Home//Article

ഏപ്രി 26, 2023 111 0 Shalom Tidings

കുഞ്ഞിന്‍റെ രോഗവിമുക്തിക്കായി മാതാക്കളുടെ പ്രാർത്ഥന

പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍, ആമ്മേന്‍.
ശിശുവായി പിറന്നുകൊണ്ടു ശിശുക്കളുടെ പരിമിതികളും ബലഹീനതകളും അനുഭവിച്ച ലോകരക്ഷകാ, ഈ കുഞ്ഞിനെ ഞങ്ങള്‍ക്കു നല്കിയതിനും എന്നെ ഒരമ്മയാക്കിയതിനും അങ്ങയോടു ഞാന്‍ നന്ദി പറയുന്നു. അങ്ങയുടെ ദാനമായ ഈ ശിശുവിനെ അങ്ങേക്കു ഞാന്‍ കാഴ്ചവയ്ക്കുന്നു. ആത്മാവിലും ശരീരത്തിലും ആരോഗ്യവും സുഭഗതയും നല്കി ഈ ശിശുവിനെ അനുഗ്രഹിക്കണമേ. ഇപ്പോള്‍ കുഞ്ഞിനെ ബാധിച്ചിരിക്കുന്ന…..രോഗം മൂലം ഞങ്ങളെല്ലാവരും ദുഃഖിതരും ആകുലചിത്തരുമാണെന്ന് അങ്ങേക്കറിയാമല്ലോ. ഒരമ്മയുടെ ദുഃഖം ശരിയായി ഗ്രഹിക്കുന്ന കര്‍ത്താവേ, എന്‍റെ കുഞ്ഞിന്‍റെ രോഗംമൂലം വേദനിക്കുന്ന ഞങ്ങളോടു കരുണയായിരിക്കണമേ. ജീവന്‍റെയും ആരോഗ്യത്തിന്‍റെയും ഉടയവനായ മിശിഹായേ, ”അങ്ങ് ഒരു വാക്കു മാത്രം അരുളിച്ചെയ്താല്‍ എന്‍റെ കുഞ്ഞ് സുഖം പ്രാപിക്കു”മെന്നു ഞാന്‍ വിശ്വസിക്കുന്നു. പ്രതീക്ഷയോടെയുള്ള എന്‍റെ ഈ പ്രാര്‍ത്ഥനകരുണാപൂര്‍വ്വം ശ്രവിച്ച് ഈ കുഞ്ഞിനെ അനുഗ്രഹിക്കണമേ. ആമ്മേന്‍.
(ആശീര്‍വദിച്ച പനിനീര്‍ തൊട്ടു കുഞ്ഞിന്‍റെ നെറ്റിയില്‍ കുരിശടയാളം വരയ്ക്കുന്നു.)

Share:

Shalom Tidings

Shalom Tidings

Latest Articles