Home//Article

മാര്‍ 04, 2023 159 0 Shalom Tidings

ക്ഷമയുടെ പ്രാർത്ഥന

ക്ഷമിച്ചുകൊണ്ട് സഹിക്കുകയും സഹിച്ചുകൊണ്ട് മരിക്കുകയും ചെയ്ത സ്‌നേഹനാഥാ, എന്നെ വേദനിപ്പിച്ചവരോടെല്ലാം അങ്ങേ തിരുനാമത്തില്‍ ഞാന്‍ ക്ഷമിക്കുന്നു. ഞാന്‍ വേദനിപ്പിച്ചവരോടെല്ലാം അങ്ങേ തിരുനാമത്തില്‍ ഞാന്‍ മാപ്പ് അപേക്ഷിക്കുന്നു. അവര്‍ക്ക് എന്നോടു ക്ഷമിക്കാന്‍ കൃപ നല്കണമേ. നാഥാ, ഇന്നേ ദിവസം ആരുടെയെല്ലാം തിന്മ ഞാന്‍ കാണുകയോ, കേള്‍ക്കുകയോ, അറിയുകയോ ചെയ്യുന്നുവോ അവര്‍ക്കുവേണ്ടി ഞാന്‍ മാപ്പ് അപേക്ഷിക്കുന്നു. അവരോടു ക്ഷമിക്കുന്നു. യേശുനാഥാ, ഞങ്ങള്‍ ഏവരേയും അങ്ങേ തിരുരക്തത്താല്‍ കഴുകി ഞങ്ങളുടെ മുറിവ് ഉണക്കണമേ. അങ്ങേ സന്തോഷവും, സമാധാനവും, സ്‌നേഹവുംകൊണ്ട് ഞങ്ങളെ നിറയ്ക്കണമേ. പരിശുദ്ധാത്മാവിനെ ഞങ്ങള്‍ക്ക് നല്കണമേ. ഈശോയേ, കുഞ്ഞുനാളില്‍ സ്‌നേഹം തിരസ്‌കരിക്കപ്പെട്ടപ്പോള്‍ എനിക്കുണ്ടായിട്ടുള്ളതും ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ മുറിവുകളെയും, പ്രശ്‌നങ്ങളെയും, ദുഃഖങ്ങളെയും ഓര്‍ത്ത് ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. യേശുവേ, എന്‍റെ തകര്‍ച്ചയുടെയും ദുഃഖത്തിന്‍റെയും രോഗപീഡകളുടെയും അവസരത്തില്‍ അങ്ങേ ആത്മാവാല്‍ എന്നെ നിറയ്ക്കണമേ. എന്‍റെ വേദനകളും സഹനങ്ങളും എല്ലാം അങ്ങേ പീഡാസഹനങ്ങളോടു ചേര്‍ത്ത് രക്ഷണീയമാക്കി തീര്‍ക്കണമേ. ആമ്മേന്‍.

യേശുവേ നന്ദി, യേശുവേ സ്‌തോത്രം

 

 

Share:

Shalom Tidings

Shalom Tidings

Latest Articles