Home//Article

മാര്‍ 04, 2023 131 0 Shalom Tidings

പാപ പരിഹാര ജപം

ന്‍റെ സ്വര്‍ഗീയ പിതാവേ, ഇന്നുവരെ ഞാന്‍ ചെയ്തുപോയ എല്ലാ പാപങ്ങളെയും അങ്ങയുടെ സന്നിധിയില്‍ വരുത്തിയ കുറ്റകരമായ വീഴ്ചകളെയും ഓര്‍ത്ത് പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ അനുതപിക്കുന്നു. പാപവും പാപവഴികളും ഞാന്‍ വെറുത്ത് ഉപേക്ഷിക്കുന്നു. യേശുവിനെ എന്‍റെ കര്‍ത്താവും രക്ഷകനുമായി ഞാന്‍ സ്വീകരിക്കുന്നു. എന്‍റെ എല്ലാ പാപങ്ങള്‍ക്കും പരിഹാരമായി ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളും കുരിശുമരണവും ഉത്ഥാനവും ഞാന്‍ അങ്ങേക്കു കാഴ്ചവയ്ക്കുന്നു. എന്‍റെ പിതാവേ, അവിടത്തെ തിരുക്കുമാരന്‍റെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിച്ച് അവിടത്തെ അരൂപിയാല്‍ നിറയ്ക്കണമേ. ആമ്മേന്‍.

(കുമ്പസാരത്തിന് മുമ്പ് ആവര്‍ത്തിച്ചു ചൊല്ലി പ്രാര്‍ത്ഥിക്കുക.)

Share:

Shalom Tidings

Shalom Tidings

Latest Articles