Home/Encounter/Article

ജുലാ 01, 2024 53 0 Shalom Tidings
Encounter

വേദനാസംഹാരിയാകുന്ന ദൈവാരാധന

മനുഷ്യമസ്തിഷ്‌കം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ന്യൂറോണുകള്‍ എന്നറിയപ്പെടുന്ന കോശങ്ങളാലാണ്. പതിനായിരം കോടിയലധികം വരുന്ന ന്യൂറോണുകള്‍ മസ്തിഷ്‌കത്തില്‍ പരസ്പരം ചേര്‍ന്നിരിക്കുന്നു. ഓരോ ന്യൂറോണിനും വൃക്ഷത്തിന്‍റെ ശാഖകള്‍പോലെയുള്ള ഡെന്‍ഡ്രൈറ്റുകള്‍ എന്ന ഭാഗമുണ്ട്. അതിനോടുചേര്‍ന്ന് തണ്ടുപോലെ കാണപ്പെടുന്നതാണ് ആക്‌സോണ്‍. ന്യൂറോണില്‍ ഡെന്‍ഡ്രൈറ്റിലേക്ക് വിവരങ്ങള്‍ കൈമാറുന്നത് ആക്‌സോണുകള്‍വഴിയാണ്. എന്നാല്‍ ആക്‌സോണും ഡെന്‍ഡ്രൈറ്റും ചേരുന്നയിടങ്ങളില്‍ ഒരു ചെറിയ വിടവുണ്ട്. ആ വിടവ് കടന്ന് മുന്നോട്ടുപോകാന്‍ ആവേഗങ്ങള്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ ആവേഗങ്ങള്‍ കൈമാറാനായി ന്യൂറോ ട്രാന്‍സ്മിറ്റേഴ്‌സ് എന്ന രാസപദാര്‍ത്ഥങ്ങള്‍ അവിടെ സന്നിഹിതമാണ്. അത്തരത്തിലുള്ള മസ്തിഷ്‌കസ്രവങ്ങളുടെ പേരാണ് എന്‍ഡോര്‍ഫിനുകള്‍. അതില്‍ ബീറ്റാ എന്‍ഡോര്‍ഫിന്‍ എന്ന സ്രവം ശക്തമായ വേദനാസംഹാരിയാണ്. ദൈവാരാധനയില്‍ സജീവമായി പങ്കുകൊള്ളുന്ന സമയത്ത് എന്‍ഡോര്‍ഫിനുകളുടെ പ്രവര്‍ത്തനം വര്‍ധിക്കുന്നതായി ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles