Home/Encounter/Article

ഏപ്രി 05, 2024 164 0 Shalom Tidings
Encounter

സ്ഥലം വില്പന നടന്നു

ഞാന്‍ സ്ഥിരമായി ശാലോം ടൈംസ് മാസിക വായിക്കുന്ന വ്യക്തിയാണ്. ഒരിക്കല്‍ മാസികയില്‍ സ്ഥലം വില്പന നടന്നതിന്‍റെ സാക്ഷ്യം കണ്ടു. ഏറെ നാളായി ഞങ്ങളും സ്ഥലം വില്ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ആ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. അതിനാല്‍ ആ സാക്ഷ്യത്തില്‍ പറഞ്ഞതുപോലെ, ”ഈ ദേശത്ത് വീടുകളും വയലുകളും മുന്തിരിത്തോട്ടങ്ങളും ഇനിയും ക്രയവിക്രയം ചെയ്യുമെന്ന് ഇസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു” (ജറെമിയ 32/15) എന്ന തിരുവചനം ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥലം വില്പന നടന്നു. ദൈവത്തിന് നന്ദി പറയുന്നു.
വത്സമ്മ ജോസ്, പിഴക്, കോട്ടയം

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles