Home/Encounter/Article

ആഗ 24, 2020 1983 0 Fr.John Masiyas Otthikkal O.P
Encounter

ഏറ്റവും മനോഹരമാകട്ടെ ഈ ക്രിസ്തുമസ് !

സെമിനാരി പഠനകാലത്ത് മധുരിക്കുന്ന കുറെ ഓര്‍മകള്‍ നല്‍കിയ ഒരു സംഭവം ആയിരുന്നു വിശുദ്ധ ഡൊമിനിക്കിന്‍റെ പിൻഗാമിയും ഡൊമിനിക്കൻ സഭയുടെ അന്നെത്ത മാസ്റ്റര്‍ ജനറലും ആയിരുന്ന തിമത്തി റാഡ്ക്ലിഫ് അച്ചൻ തന്‍റെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞങ്ങളുടെ സെമിനാരിയിലേക്ക് വന്നത്. പ്രയറച്ചൻ സന്യാസഭവനത്തിലെ എല്ലാ അംഗങ്ങളെയും വിളിച്ചുകൂട്ടിയിട്ട് ആ സന്ദര്‍ശനത്തിന്‍റെ പ്രാധാന്യെത്തക്കുറിച്ചും അതിനായി ചെയ്യേണ്ട ഒരുക്കങ്ങളെക്കുറിച്ചും ഞങ്ങളോടു സംസാരിച്ചു.

ഈശോയെ സ്വീകരിക്കാന്‍ ഈ ക്രിസ്തുമസിന്എങ്ങനെ ഒരുങ്ങണം എന്ന് ചിന്തിച്ചേപ്പാള്‍ മനസിലേക്ക് ഓടിവന്നത് വര്‍ഷങ്ങള്‍ക്കുമുൻപ് മാസ്റ്റര്‍ ജനറലിനെ സ്വീകരിക്കാനായി പ്രയറച്ചൻ  നിര്‍ദേശിച്ച ഒരുക്കങ്ങളായിരുന്നു. ആ സന്ദര്‍ശനത്തിനുള്ള ഒരുക്കമായി ഞങ്ങളുടെ സെമിനാരിയും പരിസരവും ക്യാമ്പസുമെല്ലാം നന്നായി അടിച്ചുവാരി വൃത്തിയാക്കി. ഒരു ഭഗീരഥ ശുചീകരണകര്‍മം തന്നെ നടത്തി. രണ്ടാമതായി കുറെ ക്രമീകരണങ്ങള്‍ ചെയ്തു. മാസ്റ്റര്‍ ജനറലിന് താമസിക്കാനുള്ള മുറി, അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണം, അദ്ദേഹെത്ത കാണിക്കേണ്ട ഡോക്യുമെന്‍റുകള്‍… എല്ലാം കൃത്യമായി ക്രമീകരിച്ചു. മൂന്നാമതായി ഡൊമിനിക്കൻ സഭയുടെ ഇന്ത്യൻ പ്രൊവിൻസിനെ സന്ദര്‍ശിച്ചത് എന്നും ഓര്‍മയില്‍ തങ്ങത്തക്കവിധം നല്ലൊരു സമ്മാനം അദ്ദേഹത്തിന് കൊടുക്കണം എന്ന് പ്രയറച്ചൻ നിര്‍ദേശിച്ചു. നീണ്ട ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ഒടുവില്‍ സമ്മാനമായി എല്ലാ അംഗങ്ങളുടെയും അഭിനന്ദന വചസുകളുള്ള ഒരു ഫോട്ടോ ആല്‍ബം നല്കാം എന്ന് തീരുമാനമായി.

നമ്മ2ുടെ രക്ഷകനും കര്‍ത്താവുമ യേശുവിന്‍റെ ആഗമനം ആഘോഷിക്കുന്ന ക്രിസ്മസ് നാളുകളിലും ഇത്തരം ഒരുക്കം ആവശ്യംതന്നെ. അതിനെെന്തല്ലാ വേണ്ടത്?

ശുചീകരണം

‘കര്‍ത്താവേ, അങ്ങെന്‍റെ ഭവനത്തില്‍ പ്രവേശിക്കാൻഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞ ശതാധിപന്‍റെ മനോഭാവേത്താടെ ഹൃദയം ശുചിയാക്കാ3 മൂന്ന് ചെറിയ കാര്യങ്ങള്‍ നമുക്ക് ശ്രമ2ിക്കാം.

മനഃസാക്ഷിയെ പരിശോധിക്കാം: ദിവസത്തിന്‍റെ അധ്വാനമെല്ലാം കഴിമ്സന്ധ്യാസമയത്ത് അല്ലെങ്കില്‍ രാത്രിയില്‍ കുളിച്ച് വസ്ത്രം മാറിയാണ് നാം വിശ്രമത്തിനായി പോകുന്നത്. എല്ലാ ദിവസവും രാത്രിയില്‍ വിശ്രമത്തിലേക്ക് പ്രവേശിക്കുന്നതിനുമു1/4് ന1/2ുടെ മനഃസാക്ഷിയെ ദൈവസാന്നിധ്യത്തിന്‍റെ മു3പില്‍ പരിശോധിക്കാ3 സാധിച്ചാല്‍ ന1/2ുടെ ആത്മാവ് എന്നും ഉണര്‍വോടെ ഇരിക്കും. ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ ന1/2ുടെ മനഃസാക്ഷിയെ പരിശോധിക്കുകയും കുറവുകളെ ഓര്‍ത്ത് പശ്ചാത്തപിക്കുകയും ദൈവകൃപ സ്വീകരി ച്ച് വിശു2ിക്കായി പരിശ്രമിക്കുകയും ചെയ്യാം.

രമ്യെ പ്പടാം: ഈശോ നമ്മെ വീണ്ടും വീണ്ടും ദൈവവചനത്തില്‍ പഠിപ്പിക്കുന്ന ആത്മീയസത്യമാണ് സഹോദരനുമായി രമ്യെപ്പടാതെ ദൈവവുമായി രമ്യെപ്പടുക അസാധ്യമാണ് എന്നത്. കാണെപ്പടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണെപ്പടാത്ത ദൈവെത്ത സ്നേഹിക്കാൻ സാധിക്കുകയില്ല (1 യോഹന്നാ3 4:20). ഈ ഒരു ക്രിസ്മസിന്ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു സേന്താഷം അനുഭവിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമ്മെ വേദനിപ്പിച്ചവരോട്, തള്ളിപ്പറമവരോട് യേശുനാമത്തില്‍ ക്ഷമിച്ച് സ്നേഹിക്കാം. I’m Sorry എന്നു പറല്‍ തീരാവുന്ന കുറെ മുറിഞ്ഞ ബന്ധങ്ങള്‍ ഒരിക്കല്‍കൂടി ഊഷ്മളമാക്കാ3 ഈ ക്രിസ്തുമസ്സ ഹായിക്കട്ടെ. ഇേപ്പാഴും സുഹൃത്തുക്കളായിരിക്കുന്നവര്‍ക്ക് കേക്കുമായി പോകുന്നതിലും നൂറുമടങ്ങ് കൃപയും സേന്താഷവും ഉള്ളതായിരിക്കും വര്‍ഷങ്ങളായി നീരസത്തില്‍ അകന്നുകഴിയുന്ന ഒരു പഴയ
സുഹൃത്തിന്‍റെയോ ബന്ധുവിന്‍റെയോ അടുക്കലേക്ക് ഒരു ചെറിയ ക്രിസ്തുമസ് കേക്കുമായി കടന്നുചെല്ലുന്നത്.

കുമ്പസാരം നടത്താം: ശുചിയാക്കലിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പടിയാണ് ആത്മാര്‍ത്ഥമായി പശ്ചാത്തപിച്ചുകൊണ്ട് കുമ്പസാരിക്കുക. ഈശോയ്ക്കായി എന്‍റെ ഹൃദയം മഞ്ഞുപോലെ വെണ്മയുള്ളതാ ക്കാന്‍, കമ്പിളിപോലെ വെളുപ്പിക്കാന്‍ (ഏശ യ്യാ 1:18) കുമ്പസാരം എന്ന കൂദാശ നമ്മെ സഹായിക്കും.

ക്രമീകരണം

ഒരു അതിഥി വരുമ്പോള്‍ ഏറ്റവും നല്ല സ്വീകരണം, ഏറ്റവും നല്ല ഭക്ഷണം, ഏറ്റവും നല്ല സൗകര്യങ്ങള്‍ നല്‍കാന്‍ നാം ശ്രമിക്കു ന്നതുപോലെ, യേശുവിനെ സ്വീകരിക്കാന്‍ നമ്മുടെ ജീവിതങ്ങളെ ഈ ദിവസങ്ങളില്‍ ഒരുക്കാം. അതിനായി മൂന്ന് ആത്മീയ കാര്യ ങ്ങള്‍ ശ്രദ്ധിക്കാം.

വ്യക്തിപരമായ പ്രാര്‍ത്ഥന: എന്‍റെ വ്യക്തിപരമായ പ്രാര്‍ത്ഥന മുടങ്ങില്ല എ ന്നൊരു തീരുമാനം നമുക്ക് ഉണ്ടാകട്ടെ. വ്യക്തിപരമായ പ്രാര്‍ത്ഥന ഈശോയുമായി ട്ടുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയാണ്. ദിവസത്തിന്‍റെ ഏറ്റവും ഉണര്‍വുള്ള സമയം ഈശോയോട് വ്യക്തിപരമായി സംസാരി ക്കാന്‍ മാറ്റിവയ്ക്കാം.

ദൈവവചനം: വചനം മാംസമായി ന മ്മുടെ ഇടയില്‍ വസിച്ചതിന്‍റെ (യോഹന്നാന്‍ 1:14) ഓര്‍മയാചരണമാണല്ലോ ക്രിസ്തുമസ്. ആ വചനം വായിക്കാതെ, ധ്യാനിക്കാതെ, ഉരുവിടാതെ എങ്ങനെ അവന്‍റെ ജന്മദിനം നമുക്ക് ആഘോഷിക്കാന്‍ സാധിക്കും? ദൈ വവചനം ചങ്കോട് ചേര്‍ത്തുവയ്ക്കുന്ന ദിവസ ങ്ങളായി മാറട്ടെ ഈ 25 ദിവസങ്ങള്‍. വചനം വായിക്കാന്‍, പഠിക്കാന്‍, ധ്യാനി ക്കാന്‍, മനഃപാഠമാക്കാന്‍ എല്ലാത്തിനും ഉപ രി വചനം ജീവിക്കുവാന്‍ ഈ ക്രിസ്തുമസ് നമ്മെ സഹായിക്കട്ടെ.

പരിശുദ്ധ അമ്മ: നമുക്ക് പ്രാർത്ഥിക്കാം അമ്മേ, അമ്മ ഈശോയെ സ്വീകരി ച്ചതുപോലെ ഈശോയെ സ്വീകരിക്കാന്‍ എന്നെയും ഒരുക്കണമേ! ജപമാല മണികളി ലൂടെ അമ്മയുടെ കരം പിടിച്ച് നമുക്ക് ഹൃദയത്തില്‍ പുല്‍ക്കൂടൊരുക്കാം.

നല്ലൊരു സമ്മാനം

ഈശോയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സമ്മാനം കൊടുക്കാന്‍ ഈ ക്രിസ്തുമസില്‍ നമുക്ക് ആഗ്രഹിക്കാം. വിധവയുടെ കൊച്ചുകാണിക്ക ഈശോയ്ക്ക് വളരെ ഇഷ് ടമായി. കാണിക്കയുടെ വലിപ്പമോ വിലയോ അല്ല കൊടുക്കുന്നവന്‍റെ ഹൃദയവും മനോ ഭാവവുമാണ് യേശു നോക്കുന്നത്. അതി ഥിക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്തെന്ന് നാം സമ്മാനം കൊടുക്കുന്നതിനുമുമ്പ് അന്വേഷിക്ക ാറുണ്ട്. എന്ത് സമ്മാനം ആയിരിക്കും ഈശോയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത്?

ഉപവി പ്രവര്‍ത്തനങ്ങള്‍: പൗലോസ് ശ്ലീഹാ നമ്മോട് പറയുന്നു: ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരു തുകയുമാണ് (ഫിലിപ്പി 3:8). ഈശോയോ ടുള്ള സ്നേഹത്തെപ്രതി ഈ 25 ദിവസം എനിക്ക് എന്തൊക്കെ വേണ്ടന്നുവയ്ക്കാ ന്‍ സാധിക്കും? എന്‍റെ കണ്ണുകള്‍ക്ക് ഇഷ്ടമുള്ളത്, കാതുകള്‍ക്ക് ഇഷ്ടമുള്ളത്, നാവിന് ഇഷ്ടമുള്ളത്, ശരീരത്തിന് ഇഷ്ടമുള്ളത്…

നിനക്ക് അനുവദനീയമായ സന്തോഷങ്ങള്‍ ഈശോയോടുള്ള സ്നേഹത്തെപ്രതി വേണ്ടെന്നുവയ്ക്കുമ്പോള്‍ നീ ആത്മീയ മായി കരുത്തുള്ളവനായിത്തീരും. ഈശോയുമായിട്ടുള്ള ബന്ധത്തില്‍നി ന്നും നിന്നെ അകറ്റുന്നതെന്താണെന്ന് പ്രാര്‍ത്ഥനാപൂര്‍വം തിരിച്ചറിഞ്ഞ് അത് നീ വേണ്ടെന്നുവയ്ക്കുകയാണെങ്കില്‍, ഈ ക്രിസ്റ്മസിന് നീ കൊടുക്കുന്ന സമ്മാനം ആത്മാര്‍ത്ഥതയില്‍ പൊതിഞ്ഞതായിരിക്കും. അത് ഈശോയ്ക്ക് ഏറെ സ്വീകാര്യമായിരിക്കും.

കരുണയുടെ പ്രവൃത്തികള്‍: ഈ ചെറിയവരില്‍ ഒരുവന് ചെയ്തപ്പോള്‍ എനിക്കാണ് നീ ചെയ്തതെന്ന് ഈശോ പറഞ്ഞത് നമുക്കോര്‍ക്കാം. പച്ചയായ ജീ വിതസാഹചര്യങ്ങളിലേക്ക് ഇറങ്ങിച്ചെ ല്ലുവാന്‍, രോഗികളില്‍, വേദനിക്കുന്നവരില്‍, അനാഥരില്‍, ദരിദ്രരില്‍ യേശുവിനെ കാണാന്‍ നമുക്ക് ശ്രമിക്കാം. അവര്‍ക്കായി ദൈവം നമുക്ക് നല്കിയിരിക്കുന്ന അനു ഗ്രഹങ്ങളും കഴിവുകളും പങ്കിടാം. ആരും അറിയാതെ നാം ചെയ്ത കുറെ നന്മപ്രവൃത്തികളുടെ ഒരു സമ്മാനപ്പെട്ടി ഈശോയ്ക്കായി ഒരുക്കാം.

യേശുവിനെ പങ്കുവയ്ക്കല്‍: യേശു നിന്‍റെ പ്രാണപ്രിയനാണെങ്കില്‍ യേശുവിനെക്കുറിച്ചു പറയാതിരിക്കുവാന്‍ നിനക്ക് സാധിക്കുകയില്ല. നീ അനുഭവിച്ച യേശുവിന്‍റെ സ്നേഹം, സമാധാനം, സൗഖ്യം, ആശ്വാസം മറ്റുള്ളവരോട് പറയാതിരിക്കുമ്പോൾ അവര്‍ക്ക് യേശുവിനെ കണ്ടുമുട്ടാനുള്ള അവസരം നീ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഞാന്‍ ആയിരിക്കുന്നിടത്ത് യേശുവിനെ പങ്കുവയ്ക്കാന്‍ എനിക്ക് സാധിക്കട്ടെ. ഈ ക്രിസ്തുമസ് അവസരത്തില്‍ യേശുവിനെ അറിയാത്ത, യേശുവിന്‍റെ സ്നേഹത്തെക്കുറിച്ച് ബോധ്യമില്ലാത്ത ഒരാളുമായിട്ടെങ്കിലും യേശുവിനെക്കുറിച്ച് പറയും, യേശുവിനെ സാക്ഷ്യപ്പെടുത്തും എന്ന് നമുക്ക് തീരുമാനിക്കാം.

ഹൃദയം ശുചീകരിച്ച്, ജീവിതം ക്രമീ കരിച്ച്, ആത്മാര്‍ത്ഥതയുടെ ഒരു സമ്മാനപ്പൊതിയുമായി ക്രിസ്തുമസ് രാത്രിയില്‍ ദൈവാലയത്തിലേക്ക് കടന്നുചെല്ലുവാനും ഉണ്ണീശോയുടെ സ്നേഹചും നങ്ങള്‍ ഏറ്റുവാങ്ങുവാനും നമുക്ക് സാധിക്കുമാറാ കട്ടെ!

Share:

Fr.John Masiyas Otthikkal O.P

Fr.John Masiyas Otthikkal O.P

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles