Home/Evangelize/Article

ഒക്ട് 18, 2024 79 0 Shalom Tidings
Evangelize

ബെല്‍റ്റ് ധരിച്ച ക്രൂശിതന്‍!

വാഴ്ത്തപ്പെട്ട ജോര്‍ദാന്‍റെ ജീവിതത്തില്‍നിന്നൊരു സംഭവം. ഒരിക്കല്‍ അദ്ദേഹം ആശ്രമത്തിന് പുറത്തായിരിക്കുമ്പോള്‍ ഒരു പാവം മനുഷ്യന്‍ അദ്ദേഹത്തോട് ദൈവസ്‌നേഹത്തെപ്രതി സഹായം ചോദിച്ചുവന്നു. ജോര്‍ദാനാകട്ടെ പണസഞ്ചി എടുക്കാന്‍ മറന്നുപോയിരുന്നു. പക്ഷേ സഹായം അഭ്യര്‍ത്ഥിച്ചയാളെ വെറുംകൈയോടെ വിടാന്‍ മനസുവന്നില്ല. അതിനാല്‍ തന്‍റെ വിലപ്പെട്ട ബെല്‍റ്റ് ഊരി ആ പാവത്തിന് നല്കി.

പിന്നീട് പ്രാര്‍ത്ഥിക്കാന്‍ ദൈവാലയത്തില്‍ കയറിയ ജോര്‍ദാന്‍ അസാധാരണമായ ഒരു കാഴ്ചയാണ് കണ്ടത്, ബെല്‍റ്റ് ധരിച്ച ക്രൂശിതന്‍! താന്‍ സഹായാര്‍ത്ഥിക്ക് നല്കിയ അതേ ബെല്‍റ്റ് ആയിരുന്നു ക്രൂശിതന്‍റെ അരയില്‍!
”എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തു
കൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25/40).

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles