Home/Evangelize/Article

ജനു 06, 2025 15 0 Shalom Tidings
Evangelize

പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ നമ്മോട് പറയുന്നത്…

പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്ന 2025 ജൂബിലിവര്‍ഷ ലോഗോയില്‍ നാല് വര്‍ണങ്ങളിലുള്ള രൂപങ്ങള്‍ ഒന്നൊന്നായി ആശ്ലേഷിച്ച് മുന്നോട്ടുപോകുന്നു. ചുവപ്പ്, ഓറഞ്ച്, പച്ച, നീല വര്‍ണങ്ങളിലുള്ള രൂപങ്ങളുടെ ഒന്നിച്ചുള്ള സമുദ്രയാത്ര ലോകജനതയെ ഒന്നിപ്പിക്കുന്ന ഐക്യത്തെയും സാഹോദര്യത്തെയുമാണ് സൂചിപ്പിക്കുന്നത്. മുന്നിലായി അവരെ നയിക്കുന്ന ചുവന്ന രൂപം കുരിശിനെ ആശ്ലേഷിക്കുന്നു. മനുഷ്യനരികിലേക്ക് ചാഞ്ഞുവരുന്നതാണ് താഴെ നങ്കൂരമുറപ്പിച്ചിരിക്കുന്ന കുരിശ്.

ദൈവത്തെയും കത്തോലിക്കാ ദൈവവിളിയെയും കുറിച്ച് വ്യക്തിപരമായി ധ്യാനിക്കാനുള്ളതാണ് 2025 ജൂബിലിവര്‍ഷം. കാലാവസ്ഥാവ്യതിയാനവും തുടരുന്ന യുദ്ധങ്ങളും ഭീഷണിയുയര്‍ത്തുന്ന ലോകത്തില്‍ സമാധാനം വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്ന വിഷയം തിരഞ്ഞെടുത്തിരിക്കുന്നു. യുവതീര്‍ത്ഥാടകരെ ഈ വര്‍ഷം വത്തിക്കാന്‍ പ്രത്യേകമായി സ്വാഗതം ചെയ്യുന്നു. അതോടൊപ്പം വിശ്വാസം വളര്‍ത്താനുള്ള മറ്റ് തീര്‍ത്ഥാടനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. യുവജനങ്ങള്‍ക്ക് സ്വന്തം വീട്ടിലെന്നതിനെക്കാള്‍ ദൈവവുമായി അടുത്ത് കണ്ടുമുട്ടുന്നതിന് തീര്‍ത്ഥാടനങ്ങള്‍ സഹായിക്കും.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles