Home//Article

മാര്‍ 04, 2023 185 0 Shalom Tidings

പരിശുദ്ധാത്മാവിനോടുള്ള ജപം

പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക. അങ്ങേ വെളിവിന്‍റെ കതിരുകളെ ആകാശത്തില്‍നിന്നു അയക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ, ഹൃദയത്തിന്‍റെ പ്രകാശമേ, എഴുന്നള്ളി വരിക. എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ, ആത്മാവിനു മധുരമായ വിരുന്നേ, മധുരമായ തണുപ്പേ, അലച്ചിലില്‍ സുഖമേ, ഉഷ്ണത്തില്‍ തണുപ്പേ, കരച്ചിലില്‍ സ്വൈര്യമേ, എഴുന്നള്ളി വരിക. എത്രയും ആനന്ദത്തോടുകൂടിയായിരിക്കുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക. അങ്ങേ വെളിവു കൂടാതെ, മനുഷ്യരില്‍ പാപമല്ലാതെ യാതൊന്നുമില്ല. വൃത്തിഹീനമായത് കഴുകുക. വാടിപ്പോയത് നനയ്ക്കുക.മുറിവേറ്റിരിക്കുന്നത് വച്ചുകെട്ടുക. രോഗികളെ സുഖപ്പെടുത്തുക. കടുപ്പമുള്ളത് മയപ്പെടുത്തുക. തണുത്തത് ചൂടു പിടിപ്പിക്കുക. നേര്‍വഴിയല്ലാതെ പോയത് തിരിക്കുക. അങ്ങില്‍ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്ക് അങ്ങേ ഏഴ് വിശുദ്ധ ദാനങ്ങള്‍ നല്കുക. പുണ്യയോഗ്യതയും ഭാഗ്യമരണവും നിത്യാനന്ദവും ഞങ്ങള്‍ക്കു തരിക. ആമ്മേന്‍.

Share:

Shalom Tidings

Shalom Tidings

Latest Articles