Home//Article

ഏപ്രി 26, 2023 297 0 Shalom Tidings

ഗർഭിണികളുടെ പ്രാർത്ഥന

പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍, ആമ്മേന്‍.
മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിക്കുകയും പുരുഷനു പിതൃത്വവും സ്ത്രീക്കു മാതൃത്വവും നല്കുകയും ചെയ്ത ദൈവമേ, എന്നെ ഒരു മാതാവാക്കി ഉയര്‍ത്തിയതിന് അങ്ങയോടു ഞാന്‍ നന്ദി പറയുന്നു. അങ്ങയുടെ സൃഷ്ടി കര്‍മ്മത്തില്‍ പങ്കാളിയാകുവാന്‍ അനുവദിച്ച അങ്ങുതന്നെ, എന്‍റെ ഉദരത്തില്‍ ഉദ്ഭൂതമായിരിക്കുന്ന ശിശുവിനെ ആരോഗ്യവും, സൗന്ദര്യവും നല്കി അനുഗ്രഹിക്കണമേ. ആശയും ആശങ്കയും മാറി മാറിവരികയും ഞാന്‍ ബലഹീനയായി ഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ അങ്ങയുടെ ദിവ്യസാന്നിദ്ധ്യത്താലും ചൈതന്യത്താലും എന്നെ ധൈര്യവതിയാക്കണമേ. ‘മാതൃത്വം വഴി സ്ത്രീ അനുഗൃഹീതയാകണ’മെന്നാഗ്രഹിക്കുന്ന ദൈവമേ, മാതൃത്വത്തോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ആശങ്കകളെയും ക്ലേശങ്ങളെയും സമചിത്തതയോടെ നേരിടുവാന്‍ പ്രാപ്തയാക്കണമേ. വേദന സഹിച്ചുകൊണ്ടാണെങ്കിലും ഒരു കുഞ്ഞിന്‍റെ മുഖംകണ്ടു സന്തോഷിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ എന്നെ നയിക്കണമേ. പരിശുദ്ധ കന്യകാമറിയത്തെ അങ്ങയുടെ തിരുസുതന്‍റെ മാതാവാക്കി ഉയര്‍ത്തിക്കൊണ്ടു മാതൃത്വത്തെ മഹത്ത്വപ്പെടുത്തിയ ദെവമേ, എന്നെയും എന്‍റെ ശിശുവിനെയും അനുഗ്രഹിച്ച് ആശീര്‍വദിക്കണമേ. ആമ്മേന്‍.
ദൈവമാതാവായ കന്യകാമറിയമേ, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
മാതാക്കളുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജരാര്‍ദേ, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

Share:

Shalom Tidings

Shalom Tidings

Latest Articles