Home//Article

ഏപ്രി 26, 2023 72 0 Shalom Tidings

ജീവിത പങ്കാളിയെ ലഭിക്കുവാനുള്ള പ്രാർത്ഥന

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ച അങ്ങയെ ഞാന്‍ സ്തുതിക്കുന്നു. അവരെ ദാമ്പത്യത്തിലേക്ക് നയിക്കുകയും മാതാപിതാക്കന്‍മാരാക്കി ഉയര്‍ത്തുകയും ചെയ്ത അങ്ങയുടെ അനന്തപരിപാലനയെ ഞാന്‍ വാഴ്ത്തുന്നു. ദാമ്പത്യ ജീവിതത്തിനുള്ള അഭിലാഷവും പ്രേരണയും നല്കി എന്നെ അനുഗ്രഹിച്ച അങ്ങയോടു ഞാന്‍ നന്ദി പറയുന്നു. അങ്ങയുടെ തിരുഹിതമനുസരിച്ചു ദാമ്പത്യ ജീവിതം നയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ ഹൃദയാഭിലാഷങ്ങളും പ്രതീക്ഷകളും നന്മയും എന്നേക്കാള്‍ നന്നായി അറിയുന്ന കര്‍ത്താവേ, എനിക്ക് ഏറ്റം യോജിച്ച ഒരു ജീവിതപങ്കാളിയെ അങ്ങുതന്നെ എനിക്കായി തിരഞ്ഞെടുത്തു തരണമേ. എനിക്ക് അനുയോജ്യയായ വധുവിനെ / അനുയോജ്യനായ വരനെ, കണ്ടെത്തുവാന്‍ വേണ്ടി എന്‍റെ പ്രിയപ്പെട്ടവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ സഫലമാക്കണമേ. തോബിയാസിനെയും സാറായെയും അത്ഭുതകരമായി തിരഞ്ഞെടുത്ത്, അവരെ സൗഭാഗ്യകരമായ ദാമ്പത്യത്തിലേക്കുയര്‍ത്തിയ കര്‍ത്താവേ, അനാദി മുതലേ എനിക്കായി അങ്ങു തിരഞ്ഞെടുത്തിട്ടുള്ള വധുവിനെ / വരനെ, എനിക്കു കാണിച്ചു തരണമേ. ഞങ്ങളുടെ വിവാഹം യഥാകാലം മംഗളകരമായി നടക്കുവാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ. ആമ്മേന്‍.

Share:

Shalom Tidings

Shalom Tidings

Latest Articles