Home/Enjoy/Article

മാര്‍ 20, 2024 116 0 Shalom Tidings
Enjoy

അങ്ങനെ പറഞ്ഞതിന്‍റെ അര്‍ത്ഥം

”യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ് റബ്ബോനി എന്ന് ഹെബ്രായഭാഷയില്‍ വിളിച്ചു. ഗുരു എന്നര്‍ത്ഥം. യേശു പറഞ്ഞു: നീ എന്നെ (സ്പര്‍ശിക്കരുത്) തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്‍മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്ന് പറയുക.” (യോഹന്നാന്‍ 20/17).
അവിടുന്ന് ഈ വാക്കുകള്‍ ഉപയോഗിച്ചത് മരണവും പുനരുത്ഥാനവുംവഴി തന്നില്‍ സംഭവിച്ച അത്ഭുതകരവും അതിസ്വാഭാവികവുമായ മാറ്റം അവള്‍ മനസിലാക്കുന്നതിനും പ്രത്യക്ഷനായ യേശുവിന്റെ മഹത്വീകൃതമായ ശരീരം മര്‍ത്യമായ ഭൗതികശരീരംപോലെയല്ല എന്ന ബോധ്യം നല്കുന്നതിനുമാണ്.

‘ഞാന്‍ എന്റെ പിതാവിന്റെ അടുക്കലേക്ക് പ്രവേശിച്ചിട്ടില്ല’ എന്ന വാക്കുകള്‍ക്ക് ലഭിച്ച വിശദീകരണം ഇതാണ്; മരണത്തിനുമേല്‍ താന്‍ വരിച്ച വിജയത്തിനും പൂര്‍ത്തീകരിച്ച രക്ഷാകര്‍മ്മത്തിനും നന്ദി പ്രകാശിപ്പിക്കുന്നതിനായി പുനരുത്ഥാനത്തിനുശേഷം താന്‍ പിതാവിന് തന്നെത്തന്നെ സമര്‍പ്പിച്ചിട്ടില്ല, സന്തോഷത്തിന്റെ ആദ്യഫലങ്ങള്‍ ദൈവത്തിനുള്ളതാണെന്നും രക്ഷയുടെ മഹനീയരഹസ്യങ്ങള്‍ നിര്‍വഹിക്കപ്പെട്ടതിനും മരണത്തിനുമേല്‍ അവിടുന്ന് വരിച്ച വിജയത്തിനും പിതാവായ ദൈവത്തിന് ആദ്യം നന്ദി പ്രകാശിപ്പിക്കേïതാണെന്നും ഇതില്‍നിന്ന് അവള്‍ മനസിലാക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ചു.

മഗ്ദലേനയുടെ മാനസാന്തരത്തിനുശേഷം അവള്‍ ചെയ്തിരുന്നതുപോലെ അവിടുത്തെ പാദങ്ങള്‍ ചുംബിച്ചിരുന്നെങ്കില്‍ ദിവ്യഗുരുവിനെക്കുറിച്ചുള്ള ചിന്തയില്‍മാത്രം മുഴുകിയിരിക്കുകയും പിതാവായ ദൈവം പറുദീസായില്‍ നല്കിയ വാഗ്ദാനം പൂര്‍ണമായും പൂര്‍ത്തീകരിച്ച മഹാസംഭവം പാടെ വിസ്മരിക്കുകയും ചെയ്യുമായിരുന്നു.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles