Home//Article

മാര്‍ 04, 2023 171 0 Shalom Tidings

കുടുംബങ്ങളുടെ ആശീര്‍വാദം

ഈ ഭവനത്തിന്‍മേലും ഇതില്‍ വസിക്കുന്ന എല്ലാവരുടെമേലും ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ വന്നുവസിക്കട്ടെ. പരിശുദ്ധാത്മാവിന്‍റെ കൃപാവരം എല്ലാവരെയും വിശുദ്ധീകരിക്കുമാറാകട്ടെ. ആമ്മേന്‍. 

ഈ ഭവനത്തിനും ഇതിലുള്ള എല്ലാത്തിനും എത്രയും പരിശുദ്ധവും മധുരവും സുരക്ഷിതവുമായ യേശുവിന്‍റെ നാമത്തില്‍ സന്തോഷവും അനുഗ്രഹത്തിന്‍റെ പൂര്‍ണ്ണതയും നല്കപ്പെടട്ടെ. 

നിത്യകന്യകയും ദൈവമാതാവുമായ മറിയം, തന്‍റെ മാതൃസഹജമായ വാത്സല്യത്താല്‍ എല്ലാവരേയും പരിപാലിക്കുകയും ഭൗതീകവും ആത്മീയവുമായ സകല തിന്മകളില്‍നിന്ന് കാത്തുസൂക്ഷിക്കുകയും ചെയ്യുമാറാകട്ടെ. 

വിശുദ്ധ യൗസേപ്പിതാവിന്‍റെ ശക്തിയേറിയ പ്രാര്‍ത്ഥനകളാല്‍ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളിലും ഐശ്വര്യവും അഭിവൃദ്ധിയും ഞങ്ങളുടെ സഹനങ്ങളില്‍നിന്നും സമൃദ്ധമായ പുണ്യയോഗ്യതകളും ലഭിക്കുമാറാകട്ടെ. വിശുദ്ധരായ കാവല്‍ മാലാഖമാര്‍ ഈ ഭവനത്തിലുള്ള എല്ലാവരേയും പൈശാചിക പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ഒടുവില്‍ നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ നാട്ടിലേക്ക് ആനയിക്കുകയും ചെയ്യട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വശക്തനായ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ നമ്മില്‍ ആവസിക്കുകയും എന്നെന്നും നിലനില്‍ക്കുകയും ചെയ്യട്ടെ. ആമ്മേന്‍.

 

Share:

Shalom Tidings

Shalom Tidings

Latest Articles