Home/Engage/Article

ജൂണ്‍ 11, 2024 184 0 Emmanuel
Engage

പരിഹാരജപം

പ്രിയമുള്ള യേശുവിത്തിന്‍റെയും മറിയത്തിന്‍റെയും സ്‌നേഹനിര്‍ഭരഹൃദയങ്ങളേ, നിങ്ങളുടെ ഹൃദയങ്ങളിലെ സ്‌നേഹജ്വാലകള്‍ എൻ്റെ സ്വാഭീഷ്ടത്തെ ദഹിപ്പിച്ചുകളയട്ടെ. സ്‌നേഹരക്ഷകാ, എത്രയും പരിശുദ്ധ മാതാവേ, എൻ്റെ ഓരോ വിചാരവും വാക്കും പ്രവൃത്തിയും എൻ്റെ എല്ലാ പാപങ്ങള്‍ക്കും ലോകം മുഴുവന്‍റെയും പാപങ്ങള്‍ക്കും പരിഹാരമായി സ്വീകരിക്കണമേ. സ്‌നേഹ ഈശോയേ, അങ്ങയുടെ ഉദാരമായ കാരുണ്യം ഓരോ ആത്മാവിലേക്കും അവിരാമം ഒഴുകട്ടെ.

പ്രിയ മാതാവേ, പാപികളുടെ സങ്കേതമായ അങ്ങേ ഹൃദയത്തിന്റെ സമാധാനത്തിലേക്കുള്ള വഴി കണ്ടെത്താന്‍ എന്നെ സഹായിക്കണമേ. എൻ്റെ ത്യാഗപ്രവൃത്തികളും പ്രാര്‍ത്ഥനകളും എത്ര എളിയതായാലും സ്വീകരിക്കണമേ എന്ന് ഞാന്‍ യാചിക്കുന്നു. എല്ലാവരിലേക്കും വിശ്വാസവും സമാധാനവും കൊണ്ടുവരണമേ, ആമ്മേന്‍.

Share:

Emmanuel

Emmanuel

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles