Home/Encounter/Article

മാര്‍ 01, 2024 147 0 Shalom Tidings
Encounter

ഹന്നായുടെ സൗന്ദര്യറാണിപട്ടം; കാരണമായത് മക്കള്‍

യു.എസ്: മക്കളുടെ ജനനം തന്നെ ശക്തയാക്കുന്ന അനുഭവമാണ് സമ്മാനിച്ചത് എന്നുപറഞ്ഞാണ് ഹന്നാ നീല്‍മാന്‍ സൗന്ദര്യറാണി പട്ടം ചൂടിയത്. മിസിസ് അമേരിക്കന്‍ 2023 ആയി തിരഞ്ഞെടുക്കപ്പെട്ട ഹന്നാ നീല്‍മാന് ഏഴ് മക്കളുണ്ടായിരുന്നു ആ സമയത്ത്. ഇപ്പോള്‍ അവര്‍ എട്ടാമത്തെ കുഞ്ഞിനും ജന്മം നല്കിയതായാണ് റിപ്പോര്‍ട്ട്. സൗന്ദര്യമത്സരവേദിയില്‍വച്ച്, ‘ഏറ്റവുമധികം ശക്തയായി തോന്നിയതെപ്പോഴാണെ’ന്ന ചോദ്യത്തിന് ഹന്നാ ഇങ്ങനെ ഉത്തരം നല്കി:

”ഈ പുണ്യജീവനുകളെ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞപ്പോള്‍, ഇതിനകം ഏഴ് തവണ ആ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. എന്റെ നവജാതശിശുവിനെ കയ്യിലെടുക്കുമ്പോള്‍, മാതൃത്വത്തിന്റെ ആ ചാരിതാര്‍ത്ഥ്യവും ഈ ഭൂമിയിലേക്ക് അവരെ കൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ സന്തോഷവുമാണ് ഏറ്റവും കൂടുതല്‍ ശക്തിപ്പെടുത്തുന്ന അനുഭവമായി തോന്നിയിട്ടുള്ളത്.” ഹന്നായുടെ ഈ ഉത്തരം വിധികര്‍ത്താക്കളുടെമാത്രമല്ല, ലോകമെമ്പാടുമുള്ള അനേകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

ഭര്‍ത്താവ് ഡാനിയേലിനൊപ്പം ബല്ലെറിനാ ഫാം എന്ന ബിസിനസ് സംരംഭവും നടത്തുന്നുണ്ട് ഹന്നാ. മക്കളെ കൈകാര്യം ചെയ്യുന്നതിന് അതിന്റേതായ ക്ലേശങ്ങളുണ്ടെങ്കിലും അത് മനോഹരമാണെന്നാണ് ഈ കുടുംബത്തിന്റെ ജീവിതം വ്യക്തമാക്കുന്നത്. മക്കള്‍ ഭാരമാണെന്നും കുടുംബം ആവശ്യമില്ലെന്നും ചിന്തിക്കുന്ന ഒരു സംസ്‌കാരം വളരുമ്പോള്‍ ഹന്നായുടെ ജീവിതം അവര്‍ക്കുമുന്നില്‍ നല്ലൊരു സാക്ഷ്യമായി ഉയര്‍ന്നുനില്‍ക്കുന്നു.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles