Home/Enjoy/Article

ജനു 25, 2023 469 0 Shalom Tidings
Enjoy

പ്രാര്‍ത്ഥിച്ചാല്‍ ഗുണമുണ്ടെന്ന് ശാസ്ത്രവും!

പ്രാര്‍ത്ഥനയും ഭക്താനുഷ്ഠാനങ്ങളും ദീര്‍ഘകാലംകൊണ്ട് നേടേണ്ട ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കാനും അത് നേടാനും വ്യക്തികളെ പ്രാപ്തരാക്കുന്നുവെന്ന് മയാമി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍. ആത്മനിയന്ത്രണം വര്‍ധിപ്പിക്കുന്ന തലച്ചോറിന്‍റെ ഭാഗങ്ങളെ പ്രാര്‍ത്ഥന സ്വാധീനിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.

വിസ്കോണ്‍സിന്‍-മാഡിസണ്‍ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് ദുരുപയോഗിക്കപ്പെട്ട ബന്ധങ്ങളുടെ ഇരകള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചാണ്. അല്പംകൂടി മെച്ചപ്പെട്ട രീതിയില്‍ തങ്ങളെത്തന്നെ നോക്കിക്കാണാനും വൈകാരികവേദന കുറയ്ക്കാനും പ്രാര്‍ത്ഥന അവരെ സഹായിച്ചു.

കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗവേഷകര്‍ കണ്ടെത്തിയത് വിശ്വാസത്തെ ഗൗരവമായി പരിഗണിക്കുകയും പതിവായി ദൈവാലയത്തില്‍ പോകുകയും ചെയ്യുന്നവരില്‍ വിഷാദരോഗം വരാനുള്ള സാധ്യത 90 ശതമാനവും ഇല്ലെന്നാണ്.

“ദൈവഭക്തി അനുഗ്രഹത്തിന്‍റെ ആരാമംപോലെയാണ്; ഏത് മഹത്വത്തെയുംകാള്‍ നന്നായി അത് മനുഷ്യനെ ആവരണം ചെയ്യുന്നു” (പ്രഭാഷകന്‍ 40/27)

 

 

 

 

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles