Home/Engage/Article

ജുലാ 12, 2024 51 0 Shalom Tidings
Engage

ദൈവതിരുമനസിന് വിധേയപ്പെടാന്‍ പ്രായോഗികനിര്‍ദേശങ്ങള്‍

ബാഹ്യമായ കാര്യങ്ങളില്‍ ദൈവേച്ഛയുമായി ഐക്യപ്പെടുക. ചൂട്, തണുപ്പ്, മഴ, വെയില്‍ എന്നിവ മാറിമാറി വരുമ്പോള്‍ ദൈവഹിതത്തിന് വിട്ടുകൊടുത്ത് നന്ദി പറയുക.

വ്യക്തിപരമായ കാര്യങ്ങള്‍ സ്വാഭാവികമായി സംഭവിക്കുമ്പോഴും ദൈവകരങ്ങളില്‍നിന്ന് സ്വീകരിക്കുക. വിശപ്പ്, ദാഹം, യാത്രാക്ലേശം, സല്‍പ്പേര് നശിക്കുക ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും സമര്‍പ്പണം ശീലിക്കുക.

പ്രകൃത്യായുള്ള നമ്മുടെ പോരായ്മകള്‍, ബലഹീനതകള്‍, കഴിവുകുറവുകള്‍ എന്നിവ ദൈവകരങ്ങളില്‍നിന്ന് സ്വീകരിക്കുക. നമുക്ക് ഉള്ളതിനെപ്രതി സംതൃപ്തി പുലര്‍ത്തുക. മെച്ചപ്പെട്ട കഴിവുകളും ആരോഗ്യവും സമ്പത്തുമൊന്നും നമ്മെ വിശുദ്ധിയില്‍ വളര്‍ത്തണമെന്നില്ല.

മരണത്തെക്കുറിച്ചുപോലും എങ്ങനെ മരിക്കണം, എപ്പോള്‍ മരിക്കണം എന്ന് തിരഞ്ഞെടുക്കാന്‍ അവസരമുണ്ടായാല്‍ ദൈവഹിതംപോലെയാകട്ടെ എന്ന് സമര്‍പ്പണം ചെയ്യുക.

ആയിരിക്കുന്ന ജീവിതാവസ്ഥയില്‍ ദൈവഹിതം നിറവേറ്റുന്നവരാകുക. ഒരു സന്യാസിയായാല്‍ വിശുദ്ധനാകാമായിരുന്നു, മറ്റൊരു ആശ്രമത്തില്‍ ചേര്‍ന്നാല്‍ തപസിലും പ്രാര്‍ത്ഥനയിലും കഴിയാമായിരുന്നു എന്നിങ്ങനെ ചിന്തിക്കാതിരിക്കുക.

നമ്മുടെ കാര്യത്തില്‍മാത്രമല്ല, മറ്റുള്ളവരുടെ കാര്യത്തിലും ദൈവതിരുമനസ് നിറവേറാനാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്. ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാനായി നിര്‍ബന്ധപൂര്‍വം പ്രാര്‍ത്ഥിക്കരുത്. അത് അവരുടെ ആത്മനാശത്തിന് ഇടയാക്കിയേക്കാം.

വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles