Editorial

July 2024
മഹത്വം വരുന്ന സമയം

സമയം ഏതാണ്ട് പാതിരാത്രിയായിട്ടുണ്ട്. നല്ല ഉറക്കം, എന്നുവച്ചാല്‍ ഗാഢനിദ്ര..! വെറും നിലത്ത്, നല്ല തണുപ്പത്ത് പുതപ്പുപോലുമില്ലാതെ കിടന്നതിനാല്‍ വളരെ കഷ്ടപ്പെട്ടു ഒന്നുറങ്ങാന്‍. അപ്പോഴതാ ആരോ തട്ടിവിളിക്കുന്നു. ഇതാരപ്പാ, ഈ പാതിരാത്രിയില്‍, ഒന്നുറങ്ങാനും സമ്മതിക്കാതെ, എന്നു ചിന്തിക്കുംമുമ്പേ വന്നു ആജ്ഞ: ‘വേഗം എഴുന്നേല്ക്ക്..’ അറിയാതെ എഴുന്നേറ്റുപോയി. ‘വേഗം എന്‍റെ കൂടെ വാ..’ സ്വപ്നത്തിലെന്നപോല അയാളെ അനുസരിച്ചു. തികച്ചും നാടകീയ സംഭവങ്ങള്‍..!

കൈകള്‍ ബന്ധിക്കപ്പെട്ട്, ജയിലില്‍ കാവല്‍ക്കാരുടെ നടുവില്‍ കിടന്നുറങ്ങിയ പീറ്ററിന്‍റെ കയ്യിലെ ചങ്ങലകള്‍ തനിയെ ഊരിവീണു. ആയുധങ്ങളേന്തിയ കാവല്‍ഭടന്മാരുണ്ടായിരുന്നെങ്കിലും ഒരു തടസവുമില്ലാതെ നഗര കവാടത്തിലെത്തി. ആ ഇരുമ്പുഗെയ്റ്റാകട്ടെ, സ്വയം അവര്‍ക്കുവേണ്ടി തുറന്നു. അവിശ്വസനീയമായ ഒരു രക്ഷപ്പെടലാണ് അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 12/6-11-ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അര്‍ദ്ധരാത്രിയില്‍, ഒന്നും അറിയാതെ ഉറങ്ങുമ്പോഴാണ് പീറ്ററിനോട് വേഗം എഴുന്നേല്‍ക്കാന്‍ ദൈവദൂതന്‍ ആവശ്യപ്പെടുന്നത്. നല്ല ഉറക്കത്തിന്‍റെ ആ സമയത്ത്, ഒന്നുകൂടെ മയങ്ങാന്‍ തിരിഞ്ഞുകിടന്ന് ഉറങ്ങിയിരുന്നെങ്കില്‍ അദേഹത്തിന് തടവറയില്‍ നിന്നോ പിറ്റേന്നത്തെ വധശിക്ഷയില്‍നിന്നോ രക്ഷപ്പെടാന്‍ കഴിയില്ലായിരുന്നു. ദൂതന്‍ വിളിച്ച ഉടന്‍ എഴുന്നേറ്റ്, പറഞ്ഞതെല്ലാം അനുസരിച്ചതുകൊണ്ടാണ് അദേഹത്തിന്‍റെ ചങ്ങലകള്‍ അഴിഞ്ഞുവീണതും കാവല്‍സ്ഥലങ്ങളും ഇരുമ്പുഗെയ്റ്റുമെല്ലാം സുഗമമായി കടന്നുപോയതും. മറിച്ചായിരുന്നെങ്കില്‍ പീറ്ററിന്‍റെ അവസ്ഥ മറ്റൊന്നാകുമായിരുന്നു.

പീറ്ററിനെപ്പോലെ ദൈവം നമ്മെയും വിളിക്കുന്നുണ്ട്. അപ്പോള്‍ നാം ഏതവസ്ഥയിലായിരുന്നാലും വേഗം എഴുന്നേറ്റ് അവിടുത്തെ അനുസരിക്കാന്‍ സന്നദ്ധരായാല്‍ അവിശ്വസനീയമായ കാര്യങ്ങള്‍ അവിടുന്ന് നമുക്കുവേണ്ടി ചെയ്യും. ശത്രുവിന്‍റെ തടവറയില്‍നിന്നും രക്ഷിച്ച്, സൈന്യത്തിന്‍റെയും ആയുധങ്ങളുടെയും നടുവിലൂടെ സുരക്ഷിതമായി സ്വാതന്ത്ര്യത്തിലേക്ക് അവിടുന്ന് നയിക്കും.

സുഖമായി ഉറങ്ങുമ്പോഴായിരിക്കാം ചിലപ്പോള്‍ ദൈവം വിളിക്കുക. കളിക്കുമ്പോള്‍, ഭക്ഷിക്കുമ്പോള്‍, സുഹൃത്തുക്കള്‍ക്കിടയില്‍നിന്ന്, ഇന്റര്‍നെറ്റില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍, യാത്രയ്ക്കിടയിലുമൊക്കെ ദൈവം വിളിച്ചേക്കാം. അവിടുത്തെ വിളിക്ക് ഉന്നതമായ ലക്ഷ്യങ്ങളുണ്ട്. ദൈവത്തോട് കൂടുതല്‍ അടുപ്പിക്കാനാകാം. പുതിയ ദൗത്യങ്ങള്‍ ഏല്പിക്കാന്‍, ദൈവികരഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍, സ്വര്‍ഗീയ ജ്ഞാനം പകരാന്‍, പാപികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍,

ആത്മാക്കളുടെ രക്ഷയുടെ ഉപകരണമാക്കാന്‍, വ്യത്യസ്ത മാര്‍ഗങ്ങളിലേക്ക് നയിക്കാനുമൊക്കെ ഏതവസ്ഥയിലും അവിടുന്ന് നമ്മെ തട്ടിവിളിച്ചേക്കാം.
പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കാന്‍, ബിസിനസിന്‍റെ, ജോലിയുടെ, വിദ്യാഭ്യാസത്തിന്‍റെ തടസങ്ങള്‍ നീക്കാന്‍, നമ്മുടെ പാപബന്ധനങ്ങളില്‍നിന്ന്, തകര്‍ച്ചകളില്‍നിന്ന് സ്വതന്ത്രരാക്കാന്‍, അവിടുത്തെ മഹത്വം പകരാനുമെല്ലാം അവിടുന്ന് വിളിക്കും. അതിനാല്‍ ദൈവം വിളിക്കുന്ന ഉടന്‍ പ്രത്യുത്തരിക്കാന്‍ ശ്രദ്ധയുള്ളവരാകാം.

”ഉണര്‍ന്ന് പ്രശോഭിക്കുക; നിന്‍റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍റെ മഹത്വം നിന്‍റെമേല്‍ ഉദിച്ചിരിക്കുന്നു” (ഏശയ്യ 60/1). ‘അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടിയാലും കര്‍ത്താവ് നിന്‍റെമേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും’ (ഏശയ്യ 60/2).
കര്‍ത്താവേ, അവിടുന്ന് വിളിക്കുമ്പോള്‍ത്തന്നെ സംശയിക്കാതെ പ്രത്യുത്തരിക്കാനും ചോദ്യംചെയ്യാതെ അങ്ങയെ
അനുസരിക്കാനും സഹായിക്കണമേ, ആമ്മേന്‍.

Latest Editorial

Date

Nov 2024

ഉത്തരേന്ത്യയില്‍ സേവനം ചെയ്യുന്ന ഒരു സിസ്റ്റര്‍ തന്‍റെ ടു-വീലറില്‍, ദൂരെയുള്ള മിഷന്‍ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. കാട്ടിനുള്ളിലൂടെ മാത്രമേ വഴിയുള്ളൂ. നിരപ്പുള്ള റോഡുകളില്ലാത്ത ദുര്‍ഘടയാത്ര. പകുതിവഴി പിന്നിട്ട് ഒരു വളവിലെത്തിയപ്പോള്‍ കയ്യില്‍ കുറുവടികളുമായി ഒരു സംഘം അക്രമികള്‍ മുമ്പില്‍! സിസ്റ്റര്‍ ഭയന്നു വിറയ്ക്കാന്‍ തുടങ്ങി. രക്ഷപ്പെടാന്‍ ചുറ്റും നോക്കി, ഒരു മാര്‍ഗവുമില്ല. പെട്ടെന്ന് സിസ്റ്റര്‍ പറഞ്ഞു, ‘ഞാന്‍ ഇന്ന് സ്വീകരിച്ച ദിവ്യകാരുണ്യ ഈശോയേ.., എന്നെ ഇവരില്‍ നിന്നും മറച്ചുപിടിക്കണേ.’ അക്രമികള്‍ സിസ്റ്ററിന് നേരെതന്നെ വന്നു; പക്ഷേ, അടുത്തെത്താറായപ്പോള്‍ ഇരുവശങ്ങളിലേക്ക് മാറി, സിസ്റ്ററിനെ തുറിച്ചുനോക്കിക്കൊണ്ടു അവിടെത്തന്നെ നിന്നു. സിസ്റ്റര്‍ ഒന്നും ...
Date

Oct 2024

ഒരു കോളജിലുണ്ടായ സംഘര്‍ഷത്തില്‍ ഇരട്ട സഹോദരന്മാര്‍ പ്രതികളാക്കപ്പെട്ടു. പഠനം തുടരണമെങ്കില്‍ പിതാവിനെ ക്കൊണ്ടുവരണം; പ്രിന്‍സിപ്പല്‍ തീര്‍ത്തു പറഞ്ഞു. ഇരുവരും വിഷണ്ണരായി. എന്തായിരിക്കും അപ്പന്റെ പ്രതികരണം..? ഓര്‍ക്കുമ്പോള്‍ത്തന്നെ വിറയ്ക്കുന്നു. ഒരുവന്‍ പറഞ്ഞു, ‘നമ്മള്‍ പറയാതെതന്നെ അപ്പന്‍ എല്ലാം അറിഞ്ഞിട്ടുണ്ടാവും. അപ്പന്റെ കണ്ണില്‍പ്പെടാതെ നോക്കാം.’ അവന്‍ അപ്പനെ ഭയന്ന് ഒളിച്ചുനടന്നു. മറ്റെയാള്‍ ഏറെ വിഷമിച്ചും സന്ദേഹിച്ചും അപ്പനോട് എല്ലാം പറഞ്ഞു, ക്ഷമ ചോദിച്ചു. പിതാവിന് സങ്കടവും ദേഷ്യവും സഹിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം ഒന്നും മിണ്ടിയില്ല. എന്നാല്‍ മകന്റെ അടുത്ത വാചകത്തില്‍ അദ്ദേഹം തോറ്റുപോയി. ‘ഡാഡീ, എന്നെ ശിക്ഷിക്കണം… പ്ലീസ്, കെട്ടിപ്പിടിച്ച് ...
Date

Sep 2024

മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വാടകവീടിന്‍റെ ഇടുങ്ങിയ മുറിയില്‍, മെഴുകുതിരി വെളിച്ചത്തിലാണ് ‘ശാലോം ടൈംസി’ന്‍റെ ആദ്യത്തെ എഡിറ്റോറിയല്‍ ഞാനെഴുതിയത്. എഴുത്തുകാരില്ല, വിതരണക്കാരില്ല, അച്ചടിക്കാന്‍ പ്രസ്സില്ല, പണമോ ഇല്ല, സഹായിക്കാന്‍ ജോലിക്കാരാരുമില്ല. എങ്കിലും ദൈവാത്മാവ് നല്‍കിയ ഒരു പ്രചോദനത്തെ സ്വീകരിച്ചപ്പോള്‍ അത് ദേശത്തിലെതന്നെ പ്രഥമ ഫോര്‍കളര്‍ ക്രിസ്തീയ മാസികയായി ജന്മമെടുത്തു. ഇന്ന്, മൂന്ന് ദശാബ്ദങ്ങള്‍ പിന്നിട്ടപ്പോള്‍, പല രാജ്യങ്ങളിലായി നിരവധി എഡിഷനുകള്‍, ശാലോം ടൈംസില്‍നിന്നും പൊട്ടിമുളച്ച ശാലോം ടൈഡിംഗ്‌സിന്‍റെ നിരവധി ഭാഷകളിലെ പതിപ്പുകള്‍, സണ്‍ഡേ ശാലോം പത്രം, സോഫിയാ ബുക്‌സ്… അതുപോലെതന്നെ ശാലോം മാസികയുടെ വായനക്കാരിലൂടെതന്നെയാണ് ശാലോം ടെലിവിഷനും യാഥാര്‍ത്ഥ്യമായത്. ...
Date

Apr 2024

മാതാപിതാക്കള്‍ മരിച്ചുപോയ ഒരു ഇരുപതുവയസുകാരന്‍ സന്യസിക്കാന്‍ തീരുമാനിച്ചു. ആദ്യപടിയായി ഏകസഹോദരിയെ സിസ്റ്റേഴ്‌സിന്‍റെ സംരക്ഷണയിലാക്കി. പക്ഷേ, പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം പെങ്ങളുടെ സുരക്ഷിതത്വമോര്‍ത്ത് ഒരു സമാധാനവുമില്ല. കൂടാതെ തന്‍റെ പഴയ ജീവിതത്തെക്കുറിച്ചുള്ള ചിന്തകളും തിരഞ്ഞെടുത്ത മാര്‍ഗം തെറ്റിപ്പോയോ എന്ന ആശങ്കകളും അവനെ വരിഞ്ഞുമുറുക്കി. ഒടുവില്‍ തിന്മയുടെ തന്ത്രമാണതെന്ന് തിരിച്ചറിഞ്ഞ ഉടന്‍ ഈശോയോടുള്ള സ്‌നേഹവും സ്വര്‍ഗത്തെക്കുറിച്ചുള്ള ഓര്‍മകളും ഹൃദയത്തില്‍ നിറച്ച് സാത്താനെ അവന്‍ തോല്പിച്ചു. ശത്രു പുതിയ ആയുധവുമായി വീണ്ടും വരുമെന്ന് അറിയാമായിരുന്നതിനാല്‍ കടുത്ത ഉപവാസവും പരിഹാരപ്രാര്‍ത്ഥനയും ആരംഭിച്ചു. സന്യാസി ഇങ്ങനെപോയാല്‍, തന്‍റെ പദ്ധതികള്‍ തകര്‍ക്കപ്പെടുമെന്നറിഞ്ഞ ശത്രു ഭീകരരൂപത്തിലെത്തി, യുവാവിനെ ക്രൂരമായി മര്‍ദിച്ചു, ...
Date

Aug 2024

കണ്ണുകള്‍ക്ക് കാഴ്ചയില്ലാത്ത വ്യക്തിയോടൊപ്പം ഊണിനിരിക്കാന്‍ ഒരു അവസരം ലഭിച്ചു. ജീവിതത്തില്‍ ആദ്യ അനുഭവം. പാത്രത്തില്‍ വിളമ്പിയത് വിരലുകള്‍ക്കൊണ്ട് തപ്പിയെടുത്ത് അദേഹം ഭക്ഷിക്കുന്നത് ഉള്ളില്‍ നീറ്റലോടെ നോക്കിയിരുന്നു. മുമ്പില്‍ വിളമ്പിയിരിക്കുന്നത് എന്തൊക്കെയെന്ന് അദ്ദേഹത്തിന് കാണാന്‍ കഴിയില്ല. അവയുടെ നിറമോ അളവോ അറിയില്ല. കറികള്‍ക്ക് മസാലയുണ്ടോ, മുളക് കൂടുതലോ കുറവോ എന്നൊക്കെ രുചിക്കുന്നതുവരെ മനസിലാക്കാനാകില്ല. പാത്രം വൃത്തിയുള്ളതോ, പഴയതോ മനോഹരമോ എന്നതും കാണാന്‍ പറ്റില്ല. എന്നിട്ടും മുമ്പില്‍ വിളമ്പിയിരിക്കുന്നത് ആസ്വാദ്യതയോടെ കഴിക്കുന്നത് അത്ഭുതത്തോടെയാണ് ശ്രദ്ധിച്ചത്. സാധാരണയായി നാം ഭക്ഷണം കാണുമ്പോഴേ നമുക്കു പറ്റിയതാണോ എന്ന് ഒരു നീരീക്ഷണം നടത്തും. എന്തൊക്കെയാണ് ...
Date

Feb 2024

ന്യൂയോര്‍ക്ക് സിറ്റിയിലെ സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മരിയന്നെയ്ക്ക് ഒരുദിവസം ഹവായ് രാജാവ് കലക്കോവിന്റെ കത്തുലഭിച്ചു. മൊളോക്കയ് ദ്വീപില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്നതിന് സിസ്റ്റേഴ്‌സിന്റെ സേവനം വേണം. കത്തു വായിച്ചയുടന്‍ സിസ്റ്റര്‍ പറഞ്ഞു: ‘ഇതുപോലൊരു ക്ഷണത്തിനും അംഗീകാരത്തിനും എനിക്ക് അര്‍ഹതയില്ല. ക്രൂശിതനായ യേശുവിന്റെ പ്രതിരൂപങ്ങളാവാന്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണ് കുഷ്ഠരോഗികള്‍. അവരോടൊപ്പം അവരിലൊരാളാകാന്‍ എന്റെ ഹൃദയം വിശക്കുകയാണ്. ക്രൂശിതനായ എന്റെ ഈശോയോടൊപ്പമായിരിക്കാനും അവിടുത്തെ ശുശ്രൂഷിക്കാനും ലഭിച്ച ഈ അവസരം എനിക്ക് ലഭിക്കാവുന്ന ഏറ്റം വലിയ അംഗീകാരമാണ്, ആനന്ദമാണ്.’ ഇവരാണ് കുഷ്ഠരോഗികളുടെ അപ്പസ്‌തോല വിശുദ്ധ മരിയന്നെ കോപ്. കുഷ്ഠരോഗംമൂലം ...