Home/Encounter/Article

ജുലാ 31, 2019 1761 0 Shalom Tidings
Encounter

മദറിനെ നിരാശപ്പെടുത്താത്ത പ്രാർത്ഥന

“എനിക്കു ദാഹിക്കുന്നു എന്ന യേശുവിന്‍റെ നിലവിളി ആദ്യം കേട്ടത് അവിടുത്തെ മാതാവാണ്. കാരണം കാല്‍വരിയില്‍ അവളുണ്ടായിരുന്നു. നിനക്കുവേണ്ടിയുള്ള അവിടുത്തെ ആഗ്രഹം എത്രമാത്രം യഥാര്‍ത്ഥവും ആഴമേറിയതും ആണെന്ന് അവള്‍ക്കറിയാം. നിനക്ക് അതറിയാമോ? അവളെപ്പോലെ നീ അതു മനസ്സിലാക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അതു പഠിപ്പിച്ചുതരാൻ അവയോടാവശ്യപ്പെടുക. ക്രൂശിതനായ യേശുവിന്‍റെ ഹൃദയത്തിലെ സ്നേഹവുമായി നിന്നെ മുഖാമുഖം കൊണ്ടുവരിക എന്നതാണവളുടെ ദൗത്യം.” പരിശുദ്ധ മാതാവ് നമ്മുടെ ജീവിതത്തില്‍ എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ച് വിശുദ്ധ മദര്‍ തെരേസ പഠിപ്പിക്കുന്നതാണിത്.

യേശുവിനെ മുഴുഹൃദയത്തോടെ സ്നേഹിച്ച വിശുദ്ധ മദര്‍ തെരേസ അവിടുത്തെ അമ്മയെയും സ്നേഹിച്ചു. കൈയില്‍ എന്തെങ്കിലും ആയുധങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നിടത്ത് തന്‍റെ ജപമാല മദര്‍ കാണിച്ചുകൊടുത്തു. കാരണം അത് മദറിന്‍റെ ആയുധമായിരുന്നു.

‘എപ്പോഴെങ്കിലും മനസ്സിടിയുന്നതായി അനുഭവപ്പെട്ടാൽ നമ്മുടെ അമ്മയെ വിളിക്കുക. ലളിതമായ ഈ പ്രാര്‍ത്ഥന ഉരുവിടുക. ഇതൊരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല’ എന്ന് മദര്‍ പറയാറുണ്ട്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്ന് തിരുസഭ ഔദ്യോഗികമായി വിളിക്കുന്ന മദര്‍ നമുക്ക് പകര്‍ന്നുതന്ന ആ
കൊച്ചുപ്രാര്‍ത്ഥന ഇതാണ്:

പരിശുദ്ധ മറിയമേ, യേശുവിന്‍റെ അമ്മെ, ഇപ്പോൾ എന്‍റെ അമ്മയായിരിക്കണമേ,
ആമേൻ .

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles