Home//Article

മാര്‍ 04, 2023 167 0 Shalom Tidings

യാത്രയ്ക്കു ശേഷം ചൊല്ലാവുന്ന പ്രാർത്ഥന

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ, ഈ യാത്രയുടെ അവസാനത്തില്‍ അങ്ങയുടെ അനന്തപരിപാലനയെ ഓര്‍ത്ത് നന്ദി പറയുവാനും അങ്ങയുടെ തിരുനാമം കീര്‍ത്തിക്കുവാനുമായി ഞാനിതാ അങ്ങയുടെ സന്നിധിയില്‍ വന്നിരിക്കുന്നു. കര്‍ത്താവേ, ഈ യാത്രാമദ്ധ്യേ അങ്ങ് എനിക്ക് നല്കിയ അനുഗ്രഹങ്ങളെയോര്‍ത്ത് ഞാനങ്ങയെ സ്തുതിക്കുന്നു. ഈ യാത്രയില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും എന്‍റെ ജീവിത നന്മയ്ക്ക് ഉപകരിക്കുമാറാകട്ടെ. അങ്ങനെ അങ്ങയെ കൂടുതല്‍ മഹത്ത്വപ്പെടുത്തുവാനും അങ്ങേക്കു പ്രീതികരമായി ജീവിക്കുവാനും എനിക്കിടയാകട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍.

Share:

Shalom Tidings

Shalom Tidings

Latest Articles