Home//Article

മാര്‍ 04, 2023 132 0 Shalom Tidings

രാത്രി ജപം

സര്‍വ്വശക്തനായ ദൈവമേ, ഞാന്‍ അങ്ങില്‍ വിശ്വസിക്കുന്നു, അങ്ങില്‍ ശരണപ്പെടുന്നു. അങ്ങയെ സ്‌നേഹിക്കുന്നു, അങ്ങയെ ആരാധിക്കുന്നു. അങ്ങില്‍ വിശ്വസിക്കുകയും ശരണപ്പെടുകയും അങ്ങയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യാതിരിക്കുന്നവര്‍ക്കു വേണ്ടിക്കൂടി ഞാന്‍ അങ്ങില്‍ വിശ്വസിക്കുകയും ശരണപ്പെടുകയും അങ്ങയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. വഴിയും സത്യവും ജീവനുമായ ക്രിസ്തുനാഥാ, മുറിവേറ്റ അങ്ങയുടെ തൃക്കരങ്ങള്‍ എന്‍റെ തലയില്‍വച്ചാശീര്‍വദിച്ച് പ്രഭാതത്തില്‍ എന്നെ അങ്ങ് യാത്രയാക്കിയതാണ്. എന്‍റെ ജോലികള്‍ അവസാനിപ്പിച്ച ശേഷം അങ്ങയോടു നന്ദി പറയുവാനായി ഞാന്‍ അങ്ങയുടെ സന്നിധിയില്‍ എത്തിയിരിക്കുന്നു. അങ്ങയുടെ കരങ്ങള്‍ എന്നെ താങ്ങിയില്ലായിരുന്നെങ്കില്‍ ഞാന്‍ പലവട്ടം വീണുപോകുമായിരുന്നു. എന്‍റെ ഈശോയേ, അങ്ങയുടെ തിരുമുറിവുകളെക്കുറിച്ച് എന്‍റെ പാപങ്ങള്‍ പൊറുക്കണമേ, എന്നെ അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവായ ദൈവമേ, അങ്ങയുടെ ദിവ്യപ്രചോദനമനുസരിച്ച് പ്രവര്‍ത്തിക്കാതിരുന്നിട്ടുള്ളതിനെപ്പറ്റി ഞാന്‍ പശ്ചാത്തപിക്കുന്നു. കൂടുതല്‍ തീഷ്ണതയോടെ ജീവിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, മാലാമാരുടെ കീര്‍ത്തനങ്ങളോടുകൂടെ, വിശ്രമത്തിന് ഒരുക്കമായി ഞാന്‍ അര്‍പ്പിക്കുന്ന ഈ നിശാപ്രാര്‍ത്ഥനയും സ്വീകരിക്കണമേ. രാത്രികാലത്ത് എന്നെ സംരക്ഷിക്കുവാന്‍ അങ്ങയുടെ ദൂതന്മാരെ നിയോഗിക്കണമേ. എന്‍റെ ജീവിതയാത്ര അവസാനിക്കുമ്പോള്‍ നിത്യഭാഗ്യത്തിന്‍റെ കവാടങ്ങള്‍ എനിക്കു തുറന്നു തരികയും ചെയ്യണമേ. അമലോത്ഭവയായ മറിയമേ, അങ്ങില്‍ അഭയം തേടുന്ന എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍. 

3 നന്മ.

 

 

Share:

Shalom Tidings

Shalom Tidings

Latest Articles