Home/Encounter/Article

മാര്‍ 22, 2024 113 0 Sindhu Saji
Encounter

അനുഗ്രഹകാരണങ്ങള്‍

2022 ജനുവരി മാസത്തില്‍ ശാലോം മാസികയില്‍ ആന്‍ മരിയ ക്രിസ്റ്റീന എഴുതിയ ഒരു ലേഖനം വായിക്കാനിടയായി. ‘കുഞ്ഞിനെ നല്‍കിയ വചനക്കൊന്ത’ എന്ന തലക്കെട്ടോടുകൂടിയ ഒരു ലേഖനമായിരുന്നു അത്. അതില്‍ ആന്‍ മരിയ കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന തന്റെ സഹോദരിക്ക് ഈ വചനക്കൊന്ത പ്രാര്‍ത്ഥിക്കാനായി നല്‍കിയതും സഹോദരിക്ക് കുഞ്ഞ് ജനിച്ചതും വായിച്ചപ്പോള്‍ പതിനഞ്ചു വര്‍ഷമായി കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന എന്റെ അനുജത്തിക്ക് ഇത് അയച്ചുകൊടുത്ത് പ്രാര്‍ത്ഥിക്കാന്‍ പറയുകയും ഒപ്പം അമ്മയും സഹോദരങ്ങളും ഇത് ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതിന്റെ ഫലമായി ആ വര്‍ഷംതന്നെ അവള്‍ ഗര്‍ഭിണിയാവുകയും ഒരു മകളെ നല്‍കി സര്‍വശക്തനായ ദൈവം അനുഗ്രഹിക്കുകയും ചെയ്തു. ഈ അനുഗ്രഹം സാക്ഷ്യപ്പെടുത്തിക്കൊള്ളാമെന്നും നൂറ് ശാലോം മാസിക വിതരണം ചെയ്തുകൊള്ളാമെന്നും ഞാന്‍ ഈശോയോട് വാക്ക് കൊടുത്തിരുന്നു. ഈശോയേ നന്ദി!

Share:

Sindhu Saji

Sindhu Saji

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles