Home//Article

ജനു 28, 2023 182 0 Shalom Tidings

സാധാരണ ത്രിസന്ധ്യാ ജപം

കര്‍ത്താവിന്‍റെ  മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു;

പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1 നന്മ.

 

ഇതാ! കര്‍ത്താവിന്‍റെ  ദാസി! നിന്‍റെ വചനം പോലെ എന്നിലാവട്ടെ. 1 നന്മ.

വചനം മാംസമായി; നമ്മുടെ ഇടയില്‍ വസിച്ചു. 1 നന്മ.

 

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേ എന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. 3 ത്രിത്വ.

 

Share:

Shalom Tidings

Shalom Tidings

Latest Articles