• Latest articles
ഏപ്രി 27, 2023
Engage ഏപ്രി 27, 2023

ദൈവികദാനമായ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാന്‍ ദിവ്യകാരുണ്യസന്നിധിയില്‍നിന്ന് കിട്ടിയ ഉപദേശങ്ങള്‍

“കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍; ഉദരഫലം ഒരു സമ്മാനവും. യൗവനത്തില്‍ ജനിക്കുന്ന മക്കള്‍ യുദ്ധവീരന്‍റെ കൈയിലെ അസ്ത്രങ്ങള്‍പോലെയാണ്. അവകൊണ്ട് ആവനാഴി നിറക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തില്‍വച്ച് ശത്രുക്കളെ നേരിടുമ്പോള്‍ അവനു ലജ്ജിക്കേണ്ടി വരുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 127/3-5).

ദൈവത്തിന്‍റെ ദാനമായ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കള്‍ അത്യധികം ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്, ദിവ്യകാരുണ്യ സന്നിധിയില്‍ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ കര്‍ത്താവ് നല്കിയ ഉപദേശങ്ങള്‍ പങ്കുവയ്ക്കുന്നു. ഒരു കുഞ്ഞ് വളര്‍ന്നുവരുന്നത് മൂന്ന് ഘട്ടങ്ങളിലൂടെയാണ്.

അനുകരണത്തിന്‍റെ കാലഘട്ടം

ജനനം മുതല്‍ ആറുവയസ് വരെയുള്ള കാലഘട്ടം മാതാപിതാക്കളുടെ സംസാരം, രീതികള്‍, ഇടപെടലുകള്‍, ശൈലികള്‍ അതേപടി അനുകരിക്കുന്ന കാലഘട്ടമാണ്. ഈ ഘട്ടത്തില്‍ മാതാപിതാക്കളില്‍നിന്നും അവരറിയാതെ നന്മതിന്മകളുടെ വിത്തുകള്‍ കുഞ്ഞുങ്ങളുടെ ഹൃദയത്തില്‍ വിതയ്ക്കപ്പെടുന്നു. അതവരുടെയുള്ളില്‍ പൊട്ടിമുളക്കുന്നു. ഏതാണ്ട് 20-22 വയസിനുശേഷം അതിന്‍റെ ഫലം കായ്ക്കാന്‍ തുടങ്ങും. വിതയ്ക്കപ്പെട്ട നന്മയുടെയും തിന്മയുടെയും ഫലങ്ങള്‍. അതുകൊണ്ടാണ് പല മാതാപിതാക്കളും ഇങ്ങനെ പ്രയാസം പറയുന്നത്, ചെറുപ്പത്തില്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു. വലുതായപ്പോള്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. അതിനാല്‍ ആറുവയസുവരെയുള്ള കാലഘട്ടത്തില്‍ ഒരു കുഞ്ഞിന്‍റെ ജീവിതത്തില്‍ മാതാപിതാക്കളുടെ ജീവിതരീതി വളരെ പ്രധാനപ്പെട്ടതാണ്. മാതാപിതാക്കള്‍ വിശുദ്ധരായി ജീവിക്കാന്‍ ശ്രമിക്കുന്നിടത്ത് കുഞ്ഞുങ്ങളും അതുകണ്ട് അനുകരിച്ചുകൊള്ളും. പ്രധാനപ്പെട്ട ഒരു കാര്യം ഈ കാലഘട്ടത്തില്‍ മാതാപിതാക്കള്‍തന്നെ കുഞ്ഞുങ്ങളെ വളര്‍ത്തണം, പകരം തങ്ങളുടെ മാതാപിതാക്കളെ ആ ദൗത്യം ഏല്‍പിക്കരുത് എന്നതാണ്.

നന്മതിന്മകള്‍ വേര്‍തിരിക്കുന്ന കാലഘട്ടം

ആറു വയസുമുതല്‍ പന്ത്രണ്ട് വയസുവരെയുള്ള കാലഘട്ടം. ഈ സമയത്താണ് കുഞ്ഞുങ്ങള്‍ സംശയങ്ങള്‍ ചോദിക്കുന്നത്. എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാന്‍ ആഗ്രഹിക്കുന്ന കാലഘട്ടം. Wisdom Time എന്നു വേണമെങ്കില്‍ പറയാം.

മാതാപിതാക്കള്‍ വളരെയധികം ആശയവിനിമയം നടത്തേണ്ട കാലഘട്ടമാണിത്. അങ്ങനെ ഒരു പിന്തുണ ലഭിക്കുന്ന കുഞ്ഞ് ജീവിതത്തില്‍ മാതാപിതാക്കളുമായി ആലോചിക്കാതെ ഒരു തീരുമാനം എടുക്കില്ല. നന്മയെ നന്മയായും തിന്മയെ തിന്മയായും മനസിലാക്കി കൊടുക്കാനും തിന്മയ്ക്ക് പകരം നന്മ ചെയ്യിപ്പിക്കാനും, അതായത് ഒരു ടൗയശെേൗശേേീിമഹ അിമഹ്യശെെ, ഉപയോഗിക്കേണ്ട സമയമാണിത്. ഇതും വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ്. ജനനം മുതല്‍ പന്ത്രണ്ട് വയസുവരെയുള്ള കാലഘട്ടത്തില്‍ മാതാപിതാക്കളുടെ സാന്നിധ്യവും പിന്തുണയും വളരെ അത്യാവശ്യമാണ്.

തീരുമാനങ്ങളെടുക്കുന്ന കാലഘട്ടം

പന്ത്രണ്ട് വയസുമുതല്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവ് ഉപയോഗിച്ചു തുടങ്ങുന്ന കാലഘട്ടമാണ്. അതിനുശേഷം- എന്ത് സംസാരിക്കണം, എന്ത് കാണണം, ഏത് വസ്ത്രം ധരിക്കണം, എങ്ങനെ ഇടപെടണം, എന്ത് ആഹാരം കഴിക്കണം, എന്ത് പഠിക്കണം-ഇത്തരം കാര്യങ്ങളിലെല്ലാം സ്വയം തീരുമാനം എടുക്കാനാരംഭിക്കും. അതില്‍ മാതാപിതാക്കളുടെ നേരിട്ടുള്ള സ്വാധീനം ആഗ്രഹിക്കാത്ത കാലഘട്ടംകൂടിയാണിത്.

അതിനാല്‍ത്തന്നെ ഉചിതമായ തീരുമാനങ്ങള്‍ എടുത്ത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ആദ്യ രണ്ട് കാലഘട്ടങ്ങള്‍ പ്രധാനപ്പെട്ടവയാണ്. പന്ത്രണ്ടാം വയസില്‍ യേശുവിനെ കാണാതെ പോയി എന്ന വചനഭാഗം ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നു. ആ സമയത്ത് ബാലനായ യേശു സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ തുടങ്ങി. പിന്നീട് മാതാപിതാക്കള്‍ക്ക് വിധേയപ്പെട്ടു ജീവിച്ചതും അവന്‍റെ തീരുമാനപ്രകാരംതന്നെയായിരുന്നു. ആയതിനാല്‍ കുട്ടികളുടെ ജീവിതം, നസ്രത്തില്‍ യേശു വളര്‍ന്നതുപോലെ, ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ത്തിയെടുക്കാന്‍, 12 വയസ് വരെയുള്ള ജീവിതത്തില്‍ മാതാപിതാക്കളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. സുഭാഷിതങ്ങള്‍ 22/6 നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ടല്ലോ, “ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്ന് വ്യതിചലിക്കുകയില്ല.’ ډ

'

By: Shalom Tidings

More
ഏപ്രി 26, 2023
Engage ഏപ്രി 26, 2023

‘സവിശേഷമായ ഒരു കഴിവും ഇല്ലാത്തവനാണ് ഞാന്‍, എനിക്കൊന്നും ഒരു നല്ല ഭാവി ഇല്ല…’ എന്ന് ചിന്തിക്കാറുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഇത് വായിക്കണം’

കോളേജ് പഠനകാലത്തെ ഒരു അനുഭവം ഇപ്രകാരമാണ്. കമ്പ്യൂട്ടര്‍ അപ്ലിക്കേഷനില്‍ പി.ജി ചെയ്യുന്ന കാലം. ക്ലാസ്സില്‍ പലതരം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. പഠനത്തില്‍ വളരെ സമര്‍ത്ഥരായവര്‍, ശരാശരി വിദ്യാര്‍ത്ഥികള്‍, പിന്നെ വളരെ ‘ഓര്‍ഡിനറി’ അഥവാ സാധാരണക്കാരായ വിദ്യാര്‍ത്ഥികളും. ഇതില്‍ ‘ഓര്‍ഡിനറി’ വിഭാഗത്തില്‍പ്പെട്ടയാളാണ് ഞാനും. കോഴ്സ് ഒക്കെ വിജയിച്ച് നല്ല ജോലിയില്‍ പ്രവേശിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കഠിനാധ്വാനം ചെയ്യാന്‍ കൂട്ടാക്കാറില്ല. അതുകൊണ്ടാണ് ‘ഓര്‍ഡിനറി സ്റ്റുഡന്‍റ്’ ആയി തുടരുന്നത്.

ക്ലാസ്സില്‍ അധ്യാപകന്‍ ചില ടാസ്കുകള്‍ തരുന്നത് പതിവാണ്. എന്തെങ്കിലുമൊക്കെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളായിരിക്കും ചെയ്യാനുണ്ടാവുക. ഇതൊന്നും നമ്മളെക്കൊണ്ടാവില്ല എന്ന ചിന്തയുള്ളതുകൊണ്ട്, അതൊന്നും ചെയ്തു നോക്കാന്‍ മെനക്കെടാറില്ല. ക്ലാസ്സിലെ മിടുക്കര്‍ ചെയ്തുകൊണ്ട് വരും, അവരുടേത് നോക്കി ചെയ്യുക- ഇതാണ് ശീലം. എന്തിനാണ് ഇവനൊക്കെ പഠിക്കാന്‍ വരുന്നത് എന്ന ഭാവത്തിലാണ് അവര്‍ പലപ്പോഴും ഉത്തരം കാണിച്ചു തരുക.

അങ്ങനെയിരിക്കേ ഒരു ദിവസം, പതിവുപോലെ സാര്‍ ഒരു പുതിയ ടാസ്ക് തന്നിട്ട് അടുത്ത ദിവസം ചെയ്തുകൊണ്ടുവരാന്‍ പറഞ്ഞു. സാധാരണപോലെതന്നെ അത് കേട്ടതായി ഭാവിച്ചില്ല. പക്ഷേ രാത്രിയില്‍ റൂമില്‍ ഇരിക്കുമ്പോള്‍ തോന്നി, ‘ഒന്ന് ചെയ്തു നോക്കിയാലോ.’ അപ്പോള്‍ത്തന്നെ ഉള്ളില്‍ നെഗറ്റീവ് ചിന്ത വന്നു, “ഏയ് ഇതൊന്നും നമുക്ക് പറ്റുന്ന പണിയല്ല.’ എന്നിരുന്നാലും കമ്പ്യൂട്ടറും തുറന്നു വച്ച് കുറെ സമയം ഇരുന്നു ശ്രമിച്ചു നോക്കി. എനിക്കുതന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല! ഫൈനല്‍ റിസല്‍റ്റ് കിട്ടിയിരിക്കുന്നു!! വളരെ ‘എക്സൈറ്റഡ്’ ആയി. ഒന്നുവേഗം നേരം വെളുത്തിരുന്നെങ്കില്‍….

പിറ്റേ ദിവസം വളരെ നേരത്തെ തയാറായി കോളേജിലേക്ക് വളരെ ആവേശത്തില്‍ ചെന്നു. നേരെ സ്റ്റാഫ് റൂമിലേക്ക്. സാര്‍ ആശ്ചര്യത്തോടെ നോക്കി. ഞാന്‍ പറഞ്ഞു, “സാര്‍ തന്ന ടാസ്ക് ചെയ്തു!’ വിശ്വാസം വരാത്ത സാര്‍ ചോദിച്ചു, “ആരുടെ നോക്കി കോപ്പിയടിച്ചതാണ്?’

“ഇല്ല സാര്‍, ഞാന്‍ സ്വന്തം ചെയ്തതാണ്.’ അത് നോക്കിയിട്ട് ചെയ്ത വിധമൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു മനസിലാക്കി. സാറിന് കാര്യം ബോധ്യപ്പെട്ടു. പിന്നെ എന്നോട് വലിയ മതിപ്പ്, “താന്‍ വളരെ ബ്രില്യന്‍റ് ആണല്ലോ, പിന്നെ എന്തേ തരുന്ന ടാസ്കൊന്നും ചെയ്യാന്‍ നോക്കാത്തത്?’

ലാബ് അവര്‍ ആയപ്പോള്‍ വീണ്ടും ‘എക്സൈറ്റ്മെന്‍റ്!’ പതിവായി ചെയ്യുന്ന സമര്‍ഥരായ വിദ്യാര്‍ത്ഥികള്‍ക്കൊന്നും റിസല്‍റ്റ് കിട്ടിയിട്ടില്ല!

അപ്പോള്‍ സാര്‍ പറഞ്ഞു, “അവന്‍ ചെയ്തിട്ടുണ്ട്. അത് നോക്കി ട്രൈ ചെയ്തു നോക്ക്.’

ദൈവത്തോട് ഒത്തിരി സ്നേഹം തോന്നിയ ഒരു പഴയകാല അനുഭവമാണ് പങ്കുവെച്ചത്. ആ ഒരു സംഭവത്തിലൂടെ ദൈവം എന്നെ ചിലത് പഠിപ്പിച്ചു. എന്‍റെ ഉള്ളിലും ദൈവം ഒരു ‘പൊട്ടന്‍ഷ്യല്‍’ കരുതി വച്ചിട്ടുണ്ട്; പലതും ചെയ്യാനും നേടാനുമൊക്കെയുള്ള സാധ്യതകള്‍. ആ ചിന്ത ജീവിതത്തില്‍ ഒരുപാട് പ്രത്യാശയും ഊര്‍ജവുമാണ് പകര്‍ന്നത്.

‘ജീവിതത്തില്‍ ഒന്നും നേടാനായില്ല, വേണ്ടതു പോലെ പഠിക്കാന്‍ കഴിഞ്ഞില്ല, സവിശേഷമായ ഒരു കഴിവും ഇല്ലാത്തവനാണ് ഞാന്‍, എനിക്കൊന്നും ഒരു നല്ല ഭാവി ഇല്ല…’ ഏറെ പേരുടെ ജീവിതത്തിന്‍റെ നിറം കെടുത്തുന്ന ചിന്തകളാണിത്. അങ്ങനെയുള്ളവര്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ ഒന്നേ പറയാനുള്ളൂ… നിന്‍റെയുള്ളിലും വലിയ സാധ്യതകള്‍ നിന്‍റെ ദൈവം കരുതി വച്ചിട്ടുണ്ട്. നിരാശപ്പെടാതെ പരിശ്രമിച്ചാല്‍ നാംപോലും അത്ഭുതപ്പെടുന്ന രീതിയില്‍ നമ്മുടെ നാളെകളെ വിസ്മയകരമാക്കാന്‍ നമ്മുടെ ദൈവത്തിനു കഴിയും. ചില വിത്തുകള്‍ കണ്ടിട്ടില്ലേ. കാഴ്ചയില്‍ എത്ര നിസ്സാരം. ഒന്നിനും കൊള്ളാത്തത് എന്ന് തോന്നിയേക്കാം. എന്നാല്‍ വളര്‍ന്ന് മഹാമരമായി പടരാനുള്ള സാധ്യത ദൈവം അതില്‍ നിക്ഷേപിച്ചിട്ടുണ്ട്.

ജെറെമിയ 33/3 ല്‍ പറയുന്നു, “എന്നെ വിളിക്കുക. ഞാന്‍ മറുപടി നല്‍കും. നിന്‍റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്ക് വെളിപ്പെടുത്തും.’ വചനം നല്‍കുന്ന പ്രത്യാശയില്‍ ഇന്ന് നാം കടന്നു പോകുന്ന തകര്‍ച്ചകളുടെയും പരാജയങ്ങളുടെയും ദിനങ്ങളെ ദൈവകൃപയില്‍ ആശ്രയിച്ച് നമുക്ക് തരണം ചെയ്യാം. ദൈവം നമുക്കായി കരുതിയിട്ടുള്ള സാധ്യതകളുടെ ലോകത്തിലേക്ക് പറന്നുയരാം.

 

'

By: Tijo Thomas

More
ജനു 25, 2023
Engage ജനു 25, 2023

കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം രാത്രി നാട്ടിലേക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടെ തൃശൂര്‍ ടൗണില്‍ വച്ച് എന്‍റെ അതേ പ്രായം തോന്നിക്കുന്ന ഒരു യുവാവ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ ഒട്ടിക്കുന്നത് കണ്ടു. പെട്ടെന്ന് എന്‍റെ ചിന്ത രാഷ്ട്രീയപ്രവര്‍ത്തകരെക്കുറിച്ചായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സജീവരാഷ്ട്രീയപ്രവര്‍ത്തനം ചെയ്യുന്ന ചിലരെയൊക്കെ അറിയാം. അവരോടൊക്കെ എനിക്ക് ബഹുമാനം തോന്നിയിട്ടുമുണ്ട്. കാരണം അവരറിഞ്ഞ സത്യത്തിനുവേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു, ജീവിക്കുന്നു, കഠിനാദ്ധ്വാനം ചെയ്യുന്നു.

അങ്ങനെയെങ്കില്‍ ഞാനറിഞ്ഞ സത്യത്തിനുവേണ്ടി, എന്‍റെ കര്‍ത്താവിനുവേണ്ടി, എന്തുകൊണ്ട് പ്രവര്‍ത്തിച്ചുകൂടാ? എനിക്കെന്തുകൊണ്ട് യേശുവിനുവേണ്ടി ജീവിച്ചുകൂടാ?

ഈ ചിന്തയും മനസില്‍ വച്ച് ഞാന്‍ അല്‍പ്പസമയം കര്‍ത്താവിന്‍റെ അടുത്തിരുന്നു. അതിനുശേഷം വിശുദ്ധ ബൈബിള്‍ തുറന്നപ്പോള്‍ കിട്ടിയ വചനമെന്താണെന്നോ? “എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല” (യോഹന്നാന്‍ 6/44).

ഒന്ന് ചോദിച്ചുനോക്കുക. നിന്നെയും കര്‍ത്താവ് പ്രതീക്ഷിക്കുന്നുണ്ടാകും.

“നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്” (റോമാ 14/8).

പ്രാര്‍ത്ഥിക്കാം, യേശുവേ, എന്നിലൂടെ അനേകര്‍ അങ്ങയെ അറിയാന്‍ ഇടയാക്കണമേ. സുവിശേഷം പങ്കുവയ്ക്കാനുള്ള വ്യക്തിപരമായ സാധ്യതകള്‍ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും ചെയ്യണമേ.

 

 

'

By: ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

More
ജനു 25, 2023
Engage ജനു 25, 2023

സഹനങ്ങള്‍ എന്തിനുവേണ്ടിയാണ് ദൈവം അനുവദിക്കുന്നത്? അത് ഒഴിവാക്കിയാല്‍ എന്താണ് സംഭവിക്കുക?

36 വയസായ എന്‍റെ ശരീരം അനുദിനം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. 36*365 ദിനങ്ങളിലായി ഈ രൂപാന്തരം നടക്കുന്നു. ഇന്നത്തെ അവസ്ഥയല്ല നാളത്തേത്. ഇതുപോലെതന്നെയാണ് ആത്മാവിന്‍റെ കാര്യത്തിലും. ആത്മാവും അനുദിനം രൂപാന്തരപ്പെടേണ്ടതായുണ്ട്. അനുദിനകൂദാശകള്‍ നമ്മെ അതിന് സഹായിക്കുന്നു. മനസും രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. അതെങ്ങനെ സംഭവിക്കും?

മനസിന്‍റെ മാറ്റത്തിനാണ് മാനസാന്തരം എന്നുപറയുന്നത്. അത് സംഭവിക്കാത്തതുകൊണ്ടാണ് പ്രശ്നപ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നമുക്ക് സാധിക്കാതെവരുന്നത്. ഒന്നാം ക്ലാസില്‍നിന്ന് രണ്ടിലെത്താന്‍ നാം പരീക്ഷ എഴുതുമല്ലോ. അത് വിജയിച്ചാല്‍ രണ്ടാം ക്ലാസില്‍, അല്ലെങ്കില്‍ ഒന്നാം ക്ലാസില്‍ത്തന്നെ. ഇതുപോലെതന്നെ നാം മനസിന്‍റെ പരീക്ഷയും വിജയിക്കേണ്ടിയിരിക്കുന്നു. മനസിന്‍റെ പരീക്ഷയാണ് നമുക്ക് അനുദിനം ദൈവം അനുവദിക്കുന്ന സഹനങ്ങള്‍. അതിനെ രണ്ട് രീതിയില്‍ കാണാം.

ഒന്ന്, അതിനെ ഒരു പ്രശ്നമായി കാണാം. അങ്ങനെ കണ്ടാല്‍ ഒരിക്കലും അതില്‍നിന്ന് കരകയറാന്‍ പറ്റില്ല. നാം പരീക്ഷയില്‍ പരാജയപ്പെടുന്നതുപോലെ പ്രശ്നത്തെ ഭയന്ന് ഓടിയൊളിച്ചാല്‍ ചെല്ലുന്നിടത്ത് അതിലും വലുത് നേരിടേണ്ടിവരും. പ്രശ്നത്തെ മാറ്റിവിടാനല്ല, അതിജീവിക്കാനാണ് ഗദ്സമനില്‍ ഈശോ പഠിപ്പിച്ചത്. പ്രശ്നത്തെ അതിജീവിക്കാനുള്ള കരുത്ത് ലഭിക്കുന്ന സ്ഥലമാണ് ഓരോ ഗദ്സമനിയും.

രണ്ടാമതായി, പ്രശ്നത്തെ ഒരു സാധ്യതയായി കാണാം. പ്രശ്നമില്ലാതെ പ്രശ്നപരിഹാരത്തിനുള്ള കഴിവ് നേടിയെടുക്കുന്നതെങ്ങനെ? ഓരോ പ്രശ്നങ്ങളും പ്രതിസന്ധികളും സാധ്യതകളാണ്. അതിനെ അതിജീവിക്കുമ്പോള്‍ ലഭിക്കുന്ന കഴിവുകളും കൃപകളും നമ്മെ ജീവിതവിജയത്തിന്‍റെ പടികള്‍ ചവുട്ടിക്കയറാനും ഉന്നതത്തില്‍ എത്തിക്കാനും സഹായിക്കുന്നു. ഇത് മനസിന്‍റെ പരീക്ഷ വിജയിച്ച് രണ്ടാം ക്ലാസില്‍ എത്തുന്നതുപോലെയാണ്. രണ്ടാം ക്ലാസില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നു. അതുപോലെ രണ്ടാം തരത്തില്‍ സഹനത്തിന്‍റെ തോതും വലുതായിരിക്കും. ഇങ്ങനെ, ഒന്നാം തരത്തിലെയും രണ്ടാം തരത്തിലെയും പരീക്ഷകള്‍ അതിജീവിച്ച് പത്താം ക്ലാസിലെത്തുമ്പോള്‍ ഒന്നിലും രണ്ടിലും വിഷമിക്കുന്ന അനേകം ആത്മാക്കളെ ദൈവം നമ്മുടെയടുത്തേക്ക് അയക്കും. അപ്പോള്‍ അവരെ നമ്മുടെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ സഹായിക്കാന്‍ സാധിക്കും. അതാണ് നമ്മുടെ ദൈവികശുശ്രൂഷ.

“നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിനെ സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം സഹിക്കാന്‍ പഠിക്കുക. കാരണം സഹനം സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു, സ്നേഹം സഹനത്തെ അതിജീവിക്കുന്നു” (വിശുദ്ധ ജെമ്മാ ഗല്‍ഗാനി). ഓരോ സഹനങ്ങളും ഓരോ സാധ്യതയാണെന്ന് തിരിച്ചറിഞ്ഞ് മനസിനെ രൂപാന്തരപ്പെടുത്തി ഞാന്‍ മുപ്പത്തിയാറാം വയസില്‍ എത്തിക്കണം. എങ്കിലേ മുപ്പത്തിയാറുകാരന്‍റെ പക്വത എനിക്കുണ്ടാവുകയുള്ളൂ. വിശുദ്ധ ഇഗ്നേഷ്യസ് ലയോള പറഞ്ഞുവയ്ക്കുന്നു, “ദൈവം അനേകം സഹനങ്ങള്‍ അയക്കുന്നത് അവിടുത്തെ പദ്ധതിയനുസരിച്ച് നിന്നെ രൂപാന്തരപ്പെടുത്തി ഒരു വിശുദ്ധനാക്കുന്നതിനാണ്.” തിരുവചനം ഓര്‍മപ്പെടുത്തുന്നു, “തന്‍റെ നിത്യമഹത്വത്തിലേക്ക് ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും” (1 പത്രോസ് 5/10).

 

'

By: Shalom Tidings

More
ജനു 25, 2023
Engage ജനു 25, 2023

കൊവിഡ് അല്പം ശക്തി പ്രാപിച്ച് നിന്നിരുന്ന 2022 ഫെബ്രുവരിമാസം. എന്റെ ഭര്‍ത്താവിന് കൊവിഡ് പോസിറ്റീവ് ആയി. നാലുമാസംമാത്രം പ്രായമുള്ള ഇളയ കുഞ്ഞുള്‍പ്പെടെ നാല് മക്കള്‍ക്കും എനിക്കും രോഗം പകരണ്ട എന്ന് കരുതി ഭര്‍ത്താവ് ഞങ്ങളുടെ വീട്ടില്‍നിന്ന് മാറി അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയടുത്ത് പോയി. അതോടൊപ്പം വീട്ടില്‍ ഞങ്ങളും ക്വാറന്റൈന്‍ പാലിച്ചു. പക്ഷേ അയല്‍ക്കാര്‍ വളരെയധികം സ്‌നേഹവും സഹകരണവും ഉള്ളവരായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഒരു ബുദ്ധിമുട്ടും അറിഞ്ഞില്ല. മക്കള്‍ക്ക് ആവശ്യമുള്ള ബേക്കറി സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങളും വീട്ടുപടിക്കല്‍ എത്തിയിരുന്നു. ഒന്നും ആരോടും ആവശ്യപ്പെട്ടിട്ടല്ല എന്നോര്‍ത്തപ്പോള്‍ ഈശോയോട് കൂടുതല്‍ സ്‌നേഹം തോന്നി.

അങ്ങനെ ശനിയാഴ്ചയായി. അന്ന് ഞാന്‍ ഈശോയോട് ഇങ്ങനെ പറഞ്ഞു, ”ഈശോയേ, നാളെ ഞായറാഴ്ചയല്ലേ? മക്കള്‍ക്ക് ഇത്തിരി ചിക്കന്‍ വച്ചുകൊടുക്കണമെന്നുണ്ട്. ഞാന്‍ ആരോടും ഒന്നും വാങ്ങിവരാന്‍ പറഞ്ഞിട്ടില്ല. ബാക്കി സാധനങ്ങളെല്ലാം വീടിനുമുന്നില്‍ വന്നത് ഞാന്‍ വിളിച്ചുപറഞ്ഞിട്ടല്ല എന്ന് അറിയാമല്ലോ. ഇതും ഞാനാരോടും പറയുന്നില്ല, കേട്ടോ.”

അന്ന് വൈകിട്ട് പതിവുപോലെ ഞങ്ങള്‍ ഏഴുമണിക്ക് കുടുംബപ്രാര്‍ത്ഥന ചൊല്ലാനിരുന്നു. അപ്പോള്‍ ഗേറ്റിനടുത്തുനിന്ന് ഒരു വിളി. അടുത്ത വീട്ടിലെ ഷേര്‍ളിച്ചേച്ചിയാണ്. ”മോളേ, വന്നേ. ഗേറ്റൊന്നും തുറക്കണ്ട. ഇതങ്ങ് വാങ്ങിച്ചേ. നാളെ ഞായറാഴ്ചയല്ലേ. ഇച്ചിരി ചിക്കനാണ്. പിള്ളാര്‍ക്ക് വച്ചുകൊടുക്കൂ.” അത് സ്വീകരിച്ച് ഞാന്‍ ചേച്ചിയോട് നന്ദി പ്രകടിപ്പിച്ചു.

വീടിനകത്ത് കയറിയപ്പോള്‍ ഈശോയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞുപോയി, ”എന്നാലും എന്റെ ഈശോയേ, അങ്ങ് ഒരു സംഭവമാണ്, കേട്ടോ!”

”നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്കാന്‍ കഴിവുറ്റവനാണ് ദൈവം” (2 കോറിന്തോസ് 9/8) ന്മ

 

 

 

'

By: Emily Jose, Changanassery

More
ഡിസം 08, 2022
Engage ഡിസം 08, 2022

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു രാത്രി. പതിവില്‍നിന്ന് വ്യത്യസ്തമായ ഒരു സ്വപ്നമാണ് അന്ന് ഞാന്‍ കണ്ടത്. ഒരു സ്ത്രീ പാമ്പിനെ വാലില്‍ പിടിച്ച് എറിഞ്ഞുകളയുന്നു! അതുവരെയും പല രാത്രികളിലും ഭയപ്പെടുത്തുന്നവിധത്തില്‍ പാമ്പിനെ ദുഃസ്വപ്നം കാണാറുണ്ട്. എന്നാല്‍ അന്ന് ആ സ്ത്രീ പാമ്പിനെ എറിഞ്ഞുകളയുന്നതായി സ്വപ്നം കണ്ടതിനുശേഷം അത്തരം ദുഃസ്വപ്നങ്ങള്‍ ഇല്ലാതായി. എന്നെ ദുഃസ്വപ്നങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ വന്നത് പരിശുദ്ധ ദൈവമാതാവാണെന്ന് ഹൃദയത്തില്‍ അനുഭവപ്പെട്ടു.

സര്‍പ്പക്കാവുണ്ടായിരുന്ന ഞങ്ങളുടെ ഹൈന്ദവകുടുംബത്തിന്‍റെ പശ്ചാത്തലത്തിലാണ് ദുഃസ്വപ്നങ്ങള്‍ എന്നെ പിന്തുടരുന്നത് എന്ന് അറിയാമായിരുന്നു. പക്ഷേ അതില്‍നിന്ന് മോചനം ലഭിച്ചിരുന്നില്ല. ഒടുവില്‍ പരിശുദ്ധ അമ്മയിലൂടെ കര്‍ത്താവ് ഇടപെടുകയായിരുന്നു. നാളുകളായുണ്ടായിരുന്ന ക്രിസ്തുവിശ്വാസം ആഴപ്പെടുത്തിയ ഒരു സംഭവംകൂടിയായിരുന്നു അത്. കുട്ടിക്കാലത്ത് ചില സഹോദരങ്ങള്‍ ദൈവവചനം പങ്കുവയ്ക്കുന്നത് കേട്ടനാള്‍മുതല്‍ വചനത്തോട് താത്പര്യം തോന്നിയതാണ്. പിന്നീട് സ്കൂള്‍ പഠനം മുന്നോട്ടുപോയിക്കൊണ്ടിരുന്നപ്പോള്‍ കൂട്ടുകാരിയായ മോളിയില്‍നിന്നും അവരുടെ വീട്ടുകാരില്‍നിന്നും ബൈബിള്‍കഥകള്‍ കേള്‍ക്കുന്നതും എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു.

ഇതുകൂടാതെ ഇടയ്ക്ക് കലൂരിലുള്ള വിശുദ്ധ അന്തോണീസിന്‍റെ ദൈവാലയത്തില്‍ നൊവേനയ്ക്കും അതോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയ്ക്കും പോകും. സത്യത്തില്‍ ഞാന്‍ പുണ്യാളനെ കാണാനാണ് പോയിരുന്നത്. ഈശോയോട് എനിക്ക് വ്യക്തിപരമായി അടുപ്പമൊന്നും ഉായിരുന്നില്ല എന്നുപറയാം. പക്ഷേ വിശുദ്ധ കുര്‍ബാനയ്ക്കിടയിലുള്ള വചനപ്രഘോഷണം വളരെ ഇഷ്ടമായിരുന്നു. നാളുകള്‍ അങ്ങനെ കടന്നുപോയതോടെ എനിക്ക് ഈശോയെ വ്യക്തിപരമായി കണ്ടുമുട്ടാനും സ്നേഹിക്കാനും സാധിച്ചു. വിശുദ്ധ അന്തോണീസുതന്നെ എന്നെ ഈശോയിലേക്ക് അടുപ്പിച്ചു എന്നതാണ് ശരി. ക്രിസ്തുവാണ് യഥാര്‍ത്ഥ ദൈവം എന്ന് എനിക്ക് ബോധ്യമായിത്തുടങ്ങി.

നാളുകള്‍ അങ്ങനെ കടന്നുപോയി, ഞാന്‍ വിവാഹിതയായി. ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചതോടെ ആസ്ത്മ എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്താന്‍ തുടങ്ങി. എപ്പോഴും മരുന്ന് കഴിക്കണമെന്ന അവസ്ഥ. ഈ രോഗത്തില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന ആഗ്രഹത്തോടെ ഭര്‍ത്താവിന്‍റെ അമ്മ എന്നെ ഞങ്ങളുടെ നാട്ടിലുള്ള ധ്യാനകേന്ദ്രത്തിലേക്ക് പറഞ്ഞുവിടുമായിരുന്നു. ആസ്ത്മയില്‍നിന്ന് പൂര്‍ണസൗഖ്യം ലഭിച്ചില്ലെങ്കിലും ഈശോയെ അനുഭവിച്ചറിയാന്‍ സാധിച്ചതിനാല്‍ അതെനിക്ക് വലിയ അനുഗ്രഹമായി. അമ്മയിലൂടെ കര്‍ത്താവ് എന്നെ തന്നിലേക്ക് അടുപ്പിക്കുകയായിരുന്നു. “ദുരിതങ്ങള്‍ എനിക്ക് ഉപകാരമായി; തന്‍മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ” (സങ്കീര്‍ത്തനങ്ങള്‍ 119/71) എന്ന സങ്കീര്‍ത്തനവചനം എത്രയോ അന്വര്‍ത്ഥമാണ്! മാത്രവുമല്ല നാളുകള്‍ കഴിഞ്ഞപ്പോഴേക്കും ശരീരം ചൊറിഞ്ഞുതടിക്കുന്ന രോഗാവസ്ഥയില്‍നിന്ന് സൗഖ്യം ലഭിക്കുകയും ചെയ്തു.

കാലക്രമത്തില്‍ മൂന്ന് കുട്ടികള്‍കൂടി ജനിച്ചു. അവര്‍ക്കും ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാന്‍ സാധിച്ചു. പ്രാര്‍ത്ഥിക്കാനും പഠിപ്പിച്ചുകൊടുത്തു. കത്തോലിക്കാ സ്കൂളില്‍നിന്നും സ്കൂളിനോടുചേര്‍ന്നുള്ള ദൈവാലയത്തില്‍നിന്നുമൊക്കെ ലഭിച്ച ദൈവാനുഭവങ്ങളുംകൂടിയായതോടെ അവര്‍ വിശ്വാസത്തില്‍ വളര്‍ന്നുകൊണ്ടിരുന്നു.

മുതിര്‍ന്നപ്പോള്‍ മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാസഭയില്‍ ചേരണമെന്ന ആഗ്രഹം മക്കളില്‍ തീവ്രമായി. രണ്ടാമത്തെ മകള്‍ പലപ്പോഴും പറയും, ‘ഞാന്‍ മാമ്മോദീസ സ്വീകരിക്കാന്‍ പോവുകയാണെ’ന്ന്. “എല്ലാവര്‍ക്കും ഒന്നിച്ച് മാമ്മോദീസ സ്വീകരിക്കാം, നീ കാത്തിരിക്ക്” എന്ന് ഞാന്‍ പറയും. എന്തായാലും ആഗ്രഹം തീവ്രമാകുന്നതനുസരിച്ച് മാമ്മോദീസ സ്വീകരിക്കാന്‍ സാധിക്കുന്നതിനുള്ള പ്രാര്‍ത്ഥനയുടെയും തീവ്രത കൂടി. യൗവനപ്രായത്തിലെത്തിയ മക്കള്‍ക്ക് ഏറ്റവും ആഗ്രഹം വിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളാനായിരുന്നു.

അങ്ങനെ കുറച്ചുനാള്‍ കടന്നുപോയി. ക്രൈസ്തവവിശ്വാസത്തില്‍ ജീവിക്കുന്ന മക്കള്‍ പഠനത്തിലും സ്വഭാവത്തിലുമൊക്കെ മിടുക്കരാകുന്നത് കണ്ട ഭര്‍ത്താവ് ക്രൈസ്തവ വിശ്വാസത്തിന്‍റെ മൂല്യം മനസിലാക്കിത്തുടങ്ങി. അതിനാല്‍ മാമ്മോദീസ സ്വീകരിക്കാന്‍ അദ്ദേഹം ഞങ്ങള്‍ക്ക് സമ്മതം തന്നു. സന്തോഷത്തോടെ മാമ്മോദീസയ്ക്കായി ഒരുങ്ങി. ഒടുവില്‍ നിശ്ചയിച്ച ദിവസം യാത്ര തുടങ്ങുന്ന നേരത്ത് പല തടസങ്ങളും ഉണ്ടായത് ഇന്നും ഞാനോര്‍ക്കുന്നു. കൈയിലുണ്ടായിരുന്ന പുതിയ സാരി തേച്ചുകൊണ്ടിരുന്നപ്പോള്‍ കത്തിപ്പോയി. പിന്നീട് മറ്റൊരു സാരിയുടുത്ത് യാത്ര തുടങ്ങിയപ്പോള്‍ എന്‍റെ ചെരുപ്പ് പൊട്ടി. ഇത്തരം തടസങ്ങളെല്ലാം അവഗണിച്ചായിരുന്നു ഞങ്ങളുടെ ആ യാത്ര. ഒടുവില്‍ അന്ന് ദൈവാലയത്തിലെത്തി മക്കളും ഞാനും മാമ്മോദീസ കൈക്കൊണ്ടു. 2007-ലാണ് അത്. ആദ്യമായി വിശുദ്ധ കുര്‍ബാനയില്‍ ഈശോയെ സ്വീകരിച്ചപ്പോഴുണ്ടായ സന്തോഷം അളവറ്റതായിരുന്നു. പിന്നീടങ്ങോട്ട് ജീവിതം വളരെയധികം അനുഗൃഹീതമായി. വര്‍ഷങ്ങള്‍ക്കുശേഷം 2019-ല്‍ ഭര്‍ത്താവും പൂര്‍ണമനസോടെ മാമ്മോദീസ സ്വീകരിച്ചു.

ഏകരക്ഷകനായ യേശുവില്‍ വിശ്വസിക്കാനും വിശുദ്ധ കുര്‍ബാനയില്‍ അവിടുത്തെ സ്വീകരിക്കാനും ഭാഗ്യം തന്നതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല. നന്ദി യേശുവേ, നന്ദി!

'

By: Monica Paul

More
ഡിസം 08, 2022
Engage ഡിസം 08, 2022

തുര്‍ക്കി, ലബനന്‍, ജോര്‍ദാന്‍, ലിബിയ എന്നീ നാലു രാജ്യങ്ങളുടെ രണ്ട് ഡസനില്‍ അധികം യുദ്ധ വിമാനങ്ങള്‍ രാത്രി സമയത്ത് ഇസ്രായേലിനെ ആക്രമിക്കാനെത്തുന്നു. ഇസ്രായേല്‍ ലേസര്‍ പ്രത്യാക്രമണത്തിലൂടെ അവയെ തകര്‍ക്കുന്ന ഒരു വീഡിയോ ഈ നാളില്‍ കാണുകയുണ്ടായി. നാലു രാജ്യങ്ങള്‍ ഒന്നിച്ച് ആക്രമിക്കാനെത്തുമ്പോഴും ഇസ്രായേല്‍ മറ്റൊന്നും ചെയ്യുന്നില്ല, തങ്ങള്‍ക്കുനേരെ പറന്നടുക്കുന്ന യുദ്ധ വിമാനങ്ങള്‍ ലക്ഷ്യമാക്കി ലേസര്‍ രശ്മികള്‍ അയ്ക്കുക മാത്രമാണ് അവര്‍ ചെയ്തത്. അപ്രകാരം 24-ല്‍പരം യുദ്ധ വിമാനങ്ങളും ലേസര്‍ റേഡിയേഷനിലൂടെ തകര്‍ക്കപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ ഈ ലേസര്‍ രശ്മികളെക്കാള്‍ എത്ര ശക്തമാണ്! എത്ര വലിയ പ്രതിബന്ധങ്ങളും പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ നിര്‍വീര്യമാക്കപ്പെടുകയില്ലേ? എന്നാല്‍ പലപ്പോഴും നാം അത് തിരിച്ചറിഞ്ഞ് ആ ശക്തി ഫലപ്രദമായി ഉപയോഗിക്കാറുണ്ടോ?

“വിനീതന്‍റെ പ്രാര്‍ത്ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു” (പ്രഭാഷകന്‍ 35/20) എന്ന് തിരുവചനം പറയുന്നു.

ആഫ്രിക്കന്‍ സുവിശേഷകനായ ജോണ്‍ മുലിന്‍ഡേയോട് ഒരു സാത്താന്‍ ആരാധകന്‍ പങ്കുവച്ച അയാളുടെ അനുഭവങ്ങള്‍ ജോണ്‍ വെളിപ്പെടുത്തുകയുണ്ടായി. അമ്മയുടെ ഉദരത്തില്‍ ആയിരിക്കെത്തന്നെ പിശാചിന് സമര്‍പ്പിക്കപ്പെട്ടവനായിരുന്നു അയാള്‍. കേവലം 6 വയസുമാത്രമുള്ളപ്പോള്‍പോലും മാതാപിതാക്കള്‍ ഉള്‍പ്പെടെ സകലരും അവനെ ഭയപ്പെടാന്‍ തുടങ്ങി. അത്ര ബീഭത്സമായിട്ടാണ് ആ ബാലനിലൂടെ തിന്മ പ്രവര്‍ത്തിച്ചത്. വളര്‍ന്നപ്പോള്‍ ദുഷ്ടാരൂപികളോട് ചേര്‍ന്ന് സകലവിധ തിന്മപ്രവൃത്തികളും ചെയ്തുപോന്നു.

പ്രധാനമായും ക്രൈസ്തവരെയും ക്രിസ്തീയമായവയെയും തകര്‍ക്കുക എന്നതായിരുന്നു അവന്‍റെ ലക്ഷ്യം. അപ്രകാരം പല ക്രൈസ്തവ ദൈവാലയങ്ങളും അവന്‍ തകര്‍ക്കുകയോ അഗ്നിക്കിരയാക്കുകയോ ചെയ്തിട്ടുണ്ടത്രേ. 20 വയസുള്ളപ്പോള്‍, ഇത്തരുണത്തില്‍ ഒരു ക്രൈസ്തവ ദൈവാലയം തകര്‍ക്കാന്‍ ഇവര്‍ പദ്ധതിയിട്ടു. ആ യുവാവിന്‍റെ ശരീരം അയാളുടെ സ്വന്തം മുറിയില്‍ ഉപേക്ഷിച്ച്, അരൂപിയായി ദൈവാലയത്തെ ലക്ഷ്യമാക്കി വായുവില്‍ ഉയര്‍ന്നു. അതിശക്തരായ ദുഷ്ടാരൂപികളുടെ വലിയൊരു സൈന്യത്തോടൊപ്പമാണ് അയാള്‍ ദൈവാലയം ആക്രമിക്കാന്‍ ശ്രമിക്കുന്നത്.

അവര്‍ ദൈവാലയത്തിനു നേരെ മുകളിലെത്തിയപ്പോള്‍ അവര്‍ക്ക് അവിടേക്ക് അടുക്കാന്‍ സാധിക്കാത്തവിധം ശക്തമായ ഒരു പ്രകാശവലയം ആ ദൈവാലയത്തെ പൊതിഞ്ഞിരിക്കുന്നതാണ് അവര്‍ കണ്ടത്. പെട്ടെന്ന് ഒരുകൂട്ടം മാലാഖമാര്‍ ആകാശത്ത് പ്രത്യക്ഷപ്പെടുകയും അവര്‍ ഇയാളെയും ദുഷ്ടാരൂപികളെയും ആക്രമിക്കുകയും ചെയ്തു. ഉടന്‍തന്നെ പൈശാചിക ശക്തികളെല്ലാം പരാജയപ്പെട്ട് ഓടിയൊളിച്ചു. ഇയാളെ മാത്രം ദൈവദൂതര്‍ തൂക്കിയെടുത്ത് ദൈവാലയത്തിനുള്ളിലേക്ക് കൊണ്ടുപോയി. ആറ് മാലാഖമാരുണ്ടായിരുന്നു അവര്‍. ദൈവാലയത്തിന്‍റെ മേല്‍ക്കൂരക്കുള്ളിലൂടെ ഇയാള്‍ ദൈവാലയത്തിനുള്ളില്‍, അള്‍ത്താരക്കുമുമ്പിലേക്ക് നിപതിച്ചു. തദവസരത്തില്‍ ദൈവാലയത്തില്‍ ശക്തമായ പ്രാര്‍ത്ഥനയും ദൈവാരാധനയും നടന്നുകൊണ്ടിരിക്കുകയായിരുന്നു.

പുരോഹിതന്‍ കണ്ണുതുറന്നുനോക്കുമ്പോള്‍ ഇയാള്‍ തന്‍റെ ശരീരത്തോടെ ദൈവാലയത്തിനുള്ളില്‍ കിടക്കുന്നതാണ് കണ്ടത്. താന്‍ സ്വന്തം മുറിയില്‍ ഉപേക്ഷിച്ചിട്ടുപോന്ന ശരീരം എങ്ങനെ തന്‍റെ ആത്മാവോടു ചേര്‍ന്നു എന്ന് ഇപ്പോഴും അറിയില്ല എന്നാണ് അയാള്‍ പറഞ്ഞത്. പുരോഹിതനും ജനങ്ങളും ഒരുമിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ വലിയ വിറയലോടെ അനേകം ദുഷ്ടാരൂപികള്‍ ഈ യുവാവിന്‍റെ ശരീരത്തില്‍നിന്നും പുറത്തുപോയി. ഒടുവില്‍ സകല തിന്മയുടെ ശക്തികളില്‍നിന്നും വിമോചിതനായ ആ യുവാവ് ക്രിസ്തുവിനെ സ്വീകരിച്ച് അവിടുത്തെ സ്വന്തമായി ജീവിക്കാന്‍ ആരംഭിച്ചു. ഇപ്പോള്‍ യേശുവിന്‍റെ സ്നേഹം പ്രഘോഷിക്കുന്ന സുവിശേഷകനാണ് അയാള്‍ എന്ന് സുവിശേഷകന്‍ ജോണ്‍ സാക്ഷ്യപ്പെടുത്തുന്നു.

“നീതിമാന്‍റെ പ്രാര്‍ത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്” (യാക്കോബ് 5/16) എന്ന തിരുവചനത്തിന്‍റെ നേര്‍ക്കാഴ്ചയാണ് ഈ സംഭവം. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയെ പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും സാധിക്കുകയില്ല. മാത്രമല്ല, എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റുന്ന, അതിശക്തരായ സാത്താനിക ശക്തികളെയും തോല്പിച്ച് ഓടിക്കാന്‍ വിനീതരുടെ പ്രാര്‍ത്ഥനക്ക് സാധിക്കും. അതിനെല്ലാം ഉപരി, തിന്മ കയ്യടക്കി വച്ച് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കളെ യേശുവിനുവേണ്ടി രക്ഷിച്ചെടുക്കാനും പ്രാര്‍ത്ഥനക്ക് ശക്തിയുണ്ട്.

അനേകനാളുകള്‍ പ്രാര്‍ത്ഥിച്ചിട്ടും ഫലം കാണാതെ വന്നാല്‍ ചിലപ്പോഴെങ്കിലും മടുപ്പോടെ നാം പ്രാര്‍ത്ഥന ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥന ഫൈറ്റര്‍ വിമാനങ്ങളെ തകര്‍ക്കുന്ന ലേസറിനെക്കാള്‍ ശക്തമാണെന്നും തിന്മയെ പ്രഹരിച്ച് തകര്‍ക്കാനും നന്മയ്ക്ക് കവചമായി നിലകൊണ്ട് സംരക്ഷിക്കാനും പ്രാര്‍ത്ഥന പോലെ ശക്തമായ മറ്റൊന്നില്ല എന്നും ഈ സംഭവം ഓര്‍മിപ്പിക്കുന്നു.

നിരന്തരം ചോദിച്ചുകൊണ്ടിരുന്നാല്‍ ഉറപ്പായും ലഭിക്കും. തുറക്കുംവരെ മുട്ടിക്കൊണ്ടിരിക്കണം. അപ്പോള്‍ തുറക്കാതിരിക്കാന്‍ കഴിയില്ല. തുടര്‍ച്ചയായി അന്വേഷിച്ചുകൊണ്ടിരുന്നാല്‍ കണ്ടെത്തുകതന്നെ ചെയ്യും; സംശയമില്ല. ഇത് ഈശോയുടെ വാഗ്ദാനമാണ് (മത്തായി 7/7). അതിനാല്‍ ലേസര്‍ രശ്മികളെക്കാള്‍ ശക്തിയേറിയ പ്രാര്‍ത്ഥനയാല്‍ സകല തിന്മകളിന്മേലും വിജയം നേടാം.

കര്‍ത്താവേ, പ്രാര്‍ത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ്, നിരന്തരം പ്രാര്‍ത്ഥിക്കാനുള്ള വിശ്വാസവും കൃപയും ഞങ്ങള്‍ക്ക് നല്കണമേ, ആമ്മേന്‍.

 

'

By: ആന്‍സിമോള്‍ ജോസഫ്

More
ഡിസം 08, 2022
Engage ഡിസം 08, 2022

നൊവേനകള്‍ ഏറ്റവും ഫലപ്രദമായി അര്‍പ്പിക്കുന്നതിന് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി നല്കുന്ന നിര്‍ദേശങ്ങള്‍.
– പ്രസാദവരാവസ്ഥയിലുള്ള ആത്മാവിന്‍റെ പ്രാര്‍ത്ഥനകളാണ് ദൈവസന്നിധിയില്‍ സ്വീകാര്യമാകുന്നത്. അതിനാല്‍ ശരിയായ അനുതാപവും മാനസാന്തരവും പാപമോചനകൂദാശയുടെ സ്വീകരണവും നൊവേനപ്രാര്‍ത്ഥനയോടൊപ്പം ഉണ്ടാകണം.
– ഒമ്പത് ദിവസങ്ങള്‍ അല്ലെങ്കില്‍ ഒമ്പത് ആഴ്ചകള്‍ മുടക്കംകൂടാതെ പ്രാര്‍ത്ഥിക്കണം. ലാഘവബുദ്ധിയോടെ നൊവേനയെ സമീപിക്കരുത്.
– ഭവനത്തിലിരുന്ന് നൊവേന ചൊല്ലുന്നതില്‍ തെറ്റില്ലെങ്കിലും ആ ദിവസങ്ങളില്‍ ദൈവാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നത് കൂടുതല്‍ അഭികാമ്യമാണ്.
– പ്രാര്‍ത്ഥനയോടൊപ്പം പാപപരിഹാരത്തിന്‍റെയും പരിത്യാഗത്തിന്‍റെയും പ്രവൃത്തികള്‍ ഉണ്ടാകണം.
– നൊവേനദിവസങ്ങളില്‍ യോഗ്യതയോടെയുള്ള വിശുദ്ധ കുര്‍ബാനസ്വീകരണം വളരെ പ്രധാനമാണ്.
– പ്രാര്‍ത്ഥനാനിയോഗം നിറവേറിയാല്‍ ദൈവത്തോടും നമുക്കായി മാധ്യസ്ഥ്യം യാചിച്ച വിശുദ്ധാത്മാവിനോടും നന്ദി പറയാന്‍ മറക്കരുത്. മറ്റുള്ളവരോട് ഇതേപ്പറ്റി സാക്ഷ്യം അറിയിക്കുക എന്നതാണ് ഇതിന് ഏറ്റവും ഉചിതമായ മാര്‍ഗം.

'

By: Shalom Tidings

More
ഡിസം 08, 2022
Engage ഡിസം 08, 2022

ദൈവത്തെ കാണുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? പക്ഷേ അത് അപ്രാപ്യമായ ഒരു കാര്യമല്ല. പൂര്‍വകാലങ്ങളില്‍ അമിതമായ ഭയംമൂലം മനുഷ്യന്‍ ദൈവത്തോട് അതിരുകവിഞ്ഞ ഒരു അകലം പാലിച്ചാണ് നിന്നിരുന്നത്. ദൈവത്തെ ശുശ്രൂഷിക്കുക എന്നത് വരേണ്യവര്‍ഗത്തിന്‍റെ മാത്രം ബഹുമതിയായി കണക്കാക്കപ്പെട്ടിരുന്ന നാളുകള്‍. അതിനായി വേര്‍തിരിക്കപ്പെട്ടവര്‍തന്നെയുണ്ടായിരുന്നു. ദൈവസമ്പര്‍ക്കമില്ലെന്ന് അവര്‍ കരുതിയ സാധാരണ മനുഷ്യരെ അവര്‍ പരമപുച്ഛത്തോടെ കാണുകയും അവരെ പാപികളെന്ന് മുദ്ര കുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ദൈവപുത്രന്‍റെ വരവോടെ ചിത്രം മാറി. പരമ്പരാഗതമായ ദൈവസങ്കല്പങ്ങളെ പൊളിച്ചെഴുതിയ യേശുക്രിസ്തു, ദൈവം ആഢ്യവര്‍ഗത്തിന്‍റെമാത്രം സ്വത്തല്ലെന്നും ഏത് സാധാരണക്കാരനും ദൈവസന്നിധിയില്‍ സ്വീകാര്യനാണെന്നും പ്രഖ്യാപിച്ചു. ആചാരങ്ങളില്‍നിന്ന് ആന്തരികസത്തയിലേക്കുള്ള ഒരു പ്രയാണമാണ് പ്രധാനപ്പെട്ടത് എന്ന് യേശു പഠിപ്പിച്ചു.

സാധാരണക്കാരായ നമുക്ക് ദൈവികദര്‍ശനം സാധ്യമാണെങ്കില്‍ അതിനുവേണ്ടി നാമെന്താണ് ചെയ്യേണ്ടത്? ഉത്തരം ലളിതമാണ്. പരിശുദ്ധനായ ദൈവത്തിന്‍റെ പരിശുദ്ധിക്ക് ചേര്‍ന്നൊരു ജീവിതത്തെ സ്വന്തമാക്കുക. എന്നാല്‍ എന്താണ് വിശുദ്ധി? അതിന് ചില പടികള്‍ കര്‍ത്താവുതന്നെ സൂചിപ്പിക്കുന്നുണ്ട്. ഒന്നാമത്തേത് വായുടെ അല്ലെങ്കില്‍ അധരങ്ങളുടെ വിശുദ്ധിയാണ്. ബാഹ്യമായ ക്ഷാളനത്തിന് പ്രാധാന്യം നല്കിയിരുന്നവരെ തിരുത്തിക്കൊണ്ട് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: “വായിലേക്ക് പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്” (മത്തായി 15/11).

വിശുദ്ധിയില്‍ ജീവിക്കുവാനാഗ്രഹിക്കുന്ന ഒരു വ്യക്തി ചെയ്യേണ്ട ആദ്യത്തെ കാര്യം അവന്‍റെ അധരങ്ങളെ മാലിന്യമുക്തമാക്കുക എന്നതത്രേ. അതുകൊണ്ടാണല്ലോ ദൈവികദര്‍ശനത്തിന് യോഗ്യതയില്ലാത്ത അശുദ്ധമായ അധരങ്ങളുള്ള ഒരു ദുര്‍ഭഗനാണ് താനെന്ന് വിലപിച്ച ഏശയ്യായുടെ അടുത്തേക്ക് ബലിപീഠത്തില്‍നിന്ന് കൊടില്‍കൊണ്ട് എടുത്ത ഒരു തീക്കനലുമായി സെറാഫുകളിലൊന്നിനെ ദൈവം അയച്ചത്. ഏശയ്യായുടെ അധരങ്ങളെ തീക്കനല്‍കൊണ്ട് വിശുദ്ധീകരിക്കുന്ന ആ സെറാഫ് പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക: “ഇത് നിന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു. നിന്‍റെ മാലിന്യം നീക്കപ്പെട്ടു.”

നാവിന്‍റെ ദുരുപയോഗമാണ് പലപ്പോഴും നമ്മെ അശുദ്ധിയിലേക്ക് നയിക്കുന്നത്. അത് ആത്മപ്രശംസയില്‍നിന്നാരംഭിച്ച് പരദൂഷണത്തിലേക്കും അശുദ്ധ ഭാഷണത്തിലേക്കും എത്തിക്കുന്നു. ഇതുവഴി എത്രയോ പേരുടെ സല്‍പേര് നശിച്ചിട്ടുണ്ട്. സ്വജീവിതവും മറ്റുള്ളവരുടെ ജീവിതവും ഇതിനാല്‍ നരകതുല്യമായി മാറിയിട്ടുണ്ട്. ‘നാവ് തീയാണ്’ എന്ന് വിശുദ്ധ യാക്കോബ് നമ്മെ അനുസ്മരിപ്പിക്കുന്നു. തീ നല്ലതാണ്, അതിന് പല നല്ല ഗുണങ്ങളുമുണ്ട്. പക്ഷേ സൂക്ഷിച്ചില്ലെങ്കില്‍ അത് വലിയ നാശത്തിന് കാരണമാകും. ഇതുപോലെതന്നെയാണ് നാവും. സൂക്ഷിച്ച് ഉപയോഗിച്ചാല്‍ അത് വലിയ അനുഗ്രഹത്തിന് നിദാനമാകും. എന്നാല്‍ ദുരുപയോഗിച്ചാലോ വലിയ വിപത്തിലേക്ക് നയിക്കുകയും ചെയ്യും.

ശരീരം മുഴുവനെയും മലിനമാക്കുവാന്‍ നാവിന് സാധിക്കുമെന്ന് വിശുദ്ധ യാക്കോബ് മുന്നറിയിപ്പ് നല്കുന്നുണ്ട്. ഉചിതമായ മൗനം പാലിക്കുവാന്‍ ശീലിക്കുന്നവനാണ് മുനി. അങ്ങനെയുള്ള ഒരാളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം ഇപ്രകാരമാണ് പറയുന്നത്: “സംസാരിക്കേണ്ടത് എപ്പോഴെന്ന് അറിയാവുന്നതുകൊണ്ട് മൗനം പാലിക്കുന്നവനുമുണ്ട്. ഉചിതമായ സമയം വരെ ബുദ്ധിമാന്‍ മൗനം പാലിക്കും” (പ്രഭാഷകന്‍ 20/7). സമയനോട്ടമില്ലാതെ സംസാരിക്കുന്നവന്‍ പൊങ്ങച്ചക്കാരനും ഭോഷനുമാണെന്ന് ദൈവവചനം നമ്മെ ഓര്‍മിപ്പിക്കുന്നു.

അതിനാല്‍ മിതഭാഷണം ഒരു ജീവിതശൈലിയാക്കുക. അത് ഒരു വ്യക്തിയെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കും. കാരണം ദൈവം പറയുന്നത് കേള്‍ക്കുവാനും ദൈവത്തോട് സംസാരിക്കുവാനും അവന് സമയം കണ്ടെത്തുവാന്‍ സാധിക്കുന്നു. അങ്ങനെ ദൈവത്തിനായി സമയം നല്കി കാത്തിരിക്കുന്ന ഒരാളെ ദൈവം തന്‍റെ ജ്ഞാനത്താല്‍ അനുഗ്രഹിക്കും. ജ്ഞാനത്തെക്കുറിച്ച് ഇപ്രകാരം ദൈവവചനം അറിയിക്കുന്നു: “അത്യുന്നതന്‍റെ നാവില്‍നിന്ന് പുറപ്പെട്ട് മൂടല്‍മഞ്ഞുപോലെ ഞാന്‍ ഭൂമിയെ ആവരണം ചെയ്തു” (പ്രഭാഷകന്‍ 24/3).

ഭൂമിയെ ആവരണം ചെയ്യുന്ന ജ്ഞാനം ആരില്‍ വിശ്രമസങ്കേതം കണ്ടെത്തണമെന്ന് ആലോചിക്കുന്നു. അപ്പോള്‍ ദൈവം കല്പന കൊടുക്കുന്നു: “യാക്കോബില്‍ വാസമുറപ്പിക്കുക, ഇസ്രായേലില്‍ നിന്‍റെ അവകാശം സ്വീകരിക്കുക” (പ്രഭാഷകന്‍ 24/8). മറ്റുള്ളവരെക്കാള്‍ ദൈവത്തിന് പ്രഥമസ്ഥാനം നല്കുന്ന, ദൈവത്തിന്‍റെ സ്വന്തമായ ഇസ്രായേലായി മാറുന്ന ഒരുവനിലാണ് ദൈവികജ്ഞാനം വസിക്കുന്നതും വളരുകയും ചെയ്യുന്നത്. ആ വ്യക്തിക്ക് ക്രമാനുസൃതമായ ഒരു വളര്‍ച്ച ജ്ഞാനം നല്കുന്നുണ്ട്: “ഞാന്‍ എന്‍റെ ഉപവനം നനയ്ക്കുകയും തോട്ടം കുതിര്‍ക്കുകയും ചെയ്യും എന്ന് ഞാന്‍ പറഞ്ഞു. ഇതാ, എന്‍റെ തോട് നദിയായി, എന്‍റെ നദി സമുദ്രമായി” (പ്രഭാഷകന്‍ 24/31). തോട് നദിയായും നദി സമുദ്രമായും മാറുന്നതുപോലെയുള്ള ഒരു അതിശയകരമായ ആത്മീയവളര്‍ച്ച ദൈവത്തിനായി സമയം നീക്കിവയ്ക്കുന്ന ഒരു വ്യക്തിക്ക് സംലഭ്യമാകും, തീര്‍ച്ചതന്നെ.

ഈ ബാഹ്യനിശബ്ദത ഒരു ആന്തരികനിശബ്ദതയുടെ അടയാളമായിരിക്കണം. ദൈവികദര്‍ശനത്തിന് കുറെക്കൂടെ ആഴമായ ഒരു പരിവര്‍ത്തനത്തിലേക്ക് ദൈവം നമ്മെ നയിക്കുന്നുണ്ട്. അത് ഹൃദയത്തിന്‍റെ തലത്തിലുള്ള ഒരു സമൂലമായ രൂപാന്തരീകരണമാണ്. ഹൃദയത്തിലുള്ളതാണ് അധരങ്ങളിലൂടെ പുറത്തുവരുന്നത്. “എന്നാല്‍ വായില്‍നിന്ന് വരുന്നത് ഹൃദയത്തില്‍നിന്നാണ് പുറപ്പെടുന്നത്. ദുഷ്ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍നിന്നാണ് പുറപ്പെടുന്നത്” (മത്തായി 15/18-19).

യഹൂദപ്രമാണികള്‍ ബാഹ്യമായ വിശുദ്ധി മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ഹൃദയത്തിന്‍റെ തലത്തിലുള്ള ഒരു മാറ്റത്തിന് അവര്‍ ഒരിക്കലും തയാറാകാതിരുന്നതിനാല്‍ അവര്‍ക്ക് യഥാര്‍ത്ഥ ദൈവികദര്‍ശനം അന്യമായി. അതിനാല്‍ ക്രിസ്തുവിന്‍റെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ട നവയുഗ ദൈവമക്കള്‍ ഒരു ആന്തരികമാറ്റത്തിനായി അനുദിനം തീവ്രമായി അഭിലഷിക്കേണ്ടതുണ്ട്. ദൈവത്തിന്‍റെ കൃപ സമൃദ്ധമായി ലഭിച്ചാലേ ഈ ആന്തരികപരിണാമം നടക്കുകയുള്ളൂ. കാരണം പാപത്തില്‍ ജനിക്കുകയും പാപസാഹചര്യങ്ങളില്‍ വസിക്കുകയും ചെയ്യുന്ന നമുക്ക് അശുദ്ധിയിലേക്ക് ഒരു ചായ്ച്ചിലുണ്ട്. അതിനാല്‍ ദൈവപുത്രന്‍ തന്നെ അതിന് മുന്‍കൈ എടുക്കണമേയെന്ന് എപ്പോഴും പ്രാര്‍ത്ഥിക്കുക. “യേശു പറഞ്ഞു: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല” (യോഹന്നാന്‍ 13/8).

പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പാപപങ്കിലമായ നമ്മുടെ ഹൃദയത്തെ പ്രതിഷ്ഠിക്കാം. അമ്മയുടെ അതിശക്തമായ മധ്യസ്ഥംവഴി രക്ഷകനായ യേശുവും അവിടുത്തെ പരിശുദ്ധാത്മാവും നമ്മെ അനുദിനം വിശുദ്ധീകരിക്കുമ്പോള്‍ അവിടുത്തെ സ്വപ്നം പൂവണിയും: “ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും” (മത്തായി 5/8).

നമുക്ക് പ്രാര്‍ത്ഥിക്കാം

“പരിശുദ്ധാരൂപിയേ, എന്‍റെ ഹൃദയത്തിലേക്ക് വരണമേ. അതിനെ ജ്ഞാനത്താല്‍ പ്രകാശിപ്പിക്കണമേ. അങ്ങനെ ഞാന്‍ ദൈവത്തിന്‍റെ കാര്യങ്ങള്‍ കാണട്ടെ. പരിശുദ്ധാരൂപിയേ, എന്‍റെ മനസിലേക്ക് വരണമേ, ഞാന്‍ ദൈവത്തെപ്പറ്റി അറിയട്ടെ. പരിശുദ്ധാരൂപിയേ, എന്‍റെ ആത്മാവിലേക്ക് വരണമേ; അങ്ങനെ ഞാന്‍ ദൈവത്തിന്‍റേത് മാത്രമായിരിക്കട്ടെ. ഞാന്‍ ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതുമെല്ലാം വിശുദ്ധീകരിക്കണമേ. അവയെല്ലാം ദൈവമഹത്വത്തിനായി ഭവിക്കട്ടെ.

ഓ, മറിയമേ, എന്‍റെ ഹൃദയത്തെ അവിടുത്തേതുപോലെ രൂപപ്പെടുത്തണമേ” (വിമലഹൃദയപ്രതിഷ്ഠാപ്രാര്‍ത്ഥനയില്‍നിന്നും).

'

By: കെ.ജെ. മാത്യു

More
ഡിസം 08, 2022
Engage ഡിസം 08, 2022

കഠിനമായ ആസ്ത്മാരോഗത്താല്‍ 52-ാമത്തെ വയസില്‍ പീഡിതനായ വ്യക്തിയായിരുന്നു വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി. ശ്വാസതടസം കാരണം കിടക്കുവാന്‍ പോലും കഴിയാതെ പലപ്പോഴും രാത്രി മുഴുവന്‍ കസേരയില്‍ ഇരിക്കേണ്ടിവരുമായിരുന്നു. 1768-ല്‍ 72-ാമത്തെ വയസില്‍ പക്ഷാഘാതംമൂലം ഒരു വശം മുഴുവനും തളര്‍ന്നു പോയി. സന്ധികളിലെല്ലാം അതികഠിനമായ വേദന. കഴുത്തിലെ കശേരുക്കള്‍ വളഞ്ഞ് തല കുമ്പിട്ടുപോയതിനാല്‍ മുഖം ഉയര്‍ത്തി നോക്കാന്‍ കഴിവില്ലാതായി; താടി നെഞ്ചില്‍ മുട്ടി. താടിയുടെ മര്‍ദംമൂലം നെഞ്ചു ഭാഗത്ത് വ്രണങ്ങള്‍ രൂപപ്പെടുകപോലും ചെയ്തപ്പോഴാണ് ആ വേദനയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മനസ്സിലായത്. ഈ രോഗാവസ്ഥയില്‍ ശാരീരിക വേദനയെക്കാളേറെ അദ്ദേഹത്തെ സങ്കടപ്പെടുത്തിയത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. എങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“ദൈവത്തിന്‍റെ തിരുമനസ്സിതാണെങ്കില്‍ ഈ അവസ്ഥയില്‍ തുടരാന്‍ എനിക്കിഷ്ടമാണ്. ആരോഗ്യത്തോടെ ഓടി നടന്ന് പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റുന്നതിലാണ് എന്‍റെ സന്തോഷം.”

ദൈവകൃപയാല്‍ ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യനില ഭേദപ്പെട്ടു. അള്‍ത്താരയ്ക്കരികില്‍ കസേരയില്‍ ഇരുന്നുകൊണ്ട് വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ അദ്ദേഹത്തിനായി. ഈ അവസ്ഥയിലും രൂപതാഭരണം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചത് ആത്മീയ ശക്തികൊണ്ട് മാത്രമാണ്. ശാരീരിക ദൗര്‍ബല്യങ്ങളൊന്നും ആ കര്‍മധീരന്‍റെ തീക്ഷ്ണതയെ മന്ദീഭവിപ്പിച്ചില്ല എന്ന വസ്തുത നാം ധ്യാനവിഷയമാക്കേണ്ടിയിരിക്കുന്നു. ഒരു നിമിഷം പോലും വെറുതെ കളയുവാന്‍ തയാറാകാത്ത അദ്ദേഹം മധ്യവയസിനുശേഷം മാത്രമാണ് പുസ്തകങ്ങളെഴുതുവാന്‍ ആരംഭിച്ചത്.

രോഗങ്ങള്‍ യാത്രകളെയും പ്രസംഗങ്ങളെയും തടയുവാന്‍ ശ്രമിച്ചപ്പോള്‍ എഴുത്തിലൂടെ തന്‍റെ ദൗത്യം അദ്ദേഹം തുടര്‍ന്നു. പുസ്തകമെഴുതി വെറുതെ സമയം കളയുന്നു, മെത്രാന്‍റെ പണി പുസ്തകമെഴുത്തല്ല എന്നൊക്കെ വിമര്‍ശിച്ചുകൊണ്ട് ശത്രുക്കള്‍ ഈ അവസ്ഥയിലും അല്‍ഫോന്‍സ് ലിഗോരിയെ തളര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ ക്രിസ്തുവിനോടുള്ള സ്നേഹവും ആത്മാക്കളെ രക്ഷിക്കാനുള്ള തീക്ഷ്ണതയും വിമര്‍ശനങ്ങളെയും പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള കരുത്ത് നല്‍കി.

അറുപതാമത്തെ വയസില്‍ പ്രസിദ്ധപ്പെടുത്തിയ ‘ദിവ്യകാരുണ്യ സന്ദര്‍ശനം’ ആണ് ആദ്യഗ്രന്ഥം.

ദൈവമാതാവിനെതിരായി പ്രചരിച്ചിരുന്ന പാഷണ്ഡതകളെ ചെറുത്തു തോല്‍പ്പിക്കുവാന്‍ അല്‍ഫോന്‍സ് ലിഗോരിയുടെ പ്രസംഗങ്ങളും രചനകളും പ്രത്യേകിച്ച് ‘ഗ്ലോറീസ് ഓഫ് മേരി’ എന്ന ഗ്രന്ഥവും ഏറെ സഹായകമായി. മാതാവിന്‍റെ അമലോത്ഭവം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിക്കപ്പെടുന്നതിന്‍റെ പിന്നിലും അല്‍ഫോന്‍സിന്‍റെ ഗ്രന്ഥങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രാര്‍ത്ഥനാജീവിതം, ദിവ്യകാരുണ്യഭക്തി, മാര്‍പാപ്പയുടെ അപ്രമാദിത്വം, സഭാദര്‍ശനം തുടങ്ങിയ മേഖലകളില്‍ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ ജീവിതം നല്‍കിയ പരിപോഷണത്തെ മാനിച്ചുകൊണ്ട് 1871 മാര്‍ച്ച് 23-ന് ഒന്‍പതാം പിയൂസ് മാര്‍പാപ്പ അദ്ദേഹത്തെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

സഹനത്തിലൂടെ യോഗ്യത നേടുന്ന സ്ഥലമാണ് ഭൂമി. പ്രതിഫലത്തിന്‍റെയും ആനന്ദത്തിന്‍റെയും സ്ഥലം സ്വര്‍ഗമാണ്. ഇതായിരുന്നു അല്‍ഫോന്‍സ് ലിഗോരിയുടെ കാഴ്ചപ്പാട്. അതിനാല്‍ തീവ്രമായ വേദനകളിലും ദൈവഹിതം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദൈവം അനുവദിക്കുന്ന നൊമ്പരങ്ങളെ നിരാകരിക്കുന്നത് അവിടുത്തെ നന്മയിലുള്ള അവിശ്വാസം മൂലമാണ്. ദൈവത്തിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നതിലല്ല പ്രത്യുത, ദൈവം ആഗ്രഹിക്കുന്നത് മാത്രം ചെയ്യുന്നതിലും ദൈവം ഇച്ഛിക്കുന്നതിനെ നമ്മള്‍ ഇച്ഛിക്കുവാന്‍ പരിശ്രമിക്കുന്നതിലുമാണ് ആത്മീയ പൂര്‍ണതയുടെ മാര്‍ഗമെന്നും വിശുദ്ധ ലിഗോരി പഠിപ്പിച്ചു.

എതിര്‍പ്പുകളും വിമര്‍ശനങ്ങളുംവഴി നിഷ്ക്രിയരായിപ്പോകുന്നവര്‍ക്ക് അല്‍ഫോന്‍സ് ലിഗോരി ഒരു പാഠമാണ്. അധ്വാനത്തിന് ആഗ്രഹിച്ച ഫലം കിട്ടാതെ വരുമ്പോള്‍ പലരുടെയും ആവേശം കെട്ടുപോകും. ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുമ്പോഴും കഷ്ടപ്പാടുകള്‍ മനസ്സിലാക്കപ്പെടാതെ വരുമ്പോഴും തീക്ഷ്ണത നഷ്ടപ്പെട്ടുപോകാം. വ്യക്തിപരമായ പരിമിതികളെ ഓര്‍ത്ത് എനിക്കിതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല എന്ന് കരുതി നിഷ്ക്രിയരാകുന്നവരും ധാരാളമാണ്. സ്നേഹത്തിനു മാത്രമേ എപ്പോഴും ഉണര്‍വോടെ കര്‍മനിരതമാകാന്‍ പറ്റൂ. സ്നേഹത്തിന്‍റെ കുറവാണ് അലസതയുടെയും നിഷ്ക്രിയത്വത്തിന്‍റെയും അടിസ്ഥാന കാരണം.

ദൈവത്തോടുള്ള സ്നേഹം വലുതാകുമ്പോള്‍ സഭയോടുള്ള സ്നേഹവും വളരും. ആത്മാക്കളെ രക്ഷിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹവും അതോടൊപ്പം വര്‍ധിച്ചുകൊണ്ടിരിക്കും. അല്‍ഫോന്‍സ് ലിഗോരിയുടെ ജീവിതം മുഴുവനും തെറ്റിദ്ധാരണകളാലും വിമര്‍ശനങ്ങളാലും വലയം ചെയ്യപ്പെട്ടിരുന്നു. എല്ലാ ഉദ്യമങ്ങളും ആഗ്രഹിച്ചതുപോലെ ഫലം നല്‍കിയുമില്ല. ആത്മാര്‍ത്ഥതയ്ക്ക് പ്രതിഫലമായി ലോകവും ജീവിതവും നൊമ്പരങ്ങള്‍ മാത്രം നല്‍കി. എന്നിട്ടും തളരാത്ത ആ മനസ്സിന്‍റെ രഹസ്യമെന്താണ്? ക്രിസ്തുവിനോടുള്ള സ്നേഹം! ആ തീക്ഷ്ണതയുടെ രഹസ്യം അതുമാത്രമായിരുന്നു.

മടുപ്പും വിരസതയും ശൂന്യതയും നീക്കാനുള്ള വഴി ക്രിസ്തുവിന്‍റെ സ്നേഹംകൊണ്ട് നിറയുക മാത്രമാണ്. ദൈവം തന്ന ജീവിതത്തെ സ്നേഹിക്കുവാന്‍ പഠിക്കണം. അവിടുന്ന് തന്ന ജോലിയെയും ദൗത്യങ്ങളെയും സാഹചര്യങ്ങളെയും ക്രിസ്തുവിനെപ്രതി സ്നേഹിക്കണം. പിന്നെ വെറുതെ ഇരിക്കുവാന്‍ നമുക്കാകില്ല. പ്രതിബന്ധങ്ങള്‍ വലുതായി തോന്നുന്നത് സ്വാര്‍ത്ഥത കൂടുമ്പോഴാണ്. ദാവീദ് ഗോലിയാത്തിനെ കൊന്നത് കല്ലും കവിണയും കൊണ്ടല്ല; ഇസ്രായേലിന്‍റെ ദൈവത്തെപ്രതിയുള്ള തീക്ഷ്ണത കൊണ്ടാണ്.

തടവിലാക്കപ്പെട്ട പൗലോസ് അപ്പസ്തോലന് തന്നെ കാത്തിരിക്കുന്നത് മരണമാണെന്നറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം നിഷ്ക്രിയനായിരുന്നില്ല. ജയിലിന്‍റെ പരിമിതികളിലിരുന്നും അദ്ദേഹം എഴുതി. എല്ലാക്കാലത്തെയും സഭാസമൂഹങ്ങള്‍ക്കുവേണ്ടി ദീര്‍ഘമായ ലേഖനങ്ങള്‍. തടവറയില്‍പ്പോലും കര്‍മോത്സുകനാകാന്‍ അപ്പസ്തോലനെ സഹായിച്ചതെന്താണ്? സകല സഭകളെയുംകുറിച്ചുള്ള തീക്ഷ്ണത. തീക്ഷ്ണത നഷ്ടപ്പെട്ട് മന്ദീഭവിച്ച ഹൃദയങ്ങളാണ് അറിവും കഴിവും സാഹചര്യങ്ങളും ഉപയോഗിക്കാനാവാതെ നാം നിഷ്ക്രിയരാകുന്നതിന് കാരണം.

ക്രൂരമായ പീഡനങ്ങളെയും എതിര്‍പ്പുകളെയും ആദിമസഭ നേരിട്ടത് രാഷ്ട്രീയ തന്ത്രങ്ങള്‍കൊണ്ടോ ആയുധങ്ങള്‍കൊണ്ടോ ആയിരുന്നില്ല. ക്രിസ്തുവിനോടുള്ള തീക്ഷ്ണസ്നേഹത്താല്‍ ജ്വലിക്കുന്ന ഹൃദയങ്ങള്‍കൊണ്ടായിരുന്നു. നമുക്കും ആ പാത പിന്തുടരാം. ډ

'

By: Chevalier Benny Punnathara

More
ഡിസം 08, 2022
Engage ഡിസം 08, 2022

പശസ്തമായ ഒരു ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ 2001-ല്‍ പ്രസിദ്ധീകരിച്ച പഠനത്തിന്‍റെ ഒടുവില്‍ ഇങ്ങനെ എഴുതിയിരുന്നു: “വിദൂരത്തിരുന്ന് അര്‍പ്പിക്കപ്പെടുന്നതും മുമ്പേതന്നെ ആരംഭിച്ചിട്ടുള്ളതുമായ മധ്യസ്ഥപ്രാര്‍ത്ഥന രക്തത്തില്‍ അണുബാധയുള്ള രോഗികളുടെ ആശുപത്രിവാസം കുറയ്ക്കുന്നതിനും പനി വേഗം മാറുന്നതിനും കാരണമാവുന്നു. അതിനാല്‍ ഇത്തരത്തിലുള്ള പ്രാര്‍ത്ഥന വൈദ്യചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നതേപ്പറ്റി പരിഗണിക്കേണ്ടതാണ്.”

എന്താണ് ഇങ്ങനെയൊരു നിരീക്ഷണത്തിന് കാരണമായത് എന്നുകൂടി അറിയുമ്പോഴാണ് കാര്യം വ്യക്തമാകുക. 1990 മുതല്‍ 1996 വരെയുള്ള കാലത്ത് ഒരു മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിക്കപ്പെട്ട 3393 രോഗികളെ ക്രമരഹിതമായി രണ്ട് കൂട്ടമായി തിരിച്ചു. ഒരു കൂട്ടത്തിന് ‘പ്രാര്‍ത്ഥന’ എന്നും മറ്റേ കൂട്ടത്തിന് ‘പ്രാര്‍ത്ഥനാരഹിതം’ എന്നുമാണ് പേര് നല്കിയത്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഒരു കൂട്ടത്തില്‍പ്പെട്ടവര്‍ക്കായി അവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയം തൊട്ട് പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തിയിരുന്നു. അപ്രകാരം പ്രാര്‍ത്ഥന സ്വീകരിച്ചവരുടെയെല്ലാം ആശുപത്രിവാസം ഹ്രസ്വമായിരുന്നെന്ന് പഠനത്തില്‍ വ്യക്തമായി. പ്രാര്‍ത്ഥന രോഗസൗഖ്യത്തില്‍ സഹായിക്കുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പഠനമായിരുന്നു ഇത്.

“വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും” (യാക്കോബ് 5/15)

'

By: Shalom Tidings

More