Home//Article

ഏപ്രി 26, 2023 51 0 Shalom Tidings

യുദ്ധകാലത്തുള്ള പ്രാർത്ഥന

പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍, ആമ്മേന്‍.
സ്രഷ്ടാവും പരിപാലകനുമായ ദൈവമേ, മാനവസമൂഹത്തിന്‍റെ പിതാവേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങയെ ഞങ്ങള്‍ സ്‌നേഹിക്കുന്നു . ”ദുഷ്ടരുടെയും ശിഷ്ടരുടെയും മേല്‍ ഒരുപോലെ സൂര്യപ്രകാശം ചൊരിയുകയും മഴ പെയ്യിക്കുകയും” ചെയ്തുകൊണ്ട് എല്ലാവരെയും സ്‌നേഹിക്കുന്ന പിതാവേ, ഭിന്നതകൊണ്ടും യുദ്ധംകൊണ്ടും സമാധാനം നഷ്ടപ്പെട്ടിരിക്കുന്ന ലോകത്തെ തൃക്കണ്‍പാര്‍ക്കണമേ. വിരുദ്ധചേരികളില്‍ നിലയുറപ്പിച്ചു കൊണ്ടു പരസ്പരം മത്‌സരിക്കുന്ന രാഷ്ട്രങ്ങളെ അങ്ങയുടെ സ്‌നേഹത്തില്‍ ഒന്നിപ്പിക്കണമേ. പരിശുദ്ധമായ സ്‌നേഹവും ശാശ്വതമായ സമാധാനവും നല്കി ലോകത്തെ അനുഗ്രഹിക്കണമേ. സനാതനനീതിയിലും സമാധാനത്തിലും അധിഷ്ഠിതമായ ജീവിതം നയിക്കുവാന്‍ ലോകജനതയെ സഹായിക്കണമേ. ജീവിതാന്ത്യത്തില്‍ ഞങ്ങളെല്ലാവരും അങ്ങയോടൊത്തു നിത്യാനന്ദം അനുഭവിക്കുവാന്‍ ഇടവരുത്തുകയും ചെയ്യണമേ. ആമ്മേന്‍.
സമാധാനരാജനായ ഈശോ,ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ.
സമാധാനത്തിന്‍റെ രാജ്ഞീ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

Share:

Shalom Tidings

Shalom Tidings

Latest Articles