Home/Encounter/Article

ജുലാ 23, 2019 2066 0 FATHER JILTO GEORGE
Encounter

എനിക്ക് രക്ഷപ്പെടാൻ കഴിയുമോ?

മനോഹരമായ ആ സായന്തനത്തില്‍ വീടുകളിലേക്ക് മടങ്ങുന്നവരുടെ സന്തോഷഭരിതമായ മുഖങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു ഞാൻ. അവര്‍ മൂന്ന് ദിവസത്തെ ശാലോം ധ്യാനം കഴിഞ്ഞു ആത്മാവിൽ  നവീകരിക്കപ്പെട്ടു തിരികെ പോവുകയാണ്. എന്‍റെ ഹൃദയത്തില്‍ നന്ദി നിറഞ്ഞ സന്തോഷം തുളുമ്പി. അപ്പോഴതാ പിന്നില്‍നിന്നൊരു സ്വരം! ‘പാദ്രെ, ഈശോ എന്നെ സുഖപ്പെടുത്തുമോ ?’ ആ ചോദ്യം എന്റെ ശ്രദ്ധ പിടിച്ചെടുത്തു.
ഇരുപത് വയസോളം പ്രായമുള്ള യുവാവ് എന്‍റെ അരികില്‍ നില്ക്കുന്നു. അവൻ ആകെ ആശയക്കുഴപ്പ ത്തിലാണെന്ന് ആമുഖം പറയുന്നുണ്ട്. എല്ലാവരും മടങ്ങിപ്പോക്കിന്റെ തിരക്കിലായിരിക്കേ ഈ യുവാവ് ഒരു ധൃതിയും കാണിക്കുന്നില്ല. അവന്‍റെ മനസ്സില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടണമെന്ന ശക്തമായ ആവശ്യത്തിലാണ് അവനെന്നു തോന്നി. “വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കാൻ എനിക്ക് സാധിക്കുമോ? ഞാനെന്‍റെ പഴയ ശീല
ങ്ങളിലേക്ക് മടങ്ങിപോകുമോ”?

ഈ ചെറുപ്പക്കാരന് എല്ലാം- കുടുംബം, സുഹൃത്തുക്കള്‍, ബന്ധങ്ങള്‍- അശ്ലീലചിത്രങ്ങളുടെ അടിമത്തംവഴി നഷ്ട്ടപ്പെട്ടതാണെന്ന് ധ്യാനത്തിന്‍റെ ആദ്യദിനം തന്നെ ഞാനറിഞ്ഞിരുന്നു . തീര്‍ത്തും താറുമാറായ, ശൂന്യത നിറഞ്ഞ ജീവിതം. അവന്‍റെ എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ടിരിക്കുകയാണെന്ന് തോന്നി. തന്‍റെ മാതാപിതാക്കളെപ്പോലും സദുദ്ദേശത്തോടെ നോക്കാനാവാത്തവിധത്തിലായിരുന്നു അവന്‍റെ മാനസികസ്ഥിതി. അവന്‍റെ ജീവിതം മുഴുവൻ അഴുക്കു നിറഞ്ഞിരുന്നു, മാത്രവുമല്ല അവന്‍റെ മനസ്സ് കുറ്റബോധത്തില്‍ മുങ്ങിയുമിരുന്നു. ഈ അടിമത്തത്തില്‍  അടിമത്തത്തിൽനിന്ന്  അവൻ പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചു, പക്ഷേ ഒന്നും വിജയി ച്ചില്ല. അവൻ അതേ പാപത്തില്‍ വീണ്ടും വീണ്ടും വീണുകൊണ്ടിരുന്നു.

ദൈവത്തിന് എന്തെങ്കിലും അസാധ്യമാണോ ?

വിശുദ്ധ അഗസ്റ്റിൻ പറഞ്ഞതുപോലെ പാപത്തിന്‍റെ ഭൂതകാലമില്ലാത്ത ഒരു വിശുദ്ധനില്ല, പുണ്യത്തിന്‍റെ ഭാവിയില്ലാത്ത ഒരു പാപിയുമില്ല. ആ ചെറു പ്പക്കാരൻ ഓർമ്മിച്ചെടുത്തു , വിശുദ്ധ കുമ്പസാരത്തിലാണ് ദൈവകരുണ തന്‍റെ ഹൃദയത്തെ തൊട്ടത് . ഇത്, ഒരു കുഞ്ഞിനെപ്പോലെ ദൈവത്തില്‍ ആശ്രയിക്കേണ്ടതെങ്ങനെയെന്ന ആഴമായ തിരിച്ചറിവ് അവനു നല്കി. വാസ്തവത്തില്‍, ഭാവിയെക്കുറി ച്ചുള്ള അവന്‍റെ ഉത്കണ്ഠ വിശുദ്ധിയാർന്ന ഒരു ജീവിതം നയിക്കുന്നതിനുള്ള ആഗ്രഹമാണ് വെളിപ്പെടുത്തിയത്. വിശുദ്ധ ഫ്രാൻസിസ് ഡി സാലസിന്‍റെ വാക്കുകള്‍ എനിക്കോർമ്മ വന്നു, “വിശുദ്ധമായ ഒരു ജീവിതത്തിലേക്ക് നീ വയ്ക്കുന്ന ഓരോ ചുവടും കര്‍ ത്താവിനെ സന്തോഷിപ്പിക്കുന്നു.” “പരിശ്രമിച്ചുകൊണ്ടേയിരിക്കുക” ഞാൻ ആ യുവാവിനെ പ്രോത്സാഹിപ്പിച്ചു.
മാനസാന്തരത്തില്‍ വളരാനുള്ള താക്കോല്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതാണ്, പ്രകടമായ ഒരു ഫലം കാണുന്നില്ലെങ്കിൽപ്പോലും . ദൈവം നിങ്ങളുടെ പരിശ്രമം കാണുന്നു. നമ്മുടെ പുരോഗതി
കാണാൻ കഴിവില്ലാത്തത് ദൈവത്തില്‍ കൂടുതലായി ആശ്രയിക്കാൻ നമ്മെ സഹായിക്കും. മാനസാന്തരം ഒരു നിമിഷത്തില്‍ സംഭവിക്കു
ന്നു. പക്ഷേ അത് പൂര്‍ത്തിയാകാൻ ജീവിതകാലം മുഴുവൻ വേണം. വിശുദ്ധിയിൽ നിലനിൽക്കാൻ ബൈബിള്‍ നമുക്ക് മൂന്നു പ്രധാനഘടകങ്ങള്‍ കാണിച്ചുതരുന്നു.

ആഗ്രഹത്തില്‍നിന്നാണ് തുടക്കം

എന്താണ് നിങ്ങള്‍ അന്വേഷിക്കുന്നത്? ഒരു ഇന്ധനംപോലെ അത് നിങ്ങളെ കത്തിക്കും. ആഗ്രഹമാണ് പ്രവൃത്തിയിലേക്ക് നയിക്കുന്നത്. ഗൂഗിള്‍ സെർച്ച് ഹിസ്റ്ററി ഒരാളുടെ താത്പര്യങ്ങളും രഹസ്യ ആഗ്രഹങ്ങളും വെളിവാക്കും. “നിങ്ങളുടെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്തായി 6:21).

മരിയ വാൾതോർത്തയുടെ ‘ദൈവമനുഷ്യന്‍റെ സ്നേഹഗീത’യില്‍ ഒരു കൂട്ടം ആളുകള്‍ ഈശോയോട് ഇങ്ങനെ ചോദിക്കുന്നുണ്ട്, “എന്തുകൊണ്ടാണ് അങ്ങ്
ജീവിത ത്തില്‍ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തത്? “ഈശോയുടെ ഉത്തരം വളരെ ലളിതമാണ്, “ഞാനൊരിക്കലും പാപംചെയ്യാൻ ആഗ്രഹിച്ചിട്ടില്ല” വിശുദ്ധിയിലേക്കുള്ള ആദ്യപടി ശുദ്ധതക്കായുള്ള ആഗ്രഹമാണ്. കാരണം ആഗ്രഹം പ്രയത്നത്തിലേക്ക് നയിക്കുന്നു. അപ്പസ്തോലനായ പൗലോസ് ആഗ്രഹങ്ങളുടെ തലത്തിലുള്ള ഇതേ പോരാട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്: തലത്തിലുള്ള ഇതേ പോരാട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്:
“ഞാൻ ഓടുന്നത് ലക്ഷ്യമില്ലാതെയല്ല. ഞാൻ മുഷ്ടിപ്രയോഗം നടത്തുന്നത് വായുവിൽ പ്രഹരിക്കുന്നതുപോലയല്ല. മറ്റുള്ളവരോട് സുവിശേഷം പ്രസംഗിച്ച ഞാൻ തന്നെ തിരസ്കൃതനാകാതിരിക്കേണ്ടതിന് എന്‍റെ ശരീരത്തെ ഞാൻ കര്‍ശനമായി നിയന്ത്രി ച്ച് കീഴടക്കുന്നു”
(1 കോറിേ ന്താസ് 9:27).

ആഗ്രഹം നമ്മുടെ കാല്‍വയ്പുകളെ നിയന്ത്രിക്കുന്നു. ചില ആഗ്രഹങ്ങളെ നാം നീക്കിക്കളയണം, എന്നാല്‍ ചിലതിനെ നാം പോഷിപ്പിക്കണം. നിവർത്തിയാക്കപ്പെടാത്ത ആഗ്രഹങ്ങള്‍ അടിമത്തത്തിലേക്ക് നയിക്കുന്നു.വിശുദ്ധ ജീവിതം പുൽകാൻ വിശുദ്ധിക്കായുള്ള ആഗ്രഹം നാം നട്ടുവളര്‍ ത്തണം. ദൈവികമായ ആഗ്രഹങ്ങള്‍ നട്ടുവളര്‍ത്തുന്നത് ആത്മാവിനെ ദൈവത്തില്‍ കേന്ദ്രീകരിക്കാൻ സഹായിക്കും. വിശുദ്ധ അഗസ്റ്റിൻ പറയുന്നു, “ഒരു നല്ല ക്രൈസ്തവന്‍റെ ജീവിതം മുഴുവനും, യഥാര്‍ത്ഥത്തില്‍, വിശുദ്ധമായ ഒരു ആഗ്രഹത്തിന്‍റെ പരിശീലിക്കലാണ്. നിങ്ങള്‍ കൊതിക്കുന്നതെന്താണെന്ന് നിങ്ങൾ കാണുന്നില്ല, എങ്കിലും, ആ ആഗ്രഹം നിങ്ങളെ ഒരുക്കുന്നു. അതിനാല്‍ അവിടുന്ന് വരുമ്പോൾ ,നിങ്ങള്‍ കൊതിച്ചത് എന്താണെന്ന് നിങ്ങള്‍ കാണും, അങ്ങനെ സംതൃപ്തരാകുകയും ചെയ്യും”

ഉയര്‍ച്ചയാണോ വീഴ്ചയാണോ?
നാം ജീവിക്കുന്ന ചുറ്റുപാടുകളുടെ ഫലമാണ് നാം. സാഹചര്യവും സന്ദർഭവും നമ്മുടെ പ്രവൃത്തികളെ വളരെയധികം സ്വാധീനിക്കുന്നു. അതിനാല്‍
സാഹചര്യത്തിലുള്ള മാറ്റം വളരെയധികം വ്യത്യാസമുണ്ടാക്കും. വിശുദ്ധിയാർന്ന ഒരു സാഹചര്യത്തിലും അന്തരീക്ഷത്തിലും ജീവിക്കുന്നത് വിശുദ്ധിയിലായിരിക്കാൻ അത്യാവശ്യമാണ്.

എല്ലാ മനുഷ്യര്‍ക്കും വിലക്കപ്പെട്ട കാര്യം ചെയ്യാനുള്ള ഒരു സ്വാഭാവിക പ്രവണതയുണ്ട്. റോമാ 7:23-ല്‍ വിശുദ്ധ പൗലോസ് പറയുന്നത് അതാണ്, “എന്‍റെ
അവയവങ്ങളിലാകട്ടെ, എന്‍റെ മനസിന്‍റെ നിയമത്തോട് പോരാടുന്ന വേറൊരു നിയമം ഞാൻ കാണുന്നു. അത് എന്‍റെ അവയവങ്ങളിലുള്ള പാപത്തിന്‍റെ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു.” സിയന്നായിലെ വിശുദ്ധ ബര്ണാടിന്  നമ്മെ പഠി പ്പിക്കുന്നത് ഏറ്റവും നല്ലത്പാപസാഹചര്യങ്ങള്‍ ഒഴിവാക്കുക എന്ന
താണ്. ഇത് തീര്‍ച്ചയായും വിശുദ്ധിക്ക്  അടിസ്ഥാനമിടുന്നു. “നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിൻ . നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങാനാണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു”(1 പത്രോസ് 5:8). തിന്മ വേഷം മാറിയാണ് വരുക, പലേ പ്പാഴും നമ്മുടെ
ബലഹീനതയുടെ രൂപത്തില്‍. വിശുദ്ധ ഫിലിപ് പറയുന്നു, “അശുദ്ധിക്കെതിരായ പോരാട്ടത്തില്‍ പാപസാഹചര്യങ്ങളില്‍നിന്ന്  ഓടിമറയുന്നവര്‍ക്കൊപ്പമായിരിക്കും വിജയം; ആക്രമണത്തെ ചെറുക്കാനാവാത്ത വിധത്തില്‍ സ്വയം അതിനു വിട്ടുകൊടുക്കുകയും തന്‍റെ ശരീരത്തെ മുറിപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കൊ പ്പമല്ല.”

ഹൃദയത്തില്‍ എഴുതി വയ്ക്കുക ദൈവകരുണയില്‍ ശരണപ്പെടുകയും ആശ്രയിക്കുകയും ചെയ്യുക എന്നതാണ് വിശുദ്ധിയിൽ പുരോഗതി പ്രാപിക്കാനുള്ള ഏറ്റവും എളു പ്പമുള്ള മാര്‍ഗം. കാര്യങ്ങളെല്ലാം സങ്കീര്ണമാക്കാൻ  കാത്തിരിക്കുന്ന ഒരു വിധിയാളനല്ല ദൈവം. അവിടുന്ന് നമ്മുടെ പിതാവാണ്,
കരുണ കവിഞ്ഞൊഴുകുന്ന  ഹൃദയമുള്ളവൻ ; തന്‍റെ കരുണയുടെ സിംഹാസനത്തെ സമീപിക്കുന്ന ഏതൊരാളെയും പുണരാൻ കാത്തിരിക്കുന്നവൻ .
നമ്മിൽത്തന്നെ വിശ്വസിക്കുന്നതും നമ്മുടെ പരിശ്രമങ്ങളില്‍ ആശ്രയിക്കുന്നതും ഉറപ്പായും പരാജയെ പ്പടാനുള്ള വഴിയാണ്. എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നതിലൂടെ എല്ലാം ചെയ്യാൻ  നമുക്ക് സാധിക്കും. നമ്മുടെ വഴിയില്‍ കുറവുകള്‍ സംഭവിച്ചേക്കാം , എന്നാല്‍ അത് നമ്മെത്തന്നെ എളിമപ്പെടുത്താനുള്ളതാണ് . “ഞാൻ സ്നേഹവും കരുണയുമാണ്….” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, ഖണ്ഡിക 1273). യേശുവിന്‍റെ കരുണ നമ്മെത്തന്നെ അവിടുത്തെ ഹിതത്തിന് വിട്ടുകൊടുക്കാനുള്ള ക്ഷണമാണ്. മനുഷ്യന് അസാധ്യമായത് ദൈവത്തിന്‍റെ കരുണയാല്‍ സാധ്യമാണ്.

പത്രോസ് ഒരു നുണയനായിരുന്നു; മറിയം മഗ്ദലേന വഴിപിഴച്ചവളും; ഈജിപ്തിലെ മറിയം വേശ്യയായിരുന്നു; പൗലോസ് ഒരു പീഡകൻ ; അഗസ്റ്റിൻ
ധൂര്‍ത്തപുത്രനും; പക്ഷേ അവരെല്ലാം വിശുദ്ധിയുടെ വഴിയിലൂടെ സഞ്ചരിച്ച് വിശുദ്ധരായി മാറി! ഇപ്പോഴും ഓര്‍ക്കുക, അവിടുത്തെ  കൃപ നിനക്ക് മതി… ഇപ്പോൾ എഴുന്നേല്‍ക്കാനും മുന്നോട്ടു പോകാനുമുള്ള സമയമാണ്. വിശുദ്ധി ആഗ്രഹിക്കുക, എല്ലാ പാപസാഹചര്യങ്ങളില്‍നിന്നും അകന്നു നില്ക്കാനുള്ള ധീരമായ
തീരുമാനം എടുക്കുക, അവിടുത്തെ കരുണയില്‍ ശരണപ്പെടുകയും ചെയ്യുക!

പ്രാര്‍ത്ഥന
ഓ കര്‍ത്താവേ, വിശുദ്ധിക്കായുള്ള തീവ്രമായ ഒരു ആഗ്രഹം എന്നില്‍ നിക്ഷേപിക്കണമേ, അതുവഴി പരിശുദ്ധാത്മാവിനാൽ ശക്തീകരിക്കെ പ്പട്ട്, ഞങ്ങള്‍ പാപത്തില്‍നിന്ന് അകന്നുനില്ക്കട്ടെ. അങ്ങയുടെ കരുണയുടെ ഉറവയിലേക്ക് ആത്മവിശ്വാസത്തോടെ ഞങ്ങള്‍ വരുന്നു, അങ്ങയുടെ സ്നേഹം നിറഞ്ഞ കൈകളില്‍ ഞങ്ങളെ വിട്ടുതരുന്നു.
ആമേൻ.

Share:

FATHER JILTO GEORGE

FATHER JILTO GEORGE is a priest belonging to the congregation of the Carmelites of Mary Immaculate (CMI). He is a prominent speaker at the Shalom events conducted throughout the year in the US and abroad. As a gifted priest, Father Jilto spends several hours for hearing confession and spiritual sharing. His intercessory prayers and gifted counselling shines forth the light of Christ to others.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles