Home/Evangelize/Article

ആഗ 16, 2023 337 0 Shalom Tidings
Evangelize

സൂപ്പര്‍മാര്‍ക്കറ്റിലെ ദൈവം

ജര്‍മനിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് അല്‍ദോയുടെ ജോലി. ഒഴിവുസമയമെല്ലാം ഈ യുവാവ് ഒരു പുസ്തകം വായിക്കുന്നതുകണ്ട് ഉടമസ്ഥന്‍ ചോദിച്ചു: ‘ഇതെന്താണ് നീ എപ്പോഴും വായിക്കുന്നത്?’ ‘ഇത് ദൈവവചനമാണ്.’ അല്‍ദോ പറഞ്ഞു. ‘അത് നിനക്കെങ്ങനെയറിയാം. ദൈവമില്ലാതെ എങ്ങനെ വചനമുണ്ടാകും?’ അല്‍ദോ ആകാശത്തേക്ക് നോക്കിയിട്ട് ചോദിച്ചു, ‘സൂര്യനുണ്ടെന്ന് സാറിന് തെളിയിക്കാമോ?’

“അത് തെളിയിക്കാനെന്തിരിക്കുന്നു, സൂര്യന്‍റെ പ്രകാശം കാണുന്നുണ്ടല്ലോ, ചൂടും കിട്ടുന്നു. അതുതന്നെ തെളിവല്ലേ?’ ഉടമയുടെ മറുപടി. അല്‍ദോ പറഞ്ഞു: ‘ഈ ദൈവവചനം വായിക്കുമ്പോള്‍ നമ്മുടെ ആത്മാവിനും ബുദ്ധിക്കും വെളിച്ചവും ഹൃദയത്തിന് ആശ്വാസത്തിന്‍റെ ചൂടും ലഭിക്കുന്നു. അതുതന്നെ ദൈവമുണ്ടെന്നും ഇത് അവിടുത്തെ തിരുവചനമാണെന്നതിനും തെളിവാണല്ലോ.’

“വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു” (2തിമോത്തിയോസ് 3/16).

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles