Home//Article

മാര്‍ 04, 2023 60 0 Shalom Tidings

യാത്രയ്ക്കു പോകുമ്പോൾ ചൊല്ലാവുന്ന പ്രാർത്ഥന

ഞങ്ങളുടെ രക്ഷകനായ ഈശോയേ, അങ്ങയുടെ അനന്തപരിപാലനയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയിലുള്ള ആഴമായ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് അവിടത്തെ അനുഗ്രഹത്തിനായി ഞങ്ങളിതാ അങ്ങയുടെ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു. കര്‍ത്താവേ, ഞങ്ങള്‍ ആരംഭിക്കുന്ന ഈ യാത്രയേയും അതിലെ എല്ലാ കാര്യങ്ങളേയും അങ്ങയുടെ പ്രത്യേക സംരക്ഷണയ്ക്കും പരിപാലനയ്ക്കുമായി സമര്‍പ്പിക്കുന്നു.

ഈശോയേ, അങ്ങയുടെ വലതുകരം നീട്ടി ഞങ്ങളെ (എന്നെ) അനുഗ്രഹിച്ചാലും. അങ്ങയുടെ സാന്നിദ്ധ്യവും സഹായവും ഈ യാത്രയിലുടനീളം ഞങ്ങള്‍ക്ക് (എനിക്ക്) താങ്ങും തണലുമായിരിക്കട്ടെ. യാത്രയിലുണ്ടാകാവുന്ന എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്നു ഞങ്ങളെ (എന്നെ) കാത്തുകൊള്ളണമേ.

ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ, വിശുദ്ധയൗസേപ്പിതാവേ, ഞങ്ങള്‍ക്കു (എനിക്കു) വേണ്ടി അപേക്ഷിക്കണമേ. ഞങ്ങളെ (എന്നെ) കാക്കുന്ന കര്‍ത്താവിന്‍റെ മാലാഖമാരേ(മാലാഖയേ) ഞങ്ങള്‍ക്ക് (എനിക്ക്) കൂട്ടായിരിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍.

Share:

Shalom Tidings

Shalom Tidings

Latest Articles