Home//Article

മാര്‍ 04, 2023 200 0 Shalom Tidings

എത്രയും ദയയുള്ള മാതാവേ

എത്രയും ദയയുള്ള മാതാവേ, നിന്‍റെ സങ്കേതത്തില്‍ ഓടിവന്ന്, നിന്‍റെ സഹായം തേടി, നിന്‍റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു. വിലപിച്ച് കണ്ണുനീര്‍ ചിന്തി, പാപിയായ ഞാന്‍ നിന്‍റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്‍റെ സന്നിധിയില്‍ നില്ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ! എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളണമേ. ആമ്മേന്‍.

 

Share:

Shalom Tidings

Shalom Tidings

Latest Articles