലഭി ച്ചവയാണോ അവ? അതോ കൂട്ടുകാ രില്‍ നിന്ന് ലഭിച്ചതാണോ? വലിയ സ്വപ്നങ്ങളാണോ നിങ്ങള്‍ക്കുള്ളത്? അതോ നിങ്ങളുടെ സുഖകരമായ ജീവിതത്തിന് കോട്ടം വരാത്ത വിധത്തിലുള്ള ചെറിയ സ്വപ്നങ്ങളാണോ അവ? ‘ഇപ്പോള്‍ എനിക്ക് കുഴപ്പമൊന്നുമില്ല. അതുപോലെ ഞാന്‍ മുമ്പോട്ട് പോയ്ക്കോളാം’ എന്നാണോ നിങ്ങള്‍ പറയുന്നത്. അങ്ങനെയുള്ള സ്വപ്ന ങ്ങള്‍ നിങ്ങളുടെ ജീവിതത്തെ പരാജയത്തിലേക്ക് നയിക്കും. ‘സ്വച്ഛതയുടെ’ സ്വപ്നങ്ങള്‍ ധീരരായ യുവജനങ്ങളെ നിര്‍ജ്ജീവാവസ്ഥയിലേക്കും മയക്കത്തിലേക്കും നയിക്കും. ജീവിതം മുന്നിലൂടെ കടന്നുപോകുന്നത ്വീക്ഷി ച്ചുകൊണ്ട് യുവജനങ്ങള്‍ കിടക്കയില്‍ കിടക്കുന്നത് ദുഃഖകരമാണ്. സ്വപ്നങ്ങളുടെ അഭാവം നിമിത്തം 20-22 വയസ് ആകുമ്പോഴേക്കും വിര മിച്ചവരായിത്തീരുന്ന യുവജനങ്ങള്‍ എത്ര ഭീകരമായ കാഴ്ചയാണ്. ആനന്ദവും സാഹോദര്യവും സമാ ധാനവും വിതച്ചുകൊണ്ട് ഫലം പുറപ്പെടുവിക്കുന്ന സ്വപന്ങ്ങളാണ ്വലിയ സ്വപ്നങ്ങളെന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. ‘ഞാന്‍’ എന്നുള്ള തിന്‍റെ വിപരീതപദം എന്താണെന്ന് ഒരിക്കല്‍ ഒരു വൈദികന്‍ എന്നോട് ചോദിച്ചു. ‘നീ’ എന്നുള്ള എന്‍റെ ഉത്തരം തെറ്റാണെന്നും ‘ഞാന്‍’ എന്നുള്ളതിന്‍റെ വിപരീതപദം ‘നമ്മള്‍’ എന്നാണെന്നും അദ്ദേഹം എന്നെ തിരുത്തി. യഥാര്‍ത്ഥ സ്വപ്നങ്ങള്‍ ‘നമ്മളെ’ ആധാരമാക്കിയുള്ളവയാണ്. വലിയ സ്വപ്നങ്ങള്‍ എപ്പോഴും മറ്റുള്ളവരെ  പരിഗണിക്കുന്നതും പങ്കുവയ്ക്കുന്നതും പുതിയ ജീവന് ജന്മം നല്‍കുന്നതുമാണ്. വലിയ സ്വപ്നങ്ങള്‍ വലിയവയായി തുടരുന്നതിന് അവയെ വളര്‍ ത്തുന്ന അനന്തമായ(നിത്യമായ) പ്രത്യാശ ആവശ്യമാണ്. അവ മരീചികയായി മാറാതിരിക്കണമെങ്കില്‍ ദൈവത്തെ കൂട്ടുപിടിക്കേണ്ടതുണ്ട.് ദൈവമില്ലാതെ കാണുന്ന സ്വപന്ങ്ങള്‍ അപകടകരമാണ്. ദൈവം കൂടെ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒന്നും ഭയപ്പെടേണ്ടതില്ല- മുമ്പോട്ട് പോവുക, വലിയ സ്വപ്നങ്ങള്‍ കാണുക. ഭയത്തോട് ‘നോ’ പറയുക.

നിങ്ങളുടെ സ്വപന്ങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കരുത്. അവ ദൈവത്തിന്‍റെ ദാനമാണ്. ദൈവമാണ് അവ നിങ്ങളുടെ ഹൃദയങ്ങളില്‍ വിതയ്ക്കുന്നത്. മറ്റുള്ളവര്‍ക്ക് സൗജ ന്യമായി നല്‍കുന്നതിനാണ് ദൈവം നമുക്ക് സൗജന്യമായി സ്വപ്നങ്ങള്‍ നല്‍കുന്നത.് അതുകൊണ്ട ്നിങ്ങളുടെ സ്വപ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുക. അവ നല്‍കുന്നതിലൂടെ നി ങ്ങള്‍ ഒരിക്കലും ദരിദ്രരാവുകയില്ല. നിങ്ങളുടെ സ്വപ്നങ്ങളുടെ പാതയി ലെ തീര്‍ത്ഥാടകരായി മാറുക. ആ പാതയിലുണ്ടാകുന്ന റിസക് ്എടുക്കാന്‍ ഭയപ്പെടരുത.് കാരണം നിങ്ങളാണ ്സ്വപന് ങ്ങള്‍ സാക്ഷാത്കരിക്കാന്‍ പോകുന്നത്. ജീവിതം ഒരു ലോട്ടറിയല്ല. അത് ആര്‍ജ്ജിക്കേണ്ടതാണ്. റിസ്ക് എടുക്കുക, സ്വപന്ങ്ങള്‍ കാണുക, മുമ്പോട്ട് പോവുക.

(ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ ഫ്രന്‍സ് സംഘടിപ്പിച്ച തീര്‍ത്ഥാടന ത്തിന്‍റെ ഭാഗമായി റോമിലെ സര്‍ക്കസ് മാക്സിമസ് സ്റ്റേഡിയത്തിലെത്തിയ
ഇറ്റാലിയന്‍ യുവജനങ്ങളുടെ ചോ ദ്യത്തിന ്ഫ്രാന്‍സിസ ്പാപ്പ നല്‍കിയ ഉത്തരത്തിന്‍റെ സംക്ഷിപത് രൂപം)

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles