Home/Encounter/Article

ജുലാ 22, 2019 2041 0 Sr Mary Mathew
Encounter

ആന്തരികസൗഖ്യത്തിനൊരു എളുപ്പവഴി

ഓരോ ദിവ്യരഹസ്യങ്ങളിലും ആന്തരിക സൗഖ്യത്തിലേക്ക് നയിക്കുന്ന ധ്യാന ചിന്തകള്‍ ചേര്‍ത്താല്‍ ജപമാലയെ ആന്തരികസൗഖ്യജപമാലയാക്കി മാറ്റാം.

ദുഃഖകരമായ ദിവ്യരഹസ്യങ്ങള്‍

1. ഈശോ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ചോര വിയര്‍ത്തു. പരിശുദ്ധ ദൈവമാതാവേ, എന്‍റെ വ്യക്തിപരമായ പ്രാര്ഥനയിലേക്ക് വരണമേ. പല തവണ പ്രാര്‍ത്ഥി ച്ചിട്ടും സാധിക്കാത്ത നിയോഗങ്ങള്‍നിമി ത്തം പ്രാര്‍ത്ഥനാജീവിതത്തില്‍നിന്നും മാറി നില്‍ക്കുന്നെങ്കില്‍ ദൈവേഷ്ടത്തിനു വിധേയപ്പെടാത്ത എന്‍റെ പ്രാര്‍ത്ഥനാ ജീവിതത്തിലെ മുറിവുകളും കുറവുകളും സുഖമാക്കാൻ പ്രാര്‍ത്ഥിക്കണേ.

1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1ത്രിത്വസ്തുതി
2. ഈശോമിശിഹാ ചമ്മട്ടികളാൽ അടിക്കെപ്പട്ടു.
പരിശുദ്ധ ദൈവമാതാവേ, അനുദിനജീവിതത്തില്‍ അടിയേല്‍ക്കേണ്ടി വരുമ്പോൾ , എതിര്‍ക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന എന്‍റെ ആന്തരികതയിലേക്ക് ക്രിസ്തുവിന്‍റെ നിശബ്ദസഹ
നം സ്വന്തമാക്കാനുള്ള സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
3. ഈശോയെ യൂദന്മാര്‍ മുള്‍മുടി ധരിപ്പിച്ചു.

പരിശുദ്ധ ദൈവമാതാവേ, എന്റെ ബുദ്ധിയിലും ചിന്തയിലും കടന്നുവന്നിട്ടുള്ള മുറിവിലേക്ക് വരണേ. എന്‍റെ തലച്ചോറിലേറ്റിട്ടുള്ള എല്ലാ മുറിവുകളും ചിന്തയിലൂടെയും ഭാവനയിലൂടെയും കയറിപ്പറ്റിയിട്ടുള്ള എല്ലാ പാപങ്ങളും പരിപൂര്‍ണമായി തുടച്ചുമാറ്റാൻ തിരുകുമാരന്റെ തിരുനെറ്റിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന തിരുരക്തംകൊണ്ട് എന്‍റെ ശിരസിനെ കഴുകുകയും എനിക്കു
വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമേ.

1 സ്വര്‍ഗസ്ഥനായ 1നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
4. ഈശോമിശിഹായുടെ തിരുതോളിന്മേൽ ഭാരമുള്ള കുരിശുമരം
ചുമത്തെ പ്പട്ടു.

പരിശുദ്ധ ദൈവമാതാവേ, എന്‍റെ എല്ലാ അപമാനങ്ങളിലേക്കും വര
ണമേ. എന്നെ അപമാനിച്ച എല്ലാവരോടും ഇന്നും ഞാൻ വച്ചുപുലര്‍ത്തുന്ന വെറുപ്പും നീരസവും എന്‍റെ ആത്മാവിനെയും ശരീരെത്തയും എന്തുമാത്രം മുറിവേല്‍പിച്ചിരിക്കുന്നു. ഈ മേഖലകളെയെല്ലാം ഈശോയുടെ കുരിശിന്‍റെ വഴിയേ സമർപ്പിക്കാൻ തക്ക സൗഖ്യം കിട്ടാൻ പ്രാര്‍ത്ഥിക്കണേ.
1 സ്വര്‍ഗസ്ഥനായ
10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
5. ഈശോമിശിഹാ ഗാഗുല്‍ത്താമലയില്‍ ചെന്നപ്പോൾ പരിശുദ്ധ മാതാവിന്‍റെ മുൻപാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ടു കുരി
ശിന്മേല്‍ തറയ്ക്കെപ്പട്ടു.

പ്രകാശത്തിന്‍റെ ദിവ്യരഹസ്യങ്ങള്‍
1. ഈശോമിശിഹാ ജോര്ദാനിൽവെച്ചു
യോഹന്നാനില്‍നിന്നു മാമോദീസ സ്വീകരി ച്ചു. പരിശുദ്ധ ദൈവമാതാവേ, നീതിക്കുവേണ്ടിയുള്ള എന്‍റെ മനസിന്‍റെ മുറവിളിയില്ലേക്ക് വരണമേ. ദൈവം അനുവദിക്കുന്ന അവസര
ങ്ങളോട് സഹകരിക്കാനോ സമ്മതിക്കാനോ കഴിയാത്ത എന്‍റെ മുറിവുകള്‍ കാണണമേ.സാഹചര്യങ്ങളെ സമ്മതിക്കുന്ന സ്നാനം
സ്വീകരിക്കാനോ , മനസിലാകാത്ത സംഭവങ്ങളെപോലും ഒന്ന് അംഗീകരിക്കാൻ, നീയെന്‍റെ പ്രിയപുത്രൻ/പുത്രി , നിന്നില്‍ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന സ്വര്‍ഗ ത്തിന്‍റെ സ്വരം കേൾക്കാൻ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ.
1 സ്വര്‍ഗസ്ഥനായ 10 നന്മനിറമ 1
ത്രിത്വസ്തുതി

2. ഈശോ കാനായിലെ കല്യാണവിരു
ന്നില്‍വച്ച് മാതാവിന്‍റെ മാധ്യസ്ഥംവഴി വെള്ളം
വീഞ്ഞാക്കിപകർത്തി .
പരിശുദ്ധ ദൈവമാതാവേ, അത്ഭുതങ്ങളെക്കുറിച്ചും അടയാളങ്ങളെക്കുറിച്ചുമുള്ള എന്‍റെ മനസിന്‍റെ തലങ്ങളിലേക്ക് വരണമേ. അത്ഭുതങ്ങളില്‍ തീരെ വിശ്വാസമില്ലാത്ത /അത്ഭുതം എന്നുകേട്ടാല്‍ ആവേശത്തോടെ അവിടെയെല്ലാം ഓടിയെത്തുന്ന സ്വഭാവമാണ് എനിക്ക്റെ. എന്റെ കുറവുകളെ കൃപയാക്കാനുള്ള ആഗ്രഹം ഇന്ന് ഇപ്രകാരമുള്ള പ്രത്യേകതകളിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ ആ മേഖലകളില്‍ ലഭിക്കേണ്ട അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കണമേ.
1 സ്വര്‍ഗസ്ഥനായ
10 നന്മനിറമ 1 ത്രിത്വസ്തുതി

3. ഈശോ ദൈവരാജ്യത്തിന്‍റെ ആഗമനം പ്രഖ്യാപിച്ചുകൊണ്ട് മാനസാന്തരെപ്പട്ട് സുവിശേഷത്തില്‍ വിശ്വസിക്കാൻ ആഹ്വാനം
ചെയ്തു.
പരിശുദ്ധ ദൈവമാതാവേ, എന്‍റെ ജീവിതത്തിലേക്ക്, സുസ്രൂഷ മേഖലകളിലേക്ക് കടന്നുവരണേ. വചനപ്രഘോഷണം, ധ്യാന
കേന്ദ്രം, മാനസാന്തരം, വിശ്വാസം ഈ തലങ്ങളിലെല്ലാം വന്നുഭവിക്കുന്ന മുറിവുണക്കാൻ സദാ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10
നന്മനിറമ 1 ത്രിത്വസ്തുതി.

4. ഈശോ താബോര്‍ മലമുകളില്‍വച്ച് രൂപാന്തരെപ്പടുകയും അവിടുത്തെ മഹത്വം ശിഷ്യന്മാര്‍ ദര്‍ശിക്കുകയും ചെയ്തു.

പരിശുദ്ധ ദൈവമാതാവേ, മുഖഭാവം മാറുന്ന, മനോഭാവം മാറുന്ന, പ്രാര്‍ത്ഥനാജീവിതത്തിന്‍റെ താബോര്‍ അനുഭവം
ഉണ്ടാകുവാനായി പ്രാര്‍ത്ഥനയിലെ എല്ലാ മുറിവുകളില്‍നിന്നും സൗഖ്യം കിട്ടാൻ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10
നന്മനിറമ 1 ത്രിത്വസ്തുതി.

5. ഈശോ തന്‍റെ ജീവനും സ്നേഹവും പകര്‍ന്നുകൊണ്ട് മനുഷ്യമക്കളോടുകൂടി സ്ഥിരം വസിക്കുവാൻ വേണ്ടി അന്ത്യ അത്താഴവേളയില്‍ വിശുദ്ധ കുർബാന സ്ഥാപിച്ചു എന്നു ധ്യാനിക്കുക. വിശുദ്ധ കുര്‍ബാനയെക്കുറി ച്ചുള്ള അജ്ഞതയും വികലമായ അറിവും അലസതയും ഭക്തിയില്ലായ്മയും അയോഗ്യതയോടെയുള്ള കുര്‍ബാനസ്വീകരണവും ഉൾപ്പെടെ എന്‍റെ സകലമുറിവുകളും സുഖമാക്കി കൂടെ വസിക്കുന്ന ഈശോയെ വിശുദ്ധ കുര്‍ബാനയില്‍ അനുഭവിച്ച് ഈശോയുടെകൂടെ ആയിരിക്കാൻ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ
10 നന്മനിറമ 1 ത്രിത്വസ്തുതി

മഹിമയുടെ ദിവ്യരഹസ്യങ്ങള്‍
1. ഈശോ പീഡകള്‍ സഹി ച്ചു മരിച്ചതിന്‍റെ മൂന്നാംനാള്‍ ഉയിര്തെഴുന്നെള്ളി. പരിശുദ്ധ ദൈവമാതാവേ, മറ്റുള്ളവര്‍ തീര്‍ത്തതും അതിലേറെ ഞാൻ തന്നെ നിര്‍മിച്ചതുമായ എന്‍റെ കല്ലറകള്‍ കാണണമേ. എന്നെ ദൈവത്തില്‍നിന്നും സഹോദരങ്ങളില്‍നിന്നും ഉ ത്തരവാദിത്വങ്ങളില്‍ നിന്നുമെല്ലാം അകറ്റുന്ന ആന്തരികമുറിവുകള്‍ സമര്‍പ്പിക്കുന്നു. ഉള്‍വലിയാനും അലസമായിരിക്കാനും കണ്ടെത്തിയ ഈ കല്ലറകളിലെല്ലാം ഉയിര്‍ പ്പിന്‍റെ അഭിഷേകം കിട്ടാൻ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10  നന്മനിറഞ്ഞ  1 ത്രിത്വസ്തുതി

2. ഈശോ തന്‍റെ ഉയിര്‍പ്പിനുശേഷം നാല്പതാംനാള്‍ തന്‍റെ ദിവ്യമാതാവും
ശിഷ്യരും കണ്ടുകൊണ്ടുനിൽക്കുമ്പോൾ സ്വര്‍ഗാരോഹണം ചെയ്തു. പരിശുദ്ധ ദൈവമാതാവേ, എന്‍റെ എല്ലാ വിജയങ്ങളുടെയും സന്തോഷങ്ങളുടെയും അവസ്ഥകളിലേക്ക് വരണമേ. ഈ മേഖലകളില്‍ എന്‍റെ മുറിവുകളെല്ലാം കൃപയാക്കുവാൻ ഒരുക്കണമേ. എനിക്ക് സുഖകരമായ ചുറ്റുപാടുകളില്‍ തട്ടിമുട്ടി നില്ക്കാനുള്ള താത്പര്യവും അഹംഭാവവും നിറഞ്ഞ എന്‍റെ വീക്ഷണങ്ങളും പ്രവര്‍ത്തനശൈലിയും വിട്ടുമാറുവാൻ  സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കാൻ , പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മ
നിറമ 1 ത്രിത്വസ്തുതി

3. സെഹിയോൻ ഊട്ടുശാലയിൽ
ധ്യാനിച്ചിരുന്ന കന്യകാമാതാവിന്‍റെമേലും ശ്ലീഹന്മാരുടെമേലും ഈശോ പരിശുദ്ധാത്മാവിനെ അയച്ചു. പരിശുദ്ധ ദൈവമാതാവേ, എന്‍റെ പാവപ്പെട്ട ആത്മാവിലേക്ക് വരണമേ. എന്‍റെ ഇഷ്ടം മാത്രം ചെയ്തുചെയ്ത് മുറിവേറ്റിരിക്കുന്ന മേഖലകളില്‍ പരിശുദ്ധാത്മാവിന്റെ സ്വരത്തിനു കാതോർത്തു ജീവിക്കാൻ ശിഷ്യരോടൊപ്പം എന്നെയും ചേര്‍ത്തി
രുത്തി പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗസ്ഥനാ
യ 10 നന്മനിറമ 1 ത്രിത്വസ്തുതി

4. ഈശോ ഉയിര്തെഴുന്നെള്ളി കുറെക്കാലം കഴിഞ്ഞപ്പോൾ കന്യക മാതാവ് മാലാഖാമാരാൽ സ്വര്‍ഗത്തിലേക്ക് കരേറ്റപ്പെട്ടു.
പരിശുദ്ധ ദൈവമാതാവേ, എന്‍റെ മരണവിനാഴികയിലേക്ക് വരണമേ. മരണത്തെക്കുറിച്ചുള്ള എന്‍റെ എല്ലാ മുറിവുകളും സുഖമാക്കണമേ. എല്ലാ നേരവും അമ്മ എന്നരികില്‍ വന്ന് എന്നെ നല്ല മരണ ത്തിന്
ഒരുക്കുകയും സഹായിക്കുകയും ചെയ്യണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറമ 1
ത്രിത്വസ്തുതി

5. പരിശുദ്ധ ദൈവമാതാവ് തന്‍റെ ദിവ്യകുമാരനാല്‍ സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായി മുടിധരിപ്പിക്കെപ്പെട്ടു  പരിശുദ്ധ ദൈവമാതാവേ, സ്വര്‍ഗ്ഗത്തില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്കുമുള്ള ഗോവണിയായി അമ്മ നിലകൊള്ളുന്നത് കാണുവാൻ തക്ക വിശ്വാസം എന്‍റെ ആയുഷ്ക്കാലം മുഴുവനിലും നിറക്കണമേ. പരിശുദ്ധ ത്രിത്വത്തിന്‍റെ സ്നേഹത്തില്‍, പരിശുദ്ധ അമ്മക്കൊപ്പം സകല വിശുദ്ധരും മാലാഖമാരും ദൈവത്തെ പരിശുദ്ധൻ പരിശുദ്ധൻ എന്നു പാടി സ്തുതിക്കുന്ന ആ സ്വര്‍ഗത്തില്‍ എത്തിപ്പെടാൻ തക്ക ആന്തരിക സൗഖ്യമേകിയനുഗ്രഹിക്കുവാൻ തമ്പുരാനോട് അപേക്ഷിക്കേണമേ . 1 സ്വര്‍ഗസ്ഥനായ 10
നന്മനിറമ 1 ത്രിത്വസ്തുതി.

 

Share:

Sr Mary Mathew

Sr Mary Mathew

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles